പരാതികൾ
ഞാനൊക്കെ എന്തിനാ ബ്ലോഗിൽ ഓരോന്ന് എഴുതുന്നത്?
എനിയ്ക്ക് രാവിലെത്തന്നെ എന്തോ ഒരു വിഷമം തോന്നി.
വേറെ എന്തൊക്കെ ജോലിയുണ്ട് ?
അല്ല, പറഞ്ഞിട്ടും കാര്യമില്ല.
വിഡ്ഡിത്തങ്ങൾ ഓരോന്ന് എഴുതിവെച്ചാൽ
പിന്നെ ഇങ്ങനെയൊക്കെയല്ലേ സംഭവിക്കുക.
ഇതൊക്കെ എഴുതിവെക്കുന്ന നേരത്ത്
വല്ല പൂച്ചെടിയും വെച്ചിരുന്നേൽ
ഓണത്തിന് നല്ല പൂക്കളം എങ്കിലും ഇടാമായിരുന്നു.
അല്ലെങ്കിൽ നാലു വാഴ വെച്ചിരുന്നേൽ കായ ഉണ്ടാകുമ്പോൾ
അത് വറുത്ത് തിന്നാമായിരുന്നു.
അല്ലെങ്കിൽ തെങ്ങ് വെച്ച് തേങ്ങാ പറിച്ച്
നല്ല ചട്ണി ഉണ്ടാക്കാമായിരുന്നു.
പിന്നേം എത്ര എത്ര കാര്യങ്ങൾ
ചെയ്യാൻ ഉണ്ടായിരുന്നു?
ഈ ലോകത്തുള്ള ടെൻഷൻ മുഴുവൻ എന്റെ
തലേൽക്കൂടെയാണോ ഓടുന്നത് ?
അല്ലാ, എനിക്കറിയാഞ്ഞിട്ട് ചോദിക്ക്യാ...
23 Comments:
സൂ ബ്ലോഗെഴുത്ത് നിർത്തിയാൽ, ബ്ലോഗുകൾ ഇതുപോലെ പരാതിയുമായിവരും. അപ്പോൾ സൂ എന്തു പറുപടിപറയും?
su, aanerathth oru car vangiyirrunnrnkil ippol kuththupalayumayi natakaamaayirunnu
ANs
so at lasstttt SU vinu bododhayam undayi :)lol... eni SU vazha nade, thengu nade, upperi undakke okke cheytholu ... pakshe edakki ee blogil posts edanam ..allengil aage bore adikkum njangalkku..
:-/
:-?
സൂ..
ഇങ്ങിനെ ഓരോരുത്തരും ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും???.
മേശമേല്‍ കുമിഞ്ഞ് കൂടിയ ഫയലുകള്‍ക്കും ചുരുളുകളാക്കി കെട്ടിയ ഡ്രോയിംഗ് ഷീറ്റുകള്ക്കുമിടയില് ജീവിതം മുരടിച്ച് പോകാതിരിക്കാന്‍ സഹായിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്ന ഈ ബ്ലോഗ് കൂട്ടായ്മ നിലയ്ക്കാതിരിക്കാന്‍ ബ്ലോഗൂ കൂട്ടുകാരേ..
ഇബ്രു-
കുമാർ,
അതിന് ബ്ലോഗുകൾ എങ്ങോട്ട് വരും ? ഹിഹി.
അനീസ്,
എവിടെപ്പോയിരുന്നു? കാർ വാങ്ങാൻ പോയതാണോ?
അനിലേട്ടാ,
എന്താ കുറച്ച് കുറീം വരേം ഒക്കെ?
ഇബ്രു,
ഞാൻ നിർത്തിപ്പോകുംന്ന് പറഞ്ഞാൽ ദൈവം കൂടെ വിശ്വസിക്കില്ല.ഹിഹി
Gauri,
veruthe niraasayil paranjnjathaada. how r u? weekendil entha paripadi?
ബ്ലോഗ്ഗിംഗ് ജീവിതത്തിലെ ബോറടികൾക്കു പറ്റിയ നല്ല മരുന്നാണെന്നാണ് എന്റെ പക്ഷം. പക്ഷേ ആ ബ്ലോഗിംഗ് തന്നെ ബോറടിയാണെന്നു പറഞ്ഞാലോ??
ജോ,
സ്വാഗതം.
എനിക്ക് ഒരു ബോറടിയും ഇല്ല :)
ജീവിതത്തിലും; ബ്ലോഗിങ്ങിലും.
സു,
ശരി, സൂ ബ്ലോഗിങ്ങ് നിർത്തി. എന്നിട്ട്:
1) ചെടി വച്ചു. അതെല്ലാം പൂക്കുന്നതിന് മുൻപ് ഒരു സുപ്രഭാതത്തിൽ കരിഞ്ഞുപോയി. എന്തു ചെയ്തേനേ?
2) വാഴ നട്ടു. മണ്ടയടപ്പ് വന്ന് അത് പട്ടു പോയി. എന്തു ചെയ്തേനേ?
3) അവസാനം ഒരു തെങ്ങ് വച്ചു. മണ്ഡരി(അതോ മണ്ടരിയോ?) വന്ന് അതും ലെവലായി. എന്തു ചെയ്തേനേ?
സൂ, നമ്മുടെ എല്ലാവരുടെയും തലയിൽ ഓരോന്ന് വരച്ചിട്ടുണ്ട് - ഓരോ സമയങ്ങളിൽ ഓരോന്ന് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്-ഓരോരുത്തർക്കും ഓരോ കഴിവുകൾ കൊടുത്തിട്ടുണ്ട്.(for eg:സു-ന്റെ നർമ്മബോധം.)
ഒട്ടും ടെൻഷൻ ഇല്ലാത്ത ആളുകളെ കാണണമെങ്കിൽ ശവക്കല്ലറയിൽ പോകണം എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ്, ദൈവം തന്ന കഴിവ് വാഴവച്ചും തെങ്ങ് വച്ചും പൂച്ചെടി നട്ടും കളയരുത് എന്ന് പറയാൻ വേണ്ടിയാ ഞാൻ ഇത്രേം കഷ്ടപ്പെട്ടത്! വാഴ നടുന്നതും പൂച്ചെടി നടുന്നതും തെങ്ങ് വയ്ക്കുന്നതുമൊക്കെ വളരെ നല്ലതു തന്നെ. കൂട്ടത്തിൽ ബ്ലോഗും ചെയ്യണം.
എനിക്ക് അറിയാം ഉപദേശിക്കാൻ വളരെ എളുപ്പമാണെന്ന് (ചിലവൊന്നുമില്ലല്ലോ). ഉപദേശമല്ല. അഭ്യർത്ഥനയായിട്ടെടുക്കുക- കഴിയുന്നിടത്തോളം ബ്ലോഗുക.
ഒക്കെ ശരിയാകും സൂ.... :)
SU nirasha thonumbol entha cheyande ennu njanparayam :)... simple and easy way... oru slate edukuga..enittu oru chalk kondu enthokeya parayanum ezhuthanum ullathu enn vechal athil ezhutham ..enittu deshyavum nirashayum marumbol aa ezhuthiyathu maychu kalayam .. :) aarkum oru parathiyum undavilya .. angane ella divasavum aa slate use cheyyam ;) ... ithu thamasha alla tto ... just try it
enikku enthu weekend paripadi SU vayasayilye .. :( veetil oru mukkil erunnu valla bhagvadh gita vayakanam ini ;)
pinne SU oru korangan zoo il ninnu chadi poyittundu ..athu avide enganum vannintundo??? lol
:-/
:-?
കലേഷ് :
ഹിഹി .ഞാൻ ഇതൊന്നും ഉപേക്ഷിച്ച് എങ്ങും പോകുന്നില്ല. ആൾക്കാരെ പറ്റുന്നത്ര വധിക്കുക എന്നതാണ് എന്റെ ഉദ്ദേശം.പെട്ടൊന്നൊരു നിരാശ വന്നു. അത്രേ ഉള്ളൂ. അതു മഞ്ഞുപോയ്ക്കൊണ്ടിരിക്കുന്നു. നല്ല വാക്കുകൾക്ക് നന്ദി.
അനിലേട്ടൻ പിന്നേം കുറീം വരേം തുടങ്ങിയോ?
Gauriye? vayassaayi alle? ennaappinne naamam japichchondirikkunnatha nallathu. eppazha visa varuannu ariyillallo. hehehe. nammude D.B. pinnem akaththaayo?
Su,
:)
headache and thondavedana :(
onnum mindan vayya.
athukonta.
adikam nokkiyirikkan vayya comp :(
വല്ലപ്പോഴുമൊക്കെ ഇങ്ങനെ ഉള്ള ആത്മപരിശോധനകളും തിരിച്ചറിവുകളും വളരെ നല്ലതാണ് :-))
ഓഹോ അപ്പോ അനിലേട്ടനു തൊണ്ടവേദനേം തലവേദനേം ഒക്കെ ആണോ? അതുകൊണ്ടാണോ കുറീം വരേം മാത്രം :)
ജിതു....,
:( അപ്പോ ഞാൻ ഇതൊക്കെ നിർത്തിവെച്ച് ചെടിയും വാഴയും തെങ്ങും നടണം എന്നാണോ പറഞ്ഞുവരുന്നത്?
സുവിന്റെ കമന്റുകൾ കണ്ടിട്ട് കുറച്ചു ദിവസമായി എനിക്ക് മാനസികവിഭ്രാന്തി (പിരാന്ത്!) പോലെ.
അനിൽ,അനിലേട്ടൻ എന്നിങ്ങനെ എന്നെ അറബിപ്പിള്ളേർ ഫുഡ്ബോൾ തട്ടുന്നപോലെ ഇട്ടടിക്കുകയല്ലേ. വട്ടായില്ലെങ്കിലല്ലേ അത്ഭുതം.
അനിൽ അഥവാ അനിലേട്ടൻ,
സുധച്ചേച്ചി എന്നു വിളിച്ചോളാൻ ചേച്ചി പറഞ്ഞു. അതുകൊണ്ട് സ്വാഭാവികമായി അനിലേട്ടൻ എന്നു വന്നുപോകുന്നതാ. അനിൽ എന്നു മതിയെങ്കിൽ മതി. അനിലേട്ടൻ എന്നു പറ്റുമെങ്കിൽ അത് ആവാം. ആരേം തട്ടിക്കളിക്കുന്ന സ്വഭാവം എനിക്കില്ല.
എല്ലാരും കൂടെ പരാതി തുടങ്ങിയാൽ എനിക്കായിരിക്കും വട്ട് വരുന്നത്. കുറച്ചുകാലം സുനിൽ ആയിരുന്നു. പേരിന്റെ കാര്യത്തിൽ. ഇപ്പോ അനിൽ (ഏട്ടൻ ) തുടങ്ങി. ഇനി കെവിൻ, പെരിങ്ങോടൻ, ഏവൂ, രാത്രി, കലേഷ്, ഇബ്രു, പിന്നേം എല്ലാരും ഉണ്ട്. എല്ലാവരുടേം പരാതി വേഗം പറഞ്ഞുതീർത്തോളീൻ. കൽ ഹോ ന ഹോ.
ഇപ്പോൾ ഞാൻ ജീവിച്ചിരിപ്പുണ്ടോ?
Hello Su, I think there is a misunderstanding. I never complained about your name or initials. It is not my intention. Even now I am using my own initials -S- in English and -su- in malayalam. You are using your own and i never complained about that. If somebody else commented in that tone, i am not responsible. In this regard (atleast) I dont want a discussion also. lOkatth~ chilathenkilum orupOle ranTeNNam kaaNan paaTilla enn~ aarum niyam onnum unTaakkiyiTTillalo? so dont worry be happy.
One more small thing, take it or leave it. Dont take all these comments to your heart. In this invisible world of internet, nammaL enthin~ dEshyappeTaNam? enthin~ paribhavappeTaNam?
അനിലേട്ടാ..... (സു അലറുന്നു) ജീവിച്ചിരിക്കാതെ പിന്നെ സുധച്ചേച്ചിയേം പിള്ളേരേം നോക്കിക്കൊള്ളാമെന്ന് ഞാൻ ഏറ്റിട്ടുണ്ടോ?
സുനിൽ :) നന്ദി. പേര് സു എന്നു വെക്കുന്നതിനെപ്പറ്റി കുറേ തർക്കങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരു കമന്റ് വെച്ചത്. ദേഷ്യോം പരിഭവോം തല്ക്കാലം ഇല്ല. ഉണ്ടാവില്ല എന്ന് ഉറപ്പൊന്നും ഇല്ല.
Post a Comment
Subscribe to Post Comments [Atom]
<< Home