നഷ്ടമാവുന്നത്
മോഹമില്ലാതില്ല, ഓടുന്ന പുഴയിലേക്ക് കാലുകൾ നീട്ടിവച്ച് ഒപ്പം ഇരിക്കുവാൻ. പുഴ ഓടുന്നില്ലല്ലോ, ക്ഷീണിച്ചു കിടക്കുന്നു. പിന്നെ അതിനെ നോക്കി എങ്ങനെ ആഹ്ലാദിക്കാൻ! എത്ര മനോഹരമായ, നിർമ്മലമായ ഒഴുക്ക് കണ്ടിട്ടുണ്ട്. ഇന്നില്ല. മലിനജലം ഒഴുകിവരുന്നതുപോലെ തോന്നും. ചപ്പുചവറുകൾ, മാലിന്യങ്ങൾ. കാലം മാറിപ്പോയി, പുഴയും മാറി.
മരച്ചില്ലകൾക്കിടയിലൂടെ കാണുന്ന, നക്ഷത്രങ്ങൾ നിറഞ്ഞ ഒരു കീറ് ആകാശം. എത്ര സുന്ദരമാണെന്ന് തോന്നും പറയുമ്പോഴും, കേൾക്കുമ്പോഴും. കുറച്ചുകാലം കൂടെ കഴിഞ്ഞാൽ അതു വെറും പറച്ചിലിൽ ഒതുങ്ങും. കാഴ്ചയിൽ നിറയില്ല. മരങ്ങളെല്ലാം മരിച്ചുകൊണ്ടിരിക്കുന്നു, അവയെ കൊന്നുകൊണ്ടിരിക്കുന്നു. വീടിന്റെ മുറ്റത്തോ ടെറസ്സിലോ ഒതുങ്ങുന്നു മരങ്ങളും ചെടികളും. അതും ചെറുതു മാത്രം. വിശാലമായി തലയുയർത്തി നിൽക്കാൻ പറ്റുന്നില്ല അവയ്ക്ക്. നാടുതോറും നീണ്ടു നിവർന്ന് ഇടമില്ലാതെ വളരാൻ സ്വാതന്ത്ര്യമില്ല അവയ്ക്ക്. ഒക്കെ വെട്ടിമാറ്റി കോൺക്രീറ്റ് കെട്ടിടങ്ങൾ. മരം നിന്നിടത്ത് അവ നിൽക്കുന്നു. പച്ചച്ച മരത്തിനു പകരം, പൂക്കൾ നിറഞ്ഞ മരത്തിനു പകരം പല നിറത്തിലും വലുപ്പത്തിലും കെട്ടിടങ്ങൾ. റോഡുകളുടെ വീതി കൂട്ടാൻ വേണ്ടി ജീവൻ ത്യജിക്കേണ്ടി വന്ന മരങ്ങൾ. നാട് പുരോഗമനത്തിന്റെ പാതയിൽ. ആ പാതയിൽ മരങ്ങൾക്കിടമില്ലാതെയായി. അവ പൊഴിക്കുന്ന ഇലകൾ നിറയുന്ന പാതകൾ ഇല്ലാതെയായി. വേണ്ടാതായി. വേനലിൽ കുടയാവുന്ന തണൽമരങ്ങൾ ഇനിയില്ല.
കാണാകാഴ്ചയാവുന്നൂ കതിരു നിറയുന്ന പാടങ്ങൾ
പതിവുകാഴ്ചയാവുന്നൂ കോൺക്രീറ്റു കാടുകൾ.
പാടങ്ങൾ ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. പാടങ്ങളുണ്ടായിരുന്നു എന്നു പറയാൻ ഇനി കൂടുതൽ കാത്തിരിക്കേണ്ടി വരില്ല. അവിടെയൊക്കെ ഫ്ലാറ്റുകളാണ്. ഇതിന്റെ ഏറ്റവും താഴെ, നെല്ലു വിളഞ്ഞൊരു കാലമുണ്ടായിരുന്നു എന്ന് ഏറ്റവും ഉയരത്തിലിരുന്നു പറയാനൊരു കാലം വന്നു.
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്തൊക്കെയാണെന്ന് അറിയുന്നുണ്ടോ ആരെങ്കിലും!
കാലം മാറിക്കൊണ്ടേയിരിക്കുന്നു. നാട് പുരോഗമിച്ചുകൊണ്ടേയിരിക്കുന്നു. പോയവയെ മറക്കാം. ഇല്ലാതായവയെ മറക്കാം. വരും തലമുറയ്ക്ക് ചിത്രങ്ങളിലൂടെ കാണിക്കാം. പച്ചപ്പാടങ്ങൾ, തെളിനീരോടെ ഒഴുകുന്ന പുഴകൾ, മരച്ചില്ലയ്ക്കിടയിലൂടെ കാണുന്ന ആകാശക്കഷണം ഇവയൊക്കെ.
എന്നാലും മഴ പെയ്തു തോരുമ്പോൾ, സൗഖ്യം ചോദിക്കാനെത്തുന്ന ഇളം കാറ്റിന്റെ, തലോടലേറ്റ് പെയ്യുന്ന മരത്തിനു ചുവട്ടിൽ നിൽക്കുമ്പോൾ കിട്ടുന്ന കുളിര് എങ്ങനെ അനുഭവിപ്പിക്കും!
Labels: വെറുതേ
10 Comments:
veruthe mohikkuvaan mooham!!!!!
പോയത് പോയി..ഇനി പരിതപിച്ചിട്ടെന്തു കാര്യം..
ഇനി ബാക്കിയുള്ള മരങ്ങളും സസ്യലതാദികളും നശിപ്പിക്കപ്പെടാതിരിക്കാൻ കൂട്ടായ പരിശ്രമങ്ങൾ കൊണ്ട് മാത്രമേ കഴിയൂ..സമൂഹം ഉണർന്നേ മതിയാകൂ...
അല്ലെങ്കിൽ സമീപഭാീയിൽ തന്നെ നമുക്ക് "വെറുതെ മോഹിക്കുവാൻ മോഹം " എന്ന് പാടിക്കൊണ്ടിരിക്കേണ്ടി വരും..
"നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്തൊക്കെയാണെന്ന് അറിയുന്നുണ്ടോ ആരെങ്കിലും!"
ശരിയാണ് ചേച്ചീ... ഇപ്പോഴും വെറുതേ ഇരിയ്ക്കാന്‍ കിട്ടുന്ന ചില ഇടവേളകളില്‍ ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കാറുണ്ട് ഒരു പത്തോ പതിനഞ്ചോ വര്‍ഷം ഇരുപതോ വര്‍ഷം മുന്‍പത്തെ കാലം...
it's a hard truth! in the world of our kids and their kids, all these will be mere stories... through computers we can show them, this is 'Maram' this is 'Maina' this is 'Puzha' etc..
i just dont know what to say!
നഷ്ടമാവുന്നത് നഷ്ടപ്പെടുത്തുന്നത് അല്ലെ?
നിന്നയിടം കുഴിച്ചിട്ടെന്തു നേടാന്‍ ?
ഓര്‍മപ്പെടുത്തലിനു നന്ദി.
മനുഷ്യന്‍റെ ആര്‍ത്തി അതിര് കടന്നിരിക്കുന്നു.
നെടുവിര്‍പ്പുകള്‍ മാത്രം ബാക്കിയാക്കുന്ന കുറെ
നന്മകളും...!!
മഴമേഘങ്ങൾ :) വെറുതെയുള്ള മോഹങ്ങൾ തന്നെ.
കമ്പർ :) മരങ്ങളൊന്നും സംരക്ഷിക്കപ്പെടുമെന്നു തോന്നുന്നില്ല. വീട്ടിൽ സ്ഥലമുള്ളവർക്ക്, താല്പര്യമുള്ളവർക്ക് മരം നട്ടു വളർത്താം അത്ര തന്നെ.
ശ്രീ :) ഇടയ്ക്ക് ഓർക്കുന്നത് നല്ലതുതന്നെ.
സാന്റി :) ചിത്രങ്ങൾ കാണിക്കേണ്ടിത്തന്നെ വരും.
സുകന്യ :) നഷ്ടപ്പെടുത്തുന്നതു തന്നെ. നേട്ടങ്ങൾക്കു വേണ്ടിയാവും.
റാംജി :) ഇപ്പോ ഉള്ളതിലും നന്മ കണ്ടെത്തുന്നുണ്ടാവണം.
കണ്ണുള്ളപ്പോള്‍ അതിന്‍റെ വില അറിയില്ല എന്ന് കേട്ടിട്ടുണ്ട്.......അതു പോലെ നമുക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് നാം ഒരിക്കല്‍ തിരിച്ചറിയും...പക്ഷേ അപ്പോഴേക്കും ഒരുപാട് വൈകി പോകും എന്നു മാത്രം.....
മാറുന്ന മലയാളി :) അങ്ങനെ, അത് നഷ്ടമായിരുന്നെന്ന് കുറച്ചുകാലം കഴിഞ്ഞാൽ തോന്നുന്നവർ ഉണ്ടാവുമോ എന്തോ!
please contact info@scrollindia.com
We would like to talk to you madam
Post a Comment
Subscribe to Post Comments [Atom]
<< Home