ഉണ്ടായിരുന്നു
ഒരു ബസ്സ്റ്റോപ്പ് ഉണ്ടായിരുന്നു.
അവിടെ അവൾ എന്നും ബസ് കാത്തുനിൽക്കാറുണ്ടായിരുന്നു.
അവൻ എന്നും അവളെ കാണാറുണ്ടായിരുന്നു.
അവന് അവളോട് പേരു ചോദിക്കണമെന്നുണ്ടായിരുന്നു.
ദിവസങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു.
ഒരു ദിവസം പത്രത്തിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നു.
അതിനു ചുവട്ടിൽ അവളുടെ പേരുണ്ടായിരുന്നു.
അതിന്റെ തലേന്നാൾ അവനു ജോലിക്കു പോകാൻ മടിയുണ്ടായിരുന്നു.
ആ ദിവസം, ആ ബസ്സ്റ്റോപ്പിൽ ഒരു ബോംബ് പൊട്ടിയിട്ടുണ്ടായിരുന്നു.
Labels: കഥ
12 Comments:
തലേന്നാള്‍ എന്നാല്‍ തൊട്ടു മുന്‍പത്തെ ദിവസമാണോ അതോ പിറ്റേ ദിവസമാണോ? ... തലേന്നാളിന്റെ അര്‍ത്ഥം മാറുന്നതിനനുസരിച്ച് കഥയുടെ മൊത്തം അര്‍ത്ഥവും മാറുന്നു.. :)
അതെയതെ... തലേന്നാളോ...?
സാംഷ്യ റോഷ് :) തലേന്നാൾ എന്നാൽ തൊട്ടുമുമ്പുള്ള ദിവസം, തലേ ദിവസം, എന്നൊക്കെയാണ്. അവളുടെ ഫോട്ടോ കണ്ടതിനു മുമ്പുള്ള ദിവസം.
പിപഠിഷു :) തലേന്നാൾ ഇപ്പോ മനസ്സിലായില്ലേ?
നന്ദി രണ്ടുപേർക്കും, വായിച്ചതിന്.
സൂക്ഷിച്ചോളൂ ..അവളെ ഇനിയും നിങ്ങൾ കണ്ട് മുട്ടാൻ സാധ്യതയുണ്ട്..
താരകൻ :) അവളു മരിച്ചു. ഇനി അവൻ അവളെ കണ്ടുമുട്ടാൻ സാദ്ധ്യതയില്ല.
കുമാരൻ :) നന്ദി.
അതിന്റെ പിറ്റേ ദിവസം അവിടെ പുതിയൊരു ബസ്റ്റോപ്പ് പണിയുന്നുണ്ടായിരുന്നു....
WORD VERIFIFICATION ഒഴിവാക്കിക്കൂടെ?
:(
എന്നാലുമത് കഷ്ടമായി!
കനമേറിയൊരു വിത
ഇനി അവനായിരിയ്ക്കുമോ ആ ബോംബ് അവിടെ വച്ചത്?
nice :)
:)
kollam
pattepadamramji :) ഇനിയും ആരെങ്കിലും കണ്ടുമുട്ടാനും ഒടുവിൽ ബോംബ് പൊട്ടി കാണാതെയാവാനുമാണോ ബസ്സ്റ്റോപ്പ് പണിയുന്നത്?
കുരാക്കാരൻ :) കഷ്ടമായി.
ദൈവമേ :) വെറും കഥ.
ശ്രീ :) ആവാൻ ചാൻസില്ല.
ദിയ :) നന്ദി.
രാജേഷ് ചിത്തിര :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home