Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, February 23, 2015

മോധേരയിലെ സൂര്യൻ

 അഹമ്മദാബാദിൽ നിന്ന് ഏകദേശം എഴുപത്തിയൊന്ന് കിലോമീറ്റർ അകലെ മെഹസാന എന്ന സ്ഥലത്തുനിന്ന് ഇരുപത്തിയാറ് കിലോമീറ്റർ ഉള്ളിലേക്കായി  മോധേര എന്നൊരു നാട്ടിലാണ് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെനിന്നുള്ള കുറച്ച് ചിത്രങ്ങൾ...



 


 ഇതാണ് പ്രധാന മന്ദിരം.





കോർട്ട് ഗാലറി അഥവാ ഡാൻസ് ഗാലറി. ഇവിടെയാണ് ഭക്തജനങ്ങൾ ഭജന പാടുന്നത്.


 





സൂര്യകുണ്ഡ് എന്നാണ് ഈ കുളം അറിയപ്പെടുന്നത്.

ചിത്രത്തിൽ നിന്നു വെട്ടിയ സ്ഥലത്തൊന്നും ഞാനല്ല. വേറെ ആരോ ഒക്കെയാണ്. :|


Labels:

6 Comments:

Blogger ആശ said...

പുതിയ സ്ഥലം പരിജയപ്പെടുതിയത്തിനു നന്ദി.

Tue Feb 24, 12:07:00 am IST  
Blogger ajith said...

റിട്ടയര്‍ ആയി കഴിയുമ്പം ഞാനും എന്റെ കെട്ട്യോളും കൂടെ പോകും ഇതിലെയെല്ലാം!

Wed Feb 25, 10:44:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മാർച് 17 /18 ന് അവിടെ ഉണ്ടാകുമൊ?
ഈ പോസ്റ്റ് കണ്ടപ്പോൾ അവിടമൊന്നു കണ്ടാലൊ എന്നൊരു ആശ.
17 കാലത്ത് അഹമെദബാദിലെത്തും ഞാനും എന്റെ ഭൈമിയും.

Tue Mar 03, 10:00:00 pm IST  
Blogger സു | Su said...

ആശ :)

അജിത്തേട്ടാ :) ഇപ്പോ സമയം കിട്ടുമ്പോൾ പോകുന്നതല്ലേ നല്ലത്? വിരമിക്കുമ്പോൾ ചിത്രങ്ങളും നോക്കി ഇരിക്കാമല്ലോ.

പണിക്കർജീ :) ഞാൻ അഹമ്മദാബാദിലല്ല. ഞങ്ങൾ അവിടെയൊക്കെ കാണാൻ പോയതാണ്. രണ്ടുദിവസമേ ഉള്ളൂവെങ്കിൽ ഗാന്ധി ആശ്രമവും, അക്ഷർധാമും കാണാം. ഗാന്ധിനഗറിലാണ് അക്ഷർധാം. അഹമ്മദാബാദിൽ നിന്നു കുറച്ചുദൂരമേ ഉള്ളൂ. അക്ഷർധാമിൽ ഒന്നും കൈയിൽ വെക്കാൻ സമ്മതിക്കില്ല. ഒക്കെ പുറമെയുള്ള കൌണ്ടറിൽ കൊടുക്കണം. പോയിരുന്നോ എപ്പോഴെങ്കിലും? സൂര്യക്ഷേത്രത്തിലേക്കു ദൂരമുണ്ട്. ഞങ്ങൾ അഹമ്മദാബാദിൽ നിന്നു ബസ്സിൽ പോയി ബസ്സിൽ തിരിച്ചും വന്നു. ഞങ്ങൾ മൂന്നാലുദിവസം അഹമ്മദാബാദിൽ ഉണ്ടായിരുന്നു. കണ്ടു തീർന്നിട്ടില്ല. അതുകൊണ്ട് ഇനിയും പോകുന്നുണ്ട്, സമയം കിട്ടുമ്പോൾ. യാത്രാശംസകൾ!

Wed Mar 04, 06:37:00 pm IST  
Blogger Bindhu Unny said...

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ബ്ലോഗുകള്‍ വായിക്കുന്നത്. സു ഇപ്പോഴും എഴുതുന്നുണ്ടെന്ന് കണ്ടപ്പോള്‍ സന്തോഷം. :)

Tue Apr 14, 08:06:00 pm IST  
Blogger സു | Su said...

ബിന്ദു:) കുറേ നാളുകൾക്കുശേഷം ബിന്ദുവിനേയും കണ്ടതിൽ സന്തോഷം.

Thu Apr 23, 07:33:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home