Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, July 27, 2005

പ്രശ്നം നിസ്സാരം ....

പ്രിയപ്പെട്ട ബ്യൂട്ടീഷന്‍ ചേച്ചിക്ക്‌,
ഞാന്‍ പതിനെട്ട്‌ വയസ്സുള്ള ഒരു സുന്ദരിക്കുട്ടിയാണു. എന്നാല്‍ എന്നെ അലട്ടുന്ന പ്രശ്നം താരന്‍ ആണ്. എന്തു ചെയ്തിട്ടും ഒരു രക്ഷയും ഇല്ല. എന്റെ മുടി മുഴുവന്‍ ഇതുകാരണം പോയി. ഒരു കഷണ്ടിയായി മാറുന്നതിനുമുമ്പ്‌ ഒരു ഉപായം പറഞ്ഞു തരണം. ഇല്ലെങ്കില്‍ ഞാന്‍ മനോവിഷമം കൊണ്ട്‌ വല്ല കടുംകൈയും ചെയ്തുപോകും. എത്രയും പെട്ടെന്നുള്ള ഒരു മറുപടിക്കായി കാത്തുകൊണ്ട്‌,
സ്വന്തം കുട്ടി.

കുട്ടിക്കു,
18 വയസ്സുള്ള ഒരു സുന്ദരിക്കുട്ടി മനോവിഷമം കൊണ്ട്‌ വല്ല കടുംകൈയും ചെയ്യുന്നതു ആര്‍ക്കും സഹിക്കാന്‍ പറ്റാത്ത ഒരു കാര്യം ആണ്. അതിനാലാണു ഇതു ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റ് അല്ലാഞ്ഞിട്ടുകൂടെ ഒരു മറുപടി എഴുതാം എന്നു വെച്ചത്‌. പ്രശ്നം തലയിലെ താരന്‍ ആണല്ലോ. തലയില്‍ നന്നായി വെള്ളം ഒഴിച്ചതിനുശേഷം കല്ലുപ്പു എടുത്ത്‌ നന്നായി പുരട്ടിവെക്കുക. അതിനു ശേഷമേതെങ്കിലും ഒരു നല്ല വളം എടുത്ത്‌ തേച്ച്‌ കുളിക്കുക. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉറുമ്പിനെക്കളയാന്‍ ഉപയോഗിക്കുന്ന പൊടി തേച്ചുപിടിപ്പിച്ച്‌ കിടക്കുക. ഒരു ടൗവല്‍ തലയില്‍ ചുറ്റിക്കെട്ടുന്നത്‌ നന്നായിരിക്കും. ഇത്രയും ചെയ്തിട്ട്‌ പ്രശ്നം മാറുന്നില്ലെങ്കില്‍ ഇനി അയക്കുന്ന കത്തുകള്‍ ശരിയായ മേല്‍ വിലാസത്തില്‍ തന്നെ എത്താന്‍ പ്രാര്‍ഥിക്കുക.
എന്നു സ്വന്തം
കൃഷി ഓഫീസര്‍.

13 Comments:

Blogger .::Anil അനില്‍::. said...

അപ്പോ അതാണു കാര്യം.

Wed Jul 27, 01:00:00 PM IST  
Blogger സു | Su said...

ആണോ?

Wed Jul 27, 01:08:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

ഉഗ്രൻ സൂ!
മണ്ടയടപ്പിന്റെ ചികിത്സ പറഞ്ഞു കൊടുക്കാഞ്ഞത്‌ നന്നായി! മണ്ടയടപ്പിന്റെ ചികിത്സ എന്താ? മണ്ട വെട്ടി കളഞ്ഞിട്ട്‌ ബോഡോ മിശ്രിതം തളിക്കുക - അങ്ങനെയെങ്ങാണ്ടല്ലേ?

Wed Jul 27, 02:12:00 PM IST  
Blogger viswaprabha വിശ്വപ്രഭ said...

സൂ,

ഒടുവിൽ കളി മതിയാക്കി തിരിച്ചുവന്നതിൽ സന്തോഷം.

വന്നപാടേ എല്ലായിടത്തും പോയി മൈനുകളും ബോംബുകളും വാരിവിതച്ചതിനു പ്രത്യേക സന്തോഷം!


പക്ഷെ ഒരു പ്രധാന കാര്യം.
സൂവിന്റെ ഫോണ്ടു മാറ്റണം.
AnjaliOldLipi.ttf ന്റെ പുതിയ version
http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf download ചെയ്യണം.

After that, remove the old file from C:\Windows\Fonts folder.
Copy the newly downloaded file to C:\Windows\Fonts.

Doing this as early as possible is very important. Otherwise, later you will have to re-edit all the texts you made until then!

After you install the new font, you will see the small rectangles (in place of 'chills') disappearing from some web pages. Instead those places will show you the correct chill letters!

Wed Jul 27, 02:18:00 PM IST  
Anonymous saj said...

good to see you back.
Enjoyed it :-)

Wed Jul 27, 02:47:00 PM IST  
Anonymous Anonymous said...

സൂ, താരന്‍ പോകണമെങ്കില്‍ ഇതൊന്നും തലയുടെ മുകളില്‍ ചെയ്തിട്ട്‌ കാര്യം ഇല്ല. അതിനു ആദ്യം ഒരു ഡോക്ടറുടെ അടുത്തു പോയി തല ഓപ്പരേറ്റ്‌ ചെയ്യുക. അതിനുശേഷം ചകിരി എടുത്ത്‌ തലച്ചോര്‍ ശരിക്കും കഴുകുക. താരന്‍ മാറിക്കിട്ടും:)

രാത്രി

Wed Jul 27, 02:49:00 PM IST  
Blogger കെവിന്‍ & സിജി said...

രാത്രീ, തലേന്നു ചകിരി കളഞ്ഞാ പിന്നെ ബാക്കി വല്ലതും ഉണ്ടാവോ?

Wed Jul 27, 03:04:00 PM IST  
Blogger .::Anil അനില്‍::. said...

അഞ്ജലിയുടെ പുതിയ ഫോണ്ടു (0.720) മാത്രം നിലനിർത്താൻ ഒരു വഴിയുണ്ട്. ആദ്യം ബ്രൌസർ, മെസ്സെഞ്ജർ എന്നിങ്ങനെ ആ ഫോണ്ട് ഉപയോഗിക്കാൻ സാദ്ധ്യതയുള്ള പരിപാടികൾ നിർത്തിയിട്ട്. ഫോണ്ട് ഫോൾഡറിൽ പോയി അഞ്ജലി ഫോണ്ടു ഡിലീറ്റ് ചെയ്യുക.
പിന്നെ ഫയൽ സെർച്ചിൽ എവിടെയെങ്കിലും anjali*.ttf ഉണ്ടെങ്കിൽ അവയും മായ്ച്കളയുകയോ സിപ്പ് ചെയ്തു വയ്ക്കുകയോ ചെയ്യുക.
ഇനി ഒറ്റപ്പണിയേ ഉള്ളൂ.
പെരിങ്ങോടന്റെ കീമാപ്പ് പുതിയത് ഇൻസ്റ്റാൾ ചെയ്യുക.
അഞ്ജലി റെഡി.

Wed Jul 27, 03:30:00 PM IST  
Anonymous Anonymous said...

കെവിനെ,
അതുശരിയാണല്ലോ. എന്നാലും താരന്‍ മാറികിട്ടുമല്ലോ.
രാത്രി

Wed Jul 27, 03:52:00 PM IST  
Blogger സു | Su said...

കലേഷ് ഞാന്‍ അതു പ്രയോഗിക്കാന്‍ തീരുമാനിച്ചു :)

വി,
ദൈവത്തിന്റെ കളി ആയിരുന്നു. അതില്‍ പെട്ടുപോയി. ഫോണ്ട് മാറ്റാം ഉടനെത്തന്നെ.

Saj :) thanks. How r u ?


രാത്രി,
ആദ്യം രാത്രി പോയി ഒന്നു പരീക്ഷിക്ക്. എനിക്കത്ര വിശ്വാസം പോര.

കെവിനേ,
തലച്ചോര്‍ മാറ്റിവെക്കാന്‍ കിട്ടും.

അനില്‍ :)

Wed Jul 27, 06:02:00 PM IST  
Blogger Jithu said...

കൊള്ളാം!! പിന്നെ ഇതു സ്വന്തം അനുഭവം വല്ലോം ആണൊ?? ;-)

Wed Jul 27, 06:42:00 PM IST  
Blogger Anees T said...

തലയില്‍ ചെകിരിയും ചോറുമെല്ലാം കാണുമെങ്കില്‍ തേങ്ങാവെള്ളവും കാണുമായിരിക്കുമല്ലേ?
അനീസ്‌

Wed Jul 27, 10:41:00 PM IST  
Blogger സു | Su said...

ജിത്തുവേ... അതു സുന്ദരിമാര്‍ക്കുള്ള പ്രശ്നം ആണ്. എനിക്കു പേടിക്കാന്‍ ഇല്ല.

അനീസേ,
പ്രേതങ്ങളെയൊക്കെ തറച്ചോ?

Thu Jul 28, 12:46:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home