ഓർമ്മകൾ
അറ്റം കാട്ടാതെ കിടക്കുന്ന കടലു കാണുമ്പോൾ,
ആരും കാണാത്ത, മനസ്സെന്ന കടലിനെയോർമ്മവരും.
ഓടിപ്പോകുന്ന മേഘങ്ങൾ കാണുമ്പോൾ,
പിടിതരാതെയോടുന്ന മോഹങ്ങളോർമ്മവരും.
വിടർന്നുനിൽക്കുന്ന നക്ഷത്രപ്പൂക്കൾ കാണുമ്പോൾ,
ഉള്ളിൽ നിറയുന്ന കിനാപ്പൂക്കളോർമ്മവരും.
കാറ്റു കൊഴിക്കുന്ന ഇലകൾ കാണുമ്പോൾ,
മറവി കൊല്ലുന്ന ഓർമ്മകളേ,
നിങ്ങളെയെനിക്കോർമ്മ വരുമോ?
Labels: എനിക്കു തോന്നിയത്
3 Comments:
നല്ല തോന്നല്‍
maravi kollunna ormmakal...
"അശ്രദ്ധയോടെ അടർത്തിയെടുത്ത നിമിഷങ്ങളെ
ഒന്നിച്ചുചേർക്കുമ്പോൾ
താളുകളിൽ നിന്നും താളുകളിലേയ്ക്കു
പിടിവിട്ടുപോകുന്ന ഒരായിരം ചിത്രങ്ങൾ".
-ormmakal.
iiyide kuthikurichittathaa..
:-)
സുകന്യേച്ചീ :)
പി. ആർ. :) പി. ആറിന്റെ പോസ്റ്റുകളൊക്കെ വായിക്കുന്നുണ്ട്. എഴുതുന്നതൊക്കെ ഇഷ്ടമാവുന്നുണ്ട് ട്ടോ.
Post a Comment
Subscribe to Post Comments [Atom]
<< Home