Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, August 01, 2006

ദശരഥന്റെ പുത്രദുഃഖം

അയോദ്ധ്യയിലെ രാജാവായിരുന്നു ദശരഥന്‍. നേമി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പേര്, അഥവാ ശരിക്കുള്ള പേര്.

ദശരഥന്‍ ഒരിക്കല്‍ നായാട്ടിനു പോയി. അതേ സമയത്താണ് ഒരു മുനികുമാരന്‍ നദീതീരത്ത്‌, നദിയില്‍ നിന്ന് വെള്ളമെടുക്കാന്‍ വന്നത്‌. ദശരഥന്‍ അത്‌ കണ്ടില്ല. വെള്ളത്തിന്റെ പാത്രം ജലത്തില്‍ താഴ്ത്തിയിട്ട്‌ മുനികുമാരന്‍ വെള്ളമെടുക്കുന്ന ശബ്ദം കേട്ട്‌, അത്‌ ആന തുമ്പിക്കൈയില്‍ വെള്ളമെടുക്കുന്നതാണെന്ന് തെറ്റിദ്ധരിച്ച്‌ ദശരഥന്‍ ശബ്ദം കേട്ട ദിക്കിലേക്ക്‌ ശരം അയയ്ക്കുകയും മുനികുമാരന് അതേല്‍ക്കുകയും അദ്ദേഹം കരയുന്നത്‌ കേട്ട്‌ പരിഭ്രാന്തനായി ചെന്ന് നോക്കിയ ദശരഥന്‍ മുനികുമാരനെ കാണുകയും , തന്റെ ശരമേറ്റ്‌ മരിക്കാറായ മുനികുമാരനോട്‌ മാപ്പ്‌ ചോദിക്കുകയും ചെയ്തു. ദശരഥനോട്‌, കണ്ണുകാണാത്ത വൃദ്ധരായ തന്റെ മാതാപിതാക്കള്‍ വെള്ളത്തിനായി കാത്തിരിക്കുന്നുണ്ടെന്നും അവരോട്‌ പോയി കാര്യങ്ങള്‍ അറിയിച്ച്‌ അവരെ സമാധാനിപ്പിക്കണമെന്നും ഒക്കെ പറഞ്ഞ്‌ മുനികുമാരന്‍ പ്രാണന്‍ വെടിഞ്ഞു. ദശരഥന്‍ മുനികുമാരന്റെ മാതാപിതാക്കളുടെ അടുത്ത്‌ എത്തുകയും താന്‍ ചെയ്തുപോയ അപരാധം അറിയിച്ച്‌ മാപ്പ്‌ ചോദിക്കുകയും, അവര്‍ അതുകേട്ട്‌ വിലപിക്കുകയും മകന്‍ വീണുകിടക്കുന്നിടത്തേക്ക്‌ തങ്ങളെ കൊണ്ടുപോകാന്‍ പറയുകയും ചെയ്തു. മകനു ചിത കൂട്ടി അതില്‍ത്തന്നെ അവരും പ്രവേശിച്ചു. ആ സമയത്ത്‌ ആ പിതാവ്‌" നീയും പുത്രശോകത്താല്‍ മരിക്കട്ടെ" എന്ന് ദശരഥനെ ശപിച്ചു. ആ ശാപഫലമായാണ് രാമന്‍ വനവാസത്തിനു പോയപ്പോള്‍ ദശരഥന്‍ വിലപിച്ച്‌ മരിച്ചത്‌.

(അദ്ധ്യാത്മ രാമായണത്തില്‍ നിന്ന്, ഈ കര്‍ക്കിടകമാസത്തില്‍ ...)

23 Comments:

Blogger ബിന്ദു said...

ദശരഥന്റെ നേമി എന്ന പേരു മറന്നുപോയിരുന്നു, പലതും മറന്നു തുടങ്ങിയിരിക്കുന്നു. എഴുതിയതു നന്നായി സൂ.. അതും ഈ മാസത്തില്‍ തന്നെ. അതു പോലെ ദശരഥനൊരു മകള്‍ ഉണ്ടായിരുന്നു എന്നത്‌ എനിക്ക്‌ ഈയിടെ കിട്ടിയ അറിവാണ്‌. ശാന്ത എന്നായിരുന്നുവത്രെ പേര്‌.:)

Tue Aug 01, 09:59:00 pm IST  
Anonymous Anonymous said...

ന്റെ സൂവേച്ചിയെ
ആഹാ..ഇങ്ങിനെ ഒരു അടിയും കുറിപ്പുമുള്ള കാര്യം അറിഞ്ഞില്ലല്ലൊ..ഉമേഷേടട്ടന്റെ സുഭാഷിതത്തിന് കമന്റ് മഴ പെയ്യിക്കണ പോലെ അടിക്കുറിപ്പിന് കമന്റ് മഴ പെയ്യിക്കാന് ദേ ഞനും പിന്നെ കാനാഡായില് നിന്നും വിന്ഡി സിറ്റിയില് നിന്നും ഒരൊറ്റ അല്ല രണ്ട് ആളും കൂടി ഒന്ന് വിചാരിച്ചാല് മാത്രം മതി..ചേച്ചി ധൈര്യമായി ഒരെണ്ണം ഇടൂ...ബാക്കി ഞങ്ങള് ഏറ്റു. ഇത്രേം നല്ല കാര്യങ്ങള് ഇവിടെ നടന്നുന്ന് അറിയിക്കണ്ടെ? ഒരു വാക്ക്..അല്ലെങ്കില് പോട്ടെ, ഒരു സെന്റെന്സ് പറയണ്ടെ?.. വിളിച്ചാല് വിളിപ്പുറത്തല്ലെ ഈ ഇഞ്ചിപ്പെണ്ണ്? :)
കമന്റ് മഴ പെയ്യിപ്പിച്ച് ആരും തലക്കടിക്കൂല്ലല്ലൊ അല്ലെ? (രാജേഷേട്ടന്റെ നെല്ലിക്കേലെ ഒരു മഴേട കഥ വായിച്ചേന്റെ ഹാങ്ങ് ഓവര് ആണ്..)

ഞാന്‍ ബൂലോകത്തില്‍ കമന്റിയതാണ്.സൂവേച്ചി അതു കണ്ടില്ലെങ്കിലോ എന്ന് കരുതി പോസ്റ്റിയതാണ്..കണ്ടെങ്കില്‍ ഇതു ഡിലീറ്റ് ചെയ്തേക്കൂ..പോസ്റ്റണ്ട..

Tue Aug 01, 10:08:00 pm IST  
Blogger മുസാഫിര്‍ said...

ഞങ്ങളുടെ വീടിന്റെ ഒരു 25 കിലോമീറ്റര്‍ ചുറ്റളവില്‍ നാലു അമ്പലങ്ങള്‍ ഉണ്ട്.
തൃപ്രയാര്‍ (ശ്രീരാമന്‍)
ഇരിഞാലക്കുട (ഭരതന്‍)
പായമ്മല്‍ (ശത്രുഘ്നന്‍)
മൂഴിക്കുളം (ലക്ഷ്മണന്‍)

ശ്രീരാമന്റെ അവിടെ നിന്നു തുടങ്ങി ബാക്കി മൂന്നു ക്ഷേത്രങ്ങളും ചുറ്റി തിരിച്ച് തൃപ്രയാര്‍ തന്നെ ഒരു ദിവസം കൊണ്ടു എത്തിയാല്‍ വളരെ നന്നെന്നു വിശ്വാസം.ഇവിടത്തുകാര്‍ ഇതിനെ നാലമ്പലം ചുറ്റുക എന്നു പറയും.

Tue Aug 01, 11:15:00 pm IST  
Blogger Adithyan said...

സൂവേച്ചീ, നന്നായിരിയ്ക്കുന്നു...

ഇനീപ്പം സീത രാവണന്റെ മോളാന്നുള്ള ബിറ്റ്..വേണ്ടല്ലേ? ;)

Wed Aug 02, 07:48:00 am IST  
Blogger bodhappayi said...

കര്‍ക്കടകമാസത്തിലെ രാമായണം വായന സൂവിന്‍റെ ബ്ലോഗില്‍ നിന്നാവാം അല്ലേ... :)

Wed Aug 02, 09:32:00 am IST  
Blogger മുസാഫിര്‍ said...

പറയാന്‍ മറന്നു.നാലമ്പലം ചുറ്റല്‍ രാമായണ മാസത്തില്‍ മാത്രമേ നടത്താറുള്ളു.

Wed Aug 02, 10:05:00 am IST  
Blogger കണ്ണൂസ്‌ said...

ശ്രീരാമ രാമരാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമരാമ ലോകാഭിരാമ ജയ
ശ്രീരാമ രാമരാമ രാവണാന്തക രാമ
ശ്രീരാമ രാമരാമ സീതാവല്ലഭ ജയ


മുന്‍പൊക്കെ ദിവസവും രാമായണം വായിച്ചിരുന്നു. ഇപ്പ്പ്പോള്‍ വായിച്ചാല്‍ രാമായണം മുഴുവന്‍ വായിക്കുന്ന ഫലം കിട്ടും എന്നും പറഞ്ഞ്‌ 12 പേജുള്ള ഒരു ക്യാപ്സൂള്‍ തന്നിട്ടുണ്ട്‌, ഭജനസംഘം. അതുപോലും വായിക്കാന്‍ സമയം കിട്ടുന്നില്ല. ഇവിടെയെങ്കിലും രാമനെ സ്മരിക്കട്ടെ.

ബിന്ദു, ദശരഥന്‌ വേറേയും പെണ്‍മക്കള്‍ ഉണ്ടായിരുന്നു. 3 റാണിമാരെ കൂടാതെ അദ്ദേഹത്തിന്‌ 350 കാമുകിമാരും ഉണ്ടായിരുന്നത്രേ. ശാന്ത കൌസല്യയില്‍ ജനിച്ച മകളാണ്‌. ഈ ശാന്തയേയാണ്‌ അംഗ രാജ്യത്തിലെ രോമപാദ മഹാരാജാവ്‌ ദത്തു കൊണ്ടതും, പിന്നീട്‌ അംഗരാജ്യത്തിലെ വരള്‍ച്ച ശമിപ്പിക്കാന്‍ യാഗത്തിനെത്തിയ ഋശ്യശൃംഗന്‌ വിവാഹം ചെയ്തു കൊടുത്തതും. (വൈശാലി കണ്ടിരിക്കുമല്ലോ). പിന്നീട്‌, ദശരഥന്‍ പുത്രകാമേഷ്ടി നടത്തിയപ്പോള്‍ മരുമകന്‍ യാഗത്തിന്റെ യജമാനനും, മകള്‍ യജമാന പത്‌നിയുമായി വന്നു. മഹാ പണ്ഡിതയായിരുന്ന ശാന്ത, ഋശ്യശൃംഗനോടൊത്ത്‌ എവിടെയെങ്കിലും കാല്‍ വെച്ചാല്‍ അവിടത്തെ പാപങ്ങള്‍ എല്ലാം പോവും എന്നൊരു വിശ്വാസമുണ്ടായിരുന്നത്രേ.

Wed Aug 02, 11:21:00 am IST  
Blogger സു | Su said...

ബിന്ദൂ :)

ഇഞ്ചിപ്പെണ്ണേ, ഇവിടെ നിന്നോട്ടെ. ഇഞ്ചിപ്പെണ്ണ് പറഞ്ഞതല്ലേ.

മുസാഫിര്‍ :)

ആദീ :)

കുട്ടപ്പായീ :)
കണ്ണൂസ് :)

Wed Aug 02, 01:06:00 pm IST  
Blogger Unknown said...

ദശരഥന്റെ ശരിക്കുള്ള പേര് എനിക്കറിയില്ലായിരുന്നു കേട്ടോ. പറഞ്ഞു തന്നതിന്‍ നന്ദി.

പിന്നെ സു ആ മുനികുമാരന്റെ പേര്‍ ശ്രവണകുമാരനെന്നായിരുന്നുവെന്നാണോര്‍മ്മ. അതോ അതിനി വേറെ വല്ലവരുമാണോ?

Wed Aug 02, 02:32:00 pm IST  
Blogger Raghavan P K said...

ഇനിയൊരു അഭിപ്രായതിനിവിടെ പ്രസക്തിയില്ല.
ഇക്ഷ്വാകവംശ രാജവായ ദശരഥന്റെ അച്ഛന്റെ പേര്‍ അജന്‍ എന്നായിരുന്നു.

Wed Aug 02, 03:13:00 pm IST  
Blogger സു | Su said...

കുഞ്ഞന്‍സേ :) എന്തോ ഒരു മുനികുമാരന്‍.

രാഘവന്‍ :)

Wed Aug 02, 03:24:00 pm IST  
Blogger അഭയാര്‍ത്ഥി said...

ശ്രീരാമനാമം
ജപ സാര സാഗരം.
(നേമി എന്ന പേര്‍ ഓര്‍മയിലെ ക്ലാവു തുടച്ചുമാറ്റി)


ഓര്‍മ പുതുക്കാന്‍ കള്ളക്കര്‍ക്കിടകത്തില്‍ (ഗന്ധര്‍വജനനം കോണ്ട്‌).

ദശരധ നന്ദന സഖി വദന.

മുലരിപുവാഹനനരിപൂ നയന.

എന്താ ഇങ്ങിനെ ഇരിക്കണേ?. ചോദ്യം.

ഉത്തരം
ഒരുത്തന്‍ പോയൊരുത്തിയായ്‌, ഒരുത്തിപെറ്റിരുവരായ്‌, ഇരുവരും കരുത്തരായ്‌,
കരുത്തരില്‍ ഒരുത്തന്റെ ബന്ധുവിന്റെ ശത്രുവിന്റെ ഇല്ലം ചുട്ടു മുടിച്ചോന്റെ അച്ചന്റെ വരവും കാത്തിരിക്കയാണ്‌.

ഗന്ധര്‍വന്റെ മറുപടികളൂം ഏതാണ്ടിപ്രകാരം.

സു നന്മകള്‍

Wed Aug 02, 03:33:00 pm IST  
Blogger സു | Su said...

ഗന്ധര്‍വന്റെ ജന്മമാസം ആണോ? ആശംസകള്‍. :)

Wed Aug 02, 03:40:00 pm IST  
Blogger Unknown said...

ജയ് ശ്രീരാം!

സു ചേച്ചീ,കര്‍ക്കിടക മാസം മുഴുവന്‍ തുടരുമല്ലോ.എന്നും ഓരോന്ന് വീതം എഴുതിയാല്‍ കമന്റും ഇടാം പുണ്യവും കിട്ടും. (ഒന്നെടുത്താല്‍ ഒന്ന്, വെയ് രാജാ വെയ് എന്നൊക്കെ പറയുമ്പോലെ)

Wed Aug 02, 04:04:00 pm IST  
Anonymous Anonymous said...

ആനയോ അതോ മാനോ?? ഒരു സംശയം. രണ്ടായാലും കുഴപ്പമില്ല. നല്ല വെടിയിറച്ചി തരായല്ലൊ പൂര്‍വ്വ കാല വീരപ്പന്..

Thu Aug 03, 02:15:00 am IST  
Blogger സു | Su said...

ദില്‍‌ബൂ :) ഒക്കെ അറിയാവുന്ന കഥകള്‍ അല്ലേ? വെറുതെ ഒരു കഥ ഇട്ടു എന്ന് മാത്രം.

അനോണീ , വെറുതെ മറ്റുള്ളവരുടെ ബ്ലോഗില്‍ കയറിയിറങ്ങി നടന്ന് സ്വന്തം പേരുപോലും വെക്കാന്‍ ധൈര്യമില്ലാത്തവര്‍ക്ക് പല സംശയങ്ങളും കാണും. അതൊക്കെ തീര്‍ക്കാന്‍ എന്നെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. പിന്നെ, ബ്ലോഗ് വായിക്കാതെയാണ് കമന്റ് വെച്ചത് എന്ന് എല്ലാവര്‍ക്കും മനസ്സിലായിക്കോട്ടെ എന്ന് വെച്ചിട്ടാണ് ഇത് പബ്ലിഷ് ചെയ്തത്. വായിച്ചില്ല അല്ലേ? പാവം. ദശരഥമഹാരാജാവ്(ഞങ്ങള്‍ അദ്ദേഹത്തെ ഇങ്ങനെയാ വിളിക്കുക. വീരപ്പന്‍ എന്നല്ല) ശരമെയ്തപ്പോള്‍ വീണത് മാനും ആനയും ഒന്നുമല്ല. മാനിനെ വെടിവെക്കുന്നതൊക്കെ സല്‍മാന്‍ ഖാനെപ്പോലുള്ളവര്‍ അല്ലേ? പിന്നെ, ബ്ലോഗ് വായിക്കാതെ ഇത്തരം പൊട്ട കമന്റും കൊണ്ട് ഇങ്ങോട്ട് വരല്ലേ.

Thu Aug 03, 08:05:00 am IST  
Blogger ബിന്ദു said...

കണ്ണൂസെ.. നന്ദി. ശാന്തയെപറ്റി മാത്രമേ കേട്ടിട്ടുള്ളൂ, ബാക്കി ഉള്ളവരൊക്കെ എവിടെ? കൂടുതല്‍ അറിയാമെങ്കില്‍ പറയാമോ? ഇതു തന്നെ ഞാന്‍ എം.ടി യുടെ 'കിളിവാതിലിലൂടെ'യില്‍ നിന്നു മനസ്സിലാക്കിയതാണ്‌.

Thu Aug 03, 08:39:00 am IST  
Blogger രാജ് said...

കണ്ണൂസെ ലോമപാദന്റെ പേരു മനപ്പൂര്‍വ്വം തെറ്റിച്ചെഴുതിയാണോ ;)

Thu Aug 03, 01:03:00 pm IST  
Blogger സു | Su said...

ഹിഹിഹി 10 പ്രാവശ്യം എഴുതുമായിരിക്കും ;)

Thu Aug 03, 01:07:00 pm IST  
Blogger കണ്ണൂസ്‌ said...

പെരിങ്ങ്‌സേ,

മനപൂര്‍വം തെറ്റിച്ചതല്ല. എം.ടി. വൈശാലിയില്‍ ലോമപാദന്‍ എന്നാണ്‌ പറയുന്നത്‌. ഞാനും ഈ അടുത്തിട വരെ അങ്ങിനെയാണ്‌ കരുതിയിരുന്നതും. പക്ഷേ, ഈയിടെ ഒരു സുഹൃത്തുമായി സംസാരിക്കാന്‍ ഇടയായപ്പോള്‍ അയാള്‍ പറഞ്ഞു ശരിക്കും രോമപാദന്‍ ആണ്‌ ശരിയെന്ന്. ഗൂഗ്ലിയപ്പോള്‍ കണ്ടത്‌ അംഗരാജാവായ ദിവിരഥന്റെ പൌത്രന്‍ ചിത്രരഥനെ, പാദത്തില്‍ രോമമുള്ളതിനാല്‍ അജയ്യന്‍ ആയി കരുതി രോമപാദന്‍ എന്ന് പേരിട്ടു എന്നാണ്‌. ഭാഗവതത്തില്‍ അങ്ങിനെയാണത്രേ. കയ്യിലുണ്ടെങ്കില്‍, നോക്കി ഏതാണ്‌ ശരിയെന്ന് ഒന്ന് കണ്‍ഫേം ചെയ്യു.

Thu Aug 03, 01:34:00 pm IST  
Blogger സു | Su said...

ഞാന്‍ ലോമപാദന്‍ എന്നാണ് കേട്ടിട്ടുള്ളത്. ഇനി എവിടെയെങ്കിലുമൊക്കെ അന്വേഷിച്ച് കണ്ടുപിടിക്കാം. നന്ദി. അറിവ് പങ്കു വെച്ചതിന്.

Thu Aug 03, 01:42:00 pm IST  
Blogger myexperimentsandme said...

ജപ്പാനിലാണെങ്കില്‍ ഒരു കണ്‍ഫ്യൂഷനുമില്ല. ഇവിടെ “ര”യ്ക്ക് “ല“ എന്നു പറയും. അത് കേട്ട് നമ്മള്‍ “ല” ചേര്‍ത്ത് പറഞ്ഞാല്‍ ഇവര്‍ വേണമെങ്കില്‍ “ര” എന്ന് തിരുത്തിയും തരും

ഇവിടെ വന്ന് ഗ്രാസ്സ് ബോട്ടില്‍ തപ്പി നടന്ന നടപ്പ്. അവസാനമാണ് പുടികിട്ടിയത്, സംഗതി ഗ്ലാസ്സ് ബോട്ടിലാണെന്ന്. roku എന്നത് ലോക്കു എന്നും രോക്കു എന്നും ര്‌‌ലോക്കു എന്നും എല്ലാം പറയും ഇവര്‍. അതുകൊണ്ട് രോമപാദന്‍ ലോമപാദനായാലും രോമപാദനായാലും ഇവിടുത്തുകാര്‍ക്ക് പ്രശ്‌നമൊന്നുമില്ല :)

Thu Aug 03, 02:07:00 pm IST  
Blogger അഭയാര്‍ത്ഥി said...

വക്കാരി പറഞ്ഞതുപോലെ എനിക്കൊരു കണ്‍ഫൂഷ്യസുമില്ല.

ലോമപാദ അല്ലെങ്കില്‍ രോമപാദ എന്നു മലയാളത്തില്‍.
ലോമപാദാഹം രോമപാദഘൗ എന്ന്‌ സംസ്കൃതം.
ലൊമ്പാടൊ അല്ലെങ്കില്‍ ലിമ്പാഡൊ അല്ലെങ്കില്‍ രെമ്പാച്ചി എന്ന്‌ ഇംഗ്ലിഷ്‌.
ലൊമ്പാസ്റ്റിമെന്റി രോമ വെര്‍റ്റിസെല്ലി എന്ന്‌ ഇറ്റാലിയന്‍.
ലൊമ്പാച്റ്റുഹുങ്ങ്‌ അല്ലെങ്കില്‍ രൊമ്പാസ്റ്റിമീസ്റ്റര്‍ ജര്‍മന്‍.
ലൊംഹാീ ചാങ്ങ്‌ അല്ലെങ്കില്‍ രൊംഹിമേയൊ ചൈനീസ്‌

എങ്ങനെയുണ്ട്‌ ഗന്ധര്‍വന്റെ ബുദ്ധി (മണ്ടൂസ്‌ അല്ലേ

Thu Aug 03, 02:30:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home