ഇനി മഴ വരട്ടെ
വായന ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു എന്നു പറയേണ്ടിവരുമ്പോൾത്തന്നെ വായനയുണ്ടല്ലോന്നു ചിന്തിക്കാൻ തുടങ്ങി. വായിക്കുകയേ ചെയ്യാത്തവരെത്ര. വായിക്കാൻ നേരം കിട്ടാത്തവരെത്ര. അപ്പോ ഇഴഞ്ഞിഴഞ്ഞു നീങ്ങട്ടെ. സിനിമ ഉഷാറായിട്ടു പോകുന്നു. ഇറങ്ങുന്നതിനനുസരിച്ച് ഓരോന്നും കാണുന്നുണ്ട്. എന്നാലും ചിലതൊക്കെ വിട്ടുപോകുന്നുണ്ട്. എനിക്കെല്ലാം ഇഷ്ടപ്പെടാറുണ്ട്. രാമന്റെ ഏദൻതോട്ടമാണ് അവസാനം കണ്ടത്. യാത്രയേ ഇല്ല കുറച്ചുനാളായിട്ട്. ഇനി വീണ്ടും തുടങ്ങണം. ഒറ്റയ്ക്ക് പറ്റാത്തതുകൊണ്ടാണ്. ഒറ്റയ്ക്കു പോയാലെന്താന്നൊക്കെ ആൾക്കാരു ചോദിക്കും. പക്ഷെ, അതങ്ങോട്ട് പറ്റുന്നില്ല. ആലോചിക്കാനൊക്കെ രസമാണ്. പക്ഷെ, പ്രാവർത്തികമാക്കാൻ കൊറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോ ഭയങ്കര ചൂടാണ്. ഇനി മഴ വരട്ടെ. അപ്പോ ഒരു മഴയാത്രയുണ്ട്. തീരുമാനിച്ചിട്ടൊന്നുമില്ല. അല്ലെങ്കിലും ആദ്യേ ഒന്നും തീരുമാനിച്ചിട്ടു കാര്യമില്ലല്ലോ.
എന്റെ ബ്ലോഗ് ഇപ്പഴും വായിക്കാറുണ്ടല്ലേ പലരും? നന്ദി. (നന്ദി വാങ്ങിവാങ്ങി ഇപ്പോ ഇനി വെക്കാൻ സ്ഥലമില്ല എന്നു പറയരുത്.)
Labels: സന്തോഷങ്ങളും സങ്കടങ്ങളും
5 Comments:
Yes! :)
ഫേസ്ബുക്കിലും ഒരു അക്കൗണ്ടിട്ടൂടേ?
ഇവിടെ പോസ്റ്റ് ചെയ്യുന്നതിൻെറ ഒരു കട്ട് & കോപ്പി.
വിശാലാ :)
കരീം മാഷേ :) ഇവിടെത്തന്നെ മതി.
ഇപ്പോൾ പാചക പോസ്റ്റുകൾ ഒന്നും കാണാനില്ലല്ലോ സു ചേച്ചിയേ... നിർത്തിയോ? :(
കരീം മാഷ് പറയുന്നതിൽ കാര്യമുണ്ട്.
ബ്ലോഗ്കൾക്ക് പണ്ടത്തപോലെ റീച്ചില്ല.
ഇത് ഇതേ പോലത്തന്നെ തുടരട്ടെ.
ഓരോ കോപ്പി ഫേസ്ബുക്കിൽ ഇട്ടുകൊണ്ടിരുന്നാൽ മതി.
Post a Comment
Subscribe to Post Comments [Atom]
<< Home