വെള്ളം!
ഉമ്മച്ചനു 50 വയസ്സായപ്പോഴാണ് രോഗങ്ങളും വീട്ടില്‍ വന്നു കയറാന്‍ തുടങ്ങിയത്. ബിസിനസ്സ് നോക്കി നടത്തല്‍, ഭക്ഷണം കുശാലായി കഴിക്കല്‍, വെള്ളമടി, ഇതിലൊന്നും ഒരു കുറവും കാണിക്കാത്ത ഒരാള്‍ ആയിരുന്നു ഉമ്മച്ചന്. അങ്ങനെ ഒരു സുഖിമാന് ആയി നടക്കുകയാണ് ആള്.
ബി.പി. കുറച്ച് കൂടുതല്‍ ഉണ്ടെന്ന് ഡോക്ടര്‍ കണ്ടുപിടിച്ചപ്പോഴാണ്, തനി കേരളീയനായ ഉമ്മച്ചന് ആയുര്‍വേദ ചികിത്സ തന്നെയാവാം എന്ന് തോന്നിയത്. ഒരു ആയുര്വേദകേന്ദ്രത്തില്പ്പോയി, ഉഴിച്ചിലും പിഴിച്ചിലും ഒക്കെ നടത്തി. വൈദ്യര് കൊടുത്ത ഉപദേശങ്ങളും വാങ്ങി വീട്ടിലെത്തി. കൂട്ടുകാരോടും നാട്ടുകാരോടും, വീട്ടുകാരോടും ചികിത്സയുടെ മാഹാത്മ്യം പറഞ്ഞു കേള്‍പ്പിച്ചു.
പിറ്റേന്ന് ഇരുട്ടിയപ്പോള്‍ ഉമ്മച്ചനെ ബാറിനു മുന്നില്‍ കണ്ട് പലരും ഞെട്ടി. ചികിത്സയും കഴിഞ്ഞ് പിന്നേം പഴയ പരിപാടിയില്‍ തന്നെ എത്തിയോ എന്ന് വിചാരിച്ച് പരിചയക്കാര് ഉമ്മച്ചനെ സമീപിച്ചു.
ഉമ്മച്ചന് പറഞ്ഞു " ചികിത്സകന് പറഞ്ഞിട്ട് തന്നെയാ വന്നത്. അയാള്‍ പറഞ്ഞത് മൂന്നിലൊരു ഭാഗം ആഹാരം, ഒരു ഭാഗം കാലി, പിന്നൊരു ഭാഗം വെള്ളവും ആയിരിക്കണമെന്നാ. പച്ചവെള്ളം കുടിച്ചാല്‍ മൂന്നിലൊരു ഭാഗം നിറയുമോ? അതുകൊണ്ട് ഈ "വെള്ളം" ആയിക്കോട്ടേന്ന് വെച്ചു".
കേട്ടവര്‍ക്ക് ബാറില്‍ കയറാതെ തന്നെ ബോധം പോയി.
18 Comments:
പഥ്യം നോക്കാന്‍ പറ്റിയ ആളു തന്നെ. ഹ...ഹ..ഹ
ബിന്ദു
സു- എന്നാല്‍ അയത്ന ലളിതമായി കാര്യങ്ങള്‍ എഴുതുന്ന എന്നൊരറ്ത്ഥം ഭാവിയില്‍ വന്നു കൂടെന്നില്ല.
വിഭക്തി പ്റതിയങ്ങളില്ലാത്ത, വിജ്ഞാന ജാട ഇല്ലാത്ത, ജീനിയസ് ചമയാത്ത സു- ബ്ളോഗിലെ മറ്റെഴുത്തുകാറ്ക്കു എന്നും മാത്റുക ആകട്ടെ.
കൊച്ചു കൊച്ചു പിണക്കങ്ങള്‍ കെറുവിക്കലുകള്, അതെല്ലാം ഞൊടിയിടയില്‍ മറക്കുകയും ചെയ്യുന്ന സു-വിന്റെ മനസ്സിന്റെ നൈറ്മല്ല്യം ഒരു പ്റഭാത സൂനത്തിന്റേതു. കുഞ്ഞച്ചനും അതിനു ദ്റുഷ്ടാന്തമോതുന്നു.
spelling mistakes regretted.
sorry,
kunjachchanalla ummachchan.
കൊള്ളാം സൂ.
ഇവിടെ ഉം അല്‍ കുവൈനിലെ “കുരുട്ട്” വിജയണ്ണനെ പോലെയുണ്ട് ഉമ്മച്ചന്!പുള്ളിക്കാരന് ബ്ലഡ് പ്രഷര്‍ കയറി മൂക്കീന്ന് ചോര വന്ന് നാട്ടില്‍ പോയി. വെള്ളമടിയും സിഗരറ്റ് വലിയും നിര്‍ത്തണമെന്ന് ഡോക്ടര്‍ പറഞ്ഞു. സിഗരറ്റ് വലി നിര്‍ത്തി. പകരം ബീഡി വലി തുടങ്ങി. വെള്ളമടി നിര്ത്താത്തതെന്താന്ന് ചോദിച്ചപ്പം “ഡോക്ടറുമാര് പറഞ്ഞത് കേട്ട് എല്ലാരൂം ജീവിച്ചിരുന്നെങ്കില്‍ ഈ ലോകമെന്നേ നന്നായിപ്പോയേനെ” എന്ന് പറഞ്ഞു പുള്ളി
നാണ്വാർക്ക് പ്രമേഹം കലശൽ. പഞ്ചസാര ഒഴിവാക്കിക്കൊള്ളാൻ ഡാക്ടറുടെ ഇണ്ടാസ്. പക്ഷേ കുമാരന്റെ ചായക്കടയിലെ പതിവുള്ള ചായകുടി മുടക്കണ്ടാന്ന് വെച്ചു. പഞ്ചാരയില്ലാതെയും ചായകുടിക്കാമല്ലോ...
“കുമാരോ.... പിൻസാരയില്ലാതെ ഒരുഗ്ലാസ്സ് ചായ
..........
....ഒരു നാലു നെയ്യപ്പോം കൂടെ”
(ആകപ്പാടെ വായിച്ച ഒരു വീക്കേയെൻ കഥയുടെ ഓർമ്മയിൽനിന്ന്)
1/3 ആഹാരം അതു വീട്ടിന്നു കഴിച്ചു
1/3 വെള്ളം അതു ബിവറേജസ് കോര്പ്പൊറേഷനീന്നു കുടിച്ചിട്ടുണ്ട്.
ഇനിയിപ്പോ വേണ്ടത് 1/3 കാലി അല്ലേ? ഡാ വക്കച്ചാ നീ ആ ചന്തേല് പോയി രണ്ടു കിലോ ബീഫ് വാങ്ങിച്ചോണ്ട് വന്നെ, ഇനി വയറ്റി കാലി ഇല്ലാഞ്ഞു വൈദ്യന് വഴക്കുപറയണ്ടാ.
സുവിനു കീ ജയ് വിളിക്കാന്‍ വന്നല്ലോ ഗന്ധര്വന്.!!! ഇനി വിശാലനും സൂവും രക്ഷപെട്ടു.
അല്പം പാര സൈകോളജി.
അതുല്യ - നിങ്ങള്‍ വെറും ഒരു പാവം പാവം പാവം..... നിങ്ങളുടെ കഥകളിലൊക്കെ ആക്ഷേപ ഹാസ്യം ക്രൂരമായ ഈ സമുദായത്തിനു നെരെ.
നിങ്ങളിലെ വേദനിക്കുന്ന ആ മനസ്സും ഗന്ധറ്‍വന്‍ കാണുന്നു. നിങ്ങള്‍ക്കു ഒട്ടൂം ജാടകളില്ല. എന്നാല്‍ ജീനിയസ് ആണു താനും. ഗന്ധറ്‍വ പ്രണാമം.
അതുല്യാകീ ജൈയ്. പരിഭവം തീറ്ന്നൊ?.
തെറ്റുണ്ടെങ്കില്‍ kshamikku
വായിച്ച എല്ലാവര്ക്കും നന്ദി.
ബിന്ദു :) ഗന്ധര്‍വാ :)
കലേഷ് :) അതും ഒരു കണക്കിന് ശരിയാ.
വക്കാരീ :) സദ്യയും അടിച്ച് വീട്ടില്‍ത്തന്നെ സമയം ചിലവഴിക്കാന്‍ തീരുമാനിച്ചോ എന്ന് വിചാരിച്ചു കാണാഞ്ഞപ്പോള്‍.
ദേവാ :) എല്ലാര്ക്കും ഒരു സഹായം ആവട്ടേന്ന് കരുതിയാവും. വൈദ്യര് മാത്രം കാശുണ്ടാക്കിയാല്‍ പോരല്ലോ.
വെള്ളം ഏതായാലും 1/3 വയർ നിറഞ്ഞാൽ മതിയല്ലോ...
ഉമേഷ് ജീ
ഞാനൊരഭിപ്രായം പറഞ്ഞോട്ടെ? തെറ്റാണെങ്കില്‍ പൊറുക്കുക.
അതുല്യ അത് കുശുമ്പ്, അസൂയ തുടങ്ങിയ വികാരങ്ങള്‍ കൊണ്ട് പറഞ്ഞതാണെന്നു തോന്നുന്നില്ല.സൂവിന്റെ പോസ്റ്റില്‍ അതുല്യ ഇത്തിരി അമിത സ്വാതന്ത്ര്യം എടുത്തു എന്നേ എനിക്കു തോന്നുന്നുള്ളൂ. വളരെ അടുത്ത ഒരു ചങ്ങാതിക്കൂട്ടത്തില്‍ അത്തരം ഒരു കമന്റ് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ എടുക്കപ്പെടും എന്നു തോന്നുന്നു.പക്ഷേ ബൂലോഗം വ്യത്യസ്തമാണ്.മൈലുകള്‍ ദൂരെ, എഴുത്തില്‍ കൂടെ മാത്രം പരിചയമുള്ളവരാണ്. അതാണ് പ്രശ്നമായത്.
സൂ വിന് അതുല്യയുടെ അഭിപ്രായം ഇഷ്ടപെട്ടില്ലാഞ്ഞത് കൊണ്ടാകും അതു ഇഗ്നോര്‍ ചെയ്തത്. വായിച്ച എല്ലാവര്ക്കും നന്ദിയും പറഞ്ഞു.അതിനു സൂവിനെ ഞാന്‍ അഭിനന്ദിക്കുന്നു.അതാണ് ശരിയായ വഴി. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ജസ്റ്റ് ഇഗ്നോര്‍.
ഉമേഷ്ജി വളരെ പേര്‍സണലായി അതുല്യയുടെ സ്വഭാവത്തേയും മറ്റും പരാമര്‍ശ്ശിച്ച് അതിനൊരു മറുപടി പോസ്റ്റ് എഴുതണ്ട കാര്യം ഉണ്ടായിരുന്നോ?
എഴുത്തിനേയും, ശൈലിയേയുമൊക്കെ വിമര്ശ്ശിക്കുന്നതു നല്ലതു തന്നെ..പക്ഷേ വിമര്‍ശ്ശനം പേര്‍സണല്‍ ആക്കണോ?
എന്തോ എനിക്കു സങ്കടം ആയി.
ഉമേഷ്ജീ, ഞാനെന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. തെറ്റാണെങ്കില്‍ പൊറുക്കൂ. താങ്കളെപ്പോലെ ലോകപരിചയവും, ജീവിതപരിചയവുമുള്ള ആളെ തിരുത്താന്‍ ഞാനാളല്ല.
സൂ, ഇവിടെ അഭിപ്രായം പറഞ്ഞു പ്രശ്നം വഷളാക്കി എന്നു തോന്നുന്നുണ്ടെങ്കില്‍ ക്ഷമിക്കൂ. ഇനി ഈ വിഷയത്തില്‍ കമന്റുന്നതല്ല.
കുഞ്ഞാടുകളെ... ഞാന്‍ ഇവിടെ ഈ നിമിഷത്തില്‍ ഈ മുഹൂര്‍ത്തത്തില്‍ ഈ സന്ദര്‍ഭത്തില്‍ ഈ വേളയില്‍ ഈ അവസരത്തില്‍ ഒരു വെടിനിര്ത്തല്പ്രാര്ഥന ചൊല്ലിക്കൊള്ളുന്നു...
This comment has been removed by a blog administrator.
കുറച്ച് നാള് മുമ്പ് എനിക്ക് പറ്റിയ അതേ പ്രശ്നമാണ് അരവിന്ദെ ഇത്. അതിനു ശേഷം കമന്റുന്നതു തീരെ കുറച്ചു. ഇടുന്ന കമന്റുകള്‍ രണ്ടുമൂന്ന് തവണ വായിച്ച് ബൂമറാങ്ങ് ആവുമോ എന്നു നോക്കിയിട്ടേ ഇപ്പൊ പോസ്റ്റാറുള്ളൂ.
ദൈനംദിന ജീവിതത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും നമുക്ക് ആവശ്യത്തിനു തലവേദനകള്‍ വേറെ ഉണ്ട്. ഇത്തിരി നേരം അതില്‍ നിന്നു മാറി നില്‍ക്കാനാണ് ഇവിടെ വരുന്നത്. അപ്പോള്‍ കമന്റെഴുതി തല്ലു കൂടുന്നത് മോശമല്ലേ ബ്ലോഗരേ? ഇണക്കവും പിണക്കവുമൊക്കെ ഇതിന്റെ ഭാഗങ്ങളാണ് എന്നത് ശരിതന്നെ. എങ്കിലും, നമുക്ക് അതു വേണോ? ഇനി പറഞ്ഞേ മതിയാവൂ എന്ന കാര്യങ്ങള്‍ അന്യോന്യം മെയില്‍ അയച്ചു തീര്‍ക്കാവുന്നതേ ഉള്ളൂ എന്നതാണ് എന്റെ അഭിപ്രായം. നമ്മള് സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവെച്ച് പരസ്പരം ബഹുമാനിച്ച് ഇപ്പോള്‍ പോകുന്നതു പോലെ സന്തോഷമായിട്ടിങ്ങനെ പോയാല്‍ പോരെ? എന്റെ കാഴ്ചപ്പാടില്‍ എല്ലാ നല്ല സംരംഭങ്ങളും പൊളിയാന്‍ ഉള്ള മൂലകാരണം ഇങ്ങനത്തെ ചെറിയ സംഭവങ്ങളാണ്.
ദയവായി ഈ പ്രശ്നം രണ്ടാളും കൂടി പരിഹരിക്കണം.. :-)
വാല്‍ക്കഷണം: ഇനി തല്ലുണ്ടാക്കണം എന്നു നിര്‍ബന്ധമാണെങ്കില്‍ നമുക്കെല്ലാവര്‍ക്കും കൂടെ അതിനു മാത്രമായിട്ട് ഒരു ബ്ലോഗു തുടങ്ങാം, എന്തേയ്?
ഉമേഷ് ജീ.. താങ്കളുടെ കമന്റ് കണ്ടില്ലായിരുന്നു :-)
ശനിയന്റെ പ്രശ്നത്തിനു കാരണം ഞാനല്ലല്ലൊ അല്ലേ??? :)
ബിന്ദു
സൂപ്പ്പ്പര്‍ സൂ.. സൂ കീ..
ഹേയ് അല്ലേയല്ല ബിന്ദൂ.. അങ്ങിനെ പ്രശ്നമൊന്നുമില്ല. ഞാന്‍ അനവസരത്തില്‍ തമാശപറഞ്ഞ് സ്വയം വരുത്തിവച്ചതാണ്.. പക്ഷെ, ചിന്തയ്ക്കു വളം വെക്കാന്‍ (അല്ലെങ്കില്‍ തലക്കു വെളിവു വെയ്ക്കാന്‍) കൊണ്ടറിയേണ്ടി വന്നൂന്ന് മാത്രം.. അറിഞ്ഞപ്പോള്‍ അത് അവിടെ വെച്ചുതന്നെ പരിഹരിച്ചു (അതും ബിന്ദു കണ്ടതല്ലേ?). ഇഷ്ടക്കേടു വല്ലതുമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പറഞ്ഞാല്‍ കഴിയും.. അതു ഉള്ളില്‍ അടവെച്ചു വിരിയിക്കുമ്പോഴാണു പ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നത്, അല്ലെ?
പിന്നെ, മനസ്സിലായ ഒരു കാര്യം: ചൂടായിരിക്കുമ്പോളും വരുംവരായ്കകള്‍ ആലോചിക്കാതെയും തീരുമാനങ്ങള്‍ എടുക്കരുത്, ഇനി അഥവാ എടുത്താലും കമന്റരുത് ;-). തീരുമാനങ്ങള്‍ മാറ്റാം, കമന്റിയാല് അതിന്റെ പഴി ഈ ബ്ലോഗുലോകത്തിലുള്ളിടത്തോളം കേള്‍ക്കേണ്ടി വരും ;-)
മനസ്സിലാവാത്ത ഒരു കാര്യം: ഈ അടിയും സു-വും തമ്മില്‍ എന്തോ പൂര്‍വ്വ വൈരാഗ്യം ഉള്ള പോലെ.. പാവത്തിന്റെ ബ്ലോഗിലാണ് ഈയിടെയായി ഇഷ്ടന്റെ സ്ഥിരം കളി.. "wherever you go, I'm there" എന്ന വന്ദനത്തിലെ ഗാഥ ജാമിന്റെ പരസ്യം പോലെയാണല്ലോ ഇത് എന്റെ ബ്ലോഗരേ!
Post a Comment
Subscribe to Post Comments [Atom]
<< Home