Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, June 24, 2005

യോഗ എന്ന യോഗം!

അങ്ങനെ ഒരു ദിവസം നമ്മുടെ ഗൌതമനു ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ച്‌ തലയില്‍ വെളിച്ചം കയറി ബോധം വന്ന് ബുദ്ധന്‍ ആയതുപോലെ ഒരു ദിവസം എന്റെ തലയിലും വെളിച്ചം കയറി. വൃക്ഷത്തിന്റെയൊന്നും ചുവട്ടില്‍ നിന്നല്ലാത്തത്‌ കൊണ്ട്‌ ഞാന്‍ പേരു മാറ്റാനൊന്നും നിന്നില്ല. പണ്ടത്തെക്കാലം ആയതുകൊണ്ട്‌ ബുദ്ധനു ഗസറ്റിലൊന്നും കൊടുക്കേണ്ടി വന്നില്ല. എന്റെ സ്ഥിതി അതല്ലല്ലൊ. ഗസറ്റിലൊക്കെ കൊടുത്ത്‌ പേരു മാറ്റി അതിന്റെ കാരണം അന്വേഷിച്ച്‌ വരുന്നവരോടൊക്കെ മറുപടി പറയാന്‍ നിന്നാല്‍ യുദ്ധത്തിനു പോവാന്‍ നില്‍ക്കുന്ന പാവം ഭത്താവിനെപ്പോലെയാകും എന്റെ ഗതി. പുറപ്പെട്ട്‌ പോകാമെന്നുവെച്ചാല്‍ അവിടെ എന്താ സംഭവിക്കുക എന്നറിയില്ല, പുറപ്പെട്ട്‌ പോയില്ലെങ്കില്‍ വീട്ടിലെ യുദ്ധക്കളത്തില്‍ എന്താ സംഭവിക്കുക എന്നറിയില്ല. അതായതു ആള്‍ക്കാരുടെയൊക്കെ ചോദ്യത്തിനു ഉത്തരം പറയാന്‍ നിന്നാലും പറഞ്ഞില്ലെങ്കിലും എന്റെ ഗതി അധോഗതി. ഛെ പറഞ്ഞ്‌ പറഞ്ഞ്‌ കാട്‌ കയറി. ഇനി വല്ല സിംഹവും എന്നെ ഡിന്നര്‍ ആക്കുന്നതിനു മുമ്പ്‌ തിരിച്ചിറങ്ങാം. അതാ നല്ലത്‌.
വെളിച്ചം കയറീന്നു വെച്ചാല്‍ ഒരു ദിവസം തോന്നി യോഗ യോഗ എന്നൊക്കെ ആള്‍ക്കാര്‍ പറയുന്നുണ്ടല്ലോ അതു എന്താന്ന് അന്വേഷിച്ച്‌ അറിഞ്ഞുകളയാം എന്ന്. എന്റെ യോഗം എന്നു ഞാന്‍ ചേട്ടനോട്‌ പറയാത്ത ദിവസം ഇല്ല. പക്ഷേ യോഗം അല്ലല്ലോ യോഗ. അങ്ങിനെ കൂട്ടുകാരിയുമായി പല ദിവസത്തെ ചര്‍ച്ചയ്ക്കു ശേഷം രണ്ടാളും കൂടെ യോഗയ്ക്കു പോകാംന്നു തീരുമാനിച്ചു. ഒരു ദിവസം അന്വേഷിച്ചു വരാമെന്നു കരുതി പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുറേ ആള്‍ക്കാര്‍ വന്നിട്ടുണ്ട്‌. എല്ലാവരും ഒരു സ്ഥലത്ത്‌ ഇരുന്നു.യോഗയുടെ യോഗം തുടങ്ങി. ഒരാള്‍ യോഗയെപ്പറ്റിയും മനുഷ്യജീവിതത്തില്‍ അതിന്റെ ആവശ്യകതയെപ്പറ്റിയും ഒക്കെ പ്രസംഗിക്കുന്നുണ്ട്‌. ഞങ്ങള്‍ കുറേപ്പേര്‍ ഹര്‍ത്താല്‍ ജാഥ കാണുന്ന പട്ടിയെപ്പോലെ വായും പൊളിച്ച്‌ ഇരുന്ന് കേള്‍ക്കുന്നു. പട്ടിയ്ക്ക്‌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ നടത്തുന്ന ജാഥയുടെ ഗമയെപ്പറ്റി വല്ല വിവരവും ഉണ്ടാകുമോ? അതുപോലെ ഞങ്ങള്‍ക്ക്‌ യോഗയെപ്പറ്റിയും ഒന്നും അറിയില്ല. എന്തൊക്കെയൊ ഒരു മഹാസംഭവം എന്ന മട്ടില്‍ കാണുന്നു അത്രതന്നെ. അങ്ങിനെ പിറ്റേ ദിവസം എത്താം എന്നുള്ള കരാറില്‍ അവിടെ നിന്ന് ഇറങ്ങി.
അടുത്ത ദിവസം പതിവിലും നേരത്തെ എണീറ്റ്‌ ടി. വി. യില്‍ ഷാരൂഖ്ഖാന്റെ സിനിമയുള്ള ദിവസങ്ങളില്‍ പണി തീര്‍ക്കുന്ന ഉഷാറോടെ വീട്ടുജോലികളെല്ലാം ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ ആയിട്ട്‌ ചെയ്തു. വീട്ടുപണി തന്നെ ഒരു അഭ്യാസം ആണു. പിന്നെ യോഗയുടെ ആവശ്യം തന്നെയില്ല. ചേട്ടനു കുറേ നിര്‍ദ്ദേശം കൊടുത്ത്‌, ആദ്യമായി ഓപ്പറേഷന്‍ നടത്താന്‍ തീയേറ്ററിലേക്കു കയറുന്ന ഡോക്ടറെപ്പോലെ വീട്ടില്‍ നിന്നിറങ്ങി. യോഗസ്ഥലത്തെത്തി. ഇന്നലെ കണ്ടതിന്റെ പകുതി ആള്‍ക്കാരേ ഉള്ളൂ. ബാക്കിയുള്ളവര്‍ക്ക്‌ യോഗ എന്താന്നു ഇന്നലെത്തന്നെ പിടികിട്ടിക്കാണും. അങ്ങിനെ യോഗം കഴിഞ്ഞ്‌ യോഗ തുടങ്ങി. രണ്ട്‌ മൂന്ന് ദിവസം കുഴപ്പം ഇല്ലാതെ കടന്നു പോയി. അതുകഴിഞ്ഞ്‌ ശരിക്കുള്ള അഭ്യാസം തുടങ്ങി. ഞങ്ങളും ആരംഭശൂരിണികളായിട്ട്‌ ഞങ്ങള്‍ക്കാവും മട്ടില്‍ അഭ്യാസം കാട്ടിക്കൂട്ടി. തടി കുറയ്ക്കാന്‍ യോഗ പറ്റും എന്ന് എല്ലാരും പറയും. തടി കുറയ്ക്കാന്‍ ആണെങ്കില്‍ ഗില്ലി എന്ന തമിഴ്‌ സിനിമയിലെ അപ്പടിപ്പോട്‌... എന്ന പാട്ട്‌ ദിവസവും ഒരു പ്രാവശ്യം വെച്ച്‌ അതില്‍ കാണിക്കുന്നതുപോലെ ഡാന്‍സ്‌ കളിച്ചാല്‍ മതിയല്ലോന്നോര്‍ത്തപ്പോള്‍ എനിക്കു ആ കഠിനാഭ്യാസങ്ങള്‍ക്കിടയിലും ചിരി വന്നു. അങ്ങനെ മൂന്ന് നാലു ദിവസം കഴിഞ്ഞു. ഒരു ദിവസം രാവിലെ എണീറ്റ്‌ വന്നപ്പോള്‍ ചേട്ടനു അത്ഭുതമായി. വെള്ളം കാണാത്ത മീനിനെപ്പോലെ ഇരിക്കുന്ന എന്നോട്‌ ചോദിച്ചു നീ ഇന്നു യോഗയ്ക്കു പോയില്ലേന്ന്. ഭരണപക്ഷത്തിനെതിരായി എന്തെങ്കിലും ഒരു പോയന്റ്‌ വീണുകിട്ടാന്‍ കാത്തിരിക്കുമ്പോള്‍ പത്ത്‌ പോയിന്റ്‌ കിട്ടിയ പ്രതിപക്ഷനേതാവിനെപ്പോലെ ഞാന്‍ തുടങ്ങി 'ഇത്രേം ദിവസത്തെ അഭ്യാസം കൊണ്ട്‌ മനുഷ്യനു കൈയും കാലും അനക്കാന്‍ പറ്റുന്നില്ല. അപ്പോഴാ ഇനീം അങ്ങോട്ട്‌ ചെല്ലേണ്ടത്‌.' എന്റെ നാവ്‌ ഇത്രേം ദിവസം യോഗയില്‍ പങ്കെടുക്കാത്തതു കൊണ്ട്‌ അതു ചേട്ടനു എതിരായി നല്ലോണം പ്രവര്‍ത്തിച്ചു. അങ്ങിനെ എന്റെ യോഗ എന്ന യോഗം അവിടെ അവസാനിച്ചു.

14 Comments:

Anonymous Anonymous said...

SU nte shareera shasthram vechu YOGA porayirunnu; Kadathanaadan kalari padichirunnel ellam sheriyayene; like idathu chavutti valathottu ozhinju maari; thalakuthi marinju; pradeeksha kaividathe SU; thalarathe munnottu poku thadi okke pettennu kurayum;

post vayikkan nalla resam ayirunnu; njana adiya comment ayakkane ennu kanappo ithiri wonder adichu; what to comment ennu; hmm so that part is over now; have a good day

Fri Jun 24, 03:00:00 pm IST  
Blogger ManojChandran said...

സൂ-ന്റെ ചേട്ടന്റെ യോഗം.. പിന്നെ ഞങ്ങടേം.. അല്ലാതെന്തു പറയാന്‍

Fri Jun 24, 03:32:00 pm IST  
Anonymous Anonymous said...

lol hahaha SU.....

Fri Jun 24, 04:03:00 pm IST  
Blogger aneel kumar said...

യോഗ ചെയ്യാനുള്ള യോഗമില്ല എന്നു മനസ്സിലായില്ലേ?

Fri Jun 24, 04:54:00 pm IST  
Blogger Kalesh Kumar said...

"ശരീരത്തിന്റെ അന്തര്‍ലീനമായ ആവിസ്പുരണങ്ങളില്‍ നിന്ന് ബഹിര്‍ഗ്ഗമിക്കുന്ന ദീര്‍ഖനിശ്വാസങ്ങളുടെ ആകത്തുകയായ ഉത്ഫോടനങ്ങളൂടെ സംസ്ഥാന സമ്മേളനമാണ്‌ യോഗാഭ്യാസം" എന്ന് സാക്ഷാല്‍ ഹരിശ്രീ അശോകന്‍ പണ്ട്‌ ഒരു മിമിക്രി പരിപാടിയില്‍ പറഞ്ഞത്‌ ഓര്‍മ്മവന്നു! അതിന്റെ ഇംഗ്ലീഷ്‌ തര്‍ജ്ജുമയും പുള്ളി തന്നെ പറയുന്നുണ്ട്‌: it is the application of lotion of motion in the police station എന്ന്!

സു, കൊള്ളാം...
നന്നായിട്ടുണ്ട്‌! മൂഡ്‌ മാറിയതിലും സന്തോഷം

Fri Jun 24, 08:47:00 pm IST  
Blogger എന്‍റെ ചേതന said...

സുയേച്ചീ, എനിക്കേതായാലും സമാധാനമായി. ഞാനന്ന്‍ യോഗ എന്നുപറഞ്ഞപ്പോത്തന്നെ എന്തായി പുകില്‍ ‌?
ഇപ്പൊ മനസിലായില്ല്യെ അതിന്റെ ഗുട്ടന്സ്? ചേച്ചിയ്ക്ക് യോഗയെക്കാളും പാചകവും വാചകവും നിയന്ത്രണമായിരിക്കും നന്നെന്നു തോന്നുന്നു.അല്ലേ?

Sat Jun 25, 03:19:00 am IST  
Blogger സു | Su said...

D.B.,
Njaan enthaa unniyarchayano kalar padikkan? :)

Gaurii,
hehe.

മണ്ണൂ,
എവിടെപ്പോയിരുന്നു? ആ വായ പൊളിച്ച് വെച്ചിട്ട് ഇനീം ഒന്നും കിട്ടിയില്ലേ?

അനില്‍,
ഒരു കാര്യത്തിനും യോഗം ഇല്ല.

കലേഷ്,
:)ഹി ഹി.

ചേതൂ,
ഒളിവില്‍ ആയിരുന്നല്ലൊ? എന്ത് പറ്റി? എനിക്കു വാചകോം വേണ്ട പാചകോം വേണ്ട.:(

Sat Jun 25, 12:07:00 pm IST  
Blogger Hafis said...

സൂ സുഖം തന്നെയല്ലേ ?
കുറച്ചു തിരക്കിലാ
പിന്നെ കാണാം

Sat Jun 25, 01:28:00 pm IST  
Blogger കെവിൻ & സിജി said...

എല്ലാറ്റ്നും ഒരു യോഗം വേണം, വെറുതേ പറ്റില്ല.

Sat Jun 25, 04:12:00 pm IST  
Anonymous Anonymous said...

SU unni archa alla engilum njangalude ellam kannilunni alle? so onnu try cheyyanathil thettonnum illa

So how r u dear?

Sat Jun 25, 05:00:00 pm IST  
Blogger monu said...

ahaaa .. enthoru upama .... "patti harthal divasam jatha kanunna poley" ...su vintey upayku 100 il 100 mark :)

Sat Jun 25, 07:39:00 pm IST  
Blogger സു | Su said...

ഗൂഗൂ,
സുഖം. നന്ദി. തിരക്ക് തീര്‍ന്നിട്ട് കാണാം അല്ലേ?

കെവിനേ,
അതേ അതേ.

D.B.
:) how r u ?

Monu,
thanks :)

Sat Jun 25, 08:25:00 pm IST  
Anonymous Anonymous said...

SU me fine honey week end hang over that's it; keep in touch i love the way u present posts; keep it up;

how r u doing?

Sun Jun 26, 08:38:00 pm IST  
Blogger സു | Su said...

aathira thanks :)

D.B.
:) ivite sugham.

Sun Jun 26, 08:57:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home