വിശ്വാസം.
വിശ്വാസമെന്നത് സ്നേഹമെന്ന പട്ടത്തിലേക്ക് കോർത്തുകെട്ടിയ നീണ്ട ചരടാണ്. സ്നേഹം എവിടെപ്പോയാലും എത്തിപ്പിടിക്കാനുള്ള ഉപകരണം. വിശ്വാസമില്ല എന്നു പറയുമ്പോൾ സ്നേഹത്തിലേക്കുള്ള വഴി സ്വയം അടച്ചുകളയുന്നതു പോലെയാണ്. വിശ്വാസമെന്നത് നിറയെ തിരിയിട്ട് കൊളുത്തിവെച്ച വിളക്കുപോലെയാണ്. അതിന്റെ വെളിച്ചത്തിൽ എല്ലാം കാണാം. മനസ്സിലും പ്രകാശം വിതറാം. പക്ഷെ ഒന്നു മാത്രമേ തീർച്ചയായിട്ടും വിശ്വസിക്കാൻ പറ്റൂ. സ്വന്തം ജന്മം. ബാക്കിയുള്ളതൊക്കെ മനസ്സില്ലാമനസ്സോടെ വിശ്വസിപ്പിച്ചെടുക്കേണ്ടതാണ്.
20 Comments:
എല്ലാവരുടെയും വിശാസം എല്ലാവരെയും രക്ഷിക്കട്ടെ!
ചുരുങ്ങിയത് സൂര്യഗായത്രീടെ വിശ്വാസം സൂര്യഗായത്രിയെങ്കിലും രക്ഷിക്കട്ടെ!
എന്താ സു
serious topics like "viswasam" :O
:D
വിശ്വാസം വെളിച്ചമാണിരുട്ടുമതു തന്നെ!
അനിൽ :) അതെ അതെ....
എന്റെ വിശ്വാസം എന്നെ ദൈവം രക്ഷിക്കും എന്നാണ്.
മോനൂ,
തട്ടിപ്പോകുന്നതിനുമുമ്പ് അല്പമെങ്കിലും സീരിയസ് ആവുന്നതല്ലേ നല്ലത്?
കലേഷ് :) വിശ്വാസം ഇരുട്ടിലേക്കും വെളിച്ചത്തിലേക്കും നയിക്കും. വിശ്വാസത്തിന്റെ ശക്തി പോലിരിക്കും.
വിശ്വാസ ചരടിലൂടെ സ്നേഹത്തിന്റെ മുകളിൽ കയറിയാൽ എന്താ കാണ്വാ, സൂ? -സു-
ആദ്യം ആ ചരട് ശരിക്കും പിടിയ്ക്ക്. എന്നിട്ടല്ലേ കയറിനോക്കൽ.
ഞാൻ പറത്തുന്ന പട്ടത്തിനു ഞാൻ വടം വലിച്ചു കെട്ടി. സു പറഞ്ഞതു പോലെ ഒരു ചരടാണെങ്കി പൊട്ടി പോയാലോ. പക്ഷേ, ഒരു ദിവസം ഏറോപ്ലേൻ വന്നിടിച്ചിട്ടാ വടം പൊട്ടിനുറുങ്ങി പോയി. ഇനി ഞാനെന്തു ചെയ്യേണ്ടു, സൂ?
സു വീണ്ടും സീരിയസ്സാകുന്നു.
സു, പണ്ട് മിമിക്രിക്കാർ (ജയറാമും കൂട്ടരും ഒക്കെ) അവതരിപ്പിച്ച ഒരു മിമിക്രി നമ്പരുണ്ട് - ശങ്കർ സിമന്റിന്റെ പരസ്യത്തെ അനുകരിച്ചോണ്ട് - തകർക്കാൻ പറ്റാത്ത വിശ്വാസം എന്നും പറഞ്ഞ്. ഓർമ്മയുണ്ടോ? വിശ്വാസമില്ലെന്നും പറഞ്ഞ് പിണങ്ങി നിൽക്കുന്ന ഭാര്യയുടെയും ഭർത്താവിന്റെയും(ജയറാമും സൈനുദ്ദീനും ആണെന്നു തോന്നുന്നു) കൈ കൂട്ടി വച്ചിട്ട് അതിൽ (ഹരിശ്രീ അശോകൻ ആണെന്നു തോന്നുന്നു) സിമന്റ് കുഴച്ച് തേക്കും. എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് വലിക്കാൻ പറയും. തകർക്കാൻ പറ്റുന്നുണ്ടോ എന്ന് ചോദിക്കും. ഇല്ല എന്ന് പറയുമ്പോൾ പിന്നണിയിൽ നിന്ന് "ശങ്കർ സിമന്റ് - തകർക്കാൻ പറ്റാത്ത വിശ്വാസം" എന്ന് അനൌൺസ്‌മന്റ് കേൾക്കും.
ഞാൻ ഒരു നേരമ്പോക്കിനു പറഞ്ഞതാണേ! സൂ സീരിയസ്സാകണ്ട. ഒരുപാട് ടെൻഷനുള്ള ഞങ്ങളെയൊക്കെ ചിരിപ്പിക്ക്.
രവിയുടെ അംബാസമുദ്രം എന്ന നോവലില്‍ സൂ എന്നൊരു കഥാപാത്രമുണ്ട്. സൂവിന് സൂ എന്ന സൂ എവിടെനിന്ന് കിട്ടിയതാണ്?
രവിയുടെ അംബാസമുദ്രം -ഇതേതു രവി? ഏത് “അംബാസമുദ്രം”? അല്ല ഏത് അനോണിമസ്?
ഇത് ആ നോവലെഴുതിയ രവി തന്നെ ആവും. പരസ്യത്തിനു വന്നത്.
പറ്റിപ്പോയി സുനിൽ.
മുമ്പേഗമിക്കുന്ന ഗോവിന്റെ പിൻപേ പോകരുതെന്ന പാഠം എനിക്കു കിട്ടി.
href="http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=658">രവീടെ
അംബാസമുദ്രം
href="http://www.puzha.com/e-arcade/dcb/cgi-bin/book-detail.cgi?code=1137">ഉണ്ടിവിടെ.
പിന്നെ, എനിക്ക് ലിങ്കിടാനും അറിയില്ല എന്നും പഠിച്ചു.
ഇങ്ങനെയൊക്കെയല്ലേ അനിലേ നമ്മൾ കാര്യങ്ങളൊക്കെ പഠിക്കുന്നത്? :)
--ഏവൂരാൻ.
സൂ..
പട്ടം പറത്തല്‍ ഒരു രാജസ്ഥാനി വിനോദമാണെന്നറിയാമല്ലോ അല്ലേ?. വര്‍ഷാവര്‍ഷങ്ങളില്‍ ജനുവരി 14-ാം തീയതി നടത്തപ്പെടുന്ന ഈ ഉത്സവത്തിന് 'തില്‍ സംക്രാന്തി' എന്നാണെന്ന് തോന്നുന്നു പറയപ്പെടുന്നത്. ചില്ലുപൊടിയില്‍ വലിച്ചെടുത്ത നൂലുപയോഗിച്ച് പറത്തുന്ന പട്ടങ്ങള്‍ ആരുടെക്കെയോ തലയറുത്തുവെന്ന് പത്രവാര്‍ത്ത വായിച്ചിരുന്നു. ആ പട്ടവും സു-വിന്റെ പട്ടവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ?.
-ഇബ്രു-
കെവിനേ, പട്ടമായാലും മനുഷ്യനായാലും അധികം മേലോട്ട് പോവാത്തതാ നല്ലതു. ഏറോപ്ലെയിൻ വന്നിടിച്ചാൽ തകരാൻ കണക്കിനു പറപ്പിച്ചിട്ടല്ലെ.
കലേഷ് :) തമാശ നോക്കാം കേട്ടോ.
അജ്ഞാതാ,
എനിക്കെന്തായാലും ഒരു പേരുണ്ട് എന്ന് സമ്മതിച്ചല്ലൊ. ഇയാൾക്ക് അതും ഇല്ലല്ലോ. എനിക്ക് അംബാ സമുദ്രോം അറിയില്ല. രവിയേം അറിയില്ല. അറേബ്യൻ സമുദ്രം അറിയാം. ഈ ബ്ലോഗ് അതിലേക്കിടാൻ ഇടയുണ്ടാക്കല്ലേ.
സുനിൽ, അതു സ്വയം ചോദിക്കുന്ന ചോദ്യങ്ങൾ ആവുന്നതാ നല്ലത്. എനിക്ക് ഉത്തരം പറയാൻ ഇല്ല.
അനിൽ,
ആ കണ്ടുപിടിത്തത്തിൻ വല്ല സമ്മാനവും വേണോ? ഗോവിന്റെ മാത്രല്ല ഒന്നിന്റേം പിറകേ പോവാത്തതാ നല്ലത്. എന്താ കുറേ ലിങ്ക്?
എവൂ,
അറിയാത്ത കാര്യങ്ങൾ മുഴുവൻ പഠിക്കണം എന്നില്ല. അവനവനു ആവശ്യം ഉള്ളത് മാത്രം പഠിക്കുന്നതാ നല്ലത്.
ഇബ്രുവേ,
ജീവിതം തന്നെ ഒരു പട്ടം അല്ലേ? ദൈവം അങ്ങിനെ പറപ്പിച്ചോണ്ടിരിക്ക്യാ. ഒരു ദിവസം ചരട് പൊട്ടിക്ക്യേം ചെയ്യും.
സ്വയം ചോദിക്കുന്ന ചോദ്യങൾക്കു ഉത്തരം കിട്ടാത്തപ്പോ സൂര്യഗായത്രിയോടും ചോദിച്ചതാണേ. ഇപ്പോ ഉത്ത്രം പറയാനില്ലെങ്കിലും കുറച്ചു കഴിഞ് ഉത്തരം കിട്ടിയാലോ എന്നു വിചാരിച്ചാ ചോദിച്ചത്. ചിന്തിപ്പിച്ച് വിഷമിപ്പിക്കണം എന്നൊന്നും കരുതീട്ടല്ല. അല്ലേങ്കിലും ഒരു ചോദ്യത്തിൽ എന്ത് ചിന്ത? എന്തു വിഷമം? അതൊക്കെ പോട്ടേന്നെയ്. -സു-
സുനിൽ :) എനിക്കറിയാവുന്നത് ഞാൻ പറയും കേട്ടോ.
വിശ്വാസമെന്നത് സ്നേഹമെന്ന പട്ടത്തിലേക്ക് കോർത്തുകെട്ടിയ നീണ്ട ചരടാണ്. സ്നേഹം എവിടെപ്പോയാലും എത്തിപ്പിടിക്കാനുള്ള ഉപകരണം. വിശ്വാസമില്ല എന്നു പറയുമ്പോൾ സ്നേഹത്തിലേക്കുള്ള വഴി സ്വയം അടച്ചുകളയുന്നതു പോലെയാണ്. വിശ്വാസമെന്നത് നിറയെ തിരിയിട്ട് കൊളുത്തിവെച്ച വിളക്കുപോലെയാണ്. അതിന്റെ വെളിച്ചത്തിൽ എല്ലാം കാണാം. മനസ്സിലും പ്രകാശം വിതറാം.
Post a Comment
Subscribe to Post Comments [Atom]
<< Home