മാറ്റം
“നമസ്കാരം ചേട്ടാ.”
“അനിയാ, നമസ്കാരം”
“ചേട്ടന്റെ ഭാര്യ, സു, ബ്ലോഗെഴുത്തുകാരിയായതിൽപ്പിന്നെ താങ്കളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?”
“ജീവിതത്തിൽ...ഏയ്... മാറ്റമൊന്നും അങ്ങനെ വന്നിട്ടില്ല. ഇടയ്ക്കിടെ പുകഴ്ത്താനും, എല്ലായിടത്തും അവളുടെ ബ്ലോഗിന്റെ പേരു പറഞ്ഞുകൊണ്ടുനടക്കാനും ആൾക്കാരില്ലാത്തതുകൊണ്ട് വല്യ മാറ്റമൊന്നും ഇല്ല. അങ്ങനെ പുകഴ്ത്തിപ്പുകഴ്ത്തി ഞങ്ങളു പാവങ്ങളൊക്കെ ഫേമസ് ആയിരുന്നേൽ കഥ എന്തായേനെ!"
“എന്നാലും എന്തെങ്കിലുമൊരു മാറ്റം?”
“മാറ്റം... ഉം... അവളുടെ സംഭാഷണത്തിൽ അല്പം മാറ്റം വന്നിട്ടുണ്ട്.”
“എന്താ അത്?”
“അവളിപ്പോൾ പറയാറുള്ളത്, ‘ജലത്തിൽ വിനാഴികകളോളം അന്തർലീനമാക്കിയിട്ടുള്ള ചില വസ്തുക്കൾ യന്ത്രസഹായത്താൽ, ഒരു പാകത്തിൽ ആക്കിയെടുത്തശേഷം അഗ്നിയുടെ ഉപരിതലത്തിൽ വെച്ചിട്ടുള്ള തട്ടിൽ ഒഴിച്ച് വിശാലമായി വ്യാപിപ്പിച്ച്, രണ്ടു വശത്തും നന്നായി പശുവിൻ നെയ്യ് സമ്മേളിപ്പിച്ച്, ഉജ്ജ്വലിപ്പിച്ച് എടുത്തുവെച്ചിട്ടുള്ള ഭോജ്യവസ്തുവും, അതിനോടൊപ്പം ഭുജിക്കാനായി, നാളികേരം ചിലവയൊക്കെ ചേർത്ത് യന്ത്രത്തിൽത്തന്നെ ഒരു പാകത്തിൽ യോജനം ചെയ്തെടുത്ത വസ്തുവും, അങ്ങയുടെ ദർശനത്താലും കരസ്പർശത്താലും പുളകിതമാവാൻ കാത്തിരിക്കുകയാണ്. ഈ അനർഘനിമിഷത്തെ പാഴാക്കാതെ അവ ഭുജിച്ച് തൃപ്തിയടയുവാൻ അങ്ങ് ആഗമിച്ചാലും’ എന്നാണ്.
“ങേ? അതെന്ത്? എനിക്കു മനസ്സിലായില്ലല്ലോ? എന്താ അതിന്റെയൊക്കെ ഒരു അർത്ഥം?”
“ ‘അരിയരച്ച് ചുട്ട അഞ്ചാറുദോശേം കൊറച്ചും ചമ്മന്തീം എടുത്തുവെച്ചിട്ടുണ്ട്. വെറുതെ എന്റെ സമയം മെനക്കെടുത്താതെ വന്നു കഴിച്ചുപോ മനുഷ്യാ’ എന്നാടോ.”
Labels: പ്ലീസ്...ഞാനും എഴുതിക്കോട്ടെ.
11 Comments:
പണ്ട് എസ് കെ പൊറ്റെക്കാട് മലേഷ്യയിൽ ചെന്ന കഥ എഴുതിയത് വായിച്ച ഓർമ്മ വന്നു - ചുരുക്കിപ്പറഞ്ഞാൽ
ശൂടു ചായ ഒന്ന് ഇഡ്ലിസാമ്പാർ -
അല്ലേലും വീട്ടിൽ സ്വതന്ത്രമായി പരയുന്നതു പോലൊന്നും വളിയിൽ പറയാൻ പറ്റില്ലാല്ലൊ ഹ ഹ ഹ :)
ഹ ഹ .നന്നായിട്ടുണ്ട്
കലക്കി. പക്ഷെ സു എത്ര ലളിതമായാണ് ബ്ലോഗ് എഴുതുന്നത്.
പണിക്കർ ജീ :)
ഷാഹിദ് :) നന്ദി.
സുകന്യേച്ചീ :)
സു, നന്നായി!
ഇൻഡ്യാഹെറിട്ടേജ്, ആ പറഞ്ഞതു് എസ് കേ പൊറ്റേക്കാടോ സഞ്ജയനോ?
:) ആ മലയാളം ദോശ അസ്സലായി...
സു ചേച്ചി .....അടിപൊളി ആയിട്ടുണ്ട് :-)
:)
:) നൈസ്, സൂ
This comment has been removed by the author.
ഹഹഹ
Post a Comment
Subscribe to Post Comments [Atom]
<< Home