തെറ്റിയ കണക്കു-----3
ചിത്രഗ്ഗുപ്തന്‍ പുതിയ കണക്കു കൂട്ടലിനിടയില്‍ ആയിരുന്നു. എന്തോ ഒരു ഒച്ച കേട്ടു നോക്കുമ്പോഴുണ്ടു കാലന് പാഞ്ഞു വരുന്നു. ചിത്രഗ്ഗുപ്തന്‍ പെട്ടെന്നു ചെന്നു കാലനെ പിടിച്ചു നിര്‍ത്തി.
ചിത്രഗ്ഗുപ്തന്‍ : പ്രഭൊ അങ്ങു ആകെ പരവശന് ആയിരിക്കുന്നല്ലൊ എന്തു പറ്റി? വല്ല സുനാമിയും പിന്നാലെ വരുന്നുണ്ടൊ?
കാലന് : സുനാമി ആയിരുന്നേല്ഇതിലും നന്നായേനെ.
ചിത്രഗ്ഗുപ്തന്‍ : പിന്നെ എന്തു പറ്റി?
കാലന് : ആ സു-വിന്റെ കണക്കുനോക്കി നിങ്ങള്‍ തന്നെയല്ലെ കൂട്ടിക്കൊണ്ടുവരാന്‍ എന്നെ പറഞ്ഞയച്ചതു?
ചിത്രഗ്ഗുപ്തന്‍ : അതിനു എന്തു പറ്റി? സു വരാന്‍ കൂട്ടാക്കിയില്ലേ?
കാലന് : വരണമെങ്കില്‍ ഇവിടെ ഇന്റര്‍നെറ്റും ബ്ളോഗ്ഗ് എഴുതാന്‍ സൌകര്യവും കൊടുക്കണം എന്നു പറഞ്ഞു.
ചിത്രഗ്ഗുപ്തന്‍ : അതിനൊക്കെയുള്ള സൌകര്യം ഇവിടെ ഉണ്ടല്ലൊ. പറഞ്ഞില്ലേ?
കാലന് : പറഞ്ഞു പറഞ്ഞു.അതൊന്നുമല്ല കാര്യം.
ചിത്രഗ്ഗുപ്തന്‍ : പിന്നെ?
കാലന് : ആ ബ്ളോഗ്ഗ് നമ്മള് സ്ഥിരമായി വായിച്ചിട്ടു ഇവിടെയുള്ളവരെയൊക്കെ വായിച്ചു കേള്‍പ്പിക്കുകേം വേണമത്രെ.
ചിത്രഗ്ഗുപ്തന്‍ : അയ്യയ്യോ പ്രഭോ . അങ്ങു എന്തു പറഞ്ഞു?
കാലന് : എന്തു പറയാന്‍? അതുകേട്ടപ്പൊ ഞാന്‍ ഞെട്ടി. ഞെട്ടല്‍ തീര്‍ന്നപ്പോ ഓടിയതാ. ഇനി ഞാന്‍ അങ്ങോട്ടില്ല . ഭൂമിയില്‍ എല്ലാരും അവളുടെ വധം സഹിച്ചു മടുക്കുമ്പോള്‍ തല്ലിപ്പായിച്ചോളും.അപ്പൊ നമുക്കു ഇവിടെ സ്വീകരിക്കാം. വേറെ നിവ്രുത്തിയില്ലല്ലൊ.
ചിത്രഗ്ഗുപ്തന്‍ : നന്നായി പ്രഭോ.
കാലന് പോത്തിനേം കയറിനേം തപ്പിയെടുക്കാന്‍ പോയി.
ചിത്രഗ്ഗുപ്തന്‍ ലാപ്ടോപ് എടുത്തു സു-വിന്റെ പേരിനു നേരെ എഴുതിയ കണക്കു മായ്ച്ചു കളഞ്ഞിട്ടു ഒരു വല്യ വിപത്തില്‍ നിന്നു രക്ഷപ്പെട്ടതില്‍ ആശ്വസിച്ചു.
7 Comments:
angane kaalan rakshapettu ...ini nammade kaaryam gatta poha.
Su aaloru chattambi aanu lle?:D
resh.
good one..!!
Bold too..!!
--ev
hmm...
കാലന് നിരാശനായി കാലപുരിയില്‍ ഇരുന്നു ഒരു വിലാപഗാനം ആലപിക്കുന്നു.
'ഈ ലോകത്തു സൂവിനു പോലും നഖങ്ങളും ദ്രഷ്ടകളും ഉണ്ടു'
അതിനിടക്കു കാലന്റെ പെര്‍ഫോമന്‍സില്‍ ത്രിപ്തിയില്ലാത്ത മാനേജ്മമന്റ് കാലനെ VRS കൊടുത്തു പറഞ്ഞു വിടാന്‍ തെയ്യാറെടുക്കുന്നതായി കേള്‍ക്കുന്നു. പുതിയ ആളെ കണ്ടെത്താന്‍ എല്ലാ placement എജെന്സികളിലും പരസ്യം കൊടുത്തിട്ടുണ്ടു. താല്‍പ്പര്യമുള്ളവര്‍ ഇ IDയില്‍ രെസുമെ അയക്കുക job@kalapuri.com
Resh :)
Ev :)
Simpleeeeee. Hmmmmmmmmm......
Su.
Ratirncharaaa kaalanane njan ente assistant aayittu jolikku vechu .
Su.
ho!!!!!!!! inspiringte thirakkokke theernno? :)
Su.
Post a Comment
Subscribe to Post Comments [Atom]
<< Home