ഉറങ്ങട്ടെ കുറച്ചുനേരം കൂടെ
ചൂലു വന്ന് ഇക്കിളിയിടുന്നതും കാത്തിരിപ്പുണ്ടാവും
മുറ്റത്തെ ചപ്പുചവറുകൾ.
ചെവിപിടിച്ച് ജ്വലിപ്പിക്കുന്നതും കാത്ത്
സ്റ്റൗവ് ഉറങ്ങിയുണർന്നിരിപ്പുണ്ടാവും.
തിളയ്ക്കുന്ന പാലിന്റെ ചിരി കാണാൻ
അടുക്കളയിരിക്കുന്നുണ്ടാവും.
പച്ചക്കറികളോട് ലോഗ്യം പറയാൻ
കത്തി മിനുങ്ങിയിരിപ്പുണ്ടാവും.
അരിയും പരിപ്പും പച്ചക്കറികളും നിറച്ച്
കൂകിയാഹ്ലാദിക്കാൻ കുക്കർ കൊതിക്കുന്നുണ്ടാവും.
തേങ്ങ ചവച്ചരയ്ക്കാൻ വേണ്ടി
മിക്സിപ്പാത്രം ഇരിക്കുന്നുണ്ടാവും.
എന്നാലും കുറച്ചു നേരം കൂടെ ഉറങ്ങട്ടെ ഞാൻ.
നന്നായറിയാം...
എത്രയൊക്കെ ശ്രമിച്ചാലും ഉറക്കത്തിനുള്ളിലല്ലാതെ
ഒരു സ്വപ്നവും മര്യാദയ്ക്ക് വെന്തുകിട്ടില്ലെന്ന്.
പകുതിവേവിച്ചെടുത്ത് രുചിച്ചാൽ
ഹൃദയത്തിന് വെന്തുമരിക്കേണ്ടിവരുമെന്ന്!
Labels: വെറുതേ
5 Comments:
ഇത്രേം ജോലി കിടക്കുമ്പോഴാണോ ഓടിപ്പോയി സ്വപ്നം കാണുന്നത്! :)
സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമാണെന്നറിഞ്ഞുകൊണ്ട് കാണുമ്പോൽ ഒരു സ്വാതന്ത്രമുണ്ട് അല്ലെ സൂജീ..?
യാധാർത്ഥ്യത്തിലെത്തുമ്പോൾ സ്വപ്നം കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ കിടന്ന് പിടഞ്ഞ് മരിച്ചുപോവും..
സു ചേച്ചിയുടെ ബ്ലോഗിന് വേണ്ടി ഈ ഞാനും കാത്തിരിപ്പുണ്ടാവും :)
:)
ആത്മേച്ചീ :) പിന്നെ, ജോലിക്കിടയിൽ സ്വപ്നവും കണ്ടുനിന്നാൽ ശരിയാവുമോ? സ്വപ്നങ്ങളിൽ ചിലതൊക്കെ ഫലിക്കും, ചിലതൊക്കെ സ്വപ്നങ്ങളായിട്ടു തന്നെ എന്നും നിൽക്കും.
സി. പി. ആയക്കാട് :) നന്ദി.
ശ്രീ :)
nice !
Post a Comment
Subscribe to Post Comments [Atom]
<< Home