Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, March 19, 2006

നയം

പ്രതീക്ഷ

നിലാവിന്റെ മേലാപ്പുള്ളൊരാ-
കായലിന്‍ കരയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ,
നിന്‍ പാദപതനത്തിനു കാതോര്‍ത്തു നിന്നൂ.
ചാരത്തു നില്‍ക്കുമാ തെങ്ങില്‍ ചാരി-
നിന്നൊരു പ്രേമഗാനം മൂളീ,
പ്രേമത്തിന്‍ നിര്‍വൃതി ആഞ്ഞെന്നെ പുല്‍കി.

അനുഭവം

പൂഴിമണലില്‍ പുതഞ്ഞുകിടന്നൊരു
ഞണ്ടു വന്നെന്നെ കടിച്ചു,
എന്റെ രണ്ട് കാലും തരിച്ചു.
പ്രേമം മറന്നുപോയ്‌,
പാട്ടു നിലച്ചുപോയ്‌,
പ്രാണനും കൊണ്ടു ഞാനോടി,
പ്രാണപ്രിയേ,
നിന്നെയോര്‍ക്കാതെ കാക്കാതെയോടി.

നയം വ്യക്തം

വേണ്ടാ നമുക്കൊരു സംഗമം,
ഇനിയാ നിലാവിന്റെ നിഴലില്‍.
ഞണ്ടുകള്‍ വിഡ്ഡികള്‍ എന്തറിഞ്ഞൂ,
പ്രണയവും, പ്രതീക്ഷയും, പൂനിലാവും.

30 Comments:

Blogger അരവിന്ദ് :: aravind said...

രസകരം, സൂ. ഇദ് ബ്രില്യന്റ് ആയി.

Sun Mar 19, 06:59:00 pm IST  
Blogger Unknown said...

പാവം, അയാള്‍ക്ക്‌ ഷൂ ഇടാമായിരുന്നില്ലേ :-) സു നന്നായിരിക്കുന്നു കേട്ടോ..

Sun Mar 19, 07:05:00 pm IST  
Blogger അഭയാര്‍ത്ഥി said...

ഞണ്ടേ മടങ്ങുക, അച്ചനാങ്ങിളമാറ്‍ വന്നു

അടിച്ചും ഇടിച്ചും മണ്ണു തിന്നുമീ പ്റേമം

നിന്‍ ക്റിശ കത്റികയാല്‍ മുരിച്ചുല്‍ഘാടനം ചെയ്തിടാതെ.......

Sun Mar 19, 07:11:00 pm IST  
Blogger Kalesh Kumar said...

സൂപ്പര്‍ സൂ...

Sun Mar 19, 07:15:00 pm IST  
Anonymous Anonymous said...

നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചൂ നിന്നൂ‍
ഒരു കൃഷ്ണതുളസീക്കതിരുമായിന്നുഞാന്‍
നിന്നേ പ്രതീക്ഷിച്ചു നിന്നൂ‍ൂ
നീയിതുകാണാതെ പോകയോ
നീയിതുചൂടാതെ പോകയോ....

Sun Mar 19, 07:26:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

സൂ വളരെ പ്രാക്റ്റിക്കലാണല്ലെ?, നല്ലത്‌. വളരെ വ്യക്തമായ നയം. സൂ. -സു-

Sun Mar 19, 08:08:00 pm IST  
Blogger ഉമേഷ്::Umesh said...

ഗന്ധര്‍വ്വനെഴുതിയതു് വൃത്തത്തിലാക്കി ഒന്നു പരിഭാഷപ്പെടുത്തിയേക്കാം:


ഞണ്ടേ മടങ്ങുക, സഹോദരനച്ഛനെന്നീ
പണ്ടാറമെത്തിയടിയും തൊഴിയും കൊടുത്തു്
മണ്ണൂട്ടിടേണ്ട പ്രണയത്തിനെ നീയിവണ്ണം
നിന്‍ കൊച്ചു കത്രിക മുറിച്ചു തുടങ്ങിടാതെ!


(വൃത്തം: വസന്തതിലകം. “കണ്ണേ മടങ്ങുക...” എഴുതിയ കുമാരനാശാന്‍ ക്ഷമിക്കട്ടേ.)

നേര്‍ പരിഭാഷയാണു്. എനിക്കു് “ഉല്‍ഘാടനം ചെയ്തിടാതെ” എന്നതു മനസ്സിലായില്ല. ഞണ്ടു് കുളമാക്കുകയല്ലേ ചെയ്തതു്, തുടങ്ങിവെയ്ക്കുകയല്ലല്ലോ. ഏതായാലും ഒറിജിനല്‍ അതുപോലെ തന്നെ പരിഭാഷയിലുമിരിക്കട്ടെ എന്നു കരുതി.

:-)

Sun Mar 19, 08:45:00 pm IST  
Blogger aneel kumar said...

പ്രതീക്ഷ
അനുഭവം
നയം
വേദന
പാട്ട്
കവിത
പരിഭാഷ
ദെവിടെ നടന്ന സംഭവമാണു സൂ?

Sun Mar 19, 09:00:00 pm IST  
Blogger ഉമേഷ്::Umesh said...

ഗന്ധര്‍വ്വന്‍ മറിച്ചാണു് ഉദ്ദേശിച്ചതെങ്കില്‍ പരിഭാഷയിലെ “തുടങ്ങിടാതെ” എന്നതു “മുടക്കിടാതെ” എന്നു തിരുത്തി വായിക്കുക.

Sun Mar 19, 09:11:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

വേണ്ടാ നമുക്കൊരു സംഗമം,
ഇനിയാ നിലാവിന്റെ നിഴലില്‍.
ഞണ്ടുകള്‍ വിഡ്ഡികള്‍ എന്തറിഞ്ഞൂ,

പ്രണയവും, പ്രതീക്ഷയും, പൂനിലാവും നന്നായി :)

Sun Mar 19, 11:35:00 pm IST  
Blogger ഇന്ദു | Preethy said...

ഇതു കലക്കി!!

Mon Mar 20, 12:05:00 am IST  
Blogger ദേവന്‍ said...

അയ്യോ കര്‍ക്കിടകമെന്തറിഞ്ഞൂ വിഭോ..

Mon Mar 20, 01:02:00 am IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

സൂ വിന്റെ പ്രണയം കുറേക്കൂടി പ്രാക്ടിക്കലായി വരുന്നുണ്ടോ‍ാ‍ാ‍ാ‍ാ‍ാ‍ാ ന്നൊരു സംശയം.

അടിയും ഇടിയും ഉൽഘാടനം ചെയ്യുന്ന കാര്യമായിരിക്കുമല്ലേ ഗന്ധർവാ പറഞ്ഞതു്?

Mon Mar 20, 01:53:00 am IST  
Anonymous Anonymous said...

കായല്‍ക്കരയില്‍ പോയാല്‍ ഞണ്ടു കടിക്കും, പാര്‍ക്കില്‍ പോയാല്‍ അസൂയക്കാരു കണ്ണു വയ്ക്കും ഇനിയെന്താ ചെയ്കാ????? ഇന്റര്‍നെറ്റ്‌ കഫേയില്‍ പോയി വെബ്‌ക്യാം വഴികണ്ടു മൈക്രോഫോണ്‍ വഴി സംസാരിക്കാം.. എന്നാലും നീണാള്‍ വാഴട്ടെ ഈ പ്രേമം.


ബിന്ദു

Mon Mar 20, 05:47:00 am IST  
Blogger അഭയാര്‍ത്ഥി said...


ഉമേഷിന്റെ കവിത കലക്കി. കത്റിക ഉലഘാടനത്തിനാണല്ലൊ ഉപയോഗിക്കുക. കമന്റ്‌ എഴുതിയപ്പൊള്‍ ഓറ്‍ത്തില്ല. മുടക്കിടാതെ ആണു കറ്‍ക്റ്റ്‌

Mon Mar 20, 09:57:00 am IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട് സൂ.
നയം വളരെ വ്യക്തം.

Mon Mar 20, 09:59:00 am IST  
Blogger Visala Manaskan said...

രംഗബോധമില്ലാത്ത ഞണ്ട്.

ഗഡി ചിലപ്പോ ഒന്നും വിചാരിച്ച് ചെയ്തതാവില്ല. നല്ല കാലൊരെണ്ണം സൌകര്യത്തിന് കിട്ടിയപ്പോള്‍ വെറുതെ ഒരു രസത്തിന് ഒരു ഇറുക്ക് കൊടുത്തതാവും.

Mon Mar 20, 10:10:00 am IST  
Blogger myexperimentsandme said...

"ഞണ്ടേ നീ കടിക്കരുതിപ്പോൾ
ഞണ്ടേ നീ ഇറുക്കരുതിപ്പോൾ"

എന്ന കവിത, ശകലം ഓർമ്മവരുന്നു..

ഞണ്ടില്ലാ പ്ലാവില എന്ന കടങ്കഥയും.

കൊള്ളാം സൂ, എന്നത്തേയും പോലെ

Mon Mar 20, 10:23:00 am IST  
Blogger Visala Manaskan said...

"ഞണ്ടേ നീ കടിക്കരുതിപ്പോൾഞണ്ടേ നീ ഇറുക്കരുതിപ്പോൾ"

ha ha ha enne koll~.

Mon Mar 20, 10:26:00 am IST  
Blogger Sreejith K. said...

നന്നായിരിക്കുന്നു സു, അസ്സലായിരിക്കുന്നു ഭാഷയും ആശയവും. വില! എന്ന പോസ്റ്റിന്റെ കുറവുകള്‍ സു ഇവിടെ നികത്തി. അഭിനന്ദനങ്ങള്‍.

Mon Mar 20, 12:57:00 pm IST  
Blogger Sapna Anu B.George said...

ഞണ്ടിനുണ്ടോ പ്രേമത്തിന്റെ അനുഭൂതിയറിയുന്നു..
പ്രേമത്തിന്റെ ചരടുപൊട്ടിച്ച‍ കശമലാ;ഞണ്ടേ

ഈ‍ ഭാവചാതുരി നന്നായിരിക്കുന്നു സൂ

Mon Mar 20, 02:02:00 pm IST  
Blogger അതുല്യ said...

കാമുകന്‍ കാമുകിയുമായി പാര്‍ക്കില്‍ ഇരിയ്കുന്നു. കൊതുക്‌ മൂളിപ്പാട്ട്‌ പാടി മിഡിയിട്ട കാമുകിയുടെ കാലുകളിനിടയിലുടെ ചുറ്റികറങ്ങി കൊണ്ടിരുന്നു. ഇടയ്കെപ്പൊഴോ ഇറുക്കി ഒരു കടി. കടിയേറ്റതോ പാവം കാമുകന്റെ കൈയ്കും! അന്നാ കൊതുക്‌ സൂവിന്റെ ഞണ്ടായിരുന്നെങ്കില്‍...........
സകരം, സൂ.

Mon Mar 20, 02:12:00 pm IST  
Anonymous Anonymous said...

avasanam oru njandu vendi vannu nayam vyaktham aaki kodukkan ;) .. SUUUUUUUUU am back ..ktpdch ummahhhh

Mon Mar 20, 03:47:00 pm IST  
Blogger evuraan said...

നന്നായിരിക്കുന്നു സൂ.


എങ്കിലും, ഇനിയും നന്നാക്കാമായിരുന്നു എന്നെന്റെ പക്ഷം.

ഒരു കാലേല്‍ ഞണ്ട് കടിച്ചാലെങ്ങിനെ രണ്ടു കാലും തരിക്കും?

Mon Mar 20, 09:27:00 pm IST  
Anonymous Anonymous said...

expressive

Tue Mar 21, 01:39:00 am IST  
Blogger സു | Su said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി :)

ഏവൂ രണ്ട് കാലും തരിക്കും. ഇല്ലെങ്കില്‍ ഞണ്ടിനെക്കൊണ്ട് കടിപ്പിച്ച് നോക്കൂ ;)

Gauriiiiiiii:) Welcome back.

mayacassis :) Welcome. Thanks.

pranjanambrahma :) Welcome. Thanks.

Tue Mar 21, 03:08:00 pm IST  
Blogger ദേവന്‍ said...

ഈ ഞണ്ടുകളെ അടിച്ചു കൊന്നു സൂപ്പു വയ്ക്കാനുള്ള റെസിപ്പി ഇടു സൂ. ക്രാബ് സൂപ്പിനു എന്നാ ടേയ്സ്റ്റാ.
(വക്കാരീടെ കൂടെ കൂടി ഞാനും കൊതിയനായോ ദൈവമേ? എന്തുകണ്ടാലുമിപ്പൊ തീറ്റയുറ്റെ ഓര്‍മ്മയാ)

Tue Mar 21, 03:47:00 pm IST  
Blogger അതുല്യ said...

ഇനിയും ഒരു ഞണ്ട്‌ റെഴിസിപ്പിയോ! എന്റെ മസകറ്റ്‌ അയ്യപ്പ്പ്പോ...
പരിപ്പിന്റെ കേട്‌, ഐ മീന്‍ വായൂദോഷം ഒന്ന് മാറീട്ട്‌ പോരെ ദെവാ ഞണ്ടിനോടുള്ള കളി?

Tue Mar 21, 04:20:00 pm IST  
Anonymous Anonymous said...

njandukal njangalee sarvva janangalkkum
nanma bhavikkuvaan mannil bhajippavar
piriyuvaanalla sathsheha sukhathode
nithyam viraajikka sarvvarum deerkhanaal
by nishkalankan
www.geocities.com/panickeronmood/nishkalankanonline_n.htm

Tue Mar 21, 10:56:00 pm IST  
Blogger സു | Su said...

തുളസി :)

പണിക്കര്‍ക്ക് സ്വാഗതം :)

Wed Mar 22, 11:19:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home