Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 04, 2006

സ്നേഹം

സ്നേഹിതരായാണ്‌ ‍ അവര്‍ കടല്‍ത്തീരത്ത്‌ പോയത്‌.

അതൊരു പതിവായി മാറി.

അവന്റെ, കടലിനോടുള്ള സ്നേഹം അവളെ അലോസരപ്പെടുത്തിയെങ്കിലും പതുക്കെപ്പതുക്കെ അവളും കടലിനെ അറിഞ്ഞ്‌, മോഹിക്കാന്‍ തുടങ്ങി.

ഒരുനാള്‍ അവനേക്കാള്‍ സ്നേഹം കടലിനോടാണെന്ന് തെളിയിച്ച്‌ , ആ സ്നേഹത്തിന്റെ പിറകെ അവള്‍ പോയി.

15 Comments:

Blogger രാജേഷ് പയനിങ്ങൽ said...

ഇതു കലക്കി...അതാണ് ഞാന്‍ പറഞത് പ്രണയം കണ്ണിന്‍റെ കെട്ടഴിക്കുമ്പോള്.....
ഇവിടേ...
http://veruthee.blogspot.com/2006/08/blog-post_03.html

Fri Aug 04, 12:11:00 pm IST  
Anonymous Anonymous said...

good one :)

Fri Aug 04, 01:17:00 pm IST  
Blogger മുസാഫിര്‍ said...

കടലിന്റെ അടിയിലെ പവിഴ കൊട്ടാരത്തിലേക്കാണൊ അവള്‍ പോയത് ?
നല്ല ചെറിയ കഥ , സൂ, പതിവു പോലെ

Fri Aug 04, 02:27:00 pm IST  
Blogger Sreejith K. said...

മനോഹരം സൂ. ഇഷ്ടമായി കുഞ്ഞിക്കഥ. കുഞ്ഞിക്കഥ എന്ന് പറയുന്നത് തന്നെ തെറ്റ്. ഇതൊരു വലിയ കഥ ആണെന്നു തന്നെ തോന്നുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാതെ പറഞ്ഞിരിക്കുന്നു. ഞാന്‍ ദേ പോണൂ സ്വപ്നലോകത്തേക്ക്

Fri Aug 04, 02:48:00 pm IST  
Blogger Raghavan P K said...

അപ്പോ സ്നേഹം കപ്പല്‍ കയറീ..അല്ലേ..?

പി കെ രാഘവന്‍

Fri Aug 04, 04:04:00 pm IST  
Blogger Ajith Krishnanunni said...

അവളും കടലും തമ്മിലുള്ള സ്നേഹം കണ്ടറിഞ്ഞ അവന്‍, അവര്‍ തമ്മിലുള്ള സമാഗമത്തിന്‌ വഴിയൊരുക്കി കൊടുത്തതാണോ സു ?

Fri Aug 04, 06:47:00 pm IST  
Blogger ബിന്ദു said...

സ്നേഹം ദുഃഖമാണുണ്ണീ.. അയ്യോ ഉണ്ണിയല്ല ഉണ്ണിയല്ല, മായ്ച്ചു. പാടുന്നില്ല. :)

Sat Aug 05, 07:11:00 am IST  
Blogger Visala Manaskan said...

ഈ പോസ്റ്റ്,വളരെ ഇഷ്ടമായി സൂ.

പയ്യെ പയ്യെ ഞാനൊരു ‘സ്ലീപ്പിങ്ങ് ബ്ലോഗര്‍‘ എന്ന നിലയിലേക്കുയര്‍ന്നുകൊണ്ടിരിക്കുകയാണ്.
എങ്കിലും, ‘സൂര്യഗായത്രി‘ ബ്ലോഗ് വായിച്ച് ബ്ലോഗിങ്ങ് തുടങ്ങിയ എനിക്ക് ഇടക്കിടെ ‘സൂ എന്നാ പറയുന്നേ‘ എന്ന് നോക്കാതിരിക്കനാവുന്നില്ല.

ഇഷ്ടം തോന്നിയാല്‍ ഉടനേ സ്‌നേഹിച്ചുതുടങ്ങുന്ന പ്രകൃതമുള്ള ഞാന്‍ ഇഷ്ടം തന്നെയാണ് സ്നേഹവും എന്ന് തെറ്റിദ്ധരിച്ചിരുന്നു, പണ്ടൊക്കെ.

ഞാന്‍ സ്‌നേഹിക്കുകയാണ് എന്നറിയാതെ പാവം പിടിച്ച പലരും എന്നെ തിരിച്ചു സ്‌നേഹിച്ചില്ല (എന്റെ ഒരു മനസമാധാനത്തിന് പറഞ്ഞത്)

അങ്ങിനെ എന്റെ സ്‌നേഹവികാരം വൃണപ്പെട്ട് റിട്ടേണ്‍ കിട്ടാതെ പോയ സ്‌നേഹത്തെക്കുറിച്ചും അവരോര്‍ക്കാതെ പോയ ഞാന്‍ ചെയ്ത ഉപകാരത്തെക്കുറിച്ചും ചാന്‍സ് കിട്ടുമ്പോഴെല്ലാം വിളിച്ചുപറയുകയും ചെയ്തു. അങ്ങിനെ അവര്‍ എന്നോട് വഴക്കുമായി. നഷ്ടം എനിക്ക്!

അതുകൊണ്ട് ഇപ്പോള്‍ ഇഷ്ടം തോന്നിയാല്‍ ഉടനേ ഞാന്‍ എന്നോട് പറയും ‘ഇഷ്ടം തോന്നിക്കോ.. പക്ഷെ, പ്ലീസ് സ്‌നേഹിക്കരുത്, സ്‌നേഹിക്കാന്‍ നിന്നാല്‍ വെറുതെ ഉടക്കാവേണ്ടി വരും’

Sat Aug 05, 01:28:00 pm IST  
Blogger മുല്ലപ്പൂ said...

അവളെ സ്നേഹിച്ച അവന്‍ എന്തു ചെയ്തു സൂ‍...
അവളുടെ കൂടെപ്പോയൊ ?..

Sat Aug 05, 03:03:00 pm IST  
Blogger സു | Su said...

ആര്‍ദ്രം :) സ്വാഗതം. വായിച്ചു കേട്ടോ.

മുസാഫിര്‍ :)ആവും. ആവട്ടെ.

ശ്രീജിത്ത് :) ഇതൊക്കെ കഥയാണോ? ആയിരിക്കും അല്ലേ?

താരേ :) സ്നേഹം അവിടെ ഇന്നലെ കാണിച്ചൂട്ടോ.

രാഘവന്‍ :)

മോളൂട്ടി :)സ്വാഗതം.

അജിത്ത് :) അങ്ങനേയും ആവാം.

പല്ലി :) അവന്‍ തന്നെ കാരണം.

ബിന്ദൂ :) വേണ്ടാ വേണ്ടാ...

വിശാലാ :) എനിക്കറിയാം ഒക്കെ.

പക്ഷെ അവസാനം പറഞ്ഞതില്‍ ഒന്ന് തിരുത്താം.

“അതുകൊണ്ട് ഇപ്പോള്‍ ഇഷ്ടം തോന്നിയാല്‍ ഉടനേ ഞാന്‍ എന്നോട് പറയും ‘ഇഷ്ടം തോന്നിക്കോ.. പക്ഷെ, പ്ലീസ് സ്‌നേഹിക്കരുത്, സ്‌നേഹിക്കാന്‍ നിന്നാല്‍ വെറുതെ ഉടക്കാവേണ്ടി വരും’“

ഇഷ്ടം തോന്നിക്കോട്ടെ സ്നേഹിച്ചോട്ടെ. തടയണ്ട. പക്ഷെ മറ്റുള്ളവരുടെ മനസ്സ് നമ്മുടേത് പോലെ ആണെന്ന് സ്വപ്നം പോലും കാണരുത്. ഇത് ഇടയ്ക്കിടയ്ക്ക് നമ്മുടെ മനസ്സിനെ ഓര്‍മ്മിപ്പിക്കണം.

:)

പിന്നെ ബ്ലോഗ്ഗിങ്ങില്‍ ഉപേക്ഷ വേണ്ട. ജോലിയൊക്കെ തീര്‍ത്ത്‌വെച്ച് എഴുതൂ.

Sat Aug 05, 03:15:00 pm IST  
Blogger Mubarak Merchant said...

കടല്‍ അനാദിയായ ജീവജലമാണ്. കുറേനാള്‍ കടപ്പുറത്ത് കാറ്റുകൊള്ളാന്‍ പോയതിന്റെ അടിസ്ഥാനത്തില്‍ അവന്റെ പുറകെ പോയിരുന്നെങ്കില്‍ അവളുടെ ജീവിതം കടപ്പുറം പോലെയാവില്ലെന്നാരു കണ്ടു? അതിനേക്കാള്‍ നല്ലത് കടലു തന്നെ.

Sat Aug 05, 03:21:00 pm IST  
Blogger Unknown said...

സു ചേച്ച്യേ,
ഇത് ഉഷാറായി ട്ടോ.കടലിനൊപ്പം പോയ ആ പെണ്‍കുട്ടി എന്നെ വേദനി‍പ്പിക്കുന്നു.

(ഇതൊരു രോഗമാണോ ഡോക്ടര്‍?)

Sat Aug 05, 03:40:00 pm IST  
Blogger Rasheed Chalil said...

നന്നായി...ഉഷാറായി..ഇഷ്ടമായി...
കടലിനെപ്രണയിച്ച് കടലിനൊടിണങ്ങി കടലില്‍ ലയിച്ച പ്രണയം..
ആഴിയുടെ അഗധതകള്‍ക്ക് അവളെ അറിയാമായിരിക്കും.. അവര്‍ സ്വീകരിച്ചിരിക്കും.. പ്രണയത്തിന്റെ പരിഭവങ്ങള്‍ ഇല്ലാതെ

കറുത്തമ്മയും പരീക്കുട്ടിയും ഓര്‍മ്മവരുന്നു..

Sat Aug 05, 04:03:00 pm IST  
Blogger monu said...

:O

:|

:(

Sathyam

Sat Aug 05, 07:03:00 pm IST  
Blogger സു | Su said...

ഇക്കാസ് :)ഹിഹി ഇങ്ങനെ ആരേയും ഉപദേശിക്കല്ലേ.

ദില്‍‌ബൂ :)അതെ അതെ.

മോനൂ :)

ഇത്തിരിവെട്ടം :) അവിടെ അവള്‍ക്ക് സുഖമായിരിക്കും.

പല്ലീ :) അവന്‍ കടലിനെ മോഹിക്കാന്‍ പഠിപ്പിച്ചു.

Sat Aug 05, 10:10:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home