ചേട്ടനും സു. ഡോ. കു. വും പിന്നെ ഞാനും!
ഞങ്ങളുടെ കുടുംബത്തിൽ ഒരു വിധം ആൾക്കാർ മാത്തമജീഷ്യന്മാരാണ്. ഞാൻ അതിൽ പെടില്ല. രാഷ്ട്രീയത്തിലെ ഇടതുപക്ഷവും വലതുപക്ഷവും പോലെയാണ് ഞാനും കണക്കുമായുള്ള ബന്ധം. ഒരിക്കലും ചേരില്ല. അതൊക്കെ പോട്ടെ. പറഞ്ഞുവരുന്നത് അതൊന്നുമല്ല. സു. ഡോ.കു. വിനെപ്പറ്റിയാണ് . പേപ്പറുകളിൽ വരുന്നില്ലേ? അതു തന്നെ. അതും കൊണ്ട് ഞാൻ തോറ്റു. ഹേയ്, ചെയ്തിട്ടൊന്നും അല്ല. ചെയ്യുന്നതും കണ്ടോണ്ടിരിക്കേണ്ടി വന്നിട്ട്. ചേട്ടൻ വൈകുന്നേരം വന്നാൽ അതാണു പരിപാടി. ഒരു ദിവസമെങ്കിലും അത് ഒത്തുവരരുതേന്ന് ഞാൻ പ്രാർത്ഥിക്കും. എന്നാലെങ്കിലും അടുത്ത ദിവസം അതും നോക്കിയിരിക്കാൻ ഒരു മടിയുണ്ടാവുമല്ലോന്നാണ് എന്റെ വിചാരം. എന്റെ പല പ്രാർത്ഥനകളും പോലെ ഒരു വെയിസ്റ്റ് പ്രാർത്ഥന. എന്നും ഉഷാറായിട്ട് ചെയ്തോണ്ടിരിക്കും. ഒരു ദിവസം അമ്മയും ഫോൺ ചെയ്തപ്പോൾ ചോദിച്ചു, സു.ഡോ കു. നോക്കാറില്ലേന്ന്. ഓ.. നിനക്കു അതൊന്നും പറ്റില്ലല്ലോന്നും പറഞ്ഞു.
ഹും ഒരു സു.ഡോ. കു. ലാലേട്ടനും മമ്മുക്കയും ഒക്കെ മത്സരിച്ച് പടം ഇറക്കുമ്പോഴാ ഒരു സു.ഡോ. കു.
ചേട്ടൻ ഒരു ദിവസം ഓഫീസിൽ പോകുമ്പോൾ പറഞ്ഞു നിനക്ക് ആ സു.ഡോ.കു ഒന്നു ചെയ്തു നോക്കിക്കൂടേന്ന്. ഷാരൂഖ് ഖാന്റെ പാട്ട് കണ്ടോണ്ടിരുന്ന നല്ല സമയത്ത് ആയിരുന്നതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല. നോക്കാം എന്ന അർഥത്തിൽ ഒന്നു മൂളി. ചേട്ടൻ കുറേ നിർദ്ദേശങ്ങൾ തന്നു. ഞാൻ ഒക്കെ കേട്ട ഭാവത്തിൽ ഇരുന്നു. കുറേക്കഴിഞ്ഞ് വീട്ടുജോലികൾ ഒക്കെ തീർത്ത ശേഷം എന്നാലിന്ന് സു.ഡോ. കു. വിനെ പരിചയപ്പെട്ടുകളയാം എന്ന് വിചാരിച്ച് പേപ്പറും എടുത്ത് ഇരുന്നു.
........
വൈകുന്നേരം ചേട്ടൻ വന്നു. ചായ കഴിഞ്ഞ് സു.ഡോ. കു. നോക്കാൻ ആണ് വീട്ടിൽ വരുന്നതു തന്നെ എന്ന ഭാവത്തിൽ പേപ്പറും കൊണ്ട് ഇരുന്നു. നീ ചെയ്തു നോക്കിയിരുന്നോ എന്ന് ചോദിച്ചു. ഞാൻ വേഗം ഒരു കടലാസ് എടുത്തുകൊടുത്തു.
ഓ.. നീ വേറെ പേപ്പറിൽ ചെയ്തോ. അതു നന്നായി. എനിക്ക് ഇതിൽ തന്നെ ചെയ്യാമല്ലോ എന്നും പറഞ്ഞ് ഞാൻ കൊടുത്ത കടലാസ് തുറന്നു. അതിൽ എഴുതിയിരുന്നു....
ഹിസ് ഹൈനസ്സ് അബ്ദുള്ള അബ്ദുൾകലാംജി,
ഇങ്ങനെയൊരു കത്ത് എഴുതേണ്ടിവന്നതിൽ എനിക്ക് വല്യ വിഷമം ഉണ്ട് എന്ന് അങ്ങ് കരുതുന്നുണ്ടെങ്കിൽ അതു വെറുതേയാണ്. എനിക്കു വല്യ സന്തോഷമേയുള്ളൂ. അങ്ങ് പ്രസിഡന്റ് ആണെന്നും പറഞ്ഞ് വിദേശയാത്രകൾ നടത്തുന്നതും പുസ്തകങ്ങൾ എഴുതുന്നതും ഒക്കെ എനിക്കു ഇഷ്ടപ്പെട്ട കാര്യങ്ങൾ ആണ്. പക്ഷേ ഭരണം അതുകൊണ്ട് പൂർത്തിയാകുന്നില്ലല്ലോ? ഈ രാജ്യത്തിന്റെ പുരോഗതിയെപ്പറ്റി എന്തെങ്കിലും ഒക്കെ ചിന്തിക്കേണ്ടേ? ബാക്കി എല്ലാ സ്ഥലങ്ങളിലും നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. നാലു ആനകൾ ഒന്നിച്ച് അറബിക്കടലിൽ ഇറങ്ങിയാൽ വെള്ളപ്പൊക്കം വരുന്ന ഈ കൊച്ചുകേരളത്തിൽ എന്തു സംഭവിക്കുന്നു എന്ന കാര്യം അങ്ങയെ അറിയിക്കേണ്ടത് ഒരു ഉത്തരവാദിത്വമുള്ള വീട്ടമ്മ എന്ന നിലയിൽ എന്റെ കടമയാണ്. ഇവിടെ സത്യം പറഞ്ഞാൽ സംഭവിക്കുന്നത് മഹാകഷ്ടം കാര്യങ്ങൾ ആണ്. പലതും പേപ്പറുകൾ വഴിയും മറ്റു ചിലത് , സീറ്റ് ഉറപ്പിക്കാൻ വരുന്ന നേതാക്കന്മാർ വഴി നേരിട്ടും അങ്ങ് അറിയുന്നുണ്ടാവുമല്ലോ? എന്നാൽ ഞാൻ പറയാൻ പോകുന്ന കാര്യം ആരും അറിയിക്കാൻ വഴിയില്ല. കാരണം അറിയിക്കേണ്ടവർ തന്നെ മുഴുകിയിരിക്കുന്ന ഒരു അവസ്ഥയെക്കുറിച്ചാണ് എനിക്കു പറയാൻ ഉള്ളത്. പേപ്പറുകളിൽ വരുന്ന സു.ഡോ. കു. തന്നെ. എല്ലാവരും ആ മായാജാലത്തിൽപെട്ട് മുങ്ങിയിരിക്കുകയാണ്. ഇങ്ങനെ പോയാൽ തേങ്ങയും പിണ്ണാക്കും പരുത്തിക്കുരുവും വരെ റഷ്യയിൽ നിന്നോ അമേരിക്കയിൽ നിന്നോ വാങ്ങേണ്ടി വരും. അതുകൊണ്ട് ഉടനെ ഒരു നടപടി എടുക്കാൻ ഉത്തരവുണ്ടാകണം. പിന്നെ സു.ഡോ. കു പേപ്പറിൽ ഇടുന്ന സ്ഥലത്ത് ഇന്ത്യ തിളങ്ങുന്നു എന്ന പരസ്യം കൊടുക്കാം. അല്ലെങ്കിൽ ഇന്ത്യ തിളങ്ങണമെങ്കിൽ ഡിറ്റർജന്റ് കമ്പനിക്കാർ വിചാരിച്ചാലും രക്ഷയുണ്ടാവില്ല. മലയാളം അങ്ങേക്ക് അറിയാമെന്ന് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ മലയാളം കത്ത്. അങ്ങ് സു.ഡോ. കു ചെയ്തും കൊണ്ട് ഇരിക്കുകയല്ല എന്നുള്ള ഉറച്ച വിശ്വാസത്തിൽ അയക്കാൻ തീരുമാനിച്ചതാണ് ഇത്.
എന്ന് സു.ഡോ. കു. കാരണം പരവശയായ ഒരു സു.
....ചേട്ടൻ കത്ത് വായിച്ച് എന്റെ മുഖത്തേക്ക് നോക്കി.
ഞാൻ പറഞ്ഞു. ഒരു കത്തും കൂടെ എഴുതിയിട്ടുണ്ട്. മലയാളസിനിമാ പ്രതിസന്ധിയിൽ സു.ഡോ.കു വിനുള്ള പങ്ക് എന്ന വിഷയം വെച്ച് അമ്മക്കും ഒരു കത്ത് എഴുതിയിട്ടുണ്ട്.
സു, മലയാള സിനിമാ പ്രതിസന്ധിയും നമ്മുടെ അമ്മമാരും തമ്മിൽ എന്താ ബന്ധം?
അയ്യടാ.. നിങ്ങളുടെ അമ്മയും എന്റെ അമ്മയും അല്ല, സിനിമാക്കാരുടെ സംഘടനയായ അമ്മ . അതിലേക്കാ കത്ത് തയ്യാറാക്കിയത്.
ഇത്രേം പറഞ്ഞ് ലാലേട്ടൻ കീ ജയ്, മമ്മുക്ക കീ ജയ് , ദിലീപേട്ടൻ കീ ജയ്, വിക്രം കീ ജയ് ,ഷാരൂഖ് ഖാൻ കീ ജയ് എന്നും വിളിച്ച് ഞാൻ അടുക്കളയിലേക്ക് മാർച്ച് നടത്തി.
ചേട്ടൻ തടഞ്ഞു.
അടുക്കളയിലേക്കുള്ള മാർച്ച് തടയാൻ പോലീസുകാർക്കുപോലും അധികാരം ഇല്ല, എന്തിനാ തടഞ്ഞത്? എന്താ കാര്യം?
അല്ലാ.. സു, മലയാള സിനിമ , പ്രതിസന്ധി എന്നൊക്കെ പറഞ്ഞിട്ട് നീ എന്തിനാ ഷാരൂഖിനും വിക്രമിനും ജയ് വിളിച്ചത്? അവരും മലയാളസിനിമേം തമ്മിൽ എന്താ ബന്ധം?
വിളിക്കും വിളിക്കും ഇനീം വിളിക്കും. നേതാക്കന്മാർക്ക് മാത്രം ജയ് വിളിക്കാൻ ഞാൻ രാഷ്ട്രീയപ്പാർട്ടിക്ക് കൂലിക്ക് ജയ് വിളിക്കുന്ന ആൾ ഒന്നും അല്ലല്ലോ. എനിക്കിഷ്ടമുള്ളവർക്കൊക്കെ ജയ് വിളിക്കും. സമയം കളയാതെ സു.ഡോ. കു. ചെയ്യാൻ നോക്ക് . അല്ലെങ്കിൽ അതു മാഞ്ഞ് പോകും.
ചേട്ടൻ ഒന്നും മിണ്ടിയില്ല. ചേട്ടന്റെ മനസ്സിൽ ഭാര്യയോട് ഉത്തരം മുട്ടുമ്പോൾ എല്ലാ ഭർത്താക്കന്മാരും (മനസ്സിൽ മാത്രം) പാടുന്ന പാട്ടുണ്ട് എന്ന് എനിക്കറിയാം.
“ആട്ടുകല്ലേൽ അരച്ചു നിന്നെ ദോശ ചുട്ടോളാം...”
26 Comments:
സൂ, സു.ഡോ.കു എന്ന് വെച്ചാലെന്താ?
സൂ, പാ.ത.അ.വ.ക. ചെയ്തു നോക്കാറുണ്ടോ?
lol I found sudoku very interesting!!
Sudoku is silly, but this post is funny.-S-
appoo sudoko mania keralathilum ethi :(
ഇംഗ്ലീഷ് സിനിമകൾതിയറ്ററിൽ ഇരുന്നു കാണുമ്പോൾ ഇടയ്ക്ക് ഒരു മുഴക്കം മാതിരി കാഴ്ചക്കാരൊക്കെ ഇരുന്നു ചിരിക്കും. ഇതെന്തപ്പാന്നാലോച്ചിച്ചിരുന്നു, ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്കൊക്കെ പോയിരുന്ന കാലത്ത്. പിന്നെ അങ്ങനത്തെ അവസരങ്ങളിൽ ഒപ്പം ചിരിക്കും.
സുവിന്റെ നീണ്ട പോസ്റ്റ് വളരെ രസിച്ചു, ഈ സു.ഡോ.കു. എന്താന്നൊഴികെ.
ഇപ്പോ ഒരു സർവ്വവിജ്ഞാനകോശത്തെ മുട്ടിയാണ് സാധനത്തിന്റെ വിശദവിവരം മനസിലാക്കാൻ നോക്കിയത്. അത് പടപേടിച്ച് പന്തളത്തു ചെന്ന പോലെയുമായി. ഡോഡോകു എന്ന്.!
സു, എന്നിട്ട് ചേട്ടൻ ആ കത്ത് കത്തിച്ചോ അതോ അയച്ചോ?
Sudoku is a japanese puzzle like crosswords. The rule is:
There is really only one rule:
Fill in the grid so that
every row,
every column, and
every 3 x 3 box
contains the digits 1 through 9.
For more information, please google the word
-S-
hmmm SU.. ithu vayichittu enikum chilakokke kathu ezhuthan oru prerna kitti ;) 1st KBC kku ...ente serial ulla samayatha orortharu athum kandu irikka... lol
സു ഡോ കു എന്നു ആദ്യം വായിച്ചപ്പം വിചാരിച്ചു സു വല്ല ഡോകടറേറ്റോ മറ്റോ എടുത്തു പേരു മാറ്റി എന്ന്. നന്നായിരിക്കുന്നു സു:)
su..
സുഡോകുവിനെ കുറിച്ച് മുന്‍പ് കേരള ബ്ലോഗ് റോളില്‍ തന്നെ ആരോ ബ്ലോഗ്ഗിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. പാവം ഭര്ത്താക്കന്മാര് അവര്‍ സുഡോകുവിലെങ്കിലും ആശ്വാസം കണ്ടെത്തട്ടെ!.ഭാഗ്യവതികളായ ഭാര്യമാര്‍..
-ഇബ്രു-
ഏവൂ,
സുഡോകു എന്നാൽ പദപ്രശ്നം പോലെ ഒരു ഗെയിം ആണ്. അക്കങ്ങൾ ആണെന്ന് മാത്രം.
വി.പി.,
എന്താ ഇത്? :(
saj :)
sunil :) thank u for the information.
monu,
eththiyitt kurachch naal aayi.
അനിൽ :)
സുനിൽ എഴുതിയതു കണ്ടില്ലേ?
gauri,
thu kasi ahes? Sunday kaay programme aahe? mala thaap aahe :(
casino :)
രാത്രി :) നന്ദി.
ഇബ്രു :)
ha ha ha.. that was hilarious!
പക്ഷെ പാവം സുഡോകു എന്തു പിഴച്ചു?
അത് ഒരു പാവം കളി അല്ലേ?
പാവം ഭർത്താക്കന്മാർ, ജോലി സ്ഥലത്തും “വീട്ടിലും” നിന്നുള്ള ടെൻഷനിൽ നിന്നും സുഡോകു കളിച്ചെങ്കിലും ആസ്വാശം കണ്ടെത്തിക്കൊള്ളട്ടെ ;-))
നന്നായിട്ടുണ്ട് സൂ....
4 ആനകൾ ഒരുമിച്ച് കടലിൽ ഇറങ്ങിയാൽ വെള്ളപ്പൊക്കം വരും എന്നത് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു സൂ! ആ എഴുത്ത് എന്നിട്ട് കലാമിന് അയച്ചോ?
ദാ, സൂ, വേർഡ് വെരിഫിക്കേഷൻ ഇട്ടോ....
കമന്റ് സ്പാം തുടങ്ങി!
Your writing style is too good...
Goddess of small things, keep writing...
wowow..
how did you learn to type in malayalam
its cool..adipoli
thomas
കമന്റുകളില്‍ നിന്നാണ് സു.ഡോ.കു എന്താണെന്നു മനസ്സിലായത്.. എന്തായാലും പോസ്റ്റ് കലക്കി...
tumche taap ajun bara jale naahi :( take care of urself SU ... have a gud day!
ജിതു :) “പാവം” ഭർത്താക്കന്മാർക്ക് എന്ത് ടെൻഷൻ?
കലേഷ് :) നന്ദി.
പോൾ നന്ദി :)
Geo :) thanks.
crossblade :) welcome and thanks. u too can write in malayalam if u want.
Gauri :) thaap nahi. fine .thanks. be happy.
ഈ കൊച്ചു കേരളത്തില്‍ ഇപ്പൊ Sudoku Puzzlers-നു മാത്രമേ ഒരു സംഘടന ഇല്ലാത്തതായിട്ടുള്ളൂ.. വീട്ടമ്മമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ ചിലപ്പോ ഞങ്ങള്‍ക്കും ഒരു യൂണിയന് ഉണ്ടാക്കേണ്ടി വരും.
പോസ്റ്റ് നന്നായിരുന്നു Su :)
സിങ്ങ് :)
Su, Can I take this (or some other) article for publishing in one of the local "kayyezhutthumaasika"?
അയ്യോ... എന്തിനാ... വേണ്ട. ചോയ്ക്കട്ടെ എല്ലാരോടും . എന്നിട്ടു പറയാം :(
Su, you dont have to worry. You can ask all. We have a local magazine called "Aksharam" and If and if you agree, I will use your articles. It will be under "Sooryagayatri"'s name only. Full credits goes to you, dear.(But no royalty money!!! he he he)
Sunil :) u can take . but pls put my name and blog's name :)
Sukriyaa, maharbaani. theerchchayaayum full credit is yours. -S-
Post a Comment
Subscribe to Post Comments [Atom]
<< Home