അതല്ലേ നല്ലത്
“ചേട്ടാ”
“എന്താ, സു?”
“ഇന്നു വീടുവൃത്തിയാക്കുകയാണെങ്കിൽ, ഉച്ചഭക്ഷണം പുറത്തുനിന്നാക്കാം. പൊടിപടലങ്ങൾക്കിടയിൽ ശരിയാവില്ല.”
“ഇന്ന് വീടു വൃത്തിയാക്കുന്നില്ലെങ്കിലോ?”
“വൃത്തിയാക്കുന്നില്ലെങ്കിൽപ്പിന്നെ പോകുന്നത് ഉച്ചയ്ക്ക് ആക്കേണ്ടല്ലോ. രാവിലെതന്നെ ടൌണിൽപ്പോയി കുറച്ചു ഷോപ്പിംഗ് ഒക്കെ നടത്തി, ഭക്ഷണവും കഴിച്ചുവരാം.”
“ങ്ങേ!“
Labels: ജീവിതം
17 Comments:
ഹും..കൊള്ളാം.
സൂ.......
എന്തൊരു ബുദ്ധി! ഒന്നുകില്‍ അച്ഛന് വേലികെട്ട്; ഞാന്‍ കല്യാണത്തിനു പോവാം. അല്ലെങ്കില്‍ ഞാന്‍ കല്യാണത്തിനു പോവാം... എന്നു പറഞ്ഞപോലെ, അല്ലേ? കൊള്ളാം
സ്നേഹത്തോടെ
സഹ
അതു ശരി
നേരത്തെ പറഞ്ഞതു നന്നായി ഇനി വീട്ടുകാരി പറയുമ്പോള്‍ ശ്രദ്ധിച്ചോളാം :)
Su,Let me call you "Du"
പാവം... ഇതില്‍ കൂടുതല്‍ എന്തു പറയാനാ..? ആരെയാണ് ഉദ്ധേശിച്ചതെന്നും പ്രത്യേകം പറയേണ്ട കാര്യമില്ലല്ലൊ അല്ലെ? :)
hehe...smart :)
:)
ഇതു തന്നെയാ ജീവിതം ഹി ഹി
ദുബായിക്കാരൻ :)
സഹ :) അതെ. അതുതന്നെ. പക്ഷെ പോയില്ല. പിന്നൊരുദിവസത്തേക്കുവെച്ചു. മഴക്കാലമല്ലേ. കുറച്ചു പേടിയുണ്ട്.
പണിക്കർ ജീ :) ചേച്ചിയെ പറ്റിക്കാൻ സൂത്രം ആദ്യമേ കണ്ടുപിടിക്കും എന്ന് അല്ലേ?
പാവം ഞാൻ :) എന്നെ ദു എന്നു വിളിച്ചാൽ എന്നോട് ദൊ(ഹിന്ദി) കിട്ടും.
ഫയാസ് :) ഞാൻ വേറെ ആരേം ഉദ്ദേശിച്ചില്ല. വേണമെങ്കിൽ ഉദ്ദേശിക്കാം. ;)
അമ്മാളു :)
ഡ്രീമർ :)
പ്രിയ :) ഇതൊക്കെത്തന്നെയല്ലേ ജീവിതം.
Supper. ennallathe vere onum parayaanilla
കൊള്ളാം സൂ..
ഇഗ്ഗോയ് :)
കണക്കൂർ :)
വായിക്കാൻ വന്നതിൽ രണ്ടുപേർക്കും നന്ദി.
"ചേച്ചിയെ പറ്റിക്കാൻ സൂത്രം ആദ്യമേ കണ്ടുപിടിക്കും എന്ന് അല്ലേ? "
ചേച്ചിയെ പറ്റിക്കാനോ?
പടച്ചോനേ പണ്ടു ദൈവം ഒരാളോടു വരം ചോദിക്കാന്‍ പറഞ്ഞ കഥ കേട്ടിട്ടില്ലെ?
"ഭൂമിയെയും ചന്ദ്രനെയും ബന്ധിപ്പിക്കുന്ന ഒരു റോഡ് വേണം" എന്ന് ആവശ്യക്കാരന്
സാധ്യമല്ല മറ്റ് എന്തെങ്കിലും ചോദിച്ചുകൊള്ളാന്‍ ദൈവം
എങ്കില്‍ "തന്റെ ഭാര്യയുടെ മനസ്സിലിരുപ്പ് എന്താണ് എന്നറിയാനുള്ള കഴിവ്" തരാന്‍ ആവശ്യക്കാരന്
ആദ്യംചോദിച്ച "റോഡ് ഡബിള്‍ ലൈന്‍ മതിയൊ അതോ ഫോര്‍ ലെയിന്‍ ആയാലൊ" എന്നു ദൈവം
This comment has been removed by the author.
പണിക്കർ ജീ :) അതിപ്പോ, ഭാര്യമാരുടെ മനസ്സുമാത്രമല്ല, ആരുടേയും മനസ്സു പൂർണ്ണമായും കണ്ടുപിടിക്കാൻ കഴിയില്ല. പാവം മനുഷ്യർ (എല്ലാരും).
ഹ ഹ ഹ ഹ ഇത് കലക്കി
മാഡ് :)
Post a Comment
Subscribe to Post Comments [Atom]
<< Home