കഥ തുടരാം
ഈ അടുത്ത കാലത്ത് കിട്ടിയ ഗ്രാൻഡ്മാസ്റ്റർ പദവിയുടെ സന്തോഷം പങ്കുവെയ്ക്കാനാണ് അയാൾ മായാമോഹിനിയേയും കൂട്ടി കടൽത്തീരത്തുള്ള റസ്റ്റോറന്റിലേക്കു പോയത്. ഒരു ഓർഡിനറി ബസ്സിലാണ് അവർ നാട്ടിൽ നിന്നും പുറപ്പെട്ടത്. അന്നൊരു ഫ്രൈഡേ ആയിരുന്നു. ചട്ടക്കാരി നടത്തുന്ന ആ റസ്റ്റോറന്റ് കണ്ടപ്പോൾ അയാൾക്ക് നാട്ടിലെ ഉസ്താദ് ഹോട്ടൽ ഓർമ്മ വന്നു. ഒരു സുഹൃത്തിന്റെ ബാച്ചിലർ പാർട്ടി അവിടെ വെച്ചായിരുന്നു. ആ സുഹൃത്ത് ഒരു മാന്ത്രികൻ ആയിരുന്നു.
പൊരിവെയിലായതുകൊണ്ട്, തട്ടത്തിൻ മറയത്ത് നടക്കുന്ന കുറേ സ്ത്രീകൾ ആ റസ്റ്റോറന്റിനു മുന്നിലൂടെ കടന്നുപോയി. അയാൾ വാങ്ങിക്കൊടുത്ത ഡയമണ്ട് നെക്ലേസ് മായാമോഹിനിയുടെ കഴുത്തിൽ തിളങ്ങുന്നുണ്ടായിരുന്നു. അവരുടെ പിന്നിലെ ടേബിളിനു ചുറ്റും ഇരിക്കുന്ന ചെറുപ്പക്കാർ ആഹ്ലാദാരവങ്ങൾ പുറപ്പെടുവിക്കുന്നുണ്ടായിരുന്നു.
“ഹസ്ബന്റ്സ് ഇൻ ഗോവ” അയാൾ അവളോടു പറഞ്ഞു.
അവൾ കൃത്രിമദേഷ്യം കാട്ടി പറഞ്ഞു “പുതിയ തീരങ്ങൾ തേടി വന്നവരായിരിക്കും.”
ദൂരെയെവിടെനിന്നോ, ലൌഡ്സ്പീക്കറിലൂടെ ഒരു പാട്ട് അവരുടെ അടുത്തേക്കെത്തുന്നുണ്ടായിരുന്നു. അവർ ബർഫി മാത്രമാണ് കഴിക്കാൻ ആവശ്യപ്പെട്ടത്. കഴിച്ചുകഴിഞ്ഞ് ഇറങ്ങിയപ്പോൾ, മനോഹരമായ കടൽത്തീരം കണ്ടപ്പോൾ അവളുടെ കൈ പിടിച്ച് അയാൾ പറഞ്ഞു.
“റൺ ബേബി റൺ.”
മാണിക്യക്കല്ലുപോലെ തിളങ്ങുന്ന മണലിലൂടെ, കടലിനടുത്തേക്ക് അവർ ഓടി.
Labels: എനിക്കു തോന്നിയത്, കഥ
9 Comments:
ഒരു ചോദ്യം : ഈ കഥയില്‍ എത്ര സിനിമ പേരുകളുണ്ട ?
മാണിക്യക്കല്ലുപോലെ തിളങ്ങുന്ന മണലിലൂടെ, കടലിനടുത്തേക്ക് അവർ ഓടി.(( അപ്പോള്‍ അവര്‍ അവിടെ ഒരു " കാഴ്ച " കണ്ടു ....അവള്‍ ഞെട്ടി ....അത് അത് അവളുടെ " മകന്‍റെ അച്ഛന്‍ "അല്ലെ ....))
ഹി ഹി ഹി എങ്ങനെ ഉണ്ട് സു ചേച്ചി ക്ലൈമാക്സ് :-) :-) :-)
സിനിമാപേരിലൂടെ കഥ വായിച്ച് ആസ്വദിച്ചു.
അമ്മാച്ചുവിന്റെ ക്ലൈമാക്സ് കലക്കി.
hihi kollaam ..
കൂംസ് :) ഹും...സിനിമാപ്പേര്! ഉദാത്തമായ ഒരു കഥ എഴുതിവയ്ക്കുമ്പോൾ വെറുതേ ചോദ്യം ചോദിച്ചു കളിക്കുന്നോ?
അമ്മാച്ചൂ :) എന്റെ കഥേടെ ക്ലൈമാക്സ് മാറ്റിയ കേസ് ഞാൻ സേതുരാമയ്യർ സി. ബി. ഐ. ക്കു ഏൽപ്പിക്കണോ?
സുകന്യേച്ചീ :) നന്ദി.
നിരഞ്ജൻ :) നന്ദി.
ദിയ :)
നമസ്കാരം...നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്...plz join this bloggers only Group!! http://www.facebook.com/groups/malayalamblogwriters/
മുമ്പ് ഒന്നോ രണ്ടോ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. ഫോളോ ചെയ്യാന്‍ ഓപ്ഷനില്ലാത്തതുകൊണ്ടും അഗ്രഗേറ്ററിലൊന്നും ലിങ്ക് ഇടാത്തതുകൊണ്ടും സൂര്യഗായത്രിയെ പതിവായി കാണാറില്ല. എന്തായാലും എട്ടൊമ്പത് വര്‍ഷമായി ബ്ലോഗിംഗ് രംഗത്തുള്ള ഈ ബ്ലോഗറെ നാം അല്പം ആദരവോടെ കാണണം. കാരണം ഓരോ പോസ്റ്റിലും വളരെക്കുറച്ച് അഭിപ്രായങ്ങള്‍ വരുമ്പോഴും മടുക്കാതെ ഇങ്ങനെ തുടരുന്നുണ്ടല്ലോ.
(ഫോളോവര്‍ ഗാഡ്ജറ്റ് തുറന്നിരുന്നെങ്കില്‍ നന്നായിരുന്നു)
അത് കലക്കി!!! കുടിക്കാന്‍ ഒരു ഗ്ലാസ് ചൂട് കാസനോവ എടുക്കട്ടെ???
(ആ കമന്റ് എന്റേതല്ല കേട്ടോ, പണ്ടോരിടത്തു ഇതുപോലെ സിനിമാപ്പെരുകള്‍ ചേര്‍ത്തു ഒരു കമന്‍റ് ഇട്ടതിനു കിട്ടിയ മറുപടി ആണ് അത്)
പടന്നക്കാരൻ :)നമസ്കാരം. അവിടെയൊന്നും വന്ന് അംഗമാവാനുള്ള എഴുത്തൊന്നും എനിക്കുണ്ടെന്നു തോന്നുന്നില്ല. സമയം കിട്ടുമ്പോൾ വായിക്കാൻ വരൂ.
അജിത്ത് :) ഫോളോവർ ഓപ്ഷൻ അവിടെയുണ്ട്. ആരോടെങ്കിലും ചോദിച്ചാൽ ഫോളോ ചെയ്യുന്നത് എങ്ങനെയെന്നു പറഞ്ഞുതരുമായിരിക്കും. കുറച്ചുപേർ ഫോളോ ചെയ്യുന്നുണ്ട്. സമയം കിട്ടുമ്പോൾ ബ്ലോഗിൽ വരൂ.
വിഷ്ണു ഹരിദാസ് :)
Post a Comment
Subscribe to Post Comments [Atom]
<< Home