കാർവർണ്ണന്
രാധതൻ പ്രണയപ്പേമാരിയിൽ,
മതിയാവോളം കുളിർന്നുവന്നീടുക.
മീര തൻ ഭക്തി സംഗീതത്തിൽ,
മനം ലയിപ്പിച്ചു തിരികെയെത്തീടുക.
ഗോപികമാരുടെ കേളികൾ കണ്ടു,
ആനന്ദനൃത്തം കഴിഞ്ഞുവന്നീടുക.
ഗോകുലം തന്നിലെ കൂട്ടർക്കൊപ്പം,
ആട്ടവും പാട്ടും കഴിഞ്ഞു നീയെത്തുക.
കാത്തിരുന്നീടാം പരിഭവമില്ലാതെ,
കാർവർണ്ണനേ, നിന്നെയീ പാവം ഞാൻ.
Labels: കവിത
10 Comments:
ഇത്രേം ക്ഷമ നന്നല്ല സൂ,
:)
വെറുതെ പറഞ്ഞതാണേ.. കാത്തിരിക്കൂ സൂ
കാര്വര്ണ്ണന് വരും..വരാതിരിക്കില്ല.
മഥുരപ്പേമാരിയൊഴിഞ്ഞ്,
ഇടിമിന്നൽപ്പാട്ടു നിലച്ച്,
കൊടുംകാറ്റുകൂത്താട്ടം കഴിഞ്ഞ്,
അണികളും ആളികളും വീടണഞ്ഞ്,
കണ്ണൻ വരും, വരാതിരിക്കില്ല.
ഈ
കരാളവർഷവും
കംസതാണ്ഡവവും
കൌരവത്തേരോട്ടവും
ഒന്നു കഴിഞ്ഞോട്ടെ,
അവൻ വരും, വരാതിരിക്കില്ല.
ശ്രീ കൃഷ്ണ ജയന്തിയുടെ ഒരു ആശംസ ബാക്കിയുണ്ടായിരുന്നു ഇരിക്കട്ടെ
പാവം കണ്ണന്! എവിടെല്ലാം പോണം ല്ലേ?
:)
കാര്വര്ണ്ണന് നിറഞ്ഞു നില്ക്കുകയാണ് ഇപ്പോഴും
ആത്മേച്ചീ :) ക്ഷമ വേണം എന്നല്ലേ എല്ലാവരും പറയുക.
വിശ്വം ജീ :) വരുമായിരിക്കും എന്ന പ്രതീക്ഷ.
പാവപ്പെട്ടവൻ :) ആശംസയ്ക്ക് നന്ദി. ശ്രീകൃഷ്ണജയന്തിയൊക്കെ കഴിഞ്ഞുപോയില്ലേ.
ശ്രീ :) അതെയതെ. തിരക്കു തന്നെ.
ഷൈജു കോട്ടാത്തല :)
കൃഷ്ണാ നീയെന്നെ അറിയില്ലെന്നു പറഞ്ഞ സുഗതകുമാരി കവിതയിലെ ഗോപികയെ പോലും പോലും അതിശയിപ്പിച്ചവനല്ലേ കണ്ണന്..ഉറപ്പായും വരും..:)
പിന്നെ ഇവിടെ കവിതയുടെ പൂക്കാലമാണെന്നു തോന്നുന്നല്ലോ ചേച്ചീ..
ചങ്കു പറിച്ചു വെച്ച ഇതെന്താണു എന്നുള്ള പോസ്റ്റും,റോഡ് പോസ്റ്റും ക്ഷ പിടിച്ചു ട്ടോ..
റെയർ റോസ് :) നന്ദി. അങ്ങനെ കവിതയുടെ പൂക്കാലമൊന്നുമില്ല. അറിയുന്നതുപോലെ എഴുതിയിടുന്നു.
കണ്ണന്റെ ഓരോ പരീക്ഷണങ്ങളേ......
മോഹനം :)
Post a Comment
Subscribe to Post Comments [Atom]
<< Home