ഈറ്റക്കുരുവികള്‍
അക്കരെക്കാട്ടിലെ
ആലിന്റെ കൊമ്പത്ത്
ഇത്തിരിപ്പോന്നൊരു പുല്‍ക്കൂട്ടില്‍
ഈറ്റക്കുരുവികള്‍ പാര്‍ത്തിരുന്നു.
ഉണ്ടും ഉറങ്ങിയും
ഊഞ്ഞാലാടിയും കാഴ്ചകള്‍ കണ്ട് രസിച്ചു പോന്നു.
ഋതുക്കള്‍ മാറീ, വേനല്‍ വര്‍ഷമായ്
എന്തെല്ലാമെന്തെല്ലാം മാറിവന്നൂ, അവര്‍
ഏതോ കിനാവില് ലയിച്ചു വാണു.
19 Comments:
കൊള്ളാല്ലൊ ഈ കുഞ്ഞിക്കവിത !അവര്‍ക്കെന്നെന്നും സമാധാനം ആശംസിക്കുന്നു. :)
അവസാനത്തെ മൂന്നുവരികള്‍ക്ക് പകരം, ഉണ്ടും ഉറങ്ങിയും ഊഞ്ഞാലാടിയും രസിച്ചിരുന്ന അവരുടെ ജീവിതം രസകരമായി നീങ്ങിയാല്‍ കുട്ടികള്‍ക്ക് മനസിലാക്കി പാടി നടക്കാന്‍ അമൂല്യമായൊരു കുഞ്ഞിക്കവിതയാണിത്.
ബിന്ദു :)
വഴിപോക്കന് :)
കുമാര്‍ :)
su :)
കിരണ്‍ :) കണ്ടതില്‍ സന്തോഷം. ഇടയ്ക്കൊക്കെ ഒന്ന് എത്തിനോക്കിപ്പോകണേ.
അ.. ആ.. ഇ.. ഈ.. ഉ.. ഊ.. ഋ......
കവിത കലക്കി
വഴിപോക്കന് പറഞ്ഞപോലെ ആ രണ്ടു വരികള്‍ മാറ്റിയാല്‍ ഉണ്ണികുട്ടോളെ അക്ഷരമാല easy ആയിട്ടുപഠിപ്പിക്കാലോ..
daly യ്ക്ക് സ്വാഗതം.:)
സു, എന്താ പൂര്‍ത്തിയാക്കാതെ വിട്ടത്? കുമാറിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് ഇതൊരു കുട്ടിക്കവിതയാക്കിക്കൂടേ?
സസ്നേഹം,
സന്തോഷ്
മാറ്റുന്നില്ല സന്തോഷ് :) അവിടെ നിന്നോട്ടെ.
വലിയ സാഹിത്യം ഒന്നും അല്ലെങ്കിലും ഞാന്‍ ആലോചിച്ച് എഴുതിയുണ്ടാക്കുന്നതല്ലേ. ഇതിന്റെ ബാക്കി എപ്പോഴെങ്കിലും എഴുതാന്‍ പറ്റിയാല്‍ കൂട്ടിച്ചേര്‍ക്കാം.
ഇപ്പോഴല്ലേ ഐഡിയ മനസ്സിലായത്. ഇതാദ്യം ആവാമായിരുന്നു. ഞാനൊരു മന്ദബുദ്ധി തന്നെ ;-)
You posted on 16th ! seen on thanimalayaalam.org on 21th ?????
I think you gotta do something with the setting ! Or did I overlook it ?
Anyway, nice one ! Liked... Indeed
regards - iTivAL
ബിന്ദു :) ഇത് അക്ഷരമാലപ്പാട്ട് ആണെന്ന് പറഞ്ഞ് ചേട്ടനെ കാണിച്ചപ്പോള്‍ ചേട്ടന് പറഞ്ഞു ആദ്യത്തെ അക്ഷരത്തിനൊക്കെ വേറെ കളര്‍ വെക്കണം എന്ന്. ഞാന്‍ പറഞ്ഞു ബ്ലോഗില്‍ ഒക്കെ പുലികളും പുപ്പുലികളും പുപ്പുപ്പുലികളും (ബാക്കി ബിന്ദു കൂട്ടിക്കോ. പാതിരാവായി നേരം... ഇവിടെ )ഒക്കെ ആണ്. നീ കളറടിച്ചു കാണിച്ചിട്ട് വേണോ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ എന്ന് അവര്‍ ചോദിക്കും എന്ന്. അതുകൊണ്ട് വെക്കാഞ്ഞതാ. ആര്‍ക്കും മനസ്സിലാവാഞ്ഞതുകൊണ്ട് ഇന്നു വെച്ചു.
ഞാനൊരു മന്ദബുദ്ധി തന്നെ... സൂ വും. എന്നാണോ ;)
wv (mykham)
ഇടിവാള്‍ :) സ്വാഗതം.
ഹായ്! അക്ഷരമാലപ്പാട്ട്!!! ഓര്‍മ്മകളേ.... :)
സൂ, ഒഴിവു പോലെ അതൊന്നു മുഴുവാനാക്കണേ..
:-)
ഇതു കല്യാണിക്കും.!
ശനിയാ :) എല്ലാ അക്ഷരത്തിനും പാട്ടും തേടി നടന്നാല്‍ കണക്കായി. ശ്രമിക്കാം.
കുമാര്‍ :)
ഒന്നിച്ചിരുന്നിട്ടു്
ഓണമുണ്ണാന്‍ നേരം
ഔദുംബരങ്ങള് കഴിച്ചു വാണു.
നല്ല പാട്ടു്, സൂ.
അക്കരെക്കാട്ടിലെ
ആലിന്റെ കൊമ്പത്ത്
ഇത്തിരിപ്പോന്നൊരു പുല്‍ക്കൂട്ടില്‍
ഈറ്റക്കുരുവികള്‍ പാര്‍ത്തിരുന്നു.
ഉണ്ടും ഉറങ്ങിയും
ഊഞ്ഞാലാടിയും കാഴ്ചകള്‍ കണ്ട് രസിച്ചു പോന്നു.
ഋത്തിക്കു റോഷനെപ്പോലെയവനന്നു
എന്തിനും പോന്നവനായിടുമ്പോള്
ഏതോ കിനാവില് ലയിച്ചു വാണിട്ടവള്
ഐശ്വര്യാ റായി പോല്‍ കൂടെ നിന്നു.
ഒന്നിച്ചിരുന്നിട്ടു്
ഓണമുണ്ണാന്‍ നേരം
ഔദുംബരങ്ങള് കഴിച്ചു വാണു.
ഉമേഷ്ജീ നന്ദി :)
Post a Comment
Subscribe to Post Comments [Atom]
<< Home