പ്രണയം ?
പ്രണയം കഴുത്തില്‍ ചുറ്റിയ പാമ്പാണെന്ന് ആരോ പറഞ്ഞു കേട്ടതിന്റെ ശേഷമാണ് അതിനെ അയാള്‍ പേടിച്ചു തുടങ്ങിയത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും ആ ചുറ്റ് അയാള്‍ അഴിച്ച് ദൂരെയെറിഞ്ഞു. അല്പകാലം വിഷാദവാനായി കാണപ്പെട്ടുവെങ്കിലും പെട്ടെന്നു തന്നെ ആ അവസ്ഥയില്‍ നിന്ന് കരകേറാന്‍ അയാള്‍ക്ക് കഴിഞ്ഞു. ഓഫീസില്‍ ചെന്നപ്പോള്‍ സ്റ്റെനോ, റോസിയാണ് ആദ്യം ചോദിച്ചത്. വിദേശത്തെ പായ്ക്കിംഗ് കമ്പനിക്ക് ഡ്രാഫ്റ്റിനോടൊപ്പം അയക്കേണ്ട കത്തിന്റെ ഉള്ളടക്കം പറഞ്ഞുകൊടുക്കുകയായിരുന്നു അയാള്‍.
‘എന്തെങ്കിലും പ്രശ്നമുണ്ടോ സര്‘?
ഞെട്ടി. അയാള്‍ ചോദിച്ചു. ‘എന്താ?’
‘അല്ല ,പറഞ്ഞു തരുന്നതിനിടയില്‍ ആലോചനയ്ക്ക് കുറേ സമയം എടുക്കുന്നതുപോലെ തോന്നി.’
‘ഓ... ഒന്നുമില്ല’ എന്നു പറഞ്ഞ് അപ്പോള്‍ ഒഴിഞ്ഞുമാറിയെങ്കിലും എന്തോ ഒന്ന് തന്നെ അലട്ടുന്നുണ്ടെന്ന് പലര്‍ക്കും തോന്നാന്‍ തുടങ്ങിയത് അയാളെ ആശ്ചര്യപ്പെടുത്തി. ഓഫീസില്‍, മീറ്റിങ്ങുകളില്‍, സുഹൃദ് കൂട്ടങ്ങള്‍ക്കിടയില്‍, എന്തിന്, അസ്തമയസൂര്യനെ കാണാന്‍ പോകുന്ന കടല്ക്കരയില്പ്പോലും തനിക്ക് അപൂര്‍ണത അനുഭവപ്പെടുന്നതായി അയാള്‍ക്ക് തോന്നിത്തുടങ്ങി. അഴിച്ച് വെച്ച ചെരുപ്പ് തിരികെ ഇടാന്‍ മറന്ന പ്രതീതി. അവസാനം അയാള്‍ കണ്ടുപിടിച്ചു. ഒഴിവാക്കിയ പ്രണയം. കടിച്ചാലും വരിഞ്ഞു മുറുക്കിയാലും അതില്‍ മരിക്കുന്നത് സുഖമുള്ളൊരു കാര്യമാണെന്ന്. അയാള്‍ വീണ്ടും അതിനെ എടുത്ത് കഴുത്തില്‍ ചുറ്റി, ജീവിതം പൂര്‍ണമാക്കി.
4 Comments:
സു പ്രണയത്തെപ്പറ്റി എല്ലാമറിയുന്നവളാണെന്നു തോന്നുന്നു. എത്ര പറഞ്ഞിട്ടും തീരാത്തത്ര പ്രണയ ഗാഥകള്‍!! നന്നായിരിക്കുന്നു, സു :)
ഇന്ദുവിന് സ്വാഗതം :)
പിണങ്ങിയാൽ തല്ലിക്കൊല്ലും,
ഇണങ്ങിയാൽ നക്കിക്കൊല്ലും എന്നു പറഞ്ഞ പോലെ ആണൊ? എന്തായാലും മരണം ഉറപ്പാണല്ലെ?
തുളസി :)
ആദി :)
Post a Comment
Subscribe to Post Comments [Atom]
<< Home