Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, August 01, 2005

തമിഴ് തമിഴ് താൻ.

ലാലേട്ടന്റെ സിനിമയും ഇല്ല, ഷാരൂഖ്ഖാന്റെ സിനിമയും ഇല്ല. ഉറങ്ങാമെന്നുവെച്ചാൽ ഉറക്കം കുംഭകർണന്റെ കൂടെ പോയ ലക്ഷണം ആണ്. ചേട്ടൻ ആണെങ്കിൽ മഴക്കാലത്ത്‌ നാട്ടിൻപുറത്ത്‌ ഉണ്ടാവുന്ന വൈദ്യുതി കണക്ക്‌ ഇരിക്കുകയാണ്. കുറച്ച്‌ നേരം ഉറങ്ങും പിന്നെ ഉണർന്ന് മടിയിൽ ഉള്ള പേപ്പർ വായിക്കും, പിന്നേം ഉറങ്ങും. ഇതു തന്നെ കഥ. ഉറക്കത്തിനിടയിൽ പേപ്പർ വായിച്ചോളാമെന്ന് എന്തോ വ്രതം ഉള്ളതുപോലെയാണ്. പേപ്പർ മാറ്റിയിട്ട്‌ ഞാൻ എഴുതിവെച്ച, വാങ്ങാനുള്ള വസ്തുക്കളുടെ ലിസ്റ്റ്‌ മടിയിൽ വെച്ചുകൊടുത്താലോന്നാലോചിച്ചു. എന്നാപ്പിന്നെ കുംഭകർ‍ണന്റെ റിക്കാർഡ് തകർത്ത് ഉറങ്ങിക്കോളും. ഇടയ്ക്ക്‌ എന്നെയും നോക്കുന്നുണ്ട്‌. ഐ. സി. യു. വിൽ ഇരിക്കുന്ന നഴ്സിനെപ്പോലെ കാവലിരിക്കാതെ വൈകുന്നേരത്തെ ചായക്ക്‌ വല്ല സ്പെഷലും ഉണ്ടാക്കിക്കൂടേന്നാണു ആ നോട്ടത്തിന്റെ അർഥം എന്ന് എനിക്കറിയാവുന്നത്‌ കൊണ്ട്‌ അതിനെ അവഗണിച്ചു. മനുഷ്യനു ബോറടിക്കുമ്പോഴാ പലഹാരം.

അങ്ങിനെയിരിക്കുന്ന ഉച്ചച്ചൂടിലാണ് അവൾ കയറിവന്നത്‌. തമിഴത്തി അണ്ണാച്ചി എന്നൊക്കെ നമ്മൾ വിളിക്കുന്നവൾ.

വന്നയുടനെ തുടങ്ങി " അമ്മാ.... കുപ്പി പാട്ട സെരിപ്പ്’എന്നൊക്കെപ്പറഞ്ഞുള്ള ഒരു ലിസ്റ്റ്‌ ചായക്കടക്കാരൻ പറയുന്നതുപോലെ നിർത്താതെ ഇങ്ങോട്ട്‌ പറഞ്ഞു.
ഭാര്യ വാങ്ങാൻ പറഞ്ഞിട്ട്‌ മറന്നുപോയത്‌ പലതും ഇപ്പോൾ ഈ തമിഴത്തി ഓർമ്മിപ്പിച്ചെടുക്കുമല്ലൊ എന്ന ദേഷ്യത്തിൽ ചേട്ടൻ അവളെ നോക്കുന്നുണ്ട് .

ഞാൻ പറഞ്ഞു ‘ഒന്നും ഇല്ല ഇവിടിപ്പോ തരാൻ.’

അവൾ പിന്നേയും തുടങ്ങി ‘അമ്മാ... യെന്തെങ്കിലും തറൂ പഴയ സാരി ഷർട്ട് ’ എന്നൊക്കെ.
പഴയതൊക്കെ നിനക്കു തന്നാൽ ഞാൻ എന്തെടുക്കും എന്ന് ചോദിച്ചില്ല.

പഴയതു ഇവിടെ ഇപ്പൊ ഈയൊരു ഭാര്യ മാത്രമേ ഉള്ളു എന്ന ഭാവത്തിൽ ചേട്ടൻ എന്നെ നോക്കി. ആ നോട്ടത്തിന്റെ അർഥം എനിക്കു മനസ്സിലായി.
ഞാൻ തമിഴത്തിയെ നോക്കിപ്പറഞ്ഞു വീണ്ടും ‘ഒന്നും ഇല്ല ഇപ്പോ.’

അവൾ വീണ്ടും തുടങ്ങി ‘അമ്മാ...’

ഞാൻ പറഞ്ഞു. “ഉനക്കു എവ്വളവ്‌ തിമിരിരുക്കു. ഒണ്ണുമേ ഇല്ലയേ ഇല്ലയേ ന്ന് എത്തന വേള സൊല്ലിയാച്ച്‌. ഉനക്കു എന്നാ സെവി കേൾക്കലെയാ. കുപ്പി, പാട്ട, സൊല്ലി ഇന്നൊരുവേളെ ഇന്തപ്പക്കം പാത്തേ എന്നുടയ സരിയാന രൂപം നീ പാക്കപ്പോറത്. നാൻ യാരെന്ന് ഉനക്കു തെരിയാത്‌ . നാൻ ഒന്ന് സൊല്ലിയാ സൊല്ലിയ മാതിരി. ജാഗ്രതേയ്‌ .”

തമിഴത്തി ഞെട്ടി നില്‍ക്കുന്നു. ചേട്ടൻ മിഴിച്ചു നില്‍ക്കുന്നു. ഞാൻ അതിനിടയ്ക്ക്‌ പോയി പൈസ കൊണ്ടുവന്ന് തമിഴത്തിക്കു കൊടുത്തു. അവൾ ഞെട്ടൽ മതിയാക്കി കിട്ടിയതും കൊണ്ട്‌ കടന്നു.
അവൾ പോയതും ചേട്ടൻ ചോദിച്ചു ‘സു നീ ഇതൊക്കെ എവിടുന്നു പഠിച്ചെടുത്തു?’
ഞാൻ പറഞ്ഞു ‘അതൊക്കെ അങ്ങിനെയിങ്ങനെ പഠിച്ചു. തമിഴ്‌ പഠിക്കാനും തമിഴ്‌ പറയാനും പിന്നെ തമിഴ് നാട്ടിൽ പോകണമെന്ന് വെച്ചാൽ സാധിക്കുമോ. ഇങ്ങനെയോരോ ആൾ‍ക്കാരെ കിട്ടിയാൽ എന്റെ ഭാഷ ഇനീം നന്നാകും. അവൾ‍ക്കു കാശു കൊടുത്തതുകൊണ്ടു ഇനീം വരും. അപ്പോ ബാക്കി പറയാം.’
അവസാനം പറഞ്ഞു ‘നാൻ തൂങ്കപ്പോറേൻ’ .
നീ ഇങ്ങനെ തുടങ്ങിയാൽ ഞാൻ തൂങ്ങേണ്ടിവരും എന്നുള്ള ഭാവത്തിൽ ചേട്ടൻ വീണ്ടും കുംഭകർ‍ണ സേവ തുടങ്ങി.

എന്റെ ഇഷ്ടഗാനം, ‘അയ്യാ’യിലെ പാട്ട് , മൂളി ഞാൻ.
“ഒരു വാർത്ത കേക്ക ഒരു വറുഷം കാത്തിരുന്തേ...........”

34 Comments:

Blogger Jithu said...

ഇന്നേക്ക് ദുർഗാഷ്ടമി! നാൻ ഒന്നെ കൊന്ന്, ഓൻ രക്തത്തെ കുടിച്ച്, ഹൂങ്കാരനാടിവിടുവേൻ! എന്നും കൂടെ പരയാമായിരുന്നു :-)

Mon Aug 01, 12:53:00 PM IST  
Blogger ചില നേരത്ത്.. said...

സു-
തമിഴ്‌ മക്കളെ സു-വിനോട്‌ പൊറുക്കുക,

Mon Aug 01, 01:21:00 PM IST  
Blogger Paul said...

ചേട്ടൻ ആണെങ്കിൽ മഴക്കാലത്ത്‌ നാട്ടിൻപുറത്ത്‌ ഉണ്ടാവുന്ന വൈദ്യുതി കണക്ക്‌ ഇരിക്കുകയാണ്.

:-)

Mon Aug 01, 01:34:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

സൂ, അഴകായിരുക്ക്‌! ഇന്തമാതിരി പോസ്റ്റ്‌ താൻ നാങ്ക എല്ലാം എതിർപാത്തിട്ടിരിക്ക്‌! മറുപടിയും ഇന്തമാതിരി പോസ്റ്റ്‌ പാക്ക ആവലോടെ...

Mon Aug 01, 01:51:00 PM IST  
Anonymous Anonymous said...

:-) -S-

Mon Aug 01, 02:02:00 PM IST  
Blogger .::Anil അനില്‍::. said...

എനക്കും കൊഞ്ചം തമിള് പഠിക്ക വേണം സൂ.
‘മുപ്പതു ദിവസം കൊണ്ട്‘ എന്ന കാറ്റഗറി പൊത്തകം പോതുമാ?
എന്നിട്ടു വേണം ഇവിടെ വന്നൊരു ചെന്തമിൾ പേച്ച് പേച്ചാൻ.

അളഗാന പോസ്റ്റ്!

Mon Aug 01, 02:57:00 PM IST  
Blogger സു | Su said...

ജിത്തുവേ, എന്റെ തടി കേടാക്കണം എന്ന് എന്താ ഇത്ര വാശി?

ഇബ്രുവേ,
അവർ പൊറുക്കാൻ മാത്രം ഞാൻ എന്തു ചെയ്തു?

പോൾ :)

കലേഷ് :) ഇന്ത പോസ്റ്റ് പോതുമാ?
സുനിൽ :)

അനിൽ :) ഇപ്പറഞ്ഞതു പിന്നെ എന്ത് ഭാഷയാ?

Mon Aug 01, 03:44:00 PM IST  
Blogger Anees T said...

ഒരു നാള്‍ ഞാനും തമിഴ്‌ പഠിക്കും
എന്നിട്ട്‌ സൂവിന്റെ ബ്ലോഗില്‍ വന്ന് കാച്ചും. എപ്പടി ;)
സൂ ആ പറഞ്ഞ തമിഴിന്റെ അര്‍ഥതം കൂടി പറഞ്ഞു തന്നാല്‍ ഭംഗിയായിരുന്നു.
ANs

Mon Aug 01, 05:58:00 PM IST  
Blogger സു | Su said...

അനീസ് ,
അതിന്റെ അർത്ഥം പിന്നെപ്പറയാം കേട്ടോ. അല്ലെങ്കിൽ വേഗം പോയി പഠിക്ക്.

Mon Aug 01, 10:10:00 PM IST  
Blogger Anees T said...

Dimantano?

Mon Aug 01, 11:11:00 PM IST  
Blogger Anees T said...

VerutheyaaNu kettO

Mon Aug 01, 11:58:00 PM IST  
Blogger Anees T said...

ippol shariyayo?

Tue Aug 02, 12:06:00 AM IST  
Blogger Anees T said...

ippol clear ayenn thonnunnu

Tue Aug 02, 12:09:00 AM IST  
Anonymous Anonymous said...

എന്നാങ്കെടാ? വിളയാട്രീങ്കളാ? ഉനക്കെല്ലാം പുത്തി സൊല്ലിക്കൊടുക്കറതോടെ രവിയോടെ അംബാസമുത്തിരം പടിക്കലാം. നാന്‍, സുമ്മാ താന്‍ കേക്കരേന്‍, നീങ്കൈ ഇന്ത ബ്ലോഗില്‍ എഴുതറതെല്ലാം തമിഴാ മലയാളമാ?

സൂ അമ്മാവുക്ക് അയ്യാപ്പാട്ട് നല്ലാ പുടിക്കും പോലിരുക്കേ? അന്യന്‍ പടം പാത്തിട്ടീങ്കളാ? അയ്യങ്കാര് വീട്ടുപ്പൊണ്ണ് നല്ലാ വന്തിരുക്ക്. സൂപ്പറോ സൂപ്പര്‍. ചന്ദ്രമുഖി പടത്തില് വരറ "കൊഞ്ചം നേരം കൊഞ്ച നേരം" കേട്ടീങ്കളാ? ഉങ്ക നയന്‍‌താരാ താന്‍ ഹീറോയിന്‍.

അപ്പറം, ഇന്ത കലേഷെയും അനിലെയും നമ്പാതെ. "നമ്പിനോര്‍ കെടുവതില്ലൈ" ആനാലും അവങ്കളോടെ പോസ്റ്റ്.... സൂ, അഴകായിരുക്കേണ്‍‌ട്രെ കലേഷ്. ആവലോടെ എതിര്‍പാര്‍ക്കറാനാ അവന്‍! എതുക്ക് ആവല്‍? പുരിയാമെ താന്‍ കേക്കറേന്‍, എതുക്കു ആവല്‍? "നലം നലമറിയാതെ ആവല്‍"- ഇപ്പടി ഒരു സാങ്ങ് കാതല്‍ക്കോട്ടൈ പടത്തില് അജിത് പാടുവാന്‍. അപ്പടി ഒരു ആവലാ?

അനിലോടെ പോസ്റ്റ് ഗൌനിച്ചീങ്കളാ? ഛയ്! അഴഹാന പോസ്റ്റാ! സൂവോടെ പോസ്റ്റ് പറവായില്ലേ തവറെ അഴഹാ ഇരുക്കറ മാതിരി തെരിയലെ. ആമ്പളപ്പസങ്കളോടെ ബ്ലോഗു പാക്കാമെ പോര കത്തിരിക്കങ്ക, പൊട്ടപ്പസങ്ക ബ്ലോഗില്‍ വിളയാട്രാങ്ക. സരീങ്കെ, വറട്ടാ?

Tue Aug 02, 10:58:00 AM IST  
Blogger കലേഷ്‌ കുമാര്‍ said...

സുവിന്റെ ബ്ലോഗിൽ ഒരു തമിഴ്‌ (അനോൺ) പുലി ഇറങ്ങിയിട്ടുണ്ട്‌ - അതോ "(അനോൺ)ആവി" ആണോ "(അനോൺ)പേ" ആണോ?

ആവൽ എന്നു പറഞ്ഞാൽ "പ്രതീക്ഷ" expectation എന്നും അർത്ഥമുണ്ട്‌ പ്രിയ തമിഴ്‌ പുളീ.

Tue Aug 02, 11:40:00 AM IST  
Blogger സു | Su said...

അനീസ്,
നിനക്കിനിയൊന്നും പേടിക്കാനില്ല. ദാ, താഴെക്കണ്ടില്ലേ ഒരു വട്ട് കേസ്? അതിന്റെ കൂടെക്കൂടിയാൽ നിനക്ക് തമിഴ് മാത്രമല്ല, വെറുതേയിരിക്കുന്ന പാവങ്ങളെ ദ്രോഹിക്കാനും പഠിക്കാം. അതുകൊണ്ട് പോയി അതാരാന്നു കണ്ടുപിടിക്ക്. അല്ലെങ്കിൽ ഏകവല്യനെപ്പൊലെ ആ (അ)മാന്യദേഹത്തെ ഗുരുവായിക്കണ്ട് പഠിക്ക്. പിന്നെ എപ്പോഴെങ്കിലും കണ്ടുമുട്ടുമ്പോൾ ഗുരുദക്ഷിണ അയാളുടെ സംസ്കാരത്തിനു ചേരുന്ന പോലെ കൊടുക്കാം. എപ്പടി എന്റെ ഐഡിയ?

Tue Aug 02, 12:18:00 PM IST  
Blogger സു | Su said...

കലേഷ് :)
അനീസ് ഈ “ഏകവല്യൻ“ ന്നു വെച്ചാ എന്താന്നു എന്നോട് ചോദിക്കരുത്ട്ടോ. ആ എലിയോട് പോയി ചോദിക്ക്. ഹിഹിഹി

Tue Aug 02, 12:28:00 PM IST  
Blogger സു | Su said...

:( :( :( :( :( :( :( :( :( :( :(

Tue Aug 02, 12:33:00 PM IST  
Anonymous Anonymous said...

ശരിയാ സൂ.... :)
തമിഴ്‌ പുലികൾ ആണുങ്ങളാ!
തിരുത്ത്‌ : "പുലി" അല്ലേൽ "പുളി" എന്നത്‌ മാറ്റി "എലി" എന്ന് വായിക്കാൻ അപേക്ഷ!

Tue Aug 02, 12:34:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

ശരിയാ സൂ.... :)
തമിഴ്‌ പുലികൾ ആണുങ്ങളാ! (ആണത്വം ഉള്ളവർ എന്നർത്ഥം)
തിരുത്ത്‌ : "പുലി" അല്ലേൽ "പുളി" എന്നത്‌ മാറ്റി "എലി" എന്ന് വായിക്കാൻ അപേക്ഷ!
(നേരത്തെ പോസ്റ്റ്‌ ചെയ്തപ്പം സൈനിൻ ചെയ്യാൻ മറന്നുപോയി)

Tue Aug 02, 12:36:00 PM IST  
Anonymous Anonymous said...

ഏകലവ്യൻ

Tue Aug 02, 01:25:00 PM IST  
Anonymous Anonymous said...

നാട്ടാരേ, ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ? "കണ്ടുമുട്ടുമ്പോള്‍‍, ഗുരുദക്ഷിണ അയാളുടെ സംസ്കാരത്തിനു ചേരുന്ന പോലെ കൊടുക്കാം" എന്നാണ് സൂ പറയുന്നത്. ഈ (അ)മാന്യദേഹത്തെ ശരിപ്പെടുത്താന്‍‍ സൂ ക്വട്ടേഷന്‍‍ കൊടുക്കുന്നു. ഇത് ഇന്ത്യയല്ലേ? അതോ നൈജീരിയയോ. ഞാനിനി എങ്ങിനെ കിടന്നുറങ്ങും. കലേഷിനെയോ അനീസിനെയോ സുനിലിനെയോ കണ്ടാല്‍‍ എനിക്ക് മനസ്സിലാകില്ല. അയ്യോ. വഴിയില്‍‍ കൂടി പോവുമ്പോള്‍‍ ഇവരെന്നെ തട്ടിയേക്കുമോ? -- ഒരു പാവം തമിഴന്‍

Tue Aug 02, 02:30:00 PM IST  
Anonymous Anonymous said...

തന്നെപ്പോലുള്ളവനെ തട്ടുന്നവനെ ആരു കുളിപ്പിച്ചു വൃത്തിയാക്കും തമിഴാ?

Tue Aug 02, 03:04:00 PM IST  
Anonymous Anonymous said...

ആ ചോദ്യം എന്‍റെ ഹൃദയത്തിലങ്ങോട്ടു കൊണ്ടു കേട്ടാ. സത്യത്തില്‍ ഞാന്‍ ചിന്തിച്ചു പോയി! യാര്, യാര് കുളിപ്പിക്കും എന്ന്. ഉത്തരമില്ലാത്ത ഈ ചോദ്യത്തിനു മുന്നില്‍ എനിക്കു തല ചുറ്റി. ഭൂമിപാതാളം മേല്‍കീഴ് മറിഞ്ഞു. ഹൌ! ചോദ്യത്തിന്‍റെ ഒരു ഊക്കേ! സമ്മതിച്ചു തന്നു. ഞാന്‍ തല നമിച്ച് തമിഴ്നാട്ടിലേക്ക് വണ്ടി കയറുന്നു, ഇപ്പത്തന്നെ!

Tue Aug 02, 04:07:00 PM IST  
Blogger Anees T said...

ഈ തമിഴ്നാട്ടുകാരനെ കണ്ടിട്ട്‌ അസ്സലൊരു മലയാളി ലക്ഷണം ഉണ്ടല്ലോ?

ANs

Tue Aug 02, 05:19:00 PM IST  
Blogger സു | Su said...

ഏകലവ്യൻ എന്നു എന്നെ ആരും പഠിപ്പിക്കേണ്ട.

പിന്നെ, തമിഴിലും മലയാളത്തിലും ഇവിടെ വന്നു പുലമ്പിയാൽ ഞാൻ ഇതൊക്കെ പൂട്ടിക്കെട്ടി കാശിക്ക് പോകുമെന്നോ മറ്റോ ഈ അജ്ഞാതന് തോന്നുന്നുണ്ടെങ്കിൽ അതു വെറും തോന്നൽ ആണ്. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മര്യാദയ്ക്ക് പേര് വെച്ചിട്ട് പറയൂ.

Tue Aug 02, 06:29:00 PM IST  
Blogger .::Anil അനില്‍::. said...

തമിഴറിയുന്ന മലയാളി (മലയാളമറിയുന്ന തമിഴൻ?) അനോണിമാഷേ,
വണ്ടികയറിപ്പോകുന്നെന്നു പറഞ്ഞെങ്കിലും എന്നെങ്കിലുമിവിടെ ഏതെങ്കിലും രൂപത്തിൽ വന്നാൽ വായിക്കാൻ ഒരു വരി:
“ദയവായി ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവം അരുതേ”

Tue Aug 02, 10:51:00 PM IST  
Blogger evuraan said...

മലയാളികൾക്ക് തന്നെ ഇതെല്ലാം ഒപ്പിച്ച് ശരിക്കെഴുതാൻ പ്രയാസം. അന്നേരമല്ലെ, അണ്ണാച്ചി, മലയാളം പഠിച്ച് ഇവിടെ എഴുതാൻ വരുന്നത്?

കള്ളൻ നമ്മുടെ ഷിപ്പേൽ തന്നെയുണ്ട്. visit stats log ചെയ്യുന്ന എന്തേലും ഉണ്ടെങ്കിൽ, ആളാരാ എന്നൊരു ഊഹമേലും കിട്ടും.

സൂ-വിനതുണ്ടോ എന്നറിയില്ല..

ഏറെ സഹികെടുന്നെങ്കിൽ, അജ്ഞാതനങ്കിളിന്റെ കോള് വേണ്ടെന്നു വെക്കേണ്ടി വരും..

--ഏവൂരാൻ.

Wed Aug 03, 12:29:00 AM IST  
Blogger സു | Su said...

അനിൽ :)


എവൂ,

കള്ളൻ നമ്മുടെ ഷിപ്പിൽ ഇല്ല. അതിനടിയിൽ വെള്ളത്തിലാ. ഒരു കൈ കൊണ്ടു നമ്മുടെ ഷിപ്പിനെ വെള്ളത്തിൽ താഴ്ത്താൻ ഉള്ള പരിപാടി എടുക്കുന്നു. മറ്റേ കൈ കൊണ്ട് ഷിപ്പിൽ പിടിച്ച് തൂങ്ങിക്കിടക്കുന്നു.അല്ലെങ്കിൽ വെള്ളത്തിൽ പോയാലോന്ന് പേടിച്ച്.

Wed Aug 03, 09:09:00 AM IST  
Blogger ചില നേരത്ത്.. said...

സു-
അനോനിമസിനെതിരെയുള്ള പടപുറപ്പാടില്‍ ഞാനും പങ്ക്‌ ചേരുന്നു.
എന്റെ എല്ലാവിധ വിജയാശംസകളും..
തമിഴ്‌ പുലികള്‍ ആണുങ്ങളാണെന്നാണ്‌ കലേഷ്‌ ചിന്തിക്കുന്നതെങ്കില്‍ എന്നെ എല്ലാം സ്ത്രീ ആയി കണക്കാക്കി കൊള്ളുക!!. ഭീരുത്വം എന്നാല്‍ സ്ത്രീത്വം എന്ന് കരുതുന്നുണ്ടോ ആരെങ്കിലും?.
-ഇബ്രു-

Wed Aug 03, 09:42:00 AM IST  
Anonymous gauri said...

hi SU..good to see u back .. :( ..1 week aayi ttu evide aage mess aanu SU rains karanam .. today it seems much better here.. :) take care SU.. pinne posts vayikkan time ilya eppo..njan pinne vayichu comment cheyyam ....

Wed Aug 03, 11:42:00 AM IST  
Blogger സു | Su said...

ഇബ്രു :) സ്ത്രീകൾ എല്ലാരും ധൈര്യം ഉള്ളവരാ കേട്ടോ. പക്ഷെ സാഹചര്യം അവരെ ഭീരുക്കൾ ആക്കുന്നതാ.

Gauriiiiiiiiiiiiiiiiiiiiiiii :):):):) njaan vichaarichchu enne ottaykkaakki poyennu. D.B. engottu poyi. kaanunneyilla. :(

Wed Aug 03, 12:17:00 PM IST  
Blogger പാപ്പാന്‍‌/mahout said...

സൂ, ശരിക്കും രസിക്കുന്നുണ്ട് വറ്ണ്ണനകള്‍.

ഭാര്യ വാങ്ങാൻ പറഞ്ഞിട്ട്‌ മറന്നുപോയത്‌ പലതും ഇപ്പോൾ ഈ തമിഴത്തി ഓർമ്മിപ്പിച്ചെടുക്കുമല്ലൊ എന്ന ദേഷ്യത്തിൽ ചേട്ടൻ അവളെ നോക്കുന്നുണ്ട് .

എന്ന പ്റ്യൊഗം ക്ഷ പിടിച്ചു :-)

Thu Sep 01, 10:18:00 AM IST  
Blogger സു | Su said...

mahout :) thanks

Thu Sep 01, 12:32:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home