ഓം ഗണേശായ നമഃ
സാംഗ്ലിയിൽ പണ്ടൊരിക്കൽ പോയിരുന്നു. കൂട്ടുകാരിയുടെ കൂടെ. ഇപ്പോ ഒന്നൂടെ പോണമെന്നു തോന്നി. പോകാൻ പറ്റി. സന്തോഷമായി. അന്നു ക്യാമറ എടുക്കാഞ്ഞതുകൊണ്ടു നിങ്ങൾ രക്ഷപ്പെട്ടു. പക്ഷെ ഇനി മുതൽ അതല്ല സ്ഥിതി.
സാംഗ്ലി ഗണപതി ക്ഷേത്രം. അതിന്റെ കവാടം. (സാംഗ്ലി, മഹാരാഷ്ട്ര.)
ഉള്ളിലെ കാഴ്ച. ഉള്ളിൽ ക്യാമറ അനുവദിക്കില്ലെന്നു കാവൽഭടൻ പറഞ്ഞു. ഇവിടെനിന്നു എത്ര വേണേലും എടുത്തോന്നു പറഞ്ഞു. എനിക്കാവുന്നതുപോലെയൊക്കെ ആഞ്ഞുപിടിച്ച് എടുത്തു. എന്റെ ബ്ലോഗ് നോക്കുന്നവരെയൊക്കെ കാണിക്കാൻ എടുക്കുന്നതല്ലേന്നു വിചാരിച്ചു. അവരെന്നോട് “ഹും നീയെടുത്തോ...നിന്റെ ചിത്രങ്ങളൊക്കെ കണ്ട് ഞങ്ങൾ എന്നും നിന്നോടു ക്ഷമിച്ചിട്ടുണ്ടല്ലോ, ഇനീം ക്ഷമിക്കും” എന്നു പറയുന്നതോർത്തപ്പോൾ എടുത്തു. ഇങ്ങനെയൊക്കെ ആയി.
ഇത് വഴീലു കണ്ട പുഴ. ബസ്സിൽനിന്നു ക്ലിക്കിയതാ. പരീക്ഷണം വിജയിച്ചു. ഇനീം ഇങ്ങനെയൊക്കെ ഓരോന്നും എടുത്ത് വരാം ട്ടോ. ;)
സ്വന്തം വണ്ടീൽ പോകുന്നതുപോലെയല്ല, ബസ്സിലും ട്രെയിനിലും കാളവണ്ടീലും ഒന്നും പോകുന്നത്. യാത്രാവിവരണം എഴുതണംന്നുണ്ടായിരുന്നു. ഒരു മൂഡില്ല. (ഹാവൂ...നന്നായി...എന്നല്ലേ? ഹും...).
Labels: യാത്ര
7 Comments:
യാത്രാവിവരണം എഴുതണംന്നുണ്ടായിരുന്നു. ഒരു മൂഡില്ല. (ഹാവൂ...നന്നായി...എന്നല്ലേ? ഹും...).
ഹെയ് എഴുതാമായിരുന്നു. ഞങ്ങളൊക്കെ അല്ലെ ഇവിടെ ഉള്ളത്.
നന്നായി...
(അയ്യോ! യാത്രാവിവരണം എഴുതാതിരുന്നത് നന്നായെന്നല്ല, ഈ എഴുതി പോസ്റ്റിയത് അത്രയും നന്നായെന്നാ ഉദ്ദേശ്ശിച്ചേ)
:)
ഇത്രേള്ളൂ...??
അൽപം കൂടി എഴുതാമായിരുന്നു.
ഇതൊരുമാതിരി, ഏതാണ്ടൊക്കെ കഴിക്കുവേം ചെയ്തു, എന്നാ വയറോട്ടു നിറഞ്ഞതും ഇല്ല എന്ന പരുവത്തില് ആയല്ലോ.. കുറച്ചു കൂടെ ആകാമാരുന്നു.
എവിടെയാ ഈ സ്ഥലം ?
കുറച്ചൂടി ഡീറ്റേൽസ് ആവായിരുന്നു
പണിക്കർ ജീ :) നിങ്ങളേം കൂടി ഓടിക്കേണ്ടല്ലോന്നു വിചാരിച്ചു.
ശ്രീ :) അതെയതെ.
അജിത്തേട്ടാ :) ഇത്രേം പോരേ?
സതീശ് :) കുറേക്കാലമായല്ലോ കണ്ടിട്ട്.
ശ്രീജിത്ത് :) അടുത്തത് കൊറേ എഴുതാം. വായിക്കാൻ വരണം.
അരുൺ :) ഇത് മഹാരാഷ്ട്രയിലാണ്. എഴുതാനൊരു മൂഡ് ഇല്ലായിരുന്നു.
Post a Comment
Subscribe to Post Comments [Atom]
<< Home