എന്തുകൊണ്ടാണ്
ആഴത്തിലേക്ക് വലിച്ചടുപ്പിക്കാനൊരു
കടലുണ്ടായിരിക്കുമോ?
പിടിച്ചെടുത്തു പറന്നകലാനൊരു
കാറ്റുണ്ടായിരിക്കുമോ?
അലിയിപ്പിച്ച് ഇല്ലാതാക്കാനൊരു
മഴയുണ്ടായിരിക്കുമോ?
ഓടിയെത്തി മറച്ചുപിടിക്കാനൊരു
മേഘമുണ്ടായിരിക്കുമോ?
ഉണ്ടായിരിക്കണം
അല്ലെങ്കിലെന്താണ് എന്റെ വാക്കുകൾ
നിന്റെയടുത്ത് എത്താത്തത്!
അവയെന്തിനാണ് പലപ്പോഴും
നിന്നെത്തേടി ഇറങ്ങാൻ പോലും കൂട്ടാക്കാതെ
മനസ്സിൽ കിടന്നു പിടയുന്നത്?
Labels: വെറുതേ
8 Comments:
സൂ!
നോ “ഐഡിയ“?
സ്നേഹത്തോടെ
സഹ
ഭയന്നിട്ടാവും.
:)
സഹ :) ഐഡിയയും വൊഡാഫോണും ഒന്നുമില്ല :)) (റേഞ്ചില്ലാഞ്ഞിട്ടായിരിക്കും ;))
അനിൽ :) ആയിരിക്കും.
ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ എളുപ്പമാണ്....
ആയതിനാല്‍ ഉറക്കം നടിക്കുന്നവരെ തിരിച്ചറിയൂ...സൂ....
വായിക്കാന്‍ സഖമുള്ള എഴുത്ത്...
ബ്ലോഗൻ :) നാടകമേ ഉലകം എന്നല്ലേ. നടിക്കാൻ മാത്രം അറിയുന്നവർ നടിക്കട്ടെ ;)
ഷിനോജ് :) വായിക്കാൻ വന്നതിൽ നന്ദി.
good
ആർ. എസ്. കുറുപ്പ് :)
Post a Comment
Subscribe to Post Comments [Atom]
<< Home