Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, August 03, 2005

ദൈവത്തിന്റെ സ്വന്തം നാട് !!!!!!!

അമ്മ രണ്ട്‌ കുട്ടികളുമായി കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു. അമ്മ ഗുരുതരാവസ്ഥയിൽ. സംശയത്തിന്റെ പേരിൽ ഭാര്യയെ വെട്ടിക്കൊന്നു.
ഭർ‍ത്താവിന്റെ ശല്യം സഹിക്കാതെ ഭാര്യ ഭർ‍ത്താവിനെ കൊന്നു.
7 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു.
കടക്കെണി മൂലം 5 അംഗ കുടുംബം ആത്മഹത്യ ചെയ്തു.
അതിർ‍ത്തി തർ‍ക്കം ; സഹോദരനെ വെട്ടിക്കൊന്നു.
ഭാര്യയേയും മക്കളേയും കൊന്നതിനു ശേഷം കുടുംബനാഥൻ‍ ആത്മഹത്യ ചെയ്തു.
ദൈവം മെഗാസീരിയൽ‍ പിടിക്കാൻ‍ പോയിരിക്ക്യാണോ? അതോ വിദേശത്തേക്ക്‌ കണ്ണും നട്ട്‌ ഇരിക്ക്യാണോ?
ഇതു ദൈവത്തിന്റെ സ്വന്തം നാടോ? കാലന്റെ സ്വന്തം നാടോ?

25 Comments:

Blogger കലേഷ്‌ കുമാര്‍ said...

നാടിന്റെ ദോഷമാണോ സൂ, നാട്ടാരുടെ ദോഷമല്ലേ? പ്രകൃതി എന്തു പിഴച്ചു? ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചില ചെകുത്താന്മാർ താമസിക്കുന്നതു കൊണ്ടാ ഇങ്ങനെയൊക്കെ.

Wed Aug 03, 02:09:00 PM IST  
Anonymous gauri said...

ivide vellapokathinte pediyil irikumbola SU ee news okke postil edunne ... daivamee.. eni evide poyala ithiri samadhanam kitta ... :(

Wed Aug 03, 02:15:00 PM IST  
Blogger .::Anil അനില്‍::. said...

ദൈവത്തിന്റെ സ്വന്തം നാടെന്നത് നമുക്കുവേണ്ടിയിട്ട വിശേഷണമല്ല. വിദേശ ടൂറിസ്റ്റുകൾക്കായാണ്.
മൻസുകളെ ദൈവം നിയന്ത്രിക്കുന്നില്ല എന്നാണോ ഇതെല്ലാം തെളിയിക്കുന്നത്?
അതോ തിന്മകൾ കൂടിയിട്ട് സഹിക്കാൻ വയ്യാതാവുമ്പോൾ ഒരവതാരമോ അമാനുഷികനോ ആയി വരാനോ ഈ ദൈവം കാത്തിരിക്കുന്നത്?

Wed Aug 03, 02:26:00 PM IST  
Blogger kumar © said...

God's own country!
Devil's own people!!

Wed Aug 03, 02:46:00 PM IST  
Blogger കെവിന്‍ & സിജി said...

gods own country
rented by devils
ദൈവമേ കൈക്കൂലി തരാം
കാക്കുമാറാകണേ

Wed Aug 03, 02:51:00 PM IST  
Blogger ചില നേരത്ത്.. said...

സൂ-
ഒരു ചെറിയ കുറിപ്പില്‍ പതിനാല്‌ പേരെയാണ്‌ സൂ കൊലപ്പെടുത്തിയത്‌.വെറുതെയെന്തിന്ന് ബൂലോഗത്തിലെ റിപ്പര്‍ ആകുന്നു. ഐ പി സി 007 പ്രകാരം മരണം വരെ തൂക്കിലേറ്റാന്‍ വകുപ്പുണ്ട്‌..
പടച്ചവനേ, ഭരത്ചന്ദ്രന്‍ ഐ പി എസിനെ ഈ ബ്ലോഗ്‌ കാണിക്കല്ലേ!..
-ഇബ്രു-

Wed Aug 03, 03:58:00 PM IST  
Blogger സു | Su said...

കലേഷ് :) അതെ.


Gauri :( sorry

അനിൽ :) ചോദ്യങ്ങൾക്കൊന്നും ഉത്തരവും എനിക്കറിയില്ല.

കുമാർ :)

ഇബ്രു :(

Wed Aug 03, 05:16:00 PM IST  
Anonymous Saj said...

God used to own this country...these days politicians, their son's, kutti politicians and different religous groups are the owners... You see the administration changed so the life !!! God won't even cross valayar border lol...

Wed Aug 03, 05:16:00 PM IST  
Blogger സു | Su said...

കെവിൻ :) ആ കൈക്കൂലി എനിക്കു തരൂ. ഞാൻ കാക്കാം.

Wed Aug 03, 05:18:00 PM IST  
Blogger Anees T said...

ദൈവം വല്ല പ്രേതത്തെയും ഭരണമേല്‍പിച്ച്‌ സീരിയല്‍ കാണാന്‍ പോയത്തായിരിക്കും
ANs

Wed Aug 03, 05:19:00 PM IST  
Blogger സു | Su said...

സാജ്,
അതു ശരിയാ. ചിലപ്പോൾ ദൈവം പേടിച്ച് പതുങ്ങിയിരിക്കുകയായിരിക്കും.

Wed Aug 03, 05:19:00 PM IST  
Blogger സു | Su said...

അനീസ്,
ഒന്നു പോയി ദൈവത്തെ തപ്പിപ്പിടിച്ചു കൊണ്ടുവരൂ.

Wed Aug 03, 05:20:00 PM IST  
Blogger Anees T said...

ദൈവം അടുത്ത പരസ്യമാവുമ്പോള്‍ വരാം എന്നാണ്‌ ISD വിളിച്ചാപ്പോള്‍ പറഞ്ഞത്‌
ANs

Wed Aug 03, 05:26:00 PM IST  
Blogger Geo said...

muj mein shiv hai.. muj mein kisna..

tho mein kahe mandir jaavooo...

Wed Aug 03, 05:35:00 PM IST  
Blogger സു | Su said...

അനീസ്,
ഒരു മിസ്സ്കോൾ പോരായിരുന്നോ?

Geo :) welcome. aap mein shiv hei aap mein kisna hei, aap nahin jaaye mandir mein. aap insaan ho tho ake padiye mere blog .

Wed Aug 03, 08:02:00 PM IST  
Blogger Anees T said...

സു, ആകെ മൊത്തം Total അറിയാവുന്ന ഭാഷ്കളുടെ ലിസ്റ്റിങ്ങു തന്നിരുന്നെങ്കില്‍ പിടിച്ച്‌ ഗുരുവാക്കാമായിരുന്നൂ.
മാസം ഒരു രൂപ കാണിക്കയും തളിര്‍വെറ്റിലയും (കിട്ടുകയാണെങ്കില്‍) ഗുരുദക്ഷിണയായി തരാം. ശരിയാവുമോ?
ANs

Wed Aug 03, 11:01:00 PM IST  
Blogger സു | Su said...

അന്നോട് ഞാൻ ആ തമിഴ്-മലയാളി എലീടെ പിന്നാലെ പോകാൻ പറഞ്ഞിട്ട് ഞ്ഞി ഇവടെ തിരിഞ്ഞുകളിക്ക്യാണോ അനീസേ. ഭാഷയൊക്കെ പഠിപ്പിക്കുന്ന കാര്യം ഞമ്മളേറ്റ്. ഒന്നുല്ലേലും ഞ്ഞി ഇന്റെ നാട്ടുകാരൻ അല്ലേടോ?


(യുറേക്കാ..................)

ഹി ഹി ഹി.

Thu Aug 04, 08:39:00 AM IST  
Anonymous Zing said...

ദൈവമായാലും സ്വന്തം ജീവനില്‍ കൊതിയിലണ്ടിരിക്യോ ?? ഇനീം ഇവിടെ നില്‍ക്കുന്നതു അത്ര പന്തിയലാന്നു തോന്നിയിട്ടുണ്ടാവും :)

Thu Aug 04, 12:58:00 PM IST  
Blogger സു | Su said...

സിങ്,
അതു നീ എന്നെ കളിയാക്കിയതല്ലേ? വിവരം അറിയുമേ. പറഞ്ഞില്ലാന്നു വേണ്ട.

Thu Aug 04, 01:32:00 PM IST  
Blogger .::Anil അനില്‍::. said...

ഇതെല്ലാം കണ്ടും കേട്ടും വായിച്ചും ദൈവം ഇവിടുണ്ട്

Thu Aug 04, 01:42:00 PM IST  
Blogger Jithu said...

കേരളം വിളങ്ങുന്നു കോമളം!!! :-((

Thu Aug 04, 08:02:00 PM IST  
Blogger സു | Su said...

jithu :(

Thu Aug 04, 09:53:00 PM IST  
Blogger The Inspiring said...

Hi Su,

How are you doing :)

Fri Aug 05, 03:25:00 PM IST  
Blogger സു | Su said...

hi Inspiring . me fine :) how r u ?

Fri Aug 05, 03:30:00 PM IST  
Blogger Pulari Mujeeb said...

ദൈവമായാലും സ്വന്തം ജീവനില്‍ കൊതിയിലണ്ടിരിക്യോ ?? ഇനീം ഇവിടെ നില്‍ക്കുന്നതു അത്ര പന്തിയലാന്നു തോന്നിയിട്ടുണ്ടാവും

Sat Sep 12, 09:51:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home