പ്രണയം പലതരം.
മഴയായ് പ്രണയം പൊഴിഞ്ഞീടുകില്‍,
ആ മഴയില്‍ നനയാന്‍ മടിക്കില്ല ഞാന്‍.
മരുന്നായ് പ്രണയം മാറീടുകില്‍,
ആ മരുന്നു കഴിക്കാന്‍ മടിക്കില്ല ഞാന്‍.
രോഗമായ് പ്രണയം വിരുന്നു വന്നീടുകില്‍,
രോഗിണിയാവാന് മടിക്കില്ല ഞാന്‍.
കാലനായ് പ്രണയം കടന്നു വന്നീടുകില്‍,
മരണത്തെ പുല്കാന് മടിക്കില്ല ഞാന്‍.
( 'സു ഇത് കവിതയാണോ?'
'അല്ല, ഒലക്കപ്പിണ്ണാക്കാ'.
'രണ്ടു വരി കൂട്ടണം'.
'എന്ത് ?'
‘സു-വായ് പ്രണയം പിറകെ വന്നീടില്‍,
ഓടി രക്ഷപ്പെടാന്‍ മടിക്കില്ല ഞാന്‍.’
'നിങ്ങക്കു വേറെ ജോലിയില്ലേ?'
'ജോലീന്ന് പറഞ്ഞപ്പോഴാ ഓര്‍ത്തേ'.
'എന്ത്?'
‘ജോലിയായ് പ്രണയം കടന്നുവന്നീടുകില്,
രാജിവെച്ചൊഴിയാന്‍ മടിക്കില്ല ഞാന്‍ '
'ഈശ്വരാ.... എനിക്ക് കണ്ട്രോള് തരൂ....' )
17 Comments:
:)
വിശാലാ :)
bLogaai pRaNayam kaTannu vanneeTukil,
oru comment-adikkaan maTikkilla njaan!
നന്നായിട്ടുണ്ട്.
ഈശ്വരാ.... എനിക്കും തരൂ 2 കിലോ കണ്ട്രോള് ...
ഈശ്വരാ.... എനിക്കും തരൂ 2 കിലോ കണ്ട്രോള് ...
my gaad
ippo prenayam anello mikkapozum vishayam ...:)
ജോ :)
സാക്ഷി :)
അതുല്യച്ചേച്ചീ :) മൊത്തം 4 കിലോയോ? ഈശ്വരാ... കണ്ട്രോള് ആണെങ്കിലും അതിനും ഒരു കണക്കു വേണ്ടേ?
മോനൂ :) പ്രണയം ഉപേക്ഷിച്ചു.
കൊള്ളാം സൂ....
ഫ്രണയം (കുതിരവട്ടം പപ്പു പറയുന്നതുപോലെ) കണ്ടുപിടിച്ചേക്കുന്നതെന്തിനെന്നറിയാമോ???
വേറെ കാര്യം പറയാനാണ്.. സുനിലും സു- എന്നെഴുതുന്നു.. സു-ഉം സു എന്നെഴുതുന്നു... ആര്‍ക്കാണ് യഥാര്‍ത്ഥ സു-ന്റെ കോപ്പിറൈറ്റ്? അതോ അതു തന്നെയാണയോ ഇത്? സുമതി സുജാത സുള്‍ഫീക്കര്‍ സുനില്‍ സുമാത്ര...
സൂ...ക്കറ് മേരെ മന് കൊ .....ക്യാ ഇശാരാ...
സു, പ്രണയം മണ്ണാംകട്ട ആണ്, ഒരു മഴ മതി..........( എന്തൊരു ഭാവന അല്ലേ????)
:))
ബിന്ദു
പ്രണയം മണ്ണാങ്കട്ടയായി വന്നാല്‍
മഴയായി വരാന്‍ മടിക്കില്ല്യ ഞാന്‍
-സു-
അനോണീ,
ഈ -സു-, ഇങ്ങനെ “-സു-“ എന്ന് എഴുതും. അപ്പോ മനസ്സിലാക്കാം ഇത് സുനിലാണെന്ന്. സംഗതി സിമ്പിള്‍!
-സു- എന്ന സുനില്‍
ഒരു പോസ്റ്റായി പ്രണയം ബ്ലോഗില്‍ വന്നീടുകില്‍,
കമന്റിടാന്‍ മടിക്കില്ല ഞാന്‍.
കലേഷ് ജീവിതപങ്കാളിയെ കണ്ടെത്തി തിരിച്ചെത്തിയതില്‍ സന്തോഷിക്കുന്നു. :)
ബിന്ദു :)
സുനില്‍ :)
ശ്രീജിത് :)
കലേഷ് ജീവിതപങ്കാളിയെ കണ്ടെത്തി തിരിച്ചെത്തിയതില്‍ സന്തോഷിക്കുന്നു. :)
ബിന്ദു :)
സുനില്‍ :)
ശ്രീജിത് :)
അപ്പോ ഇവരോക്കെ കലേഷിന്റെഒപ്പം പോയവരാ? അല്ലാ, വല്ലാ ശാദി.കുത്ത്.കോം കാരോ സൂ?
പ്രണയം പോയ വഴി ആരെങ്കിലും കണ്ടെങ്കിൽ ഒന്നു പറയണെ, പുറകെ പോയി ചോദിക്കാനാണ്... “ന്തായിട്ടാണ് ആക്ച്വലി വരുന്നതെന്ന്..”
അവരും നമ്മളും ഒക്കെ ബാരാത്തീസ് ആയിട്ടു പോവും അതുല്യച്ചേച്ചിയേ.
ആദി :) നിന്റെ പ്രണയം വരുന്നത് ഏത് രൂപത്തില്‍ ആണെന്ന് പറയാന്‍ പറ്റില്ല.
Post a Comment
Subscribe to Post Comments [Atom]
<< Home