ചിന്നുക്കുട്ടി
ചിന്നുക്കുട്ടിയ്ക്കച്ഛൻ നൽകീ
മുത്തുകൾ മിന്നും ഉടുപ്പൊന്ന്.
പുത്തനുടുപ്പിട്ടോടിപ്പോയീ
അമ്പലനടയിൽ പ്രാർത്ഥിയ്ക്കാൻ.
ചിന്നുക്കുട്ടിയ്ക്കേട്ടൻ നൽകീ
വർണ്ണപ്പെൻസിലു രണ്ടെണ്ണം.
ചിന്നുക്കുട്ടി രസിച്ചു വരച്ചൂ
വീടിൻ ചുവരിൽ ചിത്രങ്ങൾ.
ചിന്നുക്കുട്ടിയ്ക്കേച്ചി കൊടുത്തൂ
കടലാസ് തോണി മൂന്നെണ്ണം.
ചിന്നുക്കുട്ടി തോണിയൊഴുക്കീ
നടുമുറ്റത്തെ വെള്ളത്തിൽ.
ചിന്നുക്കുട്ടിയ്ക്കമ്മ കൊടുത്തൂ
നാരങ്ങമിട്ടായി നാലെണ്ണം.
ഏച്ചിയ്ക്കുമേട്ടനുമൊപ്പം തിന്നൂ
മധുരം നിറയും മിട്ടായി.
Labels: കുട്ടിപ്പാട്ട്
10 Comments:
ചിന്നുക്കുട്ടിയുടെ വിശേഷങ്ങള്‍ കൊള്ളാമല്ലോ :)
:-)
ചിന്നു കുട്ടിക്കു് ഒരുമ്മ
വല്യമ്മായി :)
ഉപാസന :)
ഹൈന :)
മൂന്നാൾക്കും നന്ദി.
കുട്ടിക്കാലത്ത് കിട്ടുന്ന സമ്മാനങ്ങളും അത് തന്ന ആളുകളെയും എത്ര വളര്‍ന്നാലും ആരും മറക്കില്ല ,കവിത വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലത്ത് കിട്ടിയ സമ്മാനങ്ങളും അത് തന്ന ആളുകളെയും ഓര്‍മവരുന്നു .
' നന്ദി '
മൃദുല :) കുട്ടിപ്പാട്ട് വായിക്കാനെത്തിയതിൽ സന്തോഷം.
ചിന്നുക്കുട്ടിയ്ക്കങ്കിള്‍ കൊടുത്തൂ
ചക്കരമുത്തമൊരഞ്ചെണ്ണം
ചിന്നുക്കുട്ടി തിരിച്ച് കൊടുത്തു
ചെറുചിരിയൊരുപാാല്‍പുഞ്ചിരി
അഞ്ചു വേണമെന്നു തോന്നി
ആ ഇനി പ്രാസമൊപ്പിക്കാനറിയില്ല
അതുകൊണ്ട് ആാ എന്നങ്ങു നീട്ടി ഹ ഹ :))
പണിക്കർജീ :) ചിന്നുക്കുട്ടി തിരിച്ചുകൊടുത്തൂ, ഇരുകൈ നിറയെ മിട്ടായി എന്നായാലോ?
നന്ദി.
അതെങ്ങനാ ആകെ നാലു മിട്ടായി അല്ലേ ഉള്ളാരുന്നു അതും തിന്നു പോയില്ലെ :)
പണിക്കർജീ :) ചിന്നുക്കുട്ടിയുടെ പിറന്നാൾ പ്രമാണിച്ച് അമ്മ വാങ്ങിവെച്ച ഒരു പായ്ക്കറ്റ് മുട്ടായി ഉണ്ട്.
“ചിന്നുക്കുട്ടി തിരിച്ചു കൊടുത്തൂ, സ്നേഹം നിറയും ഒരു മുത്തം.” എന്നായ്ക്കോട്ടെ അല്ലെങ്കിൽ.
Post a Comment
Subscribe to Post Comments [Atom]
<< Home