വാവാച്ചീം അമ്മേം
പാഠം മുഴുവൻ പഠിച്ചുചൊല്ലീ
മിടുക്കിയാമൊരു വാവാച്ചി.
സന്തോഷത്താലമ്മ കൊടുത്തൂ
വാവാച്ചിയ്ക്കൊരു പൊൻമുത്തം.
ഓടിച്ചാടി ഉരുണ്ടുവീണു
കരച്ചിലായി വാവാച്ചി.
ദേഷ്യം വന്നിട്ടമ്മ കൊടുത്തൂ
ചൂരലെടുത്ത് രണ്ടെണ്ണം.
പിണങ്ങിയൊന്നും മിണ്ടാതങ്ങനെ
മാറിയിരുന്നൂ വാവാച്ചി.
പാവം തോന്നീട്ടമ്മയെടുത്തു
വീണ്ടും നൽകീ പൊൻമുത്തം.
Labels: കുട്ടിപ്പാട്ട്
7 Comments:
ഈ കുട്ടിപ്പാട്ട് നല്ല ഇഷ്ടായീ സൂ...
താര :) കുറേനാളായല്ലോ കണ്ടിട്ട്. അമ്മു എന്തു പറയുന്നു?
ഇഷ്ടായീ...
നൗഷു :)
താളമുള്ള പാട്ട്.
വാവാച്ചി കഥ, പിന്നെ വാവാച്ചി കവിത.. ഒരു സീരീസ് തന്നെ വരുന്ന മണം അടിക്കുന്നു :)
സുകന്യേച്ചീ :)
കുഞ്ഞൻസ് :) ഹിഹി. സീരീസല്ല. കുറച്ച് സീരിയസ് ആയപ്പോ അതിന്റെ കനം കുറച്ചതാ.
Post a Comment
Subscribe to Post Comments [Atom]
<< Home