Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, October 06, 2009

അവിടെയുണ്ടോ

വാക്കുകളെ കൂട്ടുപിടിച്ച് മൗനത്തെയൊഴിവാക്കി.
ശബ്ദങ്ങളെ കൂട്ടുപിടിച്ച് നിശ്ശബ്ദതയൊഴിവാക്കി.
പുഞ്ചിരിയെ കൂട്ടുപിടിച്ച് കണ്ണീരിനെയൊഴിവാക്കി.
എന്നിട്ടും ഓർമ്മകളെയൊഴിവാക്കാൻ,
മറവിയെനിക്ക് കൂട്ടുവരുന്നില്ലല്ലോ!
ഹലോ...ഹലോ...
മറവി അവിടെയുണ്ടോ?

Labels:

10 Comments:

Blogger pandavas... said...

ഉണ്ടോ...?
സോറി
മറന്നു പോയ്..

Tue Oct 06, 05:11:00 pm IST  
Blogger ആത്മ/പിയ said...

‘മറക്കാൻ പറയാൻ എന്തെളുപ്പം.. മണ്ണിൽ..’
വെറുതെ പാടിയതാണ് സൂജീ..
എത്രയൊക്കെ ഓർത്താലും എല്ലാം ഒരിക്കൽ മറവിയിൽ അലിഞ്ഞ് അപ്രത്യക്ഷമാവും സൂജീ..റിലാക്സ് റിലാക്സ്... :)

Tue Oct 06, 08:34:00 pm IST  
Blogger ശ്രീ said...

മറവി ഇവിടെയുമില്ലല്ലോ സൂവേച്ചീ...

Tue Oct 06, 08:35:00 pm IST  
Blogger നീമ said...

ഓര്‍ക്കുക വല്ലപ്പോഴും

ഓര്‍മ്മകള്‍ വിരിയുമ്പോള്‍

ഓട്ടോഗ്രാഫിലെ നിറം മങ്ങിയ അക്ഷരങ്ങള്‍ ..

Wed Oct 07, 01:56:00 pm IST  
Blogger താര said...

ഇവിടെയുണ്ട് സൂ. ഇവിടെയേ ഉള്ളു. യാതൊന്നും ഓര്‍മ്മയില്ല. മറവി മാത്രം. കുറച്ച് അങ്ങോട്ട് തന്നു വിടാം. :)
(നല്ല കവിത!)

Thu Oct 08, 10:04:00 am IST  
Blogger സു | Su said...

പാണ്ഡവാസ് :) മറവി അവിടെയുണ്ടല്ലേ?

ആത്മേച്ചീ :) അതെ. അങ്ങനെയൊക്കെ പാടാം. പക്ഷെ ഒക്കെ മറന്നുപോകും അല്ലേ?

ശ്രീ :) അവിടെയില്ലാത്തത് നന്നായി.

നീമ :) ഓർക്കുക വല്ലപ്പോഴും. അതുതന്നെ.

താരേ :) ഇങ്ങോട്ടു വിടണ്ട. വേറെ എങ്ങോട്ടെങ്കിലും ഓടിച്ചുവിട്ടാൽ മതി.

Fri Oct 09, 02:26:00 pm IST  
Blogger C. P. ആയക്കാട് said...

This comment has been removed by the author.

Sat Oct 10, 10:43:00 pm IST  
Blogger C. P. ആയക്കാട് said...

സു ചേച്ചി...
പിടിച്ച കൂട്ടുകളത്രയും തെറ്റായിപ്പോയി. മറവി കാലം നടത്തുന്ന ഒരു മുറിവുണക്കലാണ്. അതിനെ ത്വരിതപ്പെടുത്തണമെങ്കില്‍ വാക്കുകളെ വിട്ടു മൗനത്തെ കൂട്ടുപിടിക്കണം. ശബ്ദങ്ങളെ വിട്ടു നിശ്ശബ്ദതയെ കൂട്ടുപിടിക്കണം. പുഞ്ചിരിയെ വിട്ടു കണ്ണുനീരില്‍ അലിയണം. മറവി എന്ന മരുന്നിനു ഫലമുണ്ടാകണമെങ്കില്‍ ഈ പഥ്യം കൂടി നോക്കണം.

Sat Oct 10, 10:46:00 pm IST  
Blogger സു | Su said...

സി. പി. ആയക്കാട് :) മറവി വേണോന്ന് ചോദിച്ചാൽ വേണ്ട. പക്ഷേ, ഇടയ്ക്ക് മറവിയാണ് നല്ലതെന്ന് തോന്നും.

Mon Oct 12, 10:34:00 am IST  
Blogger C. P. ആയക്കാട് said...

സു ചേച്ചി .... എന്ത് മറന്നാലും ബ്ലോഗ്‌ എഴുതാന്‍ മറക്കല്ലേ :)

Mon Oct 12, 09:24:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home