Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, January 28, 2018

ഒന്ന്

പുതിയ കൊല്ലത്തിലെ ഒരു മാസം കടന്നുപോയിരിക്കുന്നു എന്നുതന്നെ പറയാം. നല്ലതായിരുന്നോ ചീത്തയായിരുന്നോന്നു ചോദിച്ചാൽ രണ്ടുമായിരുന്നെന്നു പറയും. സുഖദുഃഖസമ്മിശ്രം. എന്താന്നു ചോദിച്ചാൽ ഒന്നും പ്രത്യേകിച്ചു പറയാൻ പറ്റില്ല.

യാത്ര പോയി. പണ്ടു പോയിടത്തേക്കു തന്നെയാണ്. പക്ഷേ വേറെ നാടാണ്, ഭാഷയാണ്. പുസ്തകം വായിച്ചു ചിലതൊക്കെ. ചില സിനിമകൾ കാണാൻ തയ്യാറായി ഇരിക്കുന്നു. അടുത്തുതന്നെ പോവും.

ഇക്കൊല്ലം വസ്ത്രങ്ങൾ വാങ്ങുന്നത് വളരെക്കുറയ്ക്കും എന്നു വിചാരിച്ചിരുന്നു. ആ തീരുമാനം ജനുവരിയിൽത്തന്നെ പൊളിഞ്ഞു. അടുത്ത മാസങ്ങളിലുമൊക്കെ ശ്രമിക്കാവുന്നതാണ്. എന്നാലും അതും വെറും ശ്രമം മാത്രം ആയിപ്പോവുമോന്നറിയില്ല.

ജീവിതത്തെക്കുറിച്ച് കൂടുതൽക്കൂടുതൽ അറിഞ്ഞുകൊണ്ടിരിക്കുന്നു. പല കാര്യങ്ങളും പഴയതുപോലെ നിങ്ങളെയൊക്കെ ബോറടിപ്പിച്ച് ഇവിടെ ഇടണം എന്നുവിചാരിക്കും. പക്ഷെ ആകപ്പാടെയൊരു മന്ദത. എന്തിനാന്നൊരു തോന്നൽ. (ഒരാളെന്നെ വാട്സാപ്പിൽ ബ്ലോക്കുചെയ്തതോണ്ടല്ല. ഹും!)

എല്ലാവരും സന്തോഷമായി ഇരിക്കീൻ. (എന്നെപ്പോലെ).

Labels:

3 Comments:

Blogger ഉപാസന || Upasana said...

സൂവേച്ചി ഇപ്പോഴും എഴുതുന്നുണ്ടല്ലേ !
നിർത്തരുത്, തുടരട്ടെ ബ്ലോഗ് സപര്യ.

സുനിൽ ഉപാസന.
sunilupasana.com

Mon Jan 29, 02:09:00 pm IST  
Blogger Sivadas K.S. said...

ബ്ലോഗ്ഗ് കാലം വീണ്ടും വരും. കറിവേപ്പില കൂടി തുടരണം.

Sat Feb 03, 03:16:00 am IST  
Blogger സു | Su said...

സുനിൽ :) അവാർഡാശംസകൾ! ഇവിടെയൊക്കെ വരുന്നതു കാണുമ്പോൾ സന്തോഷമുണ്ട്. വലിയ എഴുത്തൊന്നുമില്ല. പക്ഷെ ബ്ലോഗുപേക്ഷിച്ചു പോവാൻ പറ്റുമെന്നു തോന്നുന്നില്ല.

അൺനോൺ :) വരട്ടെ. കറിവേപ്പിലയുടെ കാര്യം അങ്ങനെയൊക്കെ ആയിപ്പോയി.

Sun Feb 25, 07:46:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home