Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, June 25, 2006

സൌഹൃദം

സൌഹൃദം ഹൃദയത്തില്‍ നിന്നാണ് ആരംഭിക്കേണ്ടത്. എന്നും ഹൃദയത്തില്‍ത്തന്നെ നില്‍ക്കും. വാക്കുകളില്‍ നിന്ന് തുടങ്ങിയാല്‍ വാക്കുകളില്‍ത്തന്നെ ഒടുങ്ങിപ്പോകും.

സൌഹൃദം ഒരിക്കലും തെരഞ്ഞെടുപ്പാവരുത്. പത്രിക നല്‍കി, വോട്ട് ചെയ്ത്, വിജയിച്ച് ...

പരീക്ഷയും ആവരുത്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി, പ്ലസ് മാര്‍ക്ക് നേടി, മൈനസ് മാര്‍ക്ക് നേടി...

സൌഹൃദം പൂവുപോലെ ആവട്ടെ. മെല്ലെമെല്ലെ വിരിഞ്ഞ്, വലുതായി, കണ്ണുകള്‍ക്ക് ആനന്ദം നല്‍കി, സുഗന്ധം പരത്തി... വാടിപ്പോയാലും ഓര്‍മകളില്‍ ആ സുഗന്ധം നിലനിര്‍ത്തി...

സൌഹൃദം ഇപ്പോള്‍ പിറന്നുവീണ കുഞ്ഞിനെപ്പോലെ ആവട്ടെ. അതേ നിഷ്കളങ്കതയോടെ...

സുനാമി പൊലെ ആവാതിരിക്കട്ടെ. മുന്നറിയിപ്പില്ലാതെ വന്ന് നൊമ്പരം മാത്രം ബാക്കി വെച്ച് തിരിച്ച് പോകാതിരിക്കട്ടെ.

മഴ പോലെ ആവട്ടെ. കാത്തിരിപ്പിന്റെ ഒടുക്കം വന്ന് മനസ്സ് കുളിര്‍പ്പിച്ച്, ഇനിയും വരാമെന്ന പ്രതീക്ഷ നല്‍കി കടന്ന് പോകുന്ന മഴപോലെ...

മിഠായി പോലെ ആവരുത്. അലിഞ്ഞലിഞ്ഞ് തീരാതിരിക്കട്ടെ.

പാലുപോലെ ആവട്ടെ. അല്ലെങ്കില്‍ പാലിന്റെ വിവിധരൂപത്തില്‍. തൈരായി മധുരിച്ച് , മോരായി പുളിച്ച്, ലസ്സി ആയി വീണ്ടും മധുരിച്ച്.

സൌഹൃദം കിണറ്റിലെ വെള്ളം പോലെ ആവാതിരിക്കട്ടെ. മധുരമുണ്ടെങ്കിലും ഒരിടത്ത് തന്നെ നില്‍ക്കാതിരിക്കട്ടെ.

ഒഴുകുന്ന പുഴപോലെ ആവട്ടെ. കല്ലും മണ്ണും പാറയും മണലും, ചെടികളും ഒക്കെ സ്പര്‍ശിച്ച് ഒഴുകിക്കൊണ്ടേയിരിക്കട്ടെ.

സൌഹൃദം ഇടക്കാലമഴപോലെ ആവട്ടെ. അപ്രതീക്ഷിതമായി വന്ന് മനസ്സ് തണുപ്പിക്കട്ടെ.


എന്റെ സൌഹൃദം നീ ആവാതെ നിങ്ങള്‍ ആവട്ടെ.

നിന്റെ സൌഹൃദം ഞാന്‍ ആവാതെ ഞങ്ങള്‍ ആവട്ടെ.

28 Comments:

Blogger ബിന്ദു said...

സൌഹൃദങ്ങള്‍ പുതുമഴയില്‍ കുരുക്കുന്ന പുല്‍നാമ്പുകള്‍ പൊലെ ആവാതിരിക്കട്ടെ.
:)

Mon Jun 26, 07:16:00 am IST  
Blogger കല്യാണി said...

കൊള്ളാം സു.

Mon Jun 26, 08:00:00 am IST  
Blogger സു | Su said...

ബിന്ദു :) ഇന്നലെ ഞായര്‍ ആഘോഷിച്ചു അല്ലേ? ഫുട്ബോളിന് ഓഫ്‌ടോപിക്ക് പാര പണിയാന്‍ ഞാന്‍ ഒറ്റയ്ക്കായിപ്പോയി. കുറച്ച് കഴിഞ്ഞ് നിര്‍ത്തിവെച്ച് സ്ഥലം വിട്ടു.

കല്യാണീ :) കാണുമെന്ന് വിചാരിച്ചു. ഇനി ജൂലൈ 8ന് കാണാമെന്ന് കരുതുന്നു.

Mon Jun 26, 01:14:00 pm IST  
Blogger aneel kumar said...

:)
വന്നുവന്ന് സൌഹൃദത്തിനും നിയമാവലിയായോ?
ഈ ബ്ലോഗിന് ഏതായാലും ആയി.
(Comment moderation has been enabled. All comments must be approved by the blog author.)

Mon Jun 26, 01:39:00 pm IST  
Blogger bodhappayi said...

ഡെഫനിഷന്‍ തരുന്ന കാര്യത്തില്‍ സു കഴിഞ്ഞേ ഒള്ളു... :)

Mon Jun 26, 02:01:00 pm IST  
Blogger കല്യാണി said...

സു: ഇന്നലെ പറ്റിച്ചു :-( സാരമില്ല. ഇനി വരുമ്പോള്‍ വിളിക്കാന്‍ മറക്കരുത്‌. ഇമെയില്‍ വിലാസം തറൂ, നമ്പര്‍ അയയ്കാന്‍.

Mon Jun 26, 03:22:00 pm IST  
Blogger Kalesh Kumar said...

:)

Mon Jun 26, 04:47:00 pm IST  
Blogger monu said...

Friend --> definition

A friend is someone who will bail you out of jail, but your best friend is the one whos with u in jail, sitting next to you saying "that was awesome"

Mon Jun 26, 07:58:00 pm IST  
Anonymous Anonymous said...

ഞാന്‍ ഇതില്‍ ഒരു പുതുമുഖം ആണു.പക്ഷെ കുറച്ചു നാളായി നിങ്ങള്‍ കുറച്ചു പേരുടെ രചനകള്‍ നോക്കുണുണ്ടു്‌.സൂവിന്റെ കൃതികള്‍ നന്നാവുണ്ടു്‌.ഒരു ദുഖഭാവം സ്തായിയയി ഉണ്ടെന്നു തോന്നുനു.

Mon Jun 26, 08:06:00 pm IST  
Blogger സു | Su said...

അനിലേട്ടാ :) നിയമാവലി എല്ലാത്തിനും ഉള്ളത് നല്ലതാ. അതിരുകടക്കുമ്പോള്‍ പിടിച്ച് കെട്ടാം.

കുട്ടപ്പായീ :)

കല്യാണീ :) ബാംഗ്ലൂരില്‍ നിന്ന് വന്ന് മീറ്റുന്നവരുടെ കൈയില്‍ കൊടുത്തയയ്ക്കാം. പോരേ?

കലേഷ് :)

മോനു :) അതെ. അതു തന്നെയാണ് യഥാര്‍ത്ഥ സുഹൃത്ത്. എവിടെ ആയാലും കൂടെ ഉണ്ടല്ലോ.

ബാബു :) സ്വാഗതം. കഥയില്‍ അല്ലേ ദുഃഖം? അതൊക്കെ ഉണ്ടാവും.

Tue Jun 27, 01:30:00 pm IST  
Blogger Ajith Krishnanunni said...

ഒരു മെഴുകുതിരി പോലെ ആയാലോ, മറ്റുള്ളവര്‍ക്കു പ്രകാശം പരത്തി സ്വയം കത്തി ഇല്ലാതാവുന്ന മെഴുകുതിരി...

അല്ലെങ്കില്‍ വേണ്ട, ഈ സ്വയം കത്തി ഇല്ലതാവുന്ന ഏര്‍പ്പാട്‌ അത്ര ശരി അല്ല...

Tue Jun 27, 02:21:00 pm IST  
Blogger പരസ്പരം said...

അവസാനത്തെ രണ്ടുവരികള്‍ നന്നായി സു...

Thu Jun 29, 02:29:00 pm IST  
Blogger സു | Su said...

അജിത് :) മെഴുകുതിരി ആയാല്‍ പ്രശ്നം ഇല്ല. പക്ഷെ കത്തി ‍ആവരുത് ;)

പരസ്പരം :)

Thu Jun 29, 04:24:00 pm IST  
Blogger Adithyan said...

സൌഹൃദങ്ങള്‍ ഇനിയും ഇവിടെ മൊട്ടിടട്ടെ :) സുഹൃത്തുക്കള്‍ ഇല്ലാത്ത ഒരു ജീവിതത്തെപ്പറ്റി ആലോചിയ്ക്കാന്‍ പറ്റുന്നില്ല...

നന്നായിരിയ്ക്കുന്നു സൌഹൃദ ചിന്തകള്‍ :)

Fri Jun 30, 07:14:00 am IST  
Anonymous Anonymous said...

സൂവേച്ചി എവിടെപ്പോയി? കാണാനില്ലല്ലൊ.

Thu Jul 06, 08:08:00 am IST  
Blogger :: niKk | നിക്ക് :: said...

മഴ പോലെ ആവട്ടെ. കാത്തിരിപ്പിന്റെ ഒടുക്കം വന്ന് മനസ്സ് കുളിര്‍പ്പിച്ച്, ഇനിയും വരാമെന്ന പ്രതീക്ഷ നല്‍കി കടന്ന് പോകുന്ന മഴപോലെ...

സൂവേച്ചി പറഞ്ഞത്‌ എല്ലാം ശരിയാണ്‌... എല്ലാ സൗഹൃദവും അങ്ങിനെ ആയിരുന്നുവെങ്കില്‍...

Tue Jul 11, 03:38:00 am IST  
Blogger ശെഫി said...

സൌഹ്രുദങ്ങള്‍ ഒരു പുഴയായി ഒഴുകട്ടെ ഒരിക്കലും വറ്റാത്ത പുഴ. പരല്‍ മീനുകള്‍ നീന്തി തുടിക്കുന്ന പുഴ,
ആ പുഴയില്‍ ഒരു തോണിയും. ആ തോണിയിലെ പങ്കായം നഷ്ട്‌ പെടാത്ത തോനിക്കാരനാവട്ടെ നാം

Tue Jul 11, 11:45:00 pm IST  
Blogger Display name said...

I would like to start a new
forum for career guidence
contact me
connectshyju@yahoo.com

Wed Jul 12, 07:39:00 pm IST  
Anonymous Anonymous said...

സൂവേച്ചി എവിടെപ്പോയി? ഒരു പിങ്ക് ചുരിദാര്‍ ഇട്ട ഒരു സുന്ദരിചേച്ചീനെ കണ്ടുവല്ലൊ...:)

Wed Jul 12, 09:37:00 pm IST  
Blogger ഇന്ദു | Preethy said...

കേരളാ മീറ്റ് കഴിഞ്ഞിട്ട് പിന്നെ സു എവിടെപ്പോയി? മീറ്റിനെപ്പറ്റി സൂവിന്റെ കുറിപ്പ് മാത്രം കണ്ടില്ല്ലല്ല്ലോ?

Sat Jul 15, 07:25:00 am IST  
Blogger ആനക്കൂടന്‍ said...

അതെ, എവിടെ സൂ...

Sat Jul 15, 02:53:00 pm IST  
Blogger അഭയാര്‍ത്ഥി said...

അയ്യോ ഇയാളിതെവിടെപ്പോയി?.
ബ്ലോഗു മീറ്റെല്ലാം കഴിഞ്ഞു - (അതായതു കുരുക്ഷേത്രയുദ്ധമെല്ലാം അവസാനിപ്പിച്ചു) - വാനപ്രസ്ഥത്തിലാണോ?.

മുന്നോട്ടു നടക്കുമ്പോള്‍ പിന്നൊട്ടു നോക്കല്ലേ.

സുവെന്ന ഇരട്ട സെഞ്ച്വറിക്കാരിക്കു

അനുവാചക ഗന്ധര്‍വന്‍

Sat Jul 15, 03:06:00 pm IST  
Blogger കുറുമാന്‍ said...

കാണ്മാനില്ല, കൊച്ചിമീറ്റിങ്ങില്‍ പങ്കെടുത്ത് കണ്ണൂരിലേക്ക് മടങ്ങിയ, സൂവിനെ കാണ്മ്നാനില്ല.

കാണാതായ സമയത്ത് പിങ്ക് ചുരിദാറാണ് അവര്‍ ധരിച്ചിരുന്നത്.

കണ്ടു കിട്ടുന്നവര്‍, ബ്ലോഗത്താന്‍ കാവ്, പോസ്റ്റ് പുതിയതൊന്നും വന്നില്ല, ഗൂഗിള്‍ ജില്ല, ബൂലോഗം എന്ന വിലാസത്തില്‍ ബന്ധപെടുവാന്‍ താത്പര്യപെടുന്നു.

Sat Jul 15, 03:11:00 pm IST  
Blogger സു | Su said...

എല്ലാവര്‍ക്കും സുഖമെന്നു കരുതുന്നു. ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ട്. മീറ്റിന് പോയതില്‍ വല്യ ക്ഷീണം ഒന്നുമില്ല. അതിലും വലിയ കാര്യങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. നേരിട്ട് കാണാത്തത്കൊണ്ട് ഇനിയും എന്നേയും ചേട്ടനേയും പരിഹസിക്കേണ്ട എന്ന് കരുതി മാത്രമാണ് മീറ്റിനു പോയത്. (കണ്ടതുകൊണ്ട് ഇനി പരിഹസിക്കില്ല എന്ന വിചാരവും ഇല്ല) അതുകൊണ്ട് തന്നെ ആ പോക്കില്‍ വലിയ സന്തോഷം ഒന്നും തോന്നിയില്ല. പലരേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. രേഷ്മയെ കാണാന്‍ കഴിയാഞ്ഞതില്‍ വിഷമവുമുണ്ട്. ഞാന്‍ ഫോണ്‍ ചെയ്തിരുന്നു. രേഷ്മയെ ഒരു തവണ പോലും കിട്ടിയില്ല. രേഷ്മ തിരിച്ചുപോകുന്നതിനുമുന്‍പ് കാണണം എന്നാണ് ആഗ്രഹം.

എന്റെ അമ്മമ്മയുടെ ശതാഭിഷേകം ആയിരുന്നു. പെരും മഴയ്ക്കിടയിലും കേമമായി നടത്തി. 84 വയസ്സാവുമ്പോഴാണ് ശതാഭിഷേകം നടത്തുന്നത്. അപ്പോഴേക്കും 1000 പൂര്‍ണ ചന്ദ്രന്മാരെ കണ്ടിരിക്കും. പേരക്കുട്ടികളേയും അവരുടെ കുട്ടികളേയും എല്ലാവരേയും ഒരുമിച്ച് (രണ്ടുപേരൊഴിച്ച്) കാണാന്‍ കഴിഞ്ഞതില്‍ അമ്മമ്മയ്ക്ക് സന്തോഷമായി. ഒത്തുകൂടിയതില്‍ ഞങ്ങള്‍ക്കും.

ബ്ലോഗിങ്ങ് നിര്‍ത്തിയിട്ടില്ല. സമയം പോലെ തുടരും. എല്ലാവരുടേയും സ്നേഹാന്വേഷണത്തിന് നന്ദി.

വിക്കി ക്വിസ് ഒരു ലക്കം മിസ്സായോന്നൊരു സംശയം. രണ്ടുദിവസം കൂടെയുണ്ടാവും അല്ലേ അടയ്ക്കാന്‍? വിക്കിയില്‍ കയറിയിറങ്ങാന്‍ സമയം ഉണ്ടെന്ന് തോന്നുന്നില്ല.

എല്ലാവരും കാര്യമായി ബ്ലോഗിങ്ങ് നടത്തിയിട്ടുണ്ടാവുമെന്ന് കരുതുന്നു. ഒക്കെ വായിക്കണം. കമന്റും വെക്കണം.

നവംബര്‍ വരെ വീണ്ടും തിരക്കാവും. എന്റെ കസിന്റെ കല്യാണം ആണ്. എന്നാലും ബ്ലോഗിങ്ങ് ഉഷാറായി കൊണ്ടുപോകാന്‍ ആണ് തീരുമാനം.

:)

Sat Jul 15, 05:17:00 pm IST  
Blogger മുസാഫിര്‍ said...

സു !
“ എന്തായിത് ? കുട്ടികള്‍ ബഹളമുണ്ടാക്കുനത് കന്ടില്ലെ ? എന്തെക്കിലും കുറിച്ചിട്ട് കൂടെ എന്ന് സുവിന്റെ ചേട്ടനെ കൊണ്ട് പറയിക്കണൊ ? “
സൌഹൃദങ്ങള്‍ പുതുമഴയില്‍ .........

Sat Jul 15, 05:47:00 pm IST  
Blogger Manjithkaini said...

ക്വിസ് ടൈം ഒന്നും നഷ്ടമായിട്ടില്ല സൂ. സൂവില്ലാത്തതിനാല്‍ ഇതുവരെയിട്ടില്ല( എന്റെ മടികൊണ്ടാണെന്നിനി പറയേണ്ടല്ലോ :) ) ഇതിനിടയില്‍ അരവിന്നങ്കുട്ടി വേറൊരു ക്വിസ് ടൈം ഏര്‍പ്പാടാക്കിയിരുന്നു. അല്പം കടുപ്പത്തിലുള്ള ചായയാ. ചേട്ടന് ഇഷ്ടമാകുമായിരിക്കും. ഒന്നു ശ്രമിക്കൂ.

ക്വിസ് ടൈം ഉടനെ വരും. സമയക്കുറവായിരുന്നു പ്രശ്നം.

Sat Jul 15, 06:42:00 pm IST  
Blogger സു | Su said...

ബിരിയാണിക്കുട്ടീ :) സമ്മാനത്തിന് നന്ദി.

Sat Jul 15, 08:59:00 pm IST  
Blogger -B- said...

:)

Sat Jul 15, 11:23:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home