അപ്പോ ശരി
ബൂലോക കൂട്ടുകാർക്കൊക്കെ സുഖമെന്നു കരുതുന്നു. എല്ലാവരും തിരക്കിലായിരിക്കുമല്ലോ അല്ലേ? പിന്നെ, എന്തൊക്കെയാണ് വിശേഷങ്ങൾ? ഇപ്പോ ആരും മീറ്റും ഈറ്റും ഒന്നും നടത്താറില്ലേ? ഏയ്...വന്നു കാണാൻ വേണ്ടീട്ടൊന്നുമല്ല. വെറുതെ ഒരു ലോഗ്യം ചോദിച്ചതാണ്. ഇവിടെ പ്രത്യേകിച്ചൊന്നുമില്ല. വല്യ യാത്രകളൊന്നുമില്ല. പുസ്തകം വായന ഉപേക്ഷിച്ചിട്ടൊന്നുമില്ല. സിനിമയും. ബ്ലോഗും ഉപേക്ഷിച്ചിട്ടില്ല. ബൂലോഗത്തിലെ ആരേയും മറന്നിട്ടുമില്ല.
യാത്രകളെക്കുറിച്ച്, വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച്, സിനിമകളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് ഒക്കെ ഇനിയും പഴയപോലെ എഴുതണമെന്നൊക്കെയുണ്ട്. തൽക്കാലം സാധിക്കുന്നില്ല. അപ്പോ ശരി. നിങ്ങളെയൊന്നും ബോറടിപ്പിക്കുന്നില്ല.
എല്ലാവരും സന്തോഷമായും സുഖമായും ഇരിക്കൂ.
Labels: 2018
6 Comments:
hello su...
enthokke visesham? su num chettanum sukham?
i am okay. doing good..
നമസ്കാരം സൂ... :)
ഇവിടെ കയറുന്ന പതിവ് വളരെ കുറഞ്ഞുപോയിരിക്കുന്നു..... വെറുതെ ഒന്നു സന്ദർശിച്ചപ്പോഴാണ് പോസ്റ്റ് കണ്ടത്.
ഇപ്പോൾ എല്ലാവരും ഫെയ്‌സ്‌ബുക്കിലാണല്ലോ വിളയാട്ടം!
സൂവിനും ഒരു പേജ് തുടങ്ങിക്കൂടെ? (അഥവാ, അങ്ങനെയുണ്ടെങ്കിൽ ഈയുള്ളവന് അതറിയില്ല...)
ഒരു പേജ് തുടങ്ങി, ബ്ലോഗിലെ പഴയ പോസ്റ്റുകൾ അവിടെയും ഷെയർ ചെയ്യൂ; അല്ലെങ്കിൽ റീപോസ്റ്റും ആകാമല്ലോ?
ലാൻഡ്‌ലൈനിൽനിന്ന് എല്ലാവരും മൊബൈലിലേയ്ക്ക് ചേക്കേറിയതുപോലെയുള്ള ഗുണവും ദോഷവും ഇതിനെല്ലാം ഉണ്ട്, എന്നറിയാം. എന്നാലും എഴുതാനുള്ള ഈ ടാലന്റ് വിലമതിക്കുന്ന ഒത്തിരി അനുവാചകർ അവിടെ ഉണ്ടാകുമെന്ന് തീർച്ച. (y)
സസ്നേഹം
സഹ
വിശാലാ :) എനിക്കും ചേട്ടനും സുഖം തന്നെ. അവിടെയും അങ്ങനെയെന്നു കേട്ടതിൽ സന്തോഷം. സോനയ്ക്കും മക്കൾക്കും സുഖമല്ലേ? (അവരെ മര്യാദയ്ക്കു നോക്കുന്നില്ലേന്ന് ചോദിക്കുന്നേന് പകരം അങ്ങനെ ചോദിച്ചതാണ്. ഹി ഹി)
സഹ :) നമസ്കാരം. വിശാലനും സഹയും. നല്ല രണ്ടു മനുഷ്യർ (മനുഷ്യരൊക്കെ എന്തെങ്കിലും തരത്തിൽ നല്ലതാണ്. എന്നെ പുച്ഛിക്കാത്ത എന്ന് ഒന്ന് അർത്ഥമാക്കിയതാണ്) എന്റെ ബ്ലോഗ് സന്ദർശിച്ചു. അതുതന്നെ ധരാളം. എഴുതാനില്ലാഞ്ഞിട്ടൊന്നുമല്ല. എന്നാലും എന്തോ ഒരിത്. ഇവിടെ പല പുച്ഛക്കാരേയും കണ്ട് മടുത്തിട്ടായിരിക്കണം. നേരിട്ട് അറിയാത്ത, "നമുക്ക്" പരിചയമില്ലാത്തവരുടെയൊക്കെ ജീവിതത്തിനുനേരെ ഒരു പുച്ഛം ഞാൻ ഇവിടെ ശ്രദ്ധിച്ചിട്ടുണ്ട്. എന്തെഴുതിയാലും പുച്ഛം.
എനിക്ക് ഫേസ് ബുക്ക് പേജൊന്നുമില്ല. :) അങ്ങനെയൊന്ന് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചില്ല. അങ്ങനെയൊന്ന് തുടങ്ങാതിരിക്കാനുള്ള കാരണമായിട്ട് ഒന്നും തന്നെ ഇല്ല. തുടങ്ങിയില്ല. അത്രയേ ഉള്ളൂ. (പുച്ഛം അത്ര കുറച്ച് സഹിച്ചാ മതിയല്ലോ ;))
സൂ ഒരു ഫേയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങണം. എത്രയും പെട്ടെന്ന്... നല്ല ഇടമാണ്.
പിന്നെ, ഇവിടേം എഴുതിക്കോ. അത് ഇതിനൊരു തടസ്സമല്ലല്ലോ... :)
നമ്മുടെ ബൂലോകത്തെ പഴയ എഴുത്തുകാരൊക്കെ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്, ചേച്ചീ... ഞാനും എഴുത്തൊക്കെ വല്ലപ്പോഴുമാക്കി.
സുഖവിവരങ്ങളറിയാൻ ഇടക്കിവിടെ കയറാറുണ്ട്.
Post a Comment
Subscribe to Post Comments [Atom]
<< Home