Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, February 25, 2006

ദാസപ്പചരിതം ഒന്ന്!

നാട്ടിന്‍പുറം.

അവിടുത്തെ സഹൃദയരായ കുറച്ച് പേര്‍ നാട്ടുകാര്‍ക്ക് വേണ്ടി കലാപരിപാടികള്‍ സംഘടിപ്പിച്ചു.

പാട്ട്, ഡാന്‍സ്, തുടങ്ങിയവ കൂടാതെ ഒരു നാടകവും തട്ടിക്കൂട്ടി.

നാടകത്തില്‍ നായകന്റെ സഹോദരിയുടെ കാമുകന്റെ റോള്‍ കിട്ടിയത് കടയില്‍ ജോലിക്ക് നില്‍ക്കുന്ന ദാസപ്പന് ആയിരുന്നു. ചെറിയ റോള്‍ ആയതിനാലും, ഡയലോഗ് അധികമൊന്നും ഇല്ലാത്തതിനാലും ദാസപ്പന്‍ റിഹേഴ്സലിന് വല്യ താത്പര്യം കാണിച്ചില്ല. പതിവുപോലെത്തന്നെ നാടകം അരങ്ങേറുന്ന ദിവസവും കടയില്‍ ജോലി കഴിഞ്ഞ് കള്ള് ഷാപ്പില്‍ കയറി നാടകസ്ഥലത്തെത്തി. തന്റെ അഭിനയം തെളിയിക്കേണ്ട സമയം ആയപ്പോള്‍ ആടിയാടി സ്റ്റേജില്‍ കയറി. കാത്തുനിന്ന കാമുകിയുടെ അടുത്ത് ആടിയാടി എത്തി. പിന്നില്‍ നിന്ന് പറഞ്ഞുകൊടുത്ത ഡയലോഗ് “ പ്രിയേ, പിണക്കമാണോ” എന്നത് അവളെ നോക്കി ദാസപ്പന്‍ പറഞ്ഞു “ പ്രിയേ, പിണ്ണാക്ക് വേണോ”. പിന്നീടിതുവരെ ദാസപ്പന്‍ സ്റ്റേജില്‍ കയറിയിട്ടില്ല.

11 Comments:

Anonymous Anonymous said...

ദാസപ്പ ചരിതം രണ്ട്‌ പോരട്ടെ..
:)
ബിന്ദു

Sun Feb 26, 07:48:00 am IST  
Blogger Kalesh Kumar said...

കൊള്ളാം സൂ...

Sun Feb 26, 05:03:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

അപ്പോള്‍ പിന്നില്‍ നിന്നും പ്രോം‌പ്റ്റര്‍ പറഞ്ഞുകൊടുത്തു:“ശ്ശെ, അങ്ങനെയല്ല; പ്രിയേ, എന്നോടു പിണക്കമാണോ”

ദാസപ്പന്‍ വീണ്ടും മൊഴിഞ്ഞു:“പ്രിയേ, എള്ളിന്‍ പിണ്ണാക്കു വേണോ?”

Sun Feb 26, 05:27:00 pm IST  
Blogger സു | Su said...

ബിന്ദു :) ഉം ഉം..

കലേഷേ :) നന്ദി.

വി പി. എന്നാല്‍ പേരു മാറ്റി വിശ്വചരിതം എന്നാക്കിയാലോ?

വായിക്കാന്‍ സന്മനസ്സു കാണിച്ച എല്ലാവര്‍ക്കും നന്ദി.

Mon Feb 27, 10:54:00 am IST  
Blogger Sreejith K. said...

"ദാസപ്പചരിതം ഒന്ന്!" ???

അപ്പൊ ഇനിയും ഉണ്ടോ. പോരട്ടങ്ങിനെ പോരട്ടെ. കലക്കിയിട്ടുണ്ട് കേട്ടോ. ഈ ദാസപ്പന്‍ എന്തൊരു മണ്ടനാ.

Mon Feb 27, 12:28:00 pm IST  
Blogger സു | Su said...

ശ്രീജിത്തേ നിന്നെ ദാസപ്പനു പരിചയപ്പെടുത്തിയാലോ?

Mon Feb 27, 01:36:00 pm IST  
Blogger ചില നേരത്ത്.. said...

ദാസപ്പന്റെ ഡയലോങ്ങ് വേറെവിടെയോ കേട്ടമാ‍ാതിരി..;)

Mon Feb 27, 01:44:00 pm IST  
Blogger Sreejith K. said...

അതിനെന്താ, ഞാനും ദാസപ്പനും നല്ല ബെസ്റ്റ് ഫ്രണ്ട്സ് ആകുമെന്നാ ദാസപ്പചരിതം കണ്ടിട്ട് തോന്നുന്നെ.

Mon Feb 27, 01:47:00 pm IST  
Blogger അരവിന്ദ് :: aravind said...

അപ്പോള്‍ പിന്നില്‍ നിന്നും പ്രോം‌പ്റ്റര്‍ പറഞ്ഞുകൊടുത്തു:“ശ്ശെ, അങ്ങനെയല്ല; പ്രിയേ, എന്നോടു പിണക്കമാണോ”

ദാസപ്പന്‍ വീണ്ടും മൊഴിഞ്ഞു:“പ്രിയേ, എള്ളിന്‍ പിണ്ണാക്കു വേണോ?”

പ്രോം‌പ്റ്റര്‍ക്കു ദേഷ്യം വന്നു : “അങ്ങനെയല്ലെടാ കന്നാലീ, നിന്നോടു പിണക്കമാണോ എന്നു ചോദിക്ക്!“

ദാസപ്പന്‍ ഓക്കേ എന്നു തലയാട്ടി നായികയോടലറി:
“കന്നാലീ, നിന്നോടാ ചോയ്ചേ, പിണ്ണാക്കു വേണോ ന്ന്!“

Mon Feb 27, 02:49:00 pm IST  
Blogger സു | Su said...

ഇബ്രു :) കേട്ടിട്ടുണ്ടാകാം.

ശ്രീജിത്ത് :) ദാസപ്പനു നിന്റെ അഡ്രസ്സ് കൊടുത്തു.

അരവിന്ദ് :)

Tue Feb 28, 05:26:00 pm IST  
Blogger Sreejith K. said...

ദാസപ്പനോട് “ഞാന്‍ പ്രണയത്തിലാണ്” എന്നു പറയാന്‍ പറഞ്ഞിരുന്നെങ്കില്‍ ദാസപ്പന്‍ “ഞാന്‍ പണയത്തിലാണ്” എന്നു പറഞ്ഞേനെ, അല്ലെ സു?

വിലാസം കൊടുത്തത് നന്നായി. ഇനി ഇപ്പൊ ഞങ്ങള്‍ക്കു അന്യോന്യം കളിയാക്കി ചിരിക്കാമല്ലോ.

Tue Feb 28, 05:34:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home