Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, November 29, 2010

കടലും മനസ്സും

ഒന്നുതൊട്ടൊന്നുതൊട്ടൊന്നു തെന്നി
ചിറകടിച്ചൊരു തിര വന്നുപോയി
കരയിൽ ഞാനെഴുതിയതൊന്നുപോലും
ബാക്കിയാക്കീടാതെ മായ്ച്ചുപോയി.
കടലിനോടായ് ഞാൻ പരിഭവമോതുന്നു,
കടലിന്റെ ചിരിയിൽ മനസ്സുകുളിർക്കുന്നു.
മനസ്സും കടലുപോൽ, ആരോ മന്ത്രിക്കുന്നു,
പലതും നിറച്ചു മടുക്കാതെ നിൽക്കുന്നു.
ചിലപ്പോൾ കലിതുള്ളി വന്യമായലറുന്നു,
ചിലപ്പോൾ ശാന്തയായ് പുഞ്ചിരി തൂകുന്നു.
കടലിന്നുള്ളിലെപ്പോലെൻ മനസ്സിലും
ഒരു കൊച്ചുമുത്തു ചിരി തൂകിനിൽക്കുന്നു.

Labels:

14 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആദ്യത്തെ രണ്ടു വരികളുടെ ഭംഗി പിന്നീട്‌ ഇല്ലാന്നു തോന്നി

Mon Nov 29, 09:15:00 pm IST  
Blogger MOIDEEN ANGADIMUGAR said...

മുകളിൽ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു.

Mon Nov 29, 10:36:00 pm IST  
Blogger വല്യമ്മായി said...

ഹെഡിങ്ങിലാണ് എറ്റവും കൂടുതല്‍ കവിത :)

(ചേച്ചിയെ കണ്ടിട്ട് കുറെ ദിവസമായല്ലോ എന്ന് ഇന്നലെ ഓര്‍ത്തതെ ഉള്ളൂ :))

Tue Nov 30, 09:29:00 am IST  
Blogger സു | Su said...

പണിക്കർ ജീ :) ഇനിയെഴുതുമ്പോൾ എല്ലാം ഭംഗിയാക്കാൻ ശ്രമിക്കാം.

moideen angadimugar :)

വല്യമ്മായി :) കവിത ശരിയായില്ല അല്ലേ? കാണാതെ കുറേ ദിവസമായോ? മൂന്നുനാലു ദിവസം മുമ്പ് കറിവേപ്പിലയിൽ പോസ്റ്റ് വെച്ചിരുന്നല്ലോ. അതു കാണാഞ്ഞതുകൊണ്ടാകും അങ്ങനെ തോന്നിയത്.

Tue Nov 30, 10:04:00 am IST  
Blogger പദസ്വനം said...

മോശമില്ല കേട്ടോ!!!
ഇനിയും എഴുതൂ... ആശംസകള്‍!!

Tue Nov 30, 03:06:00 pm IST  
Blogger ജംഷി said...

കൊള്ളാം............

Tue Nov 30, 04:11:00 pm IST  
Blogger ആത്മ/പിയ said...

നല്ല കവിത സൂജീ,

ഉള്ളില്‍ ചിരിതൂകുന്ന ഒരു മണിമുത്തുള്ളത് ഒരു ആശ്വാസം തന്നെ അല്ലെ,

Tue Nov 30, 11:51:00 pm IST  
Blogger സു | Su said...

പദസ്വനം :) നന്ദി.

ജംഷി :) നന്ദി.

ആത്മേച്ചീ :) ആശ്വാസം തന്നെ. (എന്നെ ജി ചേർത്ത് വിളിക്കല്ലേ ദയവായിട്ട്).

Wed Dec 01, 10:46:00 am IST  
Blogger സു | Su said...

ജിഷാദ് :) നന്ദി.

Wed Dec 01, 07:31:00 pm IST  
Blogger കുരാക്കാരന്‍ ..! said...

"ഒന്നുതൊട്ടൊന്നുതൊട്ടൊന്നു തെന്നി
ചിറകടിച്ചൊരു തിര വന്നുപോയി"

മനോഹരം

Wed Dec 01, 10:10:00 pm IST  
Blogger ആത്മ/പിയ said...

സൂജീ എന്നു വിളിച്ചതിന്റെ വിഷമമൊക്കെ ഇതിനകം തീര്‍ന്നുകാണുമെന്ന് വിശ്വസിക്കുന്നു..

ഇടക്ക് വന്ന് ക്ഷമ ചോദിക്കാം എന്നൊക്കെ കരുതി, പക്ഷെ എരിതീയില്‍ എണ്ണ ഒഴിക്കണ്ടാന്നു കരുതി വേണ്ടെന്നു വച്ചതാണു ട്ടൊ, :)

Sat Dec 04, 09:08:00 pm IST  
Blogger സു | Su said...

കുരാക്കാരൻ :) നന്ദി. കുരാക്കാരന്റെ പോസ്റ്റ് വായിച്ചിരുന്നു.

ആത്മേച്ചീ :) എനിക്കെന്തു വിഷമം? ഞാൻ ഒരു കാര്യം ചെയ്യാൻ ആത്മേച്ചിയോട് പറയുമ്പോൾ, ആത്മേച്ചി അതു ചെയ്യാതെയിരിക്കുമ്പോൾ, ഇടയ്ക്കിടയ്ക്ക്, എന്നെക്കൊണ്ട്, ആത്മേച്ചി അതു ചെയ്യരുതെന്ന് പറയിപ്പിക്കുമ്പോൾ, ആത്മേച്ചിയല്ലേ വിഷമിക്കേണ്ടത്? ഹിഹിഹി.

(വിഷമം ഇല്ലാട്ടോ.)

Tue Dec 07, 09:29:00 am IST  
Blogger ആത്മ/പിയ said...

ശരി! ശരി! എങ്കിപ്പിന്നെ ഞാന്‍ തന്നെ വിഷമിച്ചോളാം..
എനിക്ക് വിഷമം ഒന്നും പുത്തരിയല്ലല്ലൊ!
ഇനിയിപ്പം സൂവിനെ പ്രതി അല്പം വിഷമിക്കണമെങ്കിലും അതും ആയിക്കോട്ടെ!

ഒരു കടലില്‍ ഒരുതുള്ളി ജലം കൂടി വീണെന്നു കരുതി എന്തു വ്യത്യാസം! ഹും!

Wed Dec 08, 12:21:00 pm IST  
Blogger സു | Su said...

ആത്മേച്ചീ :) വിഷമിക്കേണ്ട. മുട്ടായി വാങ്ങിച്ചുതരാം.

Wed Dec 08, 02:21:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home