സഹയാത്രിക
ഷിബുവിന് അവളോടെന്തെങ്കിലും ചോദിക്കണമെന്നുണ്ട്. അവളാണെങ്കില്‍ ഈ ലോകത്തൊന്നുമല്ലാത്ത മട്ടില്‍ ഇരിക്കുന്നു. തന്നേക്കാളും പ്രായം തോന്നിക്കുന്നുണ്ട്.
ഇങ്ങനെയുമുണ്ടോ ആള്ക്കാര്?
നല്ല സഹയാത്രികരില്ലെങ്കില്‍ വിരസമാവും എല്ലാ യാത്രയും. എന്നും, ആരെങ്കിലും, കഥ പറയാനും, ചര്‍ച്ച ചെയ്യാനും കിട്ടുന്ന ഭാഗ്യം ചെയ്ത യാത്രക്കാരന് എന്ന് കൂട്ടുകാര്‍ പറയുന്ന ഒരാളാണ് താനെന്ന് ഷിബു എന്നും അഹങ്കരിച്ചിരുന്നു. യാത്രയുള്‍പ്പെടുന്ന ജോലി തെരഞ്ഞെടുക്കുമ്പോഴും തനിക്കൊരു ആശങ്കയും ഉണ്ടായിരുന്നില്ല. ഇന്നാദ്യമായിട്ടാവും ഇങ്ങനെയൊരു സഹയാത്രികയെ കിട്ടുന്നത്. ജനറലില്‍ ടിക്കറ്റ് എടുത്താല്‍ മതിയായിരുന്നു. കമ്പനിയുടെ ചിലവില്‍ അല്ലേന്ന് കരുതിയാണ് ഒന്നും ചിന്തിക്കാഞ്ഞത്.
‘ദൈവമേ, ഈ യാത്ര ഒരു ബോറന് ലിസ്റ്റില്‍ എഴുതേണ്ടി വരുമല്ലോ.’
കൂട്ടുകാരോട് പറഞ്ഞാല്‍ "നിന്നെ കണ്ടിട്ട്, നിന്നോട് മിണ്ടാതിരിക്കുന്നതാ ബുദ്ധി എന്ന് അവള് തീരുമാനിച്ചുകാണും" എന്ന് പറഞ്ഞ് പരിഹസിക്കും.
അതിനിട വരുത്തരുത്. എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു, ഈ ലോകത്ത്, മിണ്ടാനും പറയാനും.
തുടങ്ങാം.
"ചേച്ചി എങ്ങോട്ട് പോകുന്നു?"
അവളെന്തിനു ഞെട്ടി? ഷിബുവിനു കുറച്ച് അമ്പരപ്പായി. വല്ല ഒളിച്ചോട്ടവും ആണോ?
"തൃശ്ശൂര്‍ക്കാ."
‘
വെള്ളം കുടിക്കാതെ നാലു ദിവസമായോ ഇവര്‍?’
“ഞാനും തൃശ്ശൂര്‍ക്കാ."
അറിയാന്‍ വല്യ താല്പര്യം ഇല്ലെന്നുള്ള മട്ടില്‍ അവള് പ്രതിമയെപോലെ ഇരുന്നു.
"തൃശ്ശൂരാണോ വീട്?" വാക്കുകള്‍ വീണുപോയാല്‍ എന്തോ നഷ്ടം വരുന്നതുപോലെ അവളൊന്നു മൂളി.
ഇനിയൊന്നും മിണ്ടാതിരിക്കാം എന്നാല്‍. ഷിബു തീരുമാനിച്ചു. തന്റെ ബര്‍ത്തില്‍ കയറിക്കിടന്ന് ഉറക്കം തുടങ്ങി. കണ്ണു തുറക്കുമ്പോഴേക്കും തൃശ്ശൂര്‍ എത്താന്‍ ആയിരുന്നു. അവള് ഇറങ്ങിപ്പോയത് അറിഞ്ഞില്ല. അവളിരുന്ന സ്ഥലത്ത് ഒരു പേഴ്സ്. ഇറങ്ങാനുള്ള തിരക്കില്‍ ഇനി പേഴ്സ് വെച്ച് പോയതാണോ എന്തോ. ഏതായാലും ഒന്ന് നോക്കാം. ഒരു ചെറിയ ഹെയര്‍പിന്‍, ഒരു ചെറിയ മാല. അതും സ്വര്‍ണമാണെന്ന് തോന്നുന്നു. കുഞ്ഞുങ്ങളുടേത് പോലെ തോന്നി. കുറച്ച് പൈസ, പിന്നെ കുറേ കടലാസും. മരുന്നിന്റെ കുറിപ്പുകളും. ഒരു കടലാസ്സില്‍ ഏതോ വീട്ടിന്റെ മേല്‍വിലാസം ആണ്. എറണാകുളത്തെ. പിന്നെ കുറച്ച് മിഠായിയും.
ഇറങ്ങുമ്പോള്‍ പേഴ്സ് കൈയില്‍ത്തന്നെ വെച്ചു. അല്പമൊരു പേടി ഉണ്ട്. പുലിവാലാകുമോ. നോക്കാം. ഇനി എറണാകുളത്ത് ചെന്ന് വീട് കണ്ടുപിടിക്കാം. അവളുടേതല്ലെങ്കിലും, അവളെ അറിയാവുന്നവര്‍ എന്തായാലും ആ വീട്ടില്‍ ഉണ്ടാകും.
അല്പമൊരു പരുങ്ങലോടെയാണ് ആ വീട്ടിലേക്ക് കയറിച്ചെന്നത്. ഒരാള്‍ വന്നു. എന്തൊക്കെയോ വിഷമങ്ങള്‍ ആ മുഖത്തുള്ളത് പോലെ. പേഴ്സ് കാണിച്ചപ്പോള്‍ അയാളൊന്ന് ഞെട്ടി. പേഴ്സ് കൈനീട്ടി വാങ്ങി. തട്ടിയെടുക്കുന്നപോലെ തോന്നി, ഷിബുവിന്.
കുഴപ്പമായോ? കുടുങ്ങുമോ എന്തെങ്കിലും നൂലാമാലയില്‍?
പൂമുഖവാതിലിനു പിന്നില്‍ കുറേ രൂപങ്ങള്‍ വന്നെത്തി നോക്കുന്നതവന് കണ്ടു. അവരുടെ മുഖഭാവവും അത്ര പന്തിയല്ല.
അയാള്‍ ഷിബുവിനെ വിളിച്ച് അകത്തേക്ക് നടന്നു. ഒരു മുറിയില്‍ മാലയിട്ട് തൂക്കിയ അവളുടെ ഫോട്ടോ. ഷിബു ഒന്നും മിണ്ടാനാവാതെ നിന്നുപോയി.
"ഹൃദയത്തിന് അസുഖമായിരുന്നു. കഴിഞ്ഞ മാസം മരിച്ചു. റെയില്‍വേസ്റ്റേഷന്റെ അടുത്തുള്ള ഹോസ്പിറ്റലില്‍ ആയിരുന്നു കുറെക്കാലം. എന്റെ പെങ്ങളുടെ കുട്ടിയാണ്. അച്ഛനും അമ്മയും തെറ്റിലായിരുന്നു. വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോഴൊക്കെ, അനിയനേം കൂട്ടി അച്ഛനെ ഒന്ന് കാണാന്‍ പോകണം, എന്ന് എപ്പോഴും പറയും. തൃശ്ശൂരാണുള്ളത്. കുറേക്കാലമായി അച്ഛനും മക്കളും, തമ്മില്‍ കണ്ടിട്ട്. ആഗ്രഹം സാധിക്കാതെ അവള് പോയി."
ഷിബുവിന്റെ മനസ്സ് ഒന്ന് പിടഞ്ഞു.
'അപ്പോള്‍ ഇവരൊന്നും അറിയാതെയാണ് അവള് തൃശ്ശൂര്‍ക്ക് പോയത്. കൊള്ളാം.'
"മോനെവിടുന്നാ പേഴ്സ് കിട്ടിയത്?"ചോദിക്കുന്ന അയാളേക്കാളും ഉത്സാഹത്തില്‍ കാതോര്‍ത്തുകൊണ്ട് കുറേപ്പേര് മുറിക്ക് പുറത്തുണ്ടെന്ന് അവനു മനസ്സിലായി.
ഇനി സത്യം പറഞ്ഞ് അവളുടെ ആത്മാവിനെ ശല്യം ചെയ്യേണ്ട.
"ഇത് ഹോസ്പിറ്റലില്‍ നിന്ന് കിട്ടിയതാണ്. എന്റെ അനിയത്തി അവിടെ ജോലി ചെയ്യുന്നുണ്ട്. അവള്‍ക്ക് ഒഴിവില്ലാത്തതിനാല്‍ എന്നെ ഏല്‍പ്പിച്ചു."
"ഉം. ഇതെപ്പോഴും കൂടെ കൊണ്ടുനടക്കും. ഞങ്ങള്‍ വിചാരിച്ചു, ഇത് കണ്ടില്ലല്ലോന്ന്. നന്ദിയുണ്ട് കൊണ്ടുത്തന്നതിന്.”
അയാള്‍ പേഴ്സ് തുറന്ന് ഒരു വശത്തെ കള്ളിയില്‍ നിന്ന് ഒരു നിറം മങ്ങിയ ഫോട്ടോ എടുത്തു.
"ഇതവളുടെ അച്ഛന് ആണ്. അയാള്‍ക്ക് വേറെ ഭാര്യയും മക്കളും ഉണ്ട്. എന്നാലും ഇവിടെയുള്ളവര്‍ക്കൊന്നും ഒരു എതിര്‍പ്പും ഇല്ലായിരുന്നു. അച്ഛനു കൊടുക്കാന്‍ എന്നും പറഞ്ഞ് തനിക്ക് കിട്ടുന്നതില്‍ നിന്ന് കുറേ മിഠായിയും എടുത്തുവെക്കും. പഴകുമ്പോള്‍ കളയും. ഈ മാല അവള് കുഞ്ഞായിരിക്കുമ്പോള്‍ അയാള്‍ അണിയിച്ചതാണ്."
ഷിബു, താന്‍ നോക്കിയിട്ട് കാണാതിരുന്ന ആ ഫോട്ടോയിലേക്ക് ഒന്ന് പാളി നോക്കി. എവിടെയോ കണ്ടതുപോലെ. തിരിച്ചറിഞ്ഞപ്പോള്‍ ഞടുക്കം തോന്നി. ആകെക്കൂടെ ഒരു തളര്‍ച്ച.
അച്ഛന്!
ഈ ഫോട്ടോ പോലെയുള്ളത് അച്ഛന്റെ പഴയ ആല്‍ബത്തില്‍ ഒരുപാട് കണ്ടിട്ടുണ്ട്. എന്തെങ്കിലും പറയാന്‍ വേണ്ടി വാക്കുകളോട് പിടിവലി നടത്തുമ്പോള്‍ അതില്‍ ഉണ്ടായിരുന്ന മിഠായി, അച്ഛന് തന്നെയാണല്ലോ തിന്നതെന്ന് ഷിബുവിന്റെ ഓര്‍മയില്‍ തെളിഞ്ഞു. മേശപ്പുറത്ത് കണ്ടിട്ട് എടുത്തതാണ്. തന്റെ അനിയത്തിയുടേതെന്ന് കരുതിക്കാണും. ആരുടേയാണെന്ന് ചോദിക്കാതെ എടുത്തുവെന്നും പറഞ്ഞ് അച്ഛനോടിത്തിരി മുഷിയുകയും ചെയ്തു. ഇതെല്ലായിടത്തും കിട്ടുന്നതല്ലേ, വാങ്ങി ഇതില്‍ വെച്ചാല്‍പ്പോരേന്ന് അച്ഛന് ചോദിക്കുകയും ചെയ്തു. ഒക്കെ അത്ഭുതം.
പുറത്തെത്തി ഒന്നും കേള്‍ക്കാന്‍ ശേഷിയില്ലാതെ, ഇറങ്ങി രക്ഷപ്പെടാന്‍ നിന്ന ഷിബു അയാളോട് ചോദിച്ചു.
"എന്നാണ് മരിച്ചത്?"
അയാളുടെ ഉത്തരം കേട്ടതും ഷിബു മൃതപ്രായന് ആയി മാറി.
അയാള്‍ പറഞ്ഞ ദിവസം അവള്- ചേച്ചി- തന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു!
ഇനിയുമെന്തൊക്കെയോ പറയാനും ചോദിക്കാനുമായി, ഒരു തിരിച്ചുവരവ് മനസ്സില്‍ കുറിച്ചിട്ട്, ഷിബു, യാത്ര പോലും പറയാതെ അവിടെ നിന്നിറങ്ങി.
തന്റെ ചുറ്റിലും ഏതോ അദൃശ്യശക്തി സന്തോഷത്തോടെ നൃത്തം വെച്ച് നടക്കുന്നതായി അവന് അനുഭവപ്പെട്ടു.
36 Comments:
നഷ്ടങ്ങളുടെ ശവപ്പറമ്പ് സ്വപ്നം കാണാത്തവര്‍ ഭാഗ്യവാന്മാര്. അല്ലെങ്കില്‍ അവരാണ് ജീവിക്കാന്‍ പഠിച്ചവര്‍.
സൂ ചേച്ചി നല്ല കഥ.. നല്ല ശൈലി.. അസ്സലായി കെട്ടോ..
ഓ.ടോ : അഗ്രജന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാനിതാ തേങ്ങയുടച്ചേ..
നല്ല കഥ.
മരിച്ചു കഴിഞ്ഞാല്‍ നമ്മുടെ ആഗ്രഹങ്ങളൊക്കെ തീര്‍ക്കാന്‍ ഇങ്ങനെ തിരിച്ചു വരാന്‍ പറ്റുമോ?
പറ്റുമായിരുന്നെങ്കില്‍..
-പാര്‍വതി.
ഉത്രാടമായിട്ടെന്താ ഒരു നിരാശ.
ഓണാശംസകള്‍
നന്നായിരിക്കുന്നു...സൂ
പക്ഷേ, ചെറിയൊരു ശംസയം..:)
അയാള്‍ ആ പേഴ്സ് ഒരു മാസം കഴിഞ്ഞാണോ കൊണ്ടുകൊടുത്തത്..!
Dear Madam,
Please let me know how you made the blog in malayalam font.
How can I install the font in Unicode?
Your prompt reply will be highly appreciated.
I am waiting for your reply.
My E: ID is azeez_madayi@yahoo.com
Blog address: www.surumi.blogspot.com
സു ചേച്ചീ,
മിഠായി തരുന്ന പ്രേതം? കൊള്ളാം നല്ല തീം. ബിരിയാണി തരുന്ന ഒരു പ്രേതത്തിനെ കാണാന്‍ എന്താ വഴി?
അവള് എന്തേ സ്വന്തം അനിയനോട് ഒന്നും മിണ്ടിയില്ല.. അയ്യോ കഥയില്‍ ചോദ്യമില്ല, ഞാന്‍ ഓടി..
(ഓടുന്ന വഴിയില്‍) സുവിന് ഓണാശംസകള്‍, ഇനിയും ഇതുപോലെ ഒരുപാട് നല്ല കഥകള്‍ എഴുതൂ. പിന്നെ നാളത്തെ സദ്യക്കുള്ളതൊക്കെയായോ?
സു,
ഓണാശംസകള്‍.
രാജാവു്
സൂ ഒരില ഇട്ടോളൂ..ദാ അനിയത്തിക്കുട്ടി അടുത്ത വണ്ടിയില്‍ വരുന്നു. കഥ നന്നായി. എന്റെ മനമ്മാട്ടമ്മ വായിച്ചോ.. ഇതു പോലൊരു പരിണാമഗുപ്തി കാണാം. എനിക്കിഷ്ടപ്പെട്ടു.
ഇങ്ങനെയുള്ള കഥകള്‍ നിരവധി ഉണ്ടായിട്ടില്ലേ?
ട്രിക്ക് (Trick) കഥകള്‍ എന്നാണ് ഇത്തരത്തില്‍ ഉള്ള കഥകളെ വിളിക്കാറ്.
പുതുമയുള്ള കഥകളാണ് സു വില്‍ നിന്നും പ്രതീക്ഷിക്കുന്നത്
ഞാന്‍ ഇങ്ങനെ പറഞ്ഞതില്‍ കോപിക്കല്ലെ.. എല്ലം നന്നായി എന്ന് ചുമ്മാ പറയുന്നതില്‍ കാര്യമില്ലല്ലോ
ആത്മാവിനെ ആണോ കണ്ടത്? കണ്ഫ്യൂഷന് ആയി. :)
ട്രെയിന്‍ യാത്രയാണു എന്റെ ഇഷ്ട വിനോദം..........കണ്ണൂര്കാരെ മാത്രം സ്നേഹിക്കുന്ന ഒരു കണ്ണൂര്കാരന്.
എന്തോ, പരിചയമുള്ള കഥാപാത്രങ്ങളായിട്ടും, ഈ കഥ എനിക്കിഷ്ടപ്പെട്ടു.
ഇടയ്ക്ക് ഞാന്‍ ആലോചിയ്ക്കാറുണ്ട്. സൂ എവിടെ നിന്നാണ് ഇത്രയും പോസ്റ്റുകള്‍ എഴുതുന്നതെന്ന്. സമയം മാത്രം പോരല്ലോ :)
സഹിഷ്ണുക്കളായ നല്ല ഭര്ത്താക്കന്മാരെ കിട്ടുന്നത് ഭാഗ്യമാണ് :)
(അവസാനമെഴുതിയത് ഒരു ചിന്ന ജോക്കാണ് കേട്ടോ, കോപിയ്ക്കരുത്)
സൂച്ചേച്ചീ :-)
ഇനീം കഥ പറയൂ, കഥ, കഥ, വേഗം. ഉണ്ടാക്കികഴിഞ്ഞില്ലേ? എന്താണൊരമാന്തം? മധുരമോ കൈപ്പോ പുളിയോ, എന്തായാലും കൊള്ളാം, കൈപ്പുണ്യണ്ടല്ലോ, നല്ലോണം.
കാലായാല് വിളമ്പണേ.
സ്നേഹത്തോടെ
ജ്യോതി
ഈ കഥയ്ക്കു ഇതിനിടെ കണ്ട സിനിമയുടെ ഒരു ചുവ. സംഗീത് ശിവന്റെ അപരിചിതന്റെ കഥയുമായി വല്ലാത്ത സാമ്യം....സു കണ്ടിട്ടുണ്ടോ ഈ സിനിമ....
നല്ല കഥ.
അവസാനം എത്തിയ അദൃശ്യ ശക്തികള്‍ ഇല്ലായിരുന്നെങ്കിലും കഥ എനിക്കിഷ്ടപ്പെട്ടേനെ.
സൂ, കഥകളിങ്ങനെ പോരട്ടെ!
ഓണം powder powderd? (പൊടിപൊടിച്ചൊ?)
സൂ, കുറെ നാളായി ഇവിടെ കമന്റാത്തത്.. വായിക്കാന്‍ തന്നെ സമയം കമ്മി...പിന്നെ എപ്പോഴെങ്കിലും സ്വസ്ഥമായി കമന്റാം എന്നു കരുതി എപ്പോഴും വിട്ടുകളയും!
കഥ നന്നായി..ഓണത്തിനു ആ വിഷാദഛായ വേണ്ടാരുന്നു!!
മൊത്തത്തില്‍ ഇഷ്ടപ്പെട്ടു!
ഇത്തിരിവെട്ടം :) നന്ദി.
പാര്‍വതി :) നന്ദി.
തറവാടി :) ഓണാശംസകള്‍ക്ക് നന്ദി.
അഗ്രജാ :) കുറച്ചു ദിവസം കഴിഞ്ഞല്ലേ കൊടുക്കാന്‍ പോയത്?
അന്‍സില്‍ :) സ്വാഗതം. അവിടെ താങ്കളുടെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട് കേട്ടോ. മലയാളം തുടങ്ങിയോ?
ദില്‍ബൂ :)ബിരിയാണി മാത്രം മതിയോ? ;)
പല്ലി :) സത്യമേവ ജയതേ. ഓണാശംസകള്‍ക്ക് നന്ദി.
കുഞ്ഞന്‍സേ :) അത് പ്രേതമായിരുന്നു. ;)
രാജാവേ :) ഓണാശംസകള്‍ക്ക് നന്ദി.
കുടിയാ :) വായിക്കാറും കേള്‍ക്കാറും ഒക്കെ ഉണ്ട് കേട്ടോ. ആ കഥയ്ക്ക് ഞാനൊരു കമന്റിട്ടിരുന്നില്ലേ?
ബിന്ദൂ :) ആത്മാവ് അല്ല. പ്രേതം ;)
ബയന്‍ :) സ്വാഗതം. അതെന്താ അങ്ങനെ ഒരു സ്നേഹം ?
ദിവാ:) ജോക്ക് എനിക്കിഷ്ടപ്പെട്ടില്ല കേട്ടോ. ഭര്‍ത്താവും ബ്ലോഗും തമ്മില്‍ എന്താ ബന്ധം? കഥ ആലോചിച്ചുണ്ടാക്കുന്നതും ടൈപ്പ് ചെയ്യുന്നതും ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതും ഞാനാണ്. പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് ചിലപ്പോള്‍ ചേട്ടന് വായിക്കാറുണ്ട്. അത്രേ ഉള്ളൂ. ജോലിക്കു പോകുന്ന ഭാര്യമാരുള്ള ഭര്‍ത്താക്കന്മാരെപ്പറ്റിയും ദിവാ ഇത്തരം ജോക്ക് പറയുമോ?
ജ്യോതീ :) കൈപ്പുണ്യം ഉണ്ടോ? സന്തോഷം.
കണ്ണൂരാനേ :) അപരിചിതന് എന്നുള്ള സിനിമ കണ്ട് മോഷ്ടിച്ച് ബ്ലോഗിലിടാന്‍ മാത്രം ആശയദാരിദ്ര്യം എനിക്ക് വന്നിട്ടില്ല.
മുല്ലപ്പൂ :)
വെമ്പള്ളീ :) തിരക്കിലാണോ? ഓണം പൊടിപൊടിച്ചു.
സതീഷ് :) ഓണം ആഘോഷിച്ചില്ലേ?
തഥാഗതന് :)പുതുമയുള്ള കഥകള്‍ എന്താണ്? കഥ ഉണ്ടാക്കാനും പോസ്റ്റ് ചെയ്യാനും ഒക്കെ വളരെക്കുറച്ച് സമയമേ ഞാന്‍ എടുക്കാറുള്ളൂ. ഒരു അരമണിക്കൂര്‍. ആകെ. ചിലപ്പോള്‍ എഴുതിവെച്ച് വായിച്ച്, പിന്നെയും വായിച്ച്, തിരുത്തി ഒക്കെ എഴുതിയാല്‍ ഇനീം നന്നാവുമോ എന്തോ. ഇവിടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതിനുമുമ്പ് കഥ കാണുന്നത് ചേട്ടന് മാത്രമാണ്. അതും ചിലപ്പോള്‍. അല്ലെങ്കില്‍ നിങ്ങളെയൊക്കെപ്പോലെ പോസ്റ്റ് ആണ് ചേട്ടനും വായിക്കുന്നത്. എഴുതിക്കാണിച്ച് തിരുത്താന്‍ എന്റെ വീട്ടിലോ, കുടുംബത്തിലോ ഒറ്റ സാഹിത്യകാരന്മാര് പോലും ഇല്ല.
സു ആശയം മോഷ്ടിച്ചെന്നല്ല കഥാതന്തു ഒരു പോലെ തോന്നി എന്നു മാത്രം......
കണ്ണൂരാന്‍ :)
വളരെ നന്നായിരിക്കുന്നു.
പിന്നെ ഓണമൊക്കെ എങ്ങിനുണ്ടാര്ന്നു..?
വൈക്കനു സ്വാഗതം .ഓണം പൊടിപൊടിച്ചു.
കഥ വായിച്ച് പേടിച്ചിട്ടാ ഇതു വരെ കമന്റിടാതിരുന്നത്.ഓണമൊക്കെ നന്നായിരുന്നില്ലേ
വല്യമ്മായീ :) ഓണാശംസകള്‍ ഇതിനുമുമ്പത്തെ പോസ്റ്റിലും ഇടാമായിരുന്നു. നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. പിന്നെ ഒരു അവസരം കിട്ടിയില്ലെങ്കിലോ?
സൂ ചേച്ചി ആ വല്ല്യാന്റിയെ പേടിപ്പിക്കാതെ
ഒന്നും പേടിപ്പിച്ചില്ലല്ലോ. കാര്യം പറഞ്ഞതല്ലേ?
സൂ ചേച്ചീ പ്രേത നോവല്‍ വായിച്ചിരിക്കുന്ന തിലകന്റെയടുത്ത് രേവതി ചെന്ന പോലെയാവും (കിലുക്കം) എന്നുകരുതി പറഞ്ഞതാ...
ഹിഹിഹി
അടി പൊളി വിവരണം. അസ്സലായിട്ടുണ്ട്.
ഈ പ്രായത്തില്‍ കൂടുതലുള്ളവരെ പ്രേമിക്കുന്നതൊരു കുറ്റമാണോ ഡോക്ടര്‍?
കുഞ്ഞാപ്പുവിന് സ്വാഗതം :) കമുക്കികള്‍ എന്ന പോസ്റ്റ് വായിച്ചു. ആ കറുപ്പിലെഴുത്ത് മാറ്റിക്കൂടെ?
ദില്‍ബൂ :)ഈ പ്രായത്തില്‍ എന്നു വെച്ചാല്‍ ഏത് പ്രായത്തില്‍? ;) ആ ഫ്ലൈറ്റിന് പ്രായക്കൂടുതല്‍ ആണോ? ;) എന്നാലത് ആകാശത്ത് പോട്ടെ. നമുക്ക് വേറെ നോക്കാം.
പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ല എന്ന് സൂര്യഗായത്രിബോധമില്ലാദാനന്ദവതി സ്വാമിനികള്‍.
സൂര്യഗായത്രിബോധമില്ലാദാനന്ദവതി സ്വാമിനി തിരുവടി കള്‍ വാഴ്ക.
പെരസയ്കൊളൊജി അനുസരിച്ച് ചിന്താ തര്ംഗങ്ങള് മേഗ്നറ്റിക് വേവ്സ് ആയി സഞ്ചരിക്കുന്നു.
ആത്മഹത്യമുനമ്പ് ഹോണ്ടഡ് ആയുള്ള സ്ഥലങ്ങള്‍ , വീടുകള്‍ എല്ലാം മുമ്പെപ്പോഴോ ആരുടേയൊ ശക്തമായ വിചാരം ആ സ്ഥലത്തു വച്ച്.
ആ വിചാരം പിന്നീട് വരുന്നവന് ദര്‍ശിക്കുന്നു. ഒരു പക്ഷെ മുമ്പ് ചിന്തിച്ചവന് ആത്മഹത്യ ചെയ്തിരിക്കില്ല. പുറകെ വന്നവന് ഒരു പക്ഷെ ഈ ചിന്തയുടെ സ്വാദീനത്തില്‍ അതു ചെയ്യുന്നു.
ഒരു പക്ഷെ അച്ചനെ കാണണമെന്ന ആശയുമായി ജീവിച്ചു തീര്‍ന്ന പെണ്‍കുട്ടിയുടെ ചിന്തകള്‍ സഹോദരനെ കണ്ടെത്തുന്നു. സഹോദരന് അവളെ ദര്‍ശിക്കുന്നു. സുന്ദരമായ ആഖ്യാനം.
കൂടുതല്‍ ഈ വക കാര്യങ്ങള്‍ കോളിന് വില്‍സണിന്റെ പുസ്തകങ്ങളിലുണ്ട്. സമയ പരിധി കൊണ്ട് അപൂര്‍ണമാകുന്നു എന്റെ പറച്ചില്. ക്ഷമിക്കുക
ഉപ്ദേശത്തിനു നന്തി. ഞാന്‍ എന്റെയ് അടുത്ത പോസ്റ്റില്‍ ശ്രദ്ധിക്കാം.
American Justice Dept upheld Indian Yoga and Meditation
Post a Comment
Subscribe to Post Comments [Atom]
<< Home