മനസ്സിലാവാത്തത്
ചിലപ്പോൾ അലകളില്ലാതെ പുഴയെപ്പോലെ ഒഴുകിക്കൊണ്ടിരിക്കും. ചിരിച്ചുകളിച്ച് പോകുന്ന വാശിയില്ലാത്ത കുട്ടിയെപ്പോലെന്ന് തോന്നും.
തലതല്ലിക്കരഞ്ഞ് പാറക്കല്ലിൽ ആഞ്ഞടിക്കുന്ന കടൽത്തിരയെപ്പോലെ തോന്നും. കൈയും കാലുമിളക്കി കരയുന്ന വാശിയുള്ള കുട്ടിയെപ്പോലെ.
മഴയെപ്പോലെ തോന്നും. നിർത്താതെ പെയ്യും. ഓർമ്മകളും മറവികളുമായിട്ട്, തണുപ്പിച്ചും, ചിലപ്പോൾ മടുപ്പിച്ചും.
കടലുപോലെയിരിക്കും. ശാന്തമായി, എന്നാലും ചുഴികളോടെ.
തലോടിക്കൊണ്ടൊരു കാറ്റുവീശിപ്പോകും പോലെ തോന്നും, കുളിർമ്മ തന്നിട്ട്.
മരം പോലെ നിൽക്കും. ചിലപ്പോൾ ശാന്തമായി, ചിലപ്പോൾ ആടിയുലഞ്ഞ്.
ചിരിയുടെ കൂട്ടുപിടിക്കും,
ചിലപ്പോൾ കരച്ചിലിന്റെ കൂട്ട് പിടിക്കും.
സ്വപ്നങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി വിടും.
സ്വപ്നങ്ങൾ മുറിച്ച് യാഥാർത്ഥ്യത്തിലേക്ക് തള്ളിവീഴ്ത്തും.
ചിലപ്പോൾ, ഇതിലും വല്യ കൂട്ടില്ലെന്ന്, ചിലപ്പോൾ ഇതിലും വല്യ ദ്രോഹിയില്ലെന്ന്,
ഇതിലും വല്യ ആശ്വാസമില്ലെന്ന്, ഇതിലും വല്യ ഒളിവുസ്ഥലമില്ലെന്ന്
തോന്നിപ്പിച്ചുകൊണ്ടേയിരിക്കും.
ആശ്ചര്യത്തിന്റെ, അത്ഭുതത്തിന്റെ, നോവിന്റെ, കള്ളത്തരത്തിന്റെ, പുഞ്ചിരിയുടെ...
പല പല രസങ്ങളും കാണിച്ച് കൂടെ നടക്കും.
നീയും ഞാനുമെന്ന് രണ്ടില്ലെന്ന് പലരും.
അതിനെയുൾക്കൊള്ളാതെ,
നിന്നെ ദൂരെനിന്ന് നോക്കിക്കാണുന്ന വിധത്തിൽ മതിയെന്ന് ഞാൻ!
മനസ്സേ നിന്നെയെനിക്ക് മനസ്സിലാവുന്നില്ലല്ലോ!
Labels: എനിക്കു തോന്നിയത്
10 Comments:
സത്യം !
മുഴുവനായും മനസ്സിലാക്കിയാല്‍ എല്ലാം തീര്‍ന്നില്ലേ...
എനിക്കും പലപ്പോഴും മനസ്സിലാവാറില്ല!
:)
നല്ല ചിന്ത,സ്വന്തം മനസിനെ മനസ്സിലാകാൻ കഴിയുന്നവർ ഭാഗ്യവാന്മാർ (ഭാഗ്യവതികളും).
എനിക്ക് എന്നെ അറിയാം,
മറ്റുള്ളവരെ അറിയിക്കാന്‍ അറിഞ്ഞൂടാ...!
സൂ ജി... ബൂലോകത്തുവല്ലപ്പോഴുമേ വരാന്‍ തരാവുന്നുള്ളൂ...... സാധാരണപോലെ പോസ്റ്റ് ഇഷ്ടമായി...
മനസ്സിലായീ ന്നു പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ.
പണ്ടുഞാന്‍ കരുതിയിരുന്നു എനിക്കെന്നെ അറിയാം എന്ന്.... 5 അടിപൊക്കം 48കിലൊ തൂക്കം.. ബി.എസ് സി കഴിഞ്ഞു എം.ഏ ക്കു പഠിക്കുന്നു... ഹ ഹ ഹ
ഇപ്പോള്‍ ഞാനാരാ മോള്!! ആ ഞാന്‍ എവിടെപ്പോയി.... അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂ..... അത്ര ചെറുതാവില്ല എന്നു തോന്നിത്തുടങ്ങിയിട്ടുണ്ട്.....
http://www.youtube.com/watch?v=VRAh3Qse-Us
ഇങ്ങനെ നോക്കിയിട്ടും കണ്ടിട്ടില്ല
എവിടെപ്പോയിക്കാണും?!
ഇനി മനസ്സിന്റെ കൂടെ പോയിക്കാണുമോ?!
വല്യമ്മായി :)
ശ്രീ :)
എഴുത്തുകാരിച്ചേച്ചീ :)
ദിയ :)
ആത്മേച്ചീ :) മനസ്സു പറഞ്ഞിടത്തേക്കു പോയി.
സാധു :) അതെയതെ.
ഹാഷിം :)
ജ്യോതീ :) അന്വേഷിക്കൂ, കണ്ടെത്തും എന്നല്ലേ.
പണിക്കർജീ :) എവിടെയെങ്കിലും നോക്കിയാൽ കാണുമോ?
Post a Comment
Subscribe to Post Comments [Atom]
<< Home