Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, March 18, 2015

കഥ പറയാൻ കിട്ടിയപ്പോൾ

കഥ പറയുമ്പോൾ എല്ലാം പറയണമല്ലോ. ഒരു വടക്കൻ വീരഗാഥയുടെ ഓർമ്മയിൽ പോക്കിരിരാജ ഒന്നു പുഞ്ചിരിച്ചു. മംഗ്ലീഷുപോലും അറിയാത്ത കുറേ എഴുപുന്നതരകന്മാരുണ്ട്. വിധേയന്മാരെപ്പോലെ മതിലുകൾക്ക് പിറകെ നിന്ന് കളിക്കളത്തിലേക്ക് എത്തിനോക്കും.  മൂന്നുമാസങ്ങൾക്കു മുമ്പ് പഴശ്ശിരാജ മായാവിയെപ്പോലെ കുട്ടേട്ടന്റെ വീട്ടിൽ ഉദ്യാനപാലകനായിട്ട് പോയിരുന്നു. അപ്പോഴാണ് പട്ടാളം അവിടെ ലൌഡ്സ്പീക്കർ പിടിപ്പിച്ചുപോയത്. അരയന്നങ്ങളുടെ വീട്ടിലേക്ക്,  മേഘം,  മഴയെത്തും മുമ്പേ, കടലിനു മുകളിൽക്കൂടെ പോയി. ഒരാൾമാത്രം ഭൂതക്കണ്ണാടിവെച്ച് അതുകണ്ടു. സന്ദർഭം കിട്ടിയപ്പോൾ നരസിംഹത്തെ കണ്ടുവെന്ന് തൊമ്മനും  മക്കളും വെച്ചുകാച്ചി. ട്വന്റി ട്വന്റി കണ്ടുവരുമ്പോഴായിരിക്കും എന്ന് സ്നേഹമുള്ള സിംഹം അവർക്ക് പിന്തുണയും നൽകി. തുറുപ്പുഗുലാൻ ഇറക്കിയാണ് കളി. അഴകിയ രാവണൻ പേടിച്ചേ തീരൂ.  ഒരു മറവത്തൂർ കനവിലാണ് രാക്ഷസരാജാവ് സൂര്യമാനസം കണ്ടത്. നേരറിയാൻ സി.ബി. ഐ ആണ് തസ്കരവീരനെ ചോദ്യം ചെയ്തത്. ഒരു സി. ബി ഐ ഡയറിക്കുറിപ്പിൽ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. ദ്രോണ വേഷം കെട്ടി ഫയർമാനായതും, പോത്തൻ വാവ, ബെസ്റ്റ് ആക്ടർ ആയതും ഒരേ വർഷം ആയിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികളുടെ സമയത്താണ് കുഞ്ഞനന്തന്റെ കടയിലേക്ക് ഇമ്മാനുവൽ ബാല്യകാലസഖിയേം കൊണ്ട് കയറിച്ചെന്നത്. ചോദിച്ചത് ജോണിവാക്കറിന്. എന്നിട്ട് കുട്ടിസ്രാങ്കിന്റെ കാര്യം പറയുകേം ചെയ്തു. രാജമാണിക്യം ചട്ടമ്പിനാട്ടിലേക്ക് പോയ സമയത്താണ് ഹരികൃഷ്ണൻസ്, കമ്മത്ത് ആൻഡ് കമ്മത്തിനെ തോൽപ്പിക്കാൻ അണ്ണൻ തമ്പിയെ കൂട്ടുപിടിച്ചത്. അപ്പോൾത്തന്നെയാണ് ഇൻസ്പെക്ടർ ബൽ‌റാം ന്യൂഡൽഹിയിൽനിന്നു വന്നിറങ്ങി കോട്ടയം കുഞ്ഞച്ചനെ നോക്കി വാത്സല്യത്തിന്റെ സ്വരത്തിൽ ഒരു സിനിമാഡയലോഗ് പറഞ്ഞതും... “ചന്തുവിനെ  തോൽ‌പ്പിക്കാനാവില്ല മക്കളേ.” പപ്പയുടെ സ്വന്തം അപ്പൂസ് അതുകേട്ട്  ചിരിച്ചു.

Labels:

3 Comments:

Blogger ajith said...

അയ്യോ... ഭയങ്കരീ!

Thu Mar 19, 07:16:00 pm IST  
Blogger സു | Su said...

അജിത്തേട്ടാ :) തെരക്കിലു കൊറേ ചിത്രങ്ങൾ വിട്ടുപോയി.

Thu Apr 23, 07:30:00 pm IST  
Blogger shyju chelakkoth said...

nice

Mon Apr 18, 12:25:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home