എനിക്കൊരു കാര്യം പറയാൻ ഉണ്ടല്ലോ....
എനിക്കൊരു കാര്യം പറയാൻ ഉണ്ട്. പറഞ്ഞോ പറഞ്ഞോ നിന്റെ കുറേ കാര്യം ആയില്ലേ ഞങ്ങളൊക്കെ കേൾക്കുന്നു, ഇനി ഇതുംകൂടെ കേട്ടാലും ഒന്നും സംഭവിക്കില്ല എന്നല്ലേ നിങ്ങൾ പറയുന്നത്. എന്തു ചെയ്യാം? പറയാൻ ഉള്ളത് ഞാൻ എവിടേം പറയും . അതെന്റെ ഒരു നല്ല(?) സ്വഭാവം ആയിപ്പോയി. പിന്നെ ഞാൻ ഇതു പറഞ്ഞൂന്നു കരുതി ആരും എന്നെ ഒരു അഹങ്കാരി ആയി കാണരുത് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് കുറച്ച് അരിശം വരും. മുഖസ്തുതിയാണെന്ന് വിചാരിക്കരുത് എന്ന് പറഞ്ഞാൽ നിങ്ങൾക്ക് അരിശം കൂടും. നിങ്ങൾ പറയും ഒന്ന് വേഗം പറഞ്ഞ് തുലയ്ക്കുന്നുണ്ടോ മനുഷ്യനെ മിനക്കെടുത്താതെ എന്ന്. എന്നാലും പറയാൻ ഉള്ളത് പറഞ്ഞാൽ അല്ലേ കേൾക്കാൻ പറ്റൂ. ച്ഛെ! ഇതെന്തൊരു ശല്യം എന്ന് നിങ്ങൾ പറയുന്നത് ഞാൻ കേട്ടു. അതുകൊണ്ട് ഇനി തടി കേടാക്കാതെ വേഗം പറയാം.
ഇതെന്റെ നൂറാമത്തെ പോസ്റ്റ് ആണ്. ഇതുവരെ എല്ലാവരും തന്ന അനുഗ്രഹങ്ങളും അഭിനന്ദനങ്ങളും പാരവെയ്പ്പും ക്ഷമപരീക്ഷണവും എല്ലാം ഇനീം ഉണ്ടാവും എന്നുള്ള ഉറച്ച വിശ്വാസത്തിൽ..... ഞാൻ ബ്ലോഗ്ഗിങ്ങ് തുടരുന്നതാണ്.
മലയാളം ബ്ലോഗ്ഗിങ്ങ് സാധ്യമാക്കിയ എല്ലാ മഹാന്മാർക്കും, എന്റെ ബ്ലോഗ് സുഹൃത്തുക്കൾക്കും, വെറും വായനക്കാരായി അണിയറയിൽ ഇരിക്കുന്ന എന്റെ മറ്റു പ്രിയസുഹൃത്തുക്കൾക്കും പിന്നെ എന്നെ ബ്ലോഗിങ്ങിലേക്ക് അറിയാതെ കയറ്റിവിട്ട മോളുവിനും, അവളുടെ ചാച്ചനും, അവരെ ഒന്നു കണ്ടുകിട്ടിയിട്ട് രണ്ടു പറയാൻ കാത്തിരിക്കുന്ന സഹികെട്ട എന്റെ വായനക്കാർക്കും, പിന്നെ ഈശ്വരനും, കാലനും ഒക്കെ നന്ദി. ആരെങ്കിലും എന്നെ വധിക്കുന്നതുവരെ ഈ വധം തുടരാൻ സാധ്യത ഉണ്ട്.
22 Comments:
Congratulations!
Way to Gooooo :)
സൂ...
നൂറ് ആയിരമാകട്ടെ!
ആയിരം പതിനായിരമാകട്ടെ!
പതിനായിരം പത്തുലക്ഷമാകട്ടെ!
പത്തുലക്ഷം നൂറ് കോടിയാകട്ടെ!
(അപ്പഴേക്കും കാലനു ക്ഷമകെടും!)
എല്ലാവരെയും ചിരിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്നതിലും ഇടയ്ക്ക് കണ്ണു നനയിക്കുന്നതിലൂം ഒരുപാട് സന്തോഷം..
ദൈവം അനുഗ്രഹിക്കട്ടെ....
ആശംസകളോടെ...
കലേഷ്
പി.എസ്: ഇതിനിടയ്ക്ക് മുങ്ങുകയും ചെയ്യാറില്ലേ? ഇനി മുങ്ങുന്നതിനു മുൻപ് ഒന്ന് പറഞ്ഞിട്ട് ആയിക്കൂടേ സൂ?
su : 100 not out.
congratulations
Nooram postinu nooraayiram aasamsakal Su:)
എട്ട്
പത്ത്
ഏഴ്
അഞ്ച്
ആറ്
എട്ട്
പതിനഞ്ച്
ഒൻപത്
പതിനഞ്ച്
പന്ത്രണ്ട്
അഞ്ച്
അങ്ങനെ നൂറ്!
സൂന്റെ ബൂലോഗത്തിന് നൂറ് ആശംസകൾ!
su enthaa ezhutheeth~ nnu vaayikkaan patteellya..(dont have comp with unicode installed and varamozhi..)
ennaalum comments kalil ninnum manasiilaayi Su century aTichchenn~.. ellaavidha aasamsakaLum.. double,triple... angane kuRE bLOg~ century-kal varatte ennu aasamsikkunnu..
pullUrAn
ഇതൊന്നാഘോഷിക്കണ്ടേ? ഒരു നൂറൊഴിക്കട്ടേ കൂട്ടുകാരേ?
സൂ, ആശംസകൾ, അഭിനന്ദനങ്ങൾ!
നൂറ് പോസ്റ്റിങ്ങുകൾ. അതും വെറും പോസ്റ്റിങ്ങല്ല..'സൂ' പോസ്റ്റിങ്ങുകൾ.
ഇനിയും കണ്ടമാനം പോസ്റ്റിങ്ങ് നടത്താൻ സൂവിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
തുടരട്ടങ്ങനെ തുടരട്ടേ....കാത്തിരിക്കുന്നു, കാതോർത്തിരിക്കുന്നു......
vijayakaramaaya nooram postinu ashamsakal..
noor post o? ezhuthi ezhuthi SU nte viralile njarambu randennam kathi poyennu kettello... alla ivide color thoranam okke valichu ketti Loudspeaker okke vechu pattokke ittu koodey SU? nalla naalu tamil paattidu manassu thurannonnu dapangooch dance kalichittu kore nalayi; any way congrats dear... keep on impressing Us dear; have a good day
ayyo marannu chodikkan "HOW R U?"
sau post pahle, hamein tumse admiration dhaa...
aaj bhee hai...
kal bhee rahegaa....
എനിക്കും ഒരു കാര്യം പറയാനുണ്ട്...........പറഞ്ഞോട്ടെ??
ഞാന്‍ ഇതു സുവിന്റെ നൂറാമത്തെ പോസ്റ്റാണു വായിക്കുന്നത്.അതുകൊണ്ടു എനിക്കും സുവിനും
"നൂറാം ബ്ലോഗു " ദിനാശംസകൽ!!! :)
തുളസി :) കലേഷ് :) കുമാർ :) രാത്രി :) അനിലേട്ടാ :) പുല്ലൂരാൻ :) ദേവൻ :) വിശാലമനസ്കൻ :) പാപ്പാൻ :) അതുല്യ :) ജിത്തു :) സിങ്ങ് :) ആദിത്യൻ :)
saj :) DB :)
su ente peru postil prathyegichu iittilyaa //crybaby nheeeee nheeeee .. lol
congrats to SU's frnds... ningalude okke sahanasakhthi aparam hehehehehehe
ayoooo aa anonymous njano tto SU :( peru ezhuthan marannu poyi ..
Gauree nee ingngane anonymous aayi varalle. :) eeswaraaa enne enthina kaliyaakkunnathu.? ningngaleppoleyulla sahrudayar ullathukontalle ee blog ingngane izhanjnju pokunnath. hehe
enikku 2 kaaryam parayanundu.
Blog izhanju pokunnathu anonymousukaarale- thiricharivu kemam.
Blog nirangunnathu century adikkan vendi overkual ellam paazhakkunna
kalikkar. archivekalil per varum. pakshe team tholkkum.
1000 su pushpangal vidaratte.
--
Posted by samanahrudayan/anonymous to Suryagayatri at 10/21/2005 02:09:57 PM
ഈ ബ്ലോഗ് ചീഞ്ഞ തക്കാളി എന്നു പറഞ്ഞുകേട്ട വിഷമത്തിൽ ഞാൻ മായ്ച്ചുകളഞ്ഞതാ മുകളിൽ ഉള്ള കമന്റ്. വീണ്ടുവിചാരം വന്നപ്പോൾ പിന്നേം വെച്ചു. {എന്തായാലും കിണറ്റിൽ ചാടാഞ്ഞത് നന്നായി.വെള്ളം കുടിച്ചേനെ}
Congrats Su on your 100th post.I am a regular reader of your posts..and i am sure there are many more who regularly read your post...but rarely comment :-)
keep up the good work..and goodluck ..and do keep on blogging
have great days!
inyum inyum vadhangal undakatey ennu ashamsikkunnuu....
enittu itheley best blogs eduthu oru book publish cheyannam :)
esvee :) welcome and thanks.
monu :) ഇതിൽ ബെസ്റ്റ് പോസ്റ്റുകൾ ഒന്നും ഇല്ല. മുഴുവൻ ചീഞ്ഞ തക്കാളികളാ. ആശംസക്ക് നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home