Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, June 22, 2005

പ്രേമത്തിനു കണ്ണില്ല !!!!

അവന്‍ നടന്ന് പോകുന്നു.
അവള്‍ എതിര്‍ദിശയില്‍നിന്ന് വരുന്നു.
കാമുകനും കാമുകിയും.
പരസ്പരം കണ്ണില്‍ നോക്കി, ലോകത്തോട്‌ മുഴുവന്‍ പോടാ പുല്ലേന്നുള്ള ഭാവവും ആയി.
സിനിമയാണെങ്കില്‍ ഇങ്ങനെയൊരു സംഭവം സ്ലോമോഷനില്‍ മാത്രമേ കാണിക്കൂ.
അവന്റേയും അവളുടേയും കണ്ണിലും ചുണ്ടിലും പുഞ്ചിരി മാത്രം.
അടുത്തെത്താറായി.
അവന്‍ രണ്ട്‌ കൈയും നീട്ടി കുറച്ചു വേഗത്തില്‍ തന്നെ നടന്നു.
അവളും കുറച്ച്‌ വേഗം കൂട്ടി.
താഴെക്കിടന്ന പഴത്തൊലി അവന്‍ കണ്ടില്ല.
അതു ചവുട്ടി അവന്‍ താഴെപ്പോയി. അവന്റെ കാലു തട്ടി അവളും.
ഒരു നിമിഷത്തേക്കു പ്രണയം ഔട്ട്‌ ഓഫ്‌ റെയിഞ്ച്‌ ആയി.
പ്രേമത്തിനു കണ്ണില്ല എന്ന് പറയുന്നത്‌ എന്താണെന്ന് രണ്ടാള്‍ക്കും ബോധ്യപ്പെട്ടു.

12 Comments:

Blogger aneel kumar said...

:)
... ഇവിടെ പക്ഷേ പഴത്തൊലിയ്ക്കു കണ്ണുണ്ടായിരുന്നു.

Wed Jun 22, 10:10:00 pm IST  
Blogger aneel kumar said...

ഞാനാദ്യം കമന്റെഴുതിയതുകൊണ്ടാണോ അതോ പ്രേമം ഔട്ട് ഓഫ് ഫ്രൈം ആയതുകൊണ്ടാണോ ഇത്രനേരമായിട്ടും ആരും ഈ വഴി വരാഞ്ഞത്?

Thu Jun 23, 03:35:00 am IST  
Anonymous Anonymous said...

vanjanayude oru laanjana polum nenjiletti nadakkatha aa randu pinju kamithakkaley aa pazhatholi vanjichathu orkkumbo shooo sho sad

BUT SU sathiyathil premathinu kannillannu parayanathu Sathiyam thanne anu

So How r u?

Thu Jun 23, 11:11:00 am IST  
Anonymous Anonymous said...

hihihi avante kaalu thatti aval veenathu avante mugalil aano .. enna kuzhapam illya...nalla scene ayirunnenne randennum veezhunnathu kaanan... angane oru scene kandu chirichittu kore naalayi ... ;)

Thu Jun 23, 11:15:00 am IST  
Anonymous Anonymous said...

Ibru thante post kandu; nice one; comment ayakkan pattiyilla coz its asking for some registraion; i tried but had less time; keep writing have a good day

aa Gauli dey manassu kando? arkkelum enthelum pattiyal she is so happy; //gavel ninte vaalu murinju potte

Thu Jun 23, 11:38:00 am IST  
Blogger Kalesh Kumar said...

സൂ,
മിനികഥ കൊള്ളാം!
മൂഡ്‌ മാറി തുടങ്ങി....
സന്തോഷം...

Thu Jun 23, 11:40:00 am IST  
Blogger കെവിൻ & സിജി said...

സൂ, എനിയ്ക്കൊരു കാര്യം പറയാനുണ്ട് ട്ടോ!, പ്രണയസീനുകളെടുക്കുമ്പോൾ ചന്തക്കുള്ളിലാ സെറ്റിടാ? വല്ല ബീച്ചിലോ മറ്റോ വേണ്ടേ. സൂനാമിയെപ്പേടിച്ചാണെങ്കി, വല്ല പാർക്കിലേയ്ക്കും മാറ്റിക്കൂടേ. ഇങ്ങനെ നായകനേയും നായികയെയും വിഷമിപ്പിക്കരുത്ട്ടോ. പറഞ്ഞേക്കാം.

Thu Jun 23, 12:05:00 pm IST  
Blogger Unknown said...

എന്തു ചെയ്യാം..:( അവള്ക്ക്‌ കണ്ണിന്‌ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. (നെടുവീര്‍പ്പ്‌)

Thu Jun 23, 04:31:00 pm IST  
Blogger സു | Su said...

അനില്‍ :)
പാവം പഴത്തൊലി. അതിന്റെ ജന്മം പ്രേമത്തിനിടയില്പ്പെട്ട് ചീഞ്ഞ് പോയി.കമന്റ് ആരെങ്കിലും ആദ്യം എഴുതണ്ടേ.

D.B.
:) aa pazhaththoliyalle sathyathil paavam. athinu rakthasaakshi aavendi vannallo.hehe. fine .thank u. how r u?

Gauri,
hehe. namukku D.B.yude pinnaale pokam. eppozhaa ingnganeyonnu oththukittunnathu ennariyillallo.

കലേഷ്,
:) നന്ദി.മൂഡ് അങ്ങിനെ പോകും.

കെവിനേ...,
സത്യത്തില്‍ ഇതു നല്ലൊരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നാണു സംഭവിച്ചത്. കെവിന്റെ വീട്ടിനു മുന്നില്‍ വെച്ച്. കെവിന്‍ രാവിലെ പഴം വെട്ടിവിഴുങ്ങി തൊലി റോഡിലേക്കു ഇടുന്നത് ഞാന്‍ എന്റെ വീട്ടില്‍ നിന്ന് കണ്ടു.ആ ചെറുക്കനും പെണ്ണും കെവിനെ കാണാന്‍ ഇരിക്ക്യാ.

സിമ്പിളേ,
ആര്‍ക്ക് പഴത്തൊലിക്കോ? ഹി ഹി

Thu Jun 23, 06:58:00 pm IST  
Anonymous Anonymous said...

SU me fine dear how r u? pinne ente pinnale varanda dear to such incident lol coz i dun have any love in my pocket honey; i am friendly to all no lovers so far; so pazhatholi ain't a problem for me to deliver such shows to gauli or to u SU

Thu Jun 23, 08:51:00 pm IST  
Blogger സു | Su said...

D.B. :)

Fri Jun 24, 01:53:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

പ്രേമത്തില്‍ ഒരു പഴത്തൊലിയുടെ റോള്‍ മനസിലാക്കാന്‍ എനിക്ക്‌ 11 കമന്റുകളും ഒരു "ബ്ലോഗലും" വേണ്ടി വന്നു. എങ്കിലും സൂ, നായിയകാ നായകന്മാരെ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക്‌ മിനിമം വേണ്ട സ്ലോ മോഷന്‍ കളി എങ്കിലും പടിപ്പിക്കണമായിരുന്നു. അങ്ങനെ വീണിരുന്നേല്‍ ഞങ്ങള്‍ കൂടുതല്‍ എഞ്ഞൊയ്‌ ചെയ്തേനെ.
എന്തായാലും പ്രേമത്തെ കണ്ണു 'ഡാക്കിട്ടരെ' കാണിക്കനുള്ള സമയമായി.

Fri Jun 24, 03:22:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home