മഴ തന്നെ മഴ
അപ്പോൾ അങ്ങനെയാണ് കഥ. അതായത് നല്ല മഴയാണല്ലോ. അവിടെയും മഴ. ഇവിടെയും മഴ. എവിടെയും മഴ. മഴയായതുകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്തോണ്ട് കുറേ വായിക്കാംന്നു വിചാരിക്കും. അതൊക്കെ വെറും വിചാരമാണെന്നു മാത്രം. മഴേം നോക്കിത്തന്നെ സമയം പോകും. നിങ്ങളു വിചാരിക്കും ഗൌരവമായിട്ടെന്തെങ്കിലും എഴുതാംന്നു പറഞ്ഞിട്ട് പിന്നേം മഴേം കൊണ്ടു വന്നല്ലോന്ന്. പക്ഷെ മഴ പാവമാണല്ലോ.
എനിക്കു നിങ്ങളോടൊന്നും വേറെ ഒരു ചുക്കും പറയാനില്ല. ഹും...
നിങ്ങളൊക്കെ നല്ല നല്ല സിനിമകൾ കാണുന്നവരും നല്ല നല്ല പുസ്തകങ്ങൾ വായിക്കുന്നവരും ഒരുപാടൊരുപാട് യാത്ര ചെയ്യുന്നവരും ആണല്ലോ. ഒരു പാവം വീട്ടമ്മ എങ്ങനെ നിങ്ങൾക്കൊപ്പം നിൽക്കും!
Labels: ലേബലില്ല
3 Comments:
അതോണ്ടെന്താ സൂര്യഗായത്രീ?
മനസ്സിനെന്ത് മഴ?
എഴുതാത്ത പുസ്തകങ്ങൾ വായിക്കാനും,
പിടിക്കാത്ത സിനിമകൾ കാണാനും,
ഇല്ലാത്ത ദേശങ്ങളിൽ ചുറ്റിക്കറങ്ങാനും,
നമുക്ക് നമ്മുടെ മനസ്സു പോരെ?
happy to see that this blog is still active. I am an old reader of kaRiveppila blog :)
ചുവന്ന താടീ :) അങ്ങനെ എന്നെ സമാധാനിപ്പിക്കൊന്നും വേണ്ട. ഞാൻ മനസ്സോണ്ടു കാണുന്നത് അവിടെ നിക്കട്ടെ. അതൊക്കെയുണ്ട്. അതു കൂടാണ്ട് സിനിമകൾ കണ്ടു, പുസ്തകം വായിച്ചു, യാത്ര പോയി. എല്ലാത്തിന്റേം ലിസ്റ്റ് വേണോ? അതു നോക്കി ഞെട്ടരുത്.
ജയരാജൻ :) ഞാൻ ആരേം മറന്നിട്ടൊന്നുമില്ല. കണ്ടതിൽ സന്തോഷം. ബ്ലോഗൊക്കെ അങ്ങനെ പോകുന്നു എന്നേയുള്ളൂ. കറിവേപ്പിലേലും എന്തെങ്കിലും ഒക്കെ ഇടണംന്നു വിചാരിക്കും. നോക്കാം.
Post a Comment
Subscribe to Post Comments [Atom]
<< Home