ലാൽ സലാം !
അവൾ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയി,
അവൻ തൂവാനത്തുമ്പികൾ ആയി.
അവൾ കിരീടം ആയി,
അവൻ ചെങ്കോൽ ആയി.
അവൾ ധനം ആയി,
അവൻ രാവണപ്രഭു ആയി.
അവൾ കിലുക്കം ആയി,
അവൻ നാടോടിക്കാറ്റ് ആയി.
അവൾ ചിത്രം ആയി,
അവൻ മണിച്ചിത്രത്താഴ് ആയി.
അവൾ മായാമയൂരം ആയി,
അവൻ ദേവദൂതൻ ആയി.
അവൾ ചതുരംഗം ആയി,
അവൻ ഉസ്താദ് ആയി.
അവൾ കിളിച്ചുണ്ടൻ മാമ്പഴം ആയി,
അവൻ കാക്കക്കുയിൽ ആയി.
അവൾ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ് ആയി,
അവൻ നാടോടി ആയി.
അവൾ കമലദളം ആയി,
അവൻ വടക്കും നാഥൻ ആയി.
അവൾ പഞ്ചാഗ്നി ആയി,
അവൻ അഗ്നിദേവൻ ആയി.
അവൾ രാജശിൽപ്പി ആയി,
അവൻ രാജാവിന്റെ മകൻ ആയി.
അവൾ മാന്ത്രികം ആയി,
അവൻ ഇന്ദ്രജാലം ആയി,
അവൾ സൂര്യഗായത്രി ആയി,
അവൻ ആറാംതമ്പുരാൻ ആയി.
21 Comments:
:)
ഇതെന്താ അഖിലകേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷനുവേണ്ടിയുള്ള അവതരണഗാനമാണോ?
എന്തായാലും ഈ തല അധികം വെയിലുകൊള്ളിക്കണ്ട. :))
സൂ, അടിപൊളി!
ലാലേട്ടൻ കീ ജയ്!
good, ee avan-avaL kathha khanDaSayaayi kuRE aayallO. -S-
അവനു തന്നെ മേല്‍ക്കോയ്മ അല്ലേ? സൂര്യഗായത്രിക്ക് മേല്‍ ആറാംതമ്പുരാനെ ഇമ്പോസ് ചെയ്ത് ഭര്‍ത്താവിനെ സുഖിപ്പിക്കുകയാണോ? മഹാനഗരത്തിലെ അടിയൊഴുക്കുകളില്‍ എവിടെയോ, ആവനാഴിയില്‍ ഒടുങ്ങാത്ത അമ്പുകളുമായി ഒരു പൊന്തന്മാട, നേരറിയാനായി നടക്കുന്നുണ്ട് എന്ന കാര്യം മറക്കണ്ട.
Aram Thampuranu shesham onnum paryan kollillaa allay ??? :-)
hiyyyyyyyaaaaaa mohanlal jindabad ... !!! :) SU enikithu ishtapettu .. lol
:)
സിബു :) സാന്നിദ്ധ്യത്തിനു നന്ദി.
കുമാർ :) അതെ അതു തന്നെ. പിന്നെ തല കുറേക്കഴിഞ്ഞാൽ തീയിലോട്ടല്ലേ പോവുക. ഇപ്പോഴേ പരിശീലിക്കുന്നത് നല്ലതാ.
കലേഷ് :)
സാജ് :)
സുനിൽ:)
ചന്ദ്രേട്ടൻ :)
ബെന്നി, ഭർത്താവിനോട് ആറാം തമ്പുരാൻ എന്നല്ല , നിങ്ങളു സാക്ഷാൽ ദൈവം തമ്പുരാൻ ആണെന്നു പറഞ്ഞാലും പുല്ലുവിലയാ. പുകഴ്ത്തലൊന്നും അവിടെ ഏശൂല. പിന്നെ ചിലസമയത്ത് നരസിംഹം ആകും. അപ്പോ ഞാൻ അക്കരെയക്കരെയക്കരെ കടക്കും.
പിന്നെ പൊന്തൻ മാട നേരറിയാൻ നടന്നിട്ടൊന്നും ഒരു കാര്യവുമില്ല. ഇൻസ്പെക്ടർ ബലറാം ആയി ആഗസ്റ്റ് ഒന്നിനു ആൾക്കൂട്ടത്തിൽ തനിയേ രാപ്പകൽ ജോണിവാക്കറും കൊണ്ട് കളിക്കളത്തിൽ വന്നാലും ക്ഷമിച്ചു എന്നൊരു വാക്ക് സൂര്യമാനസത്തിൽ ഉണ്ടാവില്ല.
Gauriiiiiiiii :)
മമ്മുക്കാ ഫൻസ് ആരും ഇല്ലെ ഇവിടെ?
ഒരു വടക്കൻ വീരഗാഥയും പാടി വന്ന ആ കിങിനെ, പലർക്കും വല്ല്യേട്ടനും കുട്ടേട്ടനും ഒക്കെയായ ആ രാക്ഷസരാജാവിനെ ആർക്കെൻകിലും മതിലുകൾക്കുള്ളിലാക്കാൻ പറ്റുമോ??
ന്യൂഡൽഹിയിൽ സമാധാനപാലനത്തിനായി ഇൻസ്പെക്ടർ ബൽറാമായും CBI ആയും ഒക്കെ ജാഗ്രതയോടെ മഴ എത്തും മുൻപെ എത്തിയ ആ ഹിറ്റ്ലർ നായർ സാബിനെ മറന്നോ??
മറവത്തൂർ കനവുകളുടെ വാത്സല്യം പല കാഴ്ചകളിലൂടെ പകർന്നു തന്ന ആ തച്ചിലേടത്തു ചുണ്ടന്റെ അമരക്കാരനെ ആയിരപ്പറയും വജ്രവും കൊടുത്തു തൊമ്മന്റെ മക്കൾ സ്വീകരിച്ചതല്ലെ?
ഇതെല്ലാം ഗാന്ധർവ്വത്തിനു മുൻപ്.
പിന്നെ നാണയത്തിനുവേണ്ടി അവർ പിണങ്ങി
അവൻ മൂന്നാം മുറ നടത്തി
അവൾ വാനപ്രസ്ഥത്തിനു പോയി.. :(
ഉദ്ദേശം??
mere jeevan saathi, pyar kiye jhaa
javaani dhivaani khoob soourath
sidhi padosan....
Geeth gaaya patharom mein swargam
Sathyam sivam sundharam.
paaduka nee ee purshantharathile-
soorya gayathrikal soorya ghayathrikal...
saarike suuu rike..
mere jeevan saathi, pyar kiye jhaa
javaani dhivaani khoob soourath
sidhi padosan....
Geeth gaaya patharom mein swargam
Sathyam sivam sundharam.
paaduka nee ee purshantharathile-
soorya gayathrikal soorya ghayathrikal...
saarike suuu rike..
സൂ...
അടിപൊളി..!!
ഉഗ്രൻ...!!
ലാലേട്ടൻ കീ ജയ്..!
സൂ ചേച്ചി, അവന്റെയും അവളുടെയും ബാക്കിഭാഗം ഇതാ വരുന്നു, ഞാന്‍ ഇതു എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനു വിരോധം ഉണ്ടെങ്കില്‍ അറിയിക്കണേ
അവന് ദാസനായി
അവള് വീജയനായി
അവന് ഭരതം ആയി
അവള് ദെവദൂതന്‍ ആയി
അവന് നാട്ടുരാജാവായി
അവള് പ്രജയായി
അവന് അഗ്നിദേവനായി
അവള് ചന്ദ്രോല്‍സവം ആയി
അവന് ഗാന്ധിനഗര്‍ സെക്കന്റ്സ്റ്റ്രീറ്റായി
അവള് വിയറ്റ്നാംകോളനിയായി
അവന് കളിപ്പാട്ടമായി
അവള് മിന്നാരമായി
അവന് വരവേല്പ്പായി
അവള് വാമനപുരം ബസ്സ് റൂട്ടായി
അവന് അധിപനായി
അവള് പിന് ഗാമിയായി
അവന് ബാലേട്ടനായി
അവള് നസീമയായി
അവന് ഉടയോനായി
അവള് പ്രേക്ഷകയായി
അവസാനം ദേഷ്യം വന്നു തീയറ്ററും തല്ലിപ്പൊളിച്ചു പ്രോജക്ടര്‍ വടക്കോട്ട് എടുത്ത് എറിഞ്ഞ് കിഴക്കോട്ട് ഒരു നടത്തം വെച്ചു കൊടുത്തു. അവനു ദേഷ്യം വന്നു.അവന് ചോദിച്ചു "നീ ഈ ചെയ്യുന്നിതിന്റെ conditionalityഎന്താ. അവള് പറഞ്ഞു, "നീ പോ മോനെ ദിനേശാ".
ഏതോ ഒരു ഓട്ടോറിക്ഷാ സ്റ്റാന്റിലു ഞായറാഴ്ച ഉച്കക്കു, കുറേപേർ ഓട്ടം കിട്ടാതേ കുടി നിക്കുന്ന ഒരു പ്രതീതി.......
ഏയ്... ഓട്ടോ........
:)
ആദി :) മമ്മൂക്ക ഫാനും ഉണ്ടല്ലോ.
ദേവൻ :) തുളസി :) റോക്സി :)
ഗന്ധർവൻ :)
വർണമേഘങ്ങൾ ശരിക്കും മനസ്സിലുള്ളതു പറയൂ :)
നവനീതാ :) ഞാൻ കോപ്പിറൈറ്റിനു കേസ് കൊടുക്കും :)
അതുല്യ :) ഭാഗ്യം ഓട്ടോറിക്ഷാസ്റ്റാന്റ് എന്നല്ലേ പറഞ്ഞുള്ളൂ.
അനിൽ :)
എന്നിട്ട് വേണം ഞാൻ അഹങ്കാരി ആണെന്ന് പറയാൻ...അല്ലേ...
വേല മനസിലിരിയ്ക്കട്ടെ....!!
വർണം ;) അതൊന്ന് ഇനി പ്രത്യേകം പറയാൻ ഉണ്ടോ?
Post a Comment
Subscribe to Post Comments [Atom]
<< Home