Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, July 03, 2012

ഒരു കുടയും കുഞ്ഞുപെങ്ങളും


ഒരു കുടയും കുഞ്ഞുപെങ്ങളും! കേട്ടാൽത്തന്നെ ഇഷ്ടം തോന്നുന്നില്ലേ? മുട്ടത്തുവർക്കി എഴുതിയ കഥയാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. 1961-ൽ ആണ് ഈ കഥ ആദ്യം പ്രസിദ്ധീകരിക്കുന്നത്. കുട്ടികളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. ബേബിയും ലില്ലിയും. ആങ്ങളയും പെങ്ങളും.

കഥ തുടങ്ങുന്നത് മഴക്കാലത്താണ്. നല്ല മഴ പെയ്യുകയും, കുടയില്ലാതിരിക്കുകയും ചെയ്യുമ്പോൾ, ആരുടെയെങ്കിലും കുടക്കീഴിൽ നിന്നേക്കാമെന്നു വിചാരിക്കില്ലേ? ബേബി ലില്ലിയോടും അതാണ് പറഞ്ഞത്.

“ലില്ലീ മഴ വരുന്നു, നീ ആ പെണ്ണിന്റെ കൂടെ പൊയ്ക്കോ.” എന്ന്. ‘ആ പെണ്ണ്’ ഗ്രേസിയാണ്. പണക്കാരിക്കുട്ടിയാണ്. അവൾ പക്ഷേ, ലില്ലിയെ കുടയ്ക്കു താഴെ നിർത്തിയില്ല. സ്കൂളിലെത്താനുള്ള ധൃതിയിൽ മഴയത്ത് ഓടിയിട്ട് സ്ലേറ്റു പൊട്ടുകയും, പുസ്തകം കീറുകയും ചെയ്തു. നനഞ്ഞുകുളിച്ച് ചെളിപുരണ്ട് ക്ലാസിലെത്തിയപ്പോൾ ടീച്ചർ ക്ലാസിൽ കയറ്റിയും ഇല്ല.

ലില്ലിയെ കുടയിൽ കയറ്റാഞ്ഞതിനു ഗ്രേസിയോടു പകരംവീട്ടാൻ ബേബി പോയി. അവളുടെ വീട്ടിനു മുന്നിൽ ചെന്ന് അവളെ വിളിച്ച് കല്ലുകൊണ്ടൊരേറും കൊടുത്തു. എല്ലാവരും ഓടിക്കൂടിയപ്പോൾ അവൻ പേടിച്ചു ഒളിച്ചിരുന്നു. രാത്രിയിൽ വീട്ടിൽ പോയി ലില്ലിയോടു പറഞ്ഞു, എവിടെയെങ്കിലും പോവുകയാണെന്നും, പോയി വരുമ്പോൾ, ലില്ലിയ്ക്ക് കുട കൊണ്ടുക്കൊടുക്കാമെന്നും.

അവർക്ക് മാതാപിതാക്കന്മാരില്ല. അമ്മയുടെ സഹോദരിയാണ് കൂടെയുള്ളത്. മാമ്മിത്തള്ള. അവർക്ക് ആ കുട്ടികളെ ഇഷ്ടവുമില്ല. എന്തായാലും ബേബി അവിടേക്കോ പോയി. മാമ്മിത്തള്ള ലില്ലിയെ ഉപദ്രവിച്ചുകൊണ്ടിരുന്നു. വീട്ടുജോലി മുഴുവൻ ചെയ്യിച്ചു. സ്കൂളിൽ പോകേണ്ടെന്ന് പറയുകയും ചെയ്തു. ഒരുദിവസം ലില്ലിയുടെ കൈയിൽ നിന്നു ഒരു പിഞ്ഞാണം താഴെ വീണു പൊട്ടുകയും, മാമ്മിത്തള്ള, ലില്ലിയെ ഒരുപാടു തല്ലുകയും ചെയ്തു. പിറ്റേ ദിവസം ലില്ലിയും വീട്ടിൽ നിന്നിറങ്ങി.

ബേബിയും ലില്ലിയും രണ്ടുവഴിക്കായി. ലില്ലി ഒരു ഡോക്ടറുടെ അടുത്ത് എത്തിപ്പെടുന്നു. അവിടെ ഡോക്ടറുടെ കുട്ടികളിൽ ഒരാളെപ്പോലെ എല്ലാ സൌഭാഗ്യത്തിലും ജീവിച്ചു. ബേബി സൌദാമിനി എന്നൊരു യുവതിയുടെ വീട്ടിലെത്തിപ്പെടുന്നു. അവൾ ഒരു പാട്ടുടീച്ചറാണ്. ബേബി, സ്നേഹവാത്സല്യങ്ങൾ അനുഭവിച്ച് ആ വീട്ടുകാരോടൊപ്പം താമസിക്കാൻ തുടങ്ങി. അവന്റെ ആഗ്രഹം, ഒരു കുഞ്ഞുകുട വാങ്ങി, പെങ്ങൾക്കു കൊണ്ടുക്കൊടുക്കണം എന്നാണ്. ലില്ലിയുടെ ആഗ്രഹം, ഇച്ചാച്ചനെ എങ്ങനെയെങ്കിലും ഒന്നു കണ്ടെത്തുക എന്നാണ്. രണ്ടു പാവങ്ങളും അങ്ങനെ ദിവസങ്ങൾ തള്ളിനീക്കിക്കൊണ്ടിരുന്നു.

അവസാനം ബേബിയും ലില്ലിയും കണ്ടുമുട്ടുന്നു. അവരെ കൂട്ടിക്കൊണ്ടുപോയി വളർത്തിയ ആൾക്കാർ തന്നെ അവർ വീണ്ടും കണ്ടെത്തുന്നതിനും കാരണക്കാരാകുന്നു.

ഇനിയും കുറച്ചുകൂടെയുണ്ട് ഈ കഥ. ബേബിയുടേയും ലില്ലിയുടേയും ജീവിതത്തിലൂടെ കടന്നുപോകുന്ന കഥ. അവരെ സഹായിക്കുന്ന നല്ല മനുഷ്യരുടെ കഥ. സ്നേഹം നിറഞ്ഞ, വായിച്ചാൽ ആർക്കും ഇഷ്ടം തോന്നുന്ന, വായിച്ചാൽ മനസ്സിലാവുന്ന ഇത്തരം കഥകൾ ഒരിക്കലെങ്കിലും വായിക്കണം. വായിച്ചവർക്ക് വീണ്ടും വായിക്കാൻ തോന്നുകയും ചെയ്യും. കുട്ടികൾക്ക് വായിക്കാൻ കൊടുക്കുക. അല്ലെങ്കിൽ വായിച്ചുകൊടുക്കുക. വല്യവരും വായിക്കുക.

ഒരു കുടയും കുഞ്ഞുപെങ്ങളും - മുട്ടത്തുവർക്കി - ഡി. സി. ബുക്ക്സ്- വില . 60.00 രൂപ.

Labels:

4 Comments:

Blogger Diya Kannan said...

hi Soovechi,

thank you for telling this story..:)
serial based on this was there in Doorsarshan when I was a kid.
I was not able to remember the story at all..Only knew that that was my favourite TV program that time.

Thu Jul 12, 03:16:00 am IST  
Blogger Saha said...

സൂ!
പുനർവായനയ്ക്ക് പ്രേരിപ്പിക്കുന്ന, നല്ലൊരു കുറിപ്പ്.
നമ്മുടെ രണ്ടുമൂന്നു തലമുറകൾക്ക് സാക്ഷരതയും ഒരു പക്ഷേ ഒരൽപ്പം നനുത്ത മനുഷ്യത്വവും പകരാൻ മുട്ടത്തുവർക്കിയും, കാനവും ഒക്കെ ചെയ്ത സേവനത്തെയും നമ്മൾ ‘മ”, പൈങ്കിളി എന്നൊക്കെ പറഞ്ഞ് തിരസ്കരിച്ചു!
ഇന്നത്തെ പല സീരിയലുകളും ചെയ്യുന്ന കൊലച്ചതിയുമായി താരതമ്യം ചെയ്താൽ അവരെത്ര നിർദോഷികൾ...
കുറെ മുൻപ് എന്റെയൊരു മറുനാടൻ സുഹൃത്തിനെയും കൂട്ടി നാട്ടിൽ‌വന്നപ്പോൾ ചില കാര്യങ്ങൾ കണ്ട് അദ്ദേഹം അത്ഭുതംകൂറി...
രാവിലെ പത്രം വായിക്കുകയും കേട്ടിരിക്കുകയും, ആഗോളവിഷയങ്ങൾ പോലും ചർച്ച ചെയ്യുന്ന ചായക്കടയിലെ ആൾക്കൂട്ടവും, ഓട്ടോ ഡ്രൈവർമാരും, വാരികകൾ വായിച്ച് കൂടെ കച്ചവടം നടത്തുന്ന അങ്ങാടിയിലെ സ്ത്രീകളും ഒക്കെ അവിശ്വസനീയമായ കാര്യം‌പോലെയാണ് കക്ഷി നോക്കിക്കണ്ടത്.
ആ വായനാസംസ്കാ‍രം വളർത്തിയെടുക്കാൻ ഇവർകൂടി പങ്കുവഹിച്ചിട്ടുണ്ട്.
ഇതെല്ലാം ഓർക്കാനും ഓർമിപ്പിക്കാനും ഇത് ഉതകിയെന്നു പറയട്ടെ. :-)

Wed Jul 18, 01:18:00 am IST  
Blogger സു | Su said...

ദിയ :) കുട്ടിക്കാലത്ത് ഈ കഥ സീരിയലായി വന്നത് കണ്ടു അല്ലേ? അതിഷ്ടമായല്ലോ. ഇനി നാട്ടിൽ വരുമ്പോൾ പുസ്തകവും വാങ്ങുക. സമയം കിട്ടുമ്പോൾ വായിക്കാമല്ലോ.

സഹ :) വലിയ ചില എഴുത്തുകാരൊക്കെ പണ്ട് ഒരു പുസ്തകം കിട്ടുന്നതിനെക്കുറിച്ചും, അത് ആർത്തിയോടെ വായിക്കുന്നതിനെക്കുറിച്ചുമൊക്കെ എഴുതിയതു വായിച്ചിട്ടുണ്ട്. അപ്പോ, അന്നേരം എഴുതിയിരുന്നവരുടെ കാര്യം എന്തായിരിക്കും അല്ലേ?

Sun Jul 22, 07:13:00 pm IST  
Blogger Unknown said...

Was very useful.thankyou so much.

Mon Aug 19, 07:52:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home