നവവർഷം
അരികത്തു വന്നു ചിരിക്കുന്നു നവവർഷം,
പരിഭവമേതുമില്ലാതെ നിന്നീടുക.
പോയ കാലത്തിലെ സ്വപ്നങ്ങളൊക്കെയും,
പുതിയ കാലത്തിൽ സഫലമെന്നോർക്കുക.
സന്തോഷമാകിലും സന്താപമാകിലും,
ഒരുപോലെ കരുതീട്ടു മുന്നോട്ടു പോവുക.
ചെയ്യുവാനെന്തു തുടങ്ങുമ്പോഴും,
ദൈവം തുണയ്ക്കുവാൻ പ്രാർത്ഥിച്ചീടുക.
എല്ലാ കൂട്ടുകാർക്കും നവവത്സരാശംസകൾ!
Labels: പുതുവർഷത്തിനു സ്വാഗതം
5 Comments:
സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍!
പരിഭവം ഏതുമില്ലാതെ ഒരു നവവത്സരാശംസ.
ആത്മേച്ചീ, സുകന്യേച്ചീ, രണ്ടാളുടേയും ആശംസകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. :)
നല്ല വരികള്‍, പ്രചോതനം തരുന്ന ആശയങ്ങള്‍, വളരെ നന്നായിരിക്കുന്നു.
ഉത്രാടൻ :)
Post a Comment
Subscribe to Post Comments [Atom]
<< Home