കഴിഞ്ഞ കഥ!
കരളിനെപ്പോലെ കണ്ടവള്‍,
കാത്തുനില്‍ക്കാതെ കടന്നുകളഞ്ഞപ്പോള്‍,
കദനം നിറഞ്ഞൊരു കഥയെഴുതി,
കഥയ്ക്കല്‍പ്പം ക. കിട്ടി.
കിട്ടിയത് കൊണ്ട് കള്ള് വാങ്ങി,
കുടിച്ച് കുടിച്ച് കഥ കഴിഞ്ഞു.
This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
12 Comments:
പ്രേമനൈരാശ്യം ഒരുപാടു വരുന്നുണ്ടല്ലോ സു-വിന്റെ ബ്ലോഗില്‍. എന്താ സു-വിന്റെ സത്യത്തിലുള്ള കഴിഞ്ഞ കഥ?
അതും, എല്ലാം ഒരു പെണ്ണിന്റെ വീക്ഷണകോണില്‍ അല്ല, മറിച്ച് ആണിന്റെ. എന്തോ എവിടെയൊ കുഴക്കുന്നല്ലോ !!!
എല്ലാം വളരെ പെട്ടെന്നായിരുന്നല്ലോ..
അതുകൊണ്ടു നന്നായി..പത്ത് പതിനഞ്ച് വര്‍ഷം എന്നൊക്കെ എഴുതി ചേര്‍ത്തിരുന്നുവെങ്കില്‍ പലര്‍ക്കും തോന്നും ഇതെന്റേത് കൂടിയല്ലേന്ന്..
മനോഹരമായ കുട്ടികവിത..
സമര്‍പ്പണം ഒന്നും ഇല്ലേ?
ഇല്ലല്ലോ ശ്രീജിത്തേ. വേറെ എവിടെ വന്നു? എന്റെ കഥ കഴിഞ്ഞില്ല. ഞാന്‍ ഇപ്പോഴും ഉണ്ട്.
കഥ എഴുതുന്നയാള്‍ക്ക് വീക്ഷണകോണ് ഏതുമാവാം.
ഇബ്രു :) തോന്നുമോ? സമര്‍പ്പണം ഇല്ല തല്ക്കാലം.
തുളസി :) എന്നാലും ഇപ്പോഴും ഇങ്ങനെ നടക്കുന്നില്ലേ?
കദനം 'കൊണ്ട്’ കഥയെഴുതിക്കൂടായിരുന്നോ?
കണ്ണീരില്‍ കുതിര്‍ന്നൊരു 'കദന കദ'.
ബിന്ദു
‘ക’ കൊണ്ടെഴുതിയ കദന കഥയാണെങ്കില്‍ കിട്ടിയ ക.യില്‍നിന്നു കുറച്ചു ക., ‘ക’ കണ്ടുപിടിച്ച കുട്ടികള്‍ക്കും കൊടുക്കുക കേട്ടോ!
കഥ കഴിഞ്ഞപ്പോൾ കനലെരിഞ്ഞു..
കനലെരിഞ്ഞപ്പോൾ കാറ്റുണർന്നു..
കാറ്റുണർന്നപ്പോൾ കഥ പരന്നു
കാതുകളിലൊക്കെയും കാര്യമെത്തി..!
അനിലേട്ടാ :) വേണ്ടി വരും.
ബിന്ദു :)ഹഹ
പെരിങ്ങോടാ :) കിട്ടിയത് വരമൊഴിയില്‍ വേണോ വാമൊഴിയില്‍ വേണോ;)
വര്‍ണം :) കണ്ണ് കലങ്ങി.
വളരെ മനോഹരമായി ജീവിത യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാട്ടി. സ്ത്രീ എന്നും പുരുഷനെ വിരഹത്തിന്റെ കാണാക്കയങ്ങളിലേക്കു തള്ളിയിട്ടു സുരക്ഷിതമായ ഭാവിയിലേക്കു പറന്നുയര്ന്നിട്ടല്ലെയുള്ളു !
lonelyheart ഒരു ഫെമിനിസ്റ്റ് തന്നെ. സംശയമില്ല്യ.
കീരിക്കാടന്‍,
“സ്ത്രീ എന്നും പുരുഷനെ വിരഹത്തിന്റെ കാണാക്കയങ്ങളിലേക്കു തള്ളിയിട്ടു സുരക്ഷിതമായ ഭാവിയിലേക്കു പറന്നുയര്ന്നിട്ടല്ലെയുള്ളു!"
പിന്നെ അല്ലാതെ? അവളു പോയീന്ന് ഉറപ്പ് വരുത്തേണ്ട താമസം മാത്രമേയുള്ളൂ കയത്തില്‍ നിന്ന് കയറി വരാന്‍.
lonley heart :)
ആര്‍ക്കറിയാം?
കരളിനല്ലേ കുഴപ്പം. അതും കൊണ്ടവള്‍ കടന്നു കളഞ്ഞു. ഫലം- ലിവറ് സീറോസിസ്. എല്ലാം കഴിഞ്ഞു കഷ്ടം!!!!!!!!!!!!!!!!!.
ആ ഭയംകരി എവിടെ-
എന്നില്‍ രോഷം തിളക്കുന്നു.
സു- പറയു പറയു കളമൊഴി നീ
Post a Comment
Subscribe to Post Comments [Atom]
<< Home