Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, May 17, 2006

ഇന്നെന്താ വിശേഷം!

ഇലയൊന്നെടുത്ത്‌ കുടഞ്ഞു. ഇല്ലാത്ത വെള്ളം കളഞ്ഞു. നേരെ വെച്ചു,വിഭവങ്ങള്‍ ഓരോന്നായി വിളമ്പിയെടുത്തും വിളമ്പിച്ചും ഇരുന്നു. ചോറു വിളമ്പി. നെയ്യും പരിപ്പും കൂടെ.
നെയ്യും പരിപ്പും പപ്പടവും എടുത്ത്‌ കൂട്ടിക്കുഴച്ച്‌ ഉരുളയാക്കി വായിലേക്കിട്ടു. അതുകഴിഞ്ഞ്‌ സാമ്പാര്‍ വിളമ്പി. ഇടത്‌ വശത്ത്‌ താഴെയിരിക്കുന്ന പച്ചടി കൂട്ടി സാമ്പാര്‍ കൂട്ടി ചോറടിച്ചു. പപ്പടവും വറുത്തുപ്പേരിയും ഇടയ്ക്ക്‌ പ്രയോഗിച്ചു. അതു കഴിഞ്ഞ്‌ കാളന്‍ വിളമ്പിച്ചു. പച്ചടിയുടെ മുകള്‍ ഭാഗത്തിരിക്കുന്ന കടുമാങ്ങയും പുളിയിഞ്ചിയും തൊട്ട്‌ കൂട്ടി. ഇലയുടെ മുകള്‍ഭാഗത്ത്‌ മദ്ധ്യഭാഗത്തായിരിക്കുന്ന ഓലന്‍ കണ്ടപ്പോള്‍ മുഖം പതിവുപോലെ ഒന്നു ചുളിഞ്ഞു. അതിലെ മമ്പയര്‍ എടുത്ത്‌ വായിലിട്ടു. കാളനും കൂട്ടി ചോറടിച്ചു. ഇലമുകളില്‍ വലതുവശത്തിരിക്കുന്ന എരിശ്ശേരിയില്‍ കൈവച്ചു. കുറച്ചുണ്ടു. പിന്നെ തോരനും അവിയലും കൂട്ടിയെടുത്ത്‌ ഒന്നുകൂടെ ഉണ്ടു. ചോറു കഴിഞ്ഞപ്പോള്‍ പാലട വിളമ്പിക്കൊടുത്തപ്പോള്‍ ഒന്ന് മുഖമുയര്‍ത്തി നോക്കി. പാലട കഴിഞ്ഞ്‌ കുറച്ച്‌ രസം കുടിച്ചു. അതുകഴിഞ്ഞ്‌ മോരു കൂട്ടി ഉണ്ടു. ബാക്കിയുള്ള വറുത്തുപ്പേരി എടുത്തു തിന്നുകൊണ്ട്‌ ‘ഇനിയിപ്പോ വയ്യ. പായസം കുറച്ചുകഴിഞ്ഞ്‌ ഒന്നുകൂടെ ആവാം’ എന്ന് പറഞ്ഞു. കൈകഴുകിത്തുടച്ച്‌ വരുമ്പോള്‍ ഓര്‍മ വന്നതു പോലെ ചോദിച്ചു. ഇന്നെന്താ വിശേഷം.!!!!!!!

25 Comments:

Anonymous Anonymous said...

വിവാഹ വാര്‍ഷികാശംസകളുടെ വിടര്‍ന്ന പൂക്കളിതാ പിടിച്ചോളു..
(ഇത്ര നേരത്തെ തന്നെ ചോറും കൂട്ടാനും ഒക്കെ ആയൊ? )

ബിന്ദു

Wed May 17, 07:55:00 am IST  
Blogger കല്യാണി said...

സു - വാര്‍ഷികമോ, അതോ പിറന്നാളോ? എന്തായാലും ആശംസകള്‍.പിന്നെ കുറച്ചു പാലട എനിക്കു വെച്ചേക്കൂ.

Wed May 17, 10:14:00 am IST  
Blogger ദേവന്‍ said...

എന്താ വിശേഷം? എന്തായാലും ആശംസകള്‍.

ഞാന്‍ കണ്ടപ്പോഴേക്ക്‌ സദ്യ കഴിഞ്ഞോ? :(

Wed May 17, 10:23:00 am IST  
Blogger Sreejith K. said...

വിവാഹവാര്‍ഷികമംഗളാശംസകള്‍ സു.

ഇതെത്രാമത്തെയാ?

Wed May 17, 11:18:00 am IST  
Blogger കുറുമാന്‍ said...

ചെരുവോം, ചെമ്പും കഴുകാന്‍ വരട്ടെ......വരാന്‍ അല്പം വൈകിപോയി. ഒരെല ദാ ഇവിടേം ഇട്ടോളൂട്ടാ......

ഒരായിരത്തൊന്നാശംസകള്‍.

Wed May 17, 11:33:00 am IST  
Blogger അഭയാര്‍ത്ഥി said...

ഓണം വിഷു തിരുവാതിര ഇല്ലാത്തവനാണു എന്റെ മോനെന്നു അമ്മ എപ്പോഴും പറയും. നല്ലവാക്കുകള്‍ ഉതിറ്‍ക്കുവാനുള്ള കഴിവും തുച്ഛം.

യാദ്റുശ്ചികമായി എന്തിനോ കിന്നരിയേ വിളിച്ചപ്പോള്‍ അവള്‍ അത്ഭുതം കൂറി. നിങ്ങള്‍ 12 ആം വാറ്‍ഷികം എ ങിനെ ഓറ്‍ത്തു- ഇതു വരെയില്ലത്ത ഒരു പതിവു. നാട്ടില്‍ നിന്നും ആരൊ വരുമ്പ്പോള്‍ കൊടുത്തു വിടേണ്ട സാധനം പറയാന്‍ വിളീച്ച ഗന്ധറ്‍വന്‍ മിണ്ടിയില്ല . അതു പിറ്റേന്നാണു പറഞ്ഞതു. പ

ിന്നീടും വാറ്‍ഷികങ്ങള്‍ കടന്നു പോയി. തളിരുകള്‍ കിളിറ്‍ത്തു, ബുഷ്‌ ഇറാക്കിന്റെ പരിപ്പെടുത്തു. ഗന്ധറ്‍വന്‍ തഥൈവ.

ടി പദ്മനാഭന്റെ വാക്കു കടമെടുക്കട്ടെ "ഒരു പൂച്ചക്കുട്ടിയോടു കാട്ടുന്ന ഇഷ്ടമെങ്കിലും നിങ്ങള്‍ എന്നോടു കാണിച്ചിരുന്നെങ്കില്‍......"
ഈ ഭാവത്തെ നന്നായി ധ്വനിപ്പിച്ചിരിക്കുന്നു ബ്ളോഗിന്റെ സമ്പത്തായ സു.

കൊള്ളിവാക്കുകളില്‍ തളരാതെ ധൈര്യമായി ഇനിയും എഴുതു.

Wed May 17, 11:37:00 am IST  
Blogger അതുല്യ said...

വിവാഹദിന ആശംസകള്‍ സൂ. വൈകി എന്നാലും ഒരില ഇങ്ങടും ഗന്ധര്‍വന്റെ അടുത്ത്‌ വേണ്ട. ഞാനാ ഗന്ധര്‍വന്‍ എന്ന് എങ്ങാനും പറഞ്ഞാ പിന്നെ പാടാവും.

ഒരുപാട്‌ ഈ ദിനങ്ങള്‍ ഇനിയും ഉണ്ടാവട്ടെ, ഒപ്പം സമ്പല്‍സമൃദ്ധിയും സമാധാനവും ആരോൊഗ്യവും ജഗ്ഗദീശ്വരന്‍ സമ്മാനിയ്കട്ടെ.

Wed May 17, 12:01:00 pm IST  
Blogger പാപ്പാന്‍‌/mahout said...

സദ്യ കൊള്ളാം. ദേവരാഗം വന്നപ്പോഴേക്കും കഴിഞതു നന്നായി - അല്ലെങ്കില്‍ ഇതിനെ മൊത്തം ഒരു പനീര്‍-ബട്ടര്‍ മസാലയാക്കിയേനെ :)

Wed May 17, 12:05:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

വിവാഹവാര്‍ഷികമംഗളാശംസകള്‍!
kalyani suma kumar

Wed May 17, 12:20:00 pm IST  
Blogger ശനിയന്‍ \OvO/ Shaniyan said...

ഒന്നാം വട്ടം സദ്യയും, ആശംസാ പ്രസംഗവുമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് ബാക്കി ബിരിയാണി ഇങ്ങ് വിളമ്പിക്കോളൂ ;-)

ആശംസകള്‍, (ബ്ലോഗുന്ന) സൂവിനും, (ബ്ലോഗാത്ത) ചേട്ടനും!!

Wed May 17, 12:23:00 pm IST  
Blogger അഭയാര്‍ത്ഥി said...

എല്ലാം അതുല്യക്കു കൊടുത്തോളു അല്‍പം പണിത്തിരക്കില്‍. അതുല്യക്കു ഉരുട്ടി തരണമെങ്കില്‍ പറയു.. പണി വിട്ടു വരാമേ ...

Wed May 17, 12:26:00 pm IST  
Blogger nalan::നളന്‍ said...

ഈ ആനിവേഴ്സറി മാറ്റിവയ്ക്കാന്‍ വല്ല വകുപ്പും ഉണ്ടോ ? ഒരു പത്തു പതിനഞ്ചു ദിവസം!..
അല്ലേ വേണ്ട ഇപ്പത്തന്നെ വയറു നിറഞ്ഞു..
ആശംസൂ!!

Wed May 17, 12:39:00 pm IST  
Blogger Nileenam said...

വിശേഷം എന്താന്ന് ഇനിയും അറിയില്ല, എന്നാലും ആശംസകള്‍.

Wed May 17, 12:44:00 pm IST  
Anonymous Anonymous said...

ആശംസകള്‍ സൂ..
(സൂന്റെ പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാമായിരുന്നു ഇന്നെന്താ വിശേഷം എന്ന്‌, പക്ഷെ അവ കാണ്മാനില്ല.)-സു-കുടുംബം

Wed May 17, 12:46:00 pm IST  
Blogger aneel kumar said...

ഇന്നെന്താ വിശേഷമെന്ന് സു പറഞ്ഞില്ലെങ്കിലും പലരും പലതും പറഞ്ഞ് ആശംസിക്കുന്നു.
അങ്ങനെയെങ്കില്‍ ഞങ്ങടെവകയും ഇരിക്കട്ടെ,
“ആശംസകള്‍!”

Wed May 17, 01:00:00 pm IST  
Blogger മനൂ‍ .:|:. Manoo said...

ഇന്നെന്താ വിശേഷം???

അതുതന്നെയായി അവശേഷിച്ച ചോദ്യം...

സന്തോഷകരമായതെന്തോ ആണെന്ന വിശ്വാസത്തില്‍ ഞാനും ആശംസകള്‍ നേരുന്നു :)

Wed May 17, 02:18:00 pm IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ആശംസകള്‍ സൂ.

Wed May 17, 02:28:00 pm IST  
Blogger മുല്ലപ്പൂ said...

സൂ ഇതു ചേട്ടന്റെ പിറന്നാള്‍ അല്ലേ... അതേ.. അങ്ങെന ആണു. ആസംസകള്‍ അറിയിച്ചേക്കൂ

Wed May 17, 03:23:00 pm IST  
Blogger Unknown said...

ഹായ്‌ സദ്യ..
എന്താ സു വിശേഷം?
വിവാഹവാര്‍ഷികമാണോ? അതോ പിറന്നാളോ (സു/ചേട്ടന്‍)? എന്തായാലും, ബഷീര്‍ പറഞ്ഞ പോലെ "ആചന്ദ്രതാരം സുഖമായി ജീവിക്കുക, എല്ലാ മംഗളങ്ങളും നേരുന്നു"

Wed May 17, 06:12:00 pm IST  
Blogger reshma said...

ബെസ്റ്റ് പാറ്‌ട്ടി!
എന്തായാലും ഇപ്പൊ ഒരു സദ്യ ഒരുക്കിയത് നന്നായി, ജൂണില്‍ കുറേ ഒരുക്കാനുള്ളതല്ലേ. ഓലന്‍ കണ്ടാ ഞാന്‍ മുഖം ചുളിക്കൂലാട്ടോ, പച്ചടി പൈനാപ്പിള്‍ ആക്കാല്ലേ. പുളിയിഞ്ചി ഒരു ഗ്ലാസ്സില്‍ മതി. പാലട വേണ്ട, ഞാന്‍ ഡയറ്റിങ്ങിലാ,അതോണ്ട് ശര്‍ക്കരയിട്ട പരിപ്പ് പായസം മതി.ഈ ജൂണ്‍ എന്താ‍ാ ഇങ്ങെത്താത്തേ!

Wed May 17, 10:49:00 pm IST  
Blogger അശരീരി...| a said...

സു
...
ഇവിടൊന്നും കിട്ടിയില്ല...
ഇവിടൊന്നും കിട്ടിയില്ല...
...
ദീപസ്തംഭം മഹാശ്ചര്യം!

Wed May 17, 11:02:00 pm IST  
Blogger സു | Su said...

വിവാഹവാര്‍ഷികം ആയിരുന്നു. ആശംസിച്ചവര്‍ക്കെല്ലാം ഞങ്ങളുടെ നന്ദി.

ബിന്ദു ഈ പോസ്റ്റ് വെക്കുന്നതിനു മുമ്പ് തന്നെ പഴയ പോസ്റ്റില്‍ ആശംസിച്ചിരുന്നു. സന്തോഷമായി.

Thu May 18, 09:56:00 am IST  
Blogger തണുപ്പന്‍ said...

സു ചേച്ചീ....
സ് യൂബിലെന്നിം !!!
എന്നുവെച്ചാല്‍ വാറ്ഷികത്തിന് ഈ തണുപ്പന്‍ റഷ്യക്കാരന്‍റെ ആശംസകള്‍.

ദീപസ്തംപം മഹാശ്ചര്യമെന്ന് പറയണമെങ്കില്‍ നമുക്കും കിട്ടണം പായസം .

Fri May 19, 02:09:00 am IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

വിശേഷം എന്തായാലും സദ്യ ഉഗ്രന്‍.ഒരേമ്പക്കവും വിട്ട്‌ ഇനി ഒന്നുറങ്ങണം.
ഭേഷ്‌..!

Fri May 19, 06:02:00 pm IST  
Blogger സു | Su said...

തണുപ്പന്‍ :) ആശംസകള്‍ക്ക് നന്ദി. പായസം കിട്ടുമല്ലോ.

വര്‍ണം :) നന്ദി.

Fri May 19, 06:19:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home