മ
മഞ്ചാടിക്കുന്നിന്റെയുച്ചീലു പോയിട്ടു,
മാണിക്യക്കല്ലു തെരഞ്ഞുനോക്കാം.
മിന്നിത്തിളങ്ങുന്ന കല്ലു കിട്ട്യാൽ,
മീനവെയിലുപോൽ പുഞ്ചിരിക്കാം.
മുരളീഗാനം പൊഴിക്കുന്ന കണ്ണന്നു,
മൂവന്തിനേരത്തതു കാഴ്ചവെയ്ക്കാം.
Labels: എനിക്കു തോന്നിയത്
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
മഞ്ചാടിക്കുന്നിന്റെയുച്ചീലു പോയിട്ടു,
Labels: എനിക്കു തോന്നിയത്
7 Comments:
സു ചേച്ചി "മ" നന്നായിട്ടുണ്ട് :-)
കണ്ടത്തില്‍ സന്തോഷം...:)
ഞാനും പുഞ്ചിരിച്ചു. :)
ഈ വഴി വന്നിട്ട് നാളു കുറേയായി.
അഡ്വാന്‍സായി ക്രിസ്തുമസ്സ്- ന്യൂ ഇയര്‍ ആശംസകള്‍, ചേച്ചീ. ഒപ്പം ബ്ലോഗിന് എട്ടാം പിറന്നാളാശംസകളും :)
ആശംസകള്‍ നേരുന്നു!
കുറച്ചു നാൾ കൂടി വന്നതല്ലെ രണ്ടു കുറ്റം പറഞ്ഞേക്കാം
മിന്നുന്ന മാണിക്യക്കല്ലൊന്നു കിട്ടിയാൽ എന്നായിരുന്നു എങ്കിൽ ചൊല്ലുന്നതിനൊരു ഈണം ഒത്തേനെ.
അതേ പോലെ തന്നെ മുരളീഗാനം പൊഴിക്കുന്ന കണ്ണനും എന്തോ ഒരു വശപ്പിശക്
മൊത്തത്തിൽ ഇഷ്ടപ്പെട്ടു
അമ്മാച്ചു :) അമ്മാച്ചൂന് ഇഷ്ടമായല്ലോ അല്ലേ?
ആത്മേച്ചീ :) ഒരുപാടായല്ലോ ഇങ്ങോട്ടുവന്നിട്ട്!
ബിന്ദൂ :) ബിന്ദൂനെക്കണ്ട് ഞാനും പുഞ്ചിരിക്കുന്നു. എങ്ങോട്ടാ പുതുവർഷയാത്ര?
ശ്രീ :) സന്തോഷം. ഓർത്തതിനും ആശംസിക്കാൻ വന്നതുകൊണ്ടും എനിക്കു വല്യ സന്തോഷമായി.
കണ്ണൂരാൻ :) സന്തോഷമായി. ആശംസിക്കുമ്പോൾ നീട്ടുന്ന വർണ്ണക്കടലാസു കൊണ്ടു പൊതിഞ്ഞ വല്യ പെട്ടി കൊണ്ടുവന്നിട്ടില്ലേ? ഹിഹിഹി. (ശ്രീയ്ക്കും ബാധകമാണ്).
പണിക്കർജീ :) കുറ്റം പറഞ്ഞാൽ പ്രശ്നമില്ല. എനിക്കു കേട്ടുശീലമായി. ;)
കൂട്ടുകാരോട് മിണ്ടാൻ വൈകി. സാരമില്ലല്ലോ അല്ലേ?
Post a Comment
Subscribe to Post Comments [Atom]
<< Home