കുചേലദിനം
ഇന്ന് ധനുമാസത്തിലെ മുപ്പെട്ട ബുധനാഴ്ച. ആദ്യത്തെ ബുധനാഴ്ച. ഇന്ന് കുചേലദിനം ആണ്. കൃഷ്ണഭഗവാന്റെ സുഹൃത്തും ഭക്തനുമായിരുന്ന കുചേലന് ഭഗവാൻ ഐശ്യര്യം കൊടുത്ത ദിനം ആണിന്ന്. കൃഷ്ണനും കുചേലനും സഹപാഠികളും നല്ല സുഹൃത്തുക്കളും ആയിരുന്നു. സാന്ദീപനിമുനിയുടെ ഗുരുകുലത്തിൽ ഒരുമിച്ചാണ് അവർ വിദ്യ അഭ്യസിച്ചിരുന്നത്. വിദ്യാഭ്യാസത്തിനുശേഷം അവർ രണ്ടുവഴിക്കു പിരിഞ്ഞു. വർഷങ്ങൾ കഴിഞ്ഞു.
സുദാമാവ് അഥവാ കുചേലൻ കുടുംബത്തോടൊത്ത് ജീവിക്കാൻ തുടങ്ങി. അദ്ദേഹത്തിനു ഭയങ്കര കഷ്ടപ്പാട് ആയിരുന്നു. ദാരിദ്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തോടു പറഞ്ഞു, കൃഷ്ണൻ നിങ്ങളുടെ സുഹൃത്തല്ലേ, അദ്ദേഹം വലിയ സുഖസൌകര്യങ്ങളോടുകൂടിയല്ലേ ജീവിക്കുന്നത്, അവിടെപ്പോയി സഹായം ചോദിച്ചാൽ അദ്ദേഹം സഹായിക്കില്ലേ, നമ്മുടെ കഷ്ടപ്പാട് തീരില്ലേന്ന്.
മടിച്ചുമടിച്ചാണെങ്കിലും കുചേലൻ സമ്മതിച്ചു. കൃഷ്ണനെക്കാണാൻ പോവാംന്ന്. പക്ഷേ, സുഹൃത്തിനെക്കാണാൻ പോകുമ്പോൾ എന്തെങ്കിലുമൊന്ന് കൊടുക്കാൻ കൊണ്ടുപോകേണ്ടേ? ഒന്നുമില്ല വീട്ടിൽ. അദ്ദേഹത്തിന്റെ ഭാര്യ അടുത്തുള്ളവരോടെല്ലാം പോയി ചോദിച്ച് കുറച്ചു നെല്ലു കൊണ്ടുവന്ന് ഇടിച്ച് അവിലുണ്ടാക്കി. അതും പൊതിഞ്ഞ് കൊടുത്തു കുചേലനെ യാത്രയാക്കി.
സുദാമാവ് എത്തിയതുകണ്ട് കൃഷ്ണനു സന്തോഷമായി. കൃഷ്ണന്റെ കൊട്ടാരത്തിൽ എത്തിയ കുചേലൻ അവിടെയെല്ലാം നോക്കിക്കണ്ടു. കൃഷ്ണനോടു പഴയ കാര്യങ്ങളൊക്കെപ്പറഞ്ഞ് സ്നേഹവും സൌഹൃദവും പങ്കുവെച്ചു. കൊണ്ടുവന്ന അവിൽ കൊടുക്കാൻ കുചേലനു മടി തോന്നി. കൊടുക്കാതെ ഇരുന്നു. ഒടുവിൽ കൃഷ്ണൻ ചോദിച്ചു, എനിക്കെന്താ കൊണ്ടുവന്നത് എന്ന്. അങ്ങനെ അവിൽ കണ്ടു. കൃഷ്ണനു സന്തോഷമായി. ഒരുപിടി അവിൽ എടുത്തു തിന്നു. വീണ്ടും തിന്നാൻ ഭാവിച്ചപ്പോൾ രുക്മിണി തടഞ്ഞു. ആദ്യത്തെ പ്രാവശ്യം തിന്നപ്പോൾത്തന്നെ കുചേലനു വേണ്ട സഹായം കൊടുത്തുകഴിഞ്ഞിരുന്നു. പിന്നെയും കഴിച്ചാൽ സാക്ഷാൽ മഹാലക്ഷ്മിയായ രുക്മിണി, കുചേലന്റെ വീട്ടിലെത്തും.
കുചേലൻ ശ്രീകൃഷ്ണനോട് ഒരു സഹായവും ചോദിച്ചില്ല. കൃഷ്ണനോടൊപ്പം കഥയും കാര്യവും പറഞ്ഞ് അവിടെ ഒരുദിവസം നിന്ന്, പിറ്റേന്ന് തിരിച്ചുവീട്ടിലേക്കു പുറപ്പെട്ടു. നടന്നുനടന്ന് വീടിനടുത്ത് എത്തിയപ്പോഴാണ് അത്ഭുതം. കുടിൽ കാണുന്നില്ല. അതിനുപകരം കൊട്ടാരം കാണുന്നു. അമ്പരന്നുപോയ കുചേലൻ അവിടെ എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു. സന്തോഷത്തിൽ നിൽക്കുന്നു. വീട്ടിൽ എല്ലാ സൌകര്യങ്ങളും വന്നുവെന്നും ദാരിദ്ര്യം മാറിയെന്നും കുചേലൻ മനസ്സിലാക്കി.
കൃഷ്ണനെ കാണാൻ പോയിട്ട്, കൃഷ്ണൻ അനുഗ്രഹിച്ചതുകൊണ്ടാണ് ഈ സമ്പൽസമൃദ്ധി വന്നതെന്ന് കുചേലനു മനസ്സിലായി. അവർ പിന്നീട് സുഖമായി ജീവിച്ചു.
കുചേലദിനത്തിൽ അമ്പലത്തിൽ അവിലു നിവേദിക്കുമെന്നും, കുചേലദിനത്തിൽ കോടിയുടുക്കണമെന്നും, അമ്മയാണ് പറഞ്ഞത്.
“ഒരുപിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി, ഗുരുവായൂരപ്പനെ തേടി” എന്ന ഭക്തിഗാനം കേട്ടിട്ടില്ലേ? ഇല്ലെങ്കിൽ കേട്ടൂടേ?
Labels: പ്ലീസ്...ഞാനും എഴുതിക്കോട്ടെ., ഭക്തി
6 Comments:
This comment has been removed by the author.
അവിലുമാം മലരുമാം ഫലവുമാം യഥാശക്തി
മലർക്കന്യാമണവാളനൊക്കെയുമാകാം
കൃഷ്ണനെ കാണാൻ പോകുമ്പോൾ കൊണ്ടുപോകാൻ എന്തു വേണമെങ്കിലുമാകാം
ഈ പദ്യം ചൊല്ലുമ്പോൾ ചെറുപ്പത്തിൽ പറഞ്ഞിരുന്ന ഒരു വികൃതി ഓർമ്മ വന്നു
അന്നു വീട്ടിൽ പശു ഉണ്ടായിരുന്നു പശുക്കൾക്കു പുല്ലു കൊടുക്കുന്നതിനു പുറമെ ഓക്കെ - ഒരു തരം കാലിതീറ്റ- വാങ്ങി കൊടൂക്കുമായിരുന്നു. അത് മനസിൽ വച്ചു കൊണ്ട് മലർക്കന്യാ മണവാള നോക്കെ യുമാകാം എന്നു നീട്ടി പാടുമായിരുന്നു. അതായിരിക്കും ഇന്ന് അനുഭവിക്കുന്നത് ആർക്കറിയാം അല്ലെ :)
അവല് തിന്നു വയറ് നിറഞ്ഞു
കുചേലദിനമായിരുന്നു എന്ന് വീട്ടിലേയ്ക്ക് വിളിച്ചപ്പോഴാണറിഞ്ഞത്. (അല്ല, അറിഞ്ഞിട്ടും ഇവിടെ എനിയ്ക്കൊന്നും ചെയ്യാനില്ല)
സു ചേച്ചി .....കുചേലന്റെ മറ്റൊരു നാമം ആണോ സുദാമാവ്?
പണിക്കർ ജീ :) ഇന്നനുഭവിക്കുന്നത് എന്നത് എന്റെ ബ്ലോഗു വായിക്കുന്ന കാര്യമായിരിക്കും അല്ലേ? ഹിഹി. (എന്റെ കസിൻ ചേച്ചിയുടെ വീട്ടിൽ പശു ഉണ്ട്. എനിക്കു പശൂനെപ്പോറ്റാനുള്ള ക്ഷമയില്ലാത്തതുകൊണ്ടും, പശുവിനു നിൽക്കാൻ എന്റെ വീട്ടിൽ സ്ഥലം ഇല്ലാത്തതുകൊണ്ടും ഞാൻ പശുവിനെ പോറ്റുന്നില്ല). ഇന്നും ഓക്കെ കാലിത്തീറ്റ ഇല്ലേ? ഉണ്ടെങ്കിൽ ഇന്നും പാടാം.
അനു രാജ് :) എന്നാപ്പിന്നെ കുറച്ചു തേങ്ങേം ശർക്കരേം ഇട്ടുതരില്ലായിരുന്നോ?
ശ്രീ :) അവിടെ ഇസ്കോൺ ഇല്ലേ? അവിലുമെടുത്തു അങ്ങോട്ടു പോയ്ക്കൂടായിരുന്നോ?
അമ്മാച്ചൂ :) അമ്മാച്ചൂന്റെ പോസ്റ്റ് വായിച്ചു. ഇഷ്ടമായി. കുചേലന്റെ പേരു തന്നെ സുദാമാവ്. കുചേലൻ അഥവാ സുദാമാവ് എന്നെഴുതിയിട്ടുണ്ടല്ലോ.
Post a Comment
Subscribe to Post Comments [Atom]
<< Home