മാനിക്യൂർ
“എന്റെ കൈ നോക്കൂ.”
“എന്താ? നല്ലോണം മിനുങ്ങിയിട്ടുണ്ടല്ലോ. എന്താ ചെയ്തത്?”
“ഞാൻ ഊണുകഴിച്ചുകൊണ്ടിരിക്കുമ്പോൾ, ചാനലിൽ, പെഡിക്യൂറും, മാനിക്യൂറും കാണിക്കുന്നുണ്ടായിരുന്നു. ചെയ്യേണ്ടവിധം.”
“എന്നിട്ട് അങ്ങനെ ചെയ്തോ?”
“ചെയ്തില്ല. ഉണ്ട കൈ കഴുകാതെ അതും നോക്കിയിരുന്ന് ചോറിന്റേം കൂട്ടാന്റേം പറ്റ് കൈയിൽ ഉണങ്ങിപ്പിടിച്ചു. പിന്നെ ഉരച്ചും തേച്ചും ഒക്കെ ഒരുവിധം കളഞ്ഞു. അതുകഴിഞ്ഞപ്പോൾ കൈ ഇങ്ങനെയായി.”
Labels: അങ്ങനേം ചിലത്
8 Comments:
“ബ്യൂട്ടീപാര്‍ലെര്‍ വീട്ടില്‍ തന്നെ”
കാര്യം എളുപ്പമായല്ലോ.....
ഹഹഹ .... ചിരിപ്പിച്ചു.
പഠിപ്പിച്ചു. നല്ലവണ്ണം ഉരച്ചങ്ങുകഴുകിയാല്‍ മതീന്ന്.
nice! :)
ഹാഷിം :) തന്നെ.
റാംജി :) എളുപ്പമായി.
സുകന്യ :) അതുമതി.
സാന്റി :)
വല്യമ്മായീ :)
ചുരുക്കി പറഞ്ഞാല്‍ 'കൈ കഴുകണം'. അത്രയല്ലേയുള്ളൂ :)
ഹഹ...
ശ്രീ :) അത്രയേ ഉള്ളൂ.
പി. ആർ. :)
Post a Comment
Subscribe to Post Comments [Atom]
<< Home