ദിവ്യത്വം
വേണുവും സീതയും ആശ്രമകവാടത്തിലെത്തുമ്പോള്‍ പരിസരം വിജനമായിരുന്നു. അതുകൊണ്ട് തന്നെ ശാന്തവും. വരാന്തയിലൂടെ നടക്കുമ്പോള്‍ ചന്ദനവും കര്‍പ്പൂരവും കലര്‍ന്ന സുഗന്ധം. ഭൂമിയില്‍ത്തന്നെ വേറൊരു ലോകമാണതെന്ന് അവര്‍ക്ക് തോന്നി. റിസപ്‌ഷനിലിരിക്കുന്നയാള്‍, ഗുരുജി പൂജയില്‍ ആണെന്നും, പക്ഷെ, കാണാന്‍ അനുവദിച്ചിട്ടുള്ള സമയത്ത് തന്നെ കാണാന്‍ പറ്റുമെന്നും പറഞ്ഞു.
കാത്തുനില്‍പ്പിന്റെ ഒടുവില്‍ അവരെ വിളിപ്പിച്ചു. ആശങ്ക നിറഞ്ഞ മനസ്സോടെയാണ് മനുഷ്യദൈവത്തിന്റെ മുന്നിലെത്തിയത്. ആ മുഖത്തെ പുഞ്ചിരികണ്ടപ്പോള്‍ത്തന്നെ മനസ്സിലെ വിഷമങ്ങളില്‍ ആരോ മറയിട്ടത് പോലെ തോന്നി. അനുഗ്രഹം നേടിയശേഷം മുന്നിലിരുന്നപ്പോള്‍ പതിഞ്ഞ,എന്നാല്‍ ഗൌരവസ്വരത്തില്‍ ചോദ്യങ്ങള്‍ തുടങ്ങി. അവരും പതുക്കെപ്പതുക്കെ മനസ്സ് തുറന്നു.
"എന്തോ ഒരു വിഷമം ഇപ്പോള്‍ അലട്ടുന്നുണ്ടല്ലേ?" എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് പ്രത്യേകതയൊന്നും തോന്നിയില്ല. എല്ലാവരും എന്തെങ്കിലും ഒരു പ്രശ്നത്തിന് പരിഹാരവും തേടിയാവും അവിടെ എത്തുന്നത് തന്നെ. പക്ഷേ, അവരെന്തെങ്കിലും പറയുന്നതിനുമുമ്പ് തന്നെ "മകന്‍ ആണ് ഇപ്പോഴത്തെ വിഷമത്തിനു കാരണം അല്ലേ" എന്ന് ചോദിച്ചപ്പോള്‍ അവര്‍ ശരിക്കും അമ്പരന്നു.
അവന്റെ ചെയ്തികളില്‍ പൊറുതിമുട്ടിയാണ്, അവസാനശ്രമം എന്ന നിലയ്ക്ക് ഗുരുജിയെക്കണ്ട് ഉപദേശവും, എന്തെങ്കിലും പരിഹാരവും അന്വേഷിച്ചറിയാന്‍ വന്നത്. ഒരാഴ്ച തിരക്കിലാണെന്നും പറഞ്ഞ് ഇന്നത്തേക്ക് കാഴ്ചയ്ക്ക് ദിവസം നിശ്ചയിച്ച് ഉറപ്പിച്ചു. കാത്തിരുന്നെങ്കിലും എല്ലാത്തിനും ഒരു പരിഹാരം കാണാന്‍ വേഗം കഴിയുമെന്ന് ഗുരുജിയുടെ വാക്കുകളില്‍ നിന്ന് അവര്‍ക്ക് തോന്നി.
രാഷ്ട്രീയം ആണ് അവനെ പിടിച്ചുവച്ചിരിക്കുന്നത്. ഒരു ലഹളയില്‍പ്പെട്ട് കഴിഞ്ഞമാസം അറസ്റ്റിലാവുകയും ചെയ്തു. ഗുരുജി ഒക്കെ അറിയാമെന്ന മട്ടില്‍ വെറുതെ തലയാട്ടിക്കൊണ്ടിരുന്നു. പലതും ഇങ്ങോട്ട് ചോദിച്ചതിനാല്‍ കാര്യമായിട്ടൊന്നും അവര്‍ക്ക് പറയേണ്ടി വന്നില്ല. ഗുരുജി ഒക്കെ അറിയുന്നു. അവര്‍ക്ക് ആശ്വാസം തോന്നി. കല്ലില്‍ ഇരിക്കുന്ന ദൈവങ്ങളേക്കാള്‍ സ്വാന്ത്വനം തരാന്‍ മനുഷ്യദൈവങ്ങള്‍ക്ക് കഴിയുമെന്ന് അവര്‍ക്ക് മനസ്സിലായി.
ഒരുപാടു നേരം ഗുരുജിയോടൊത്ത് ചെലവഴിച്ച് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയതിന്റെ സന്തോഷത്തില്‍ ആശ്രമത്തിനു നല്ലൊരു തുകയും നല്‍കിയാണ് അവര്‍ തിരിച്ചുപോയത്. അങ്ങനെ ഒരു കുടുംബത്തിന്റേയും കൂടെ വിശ്വാസം നേടിയെടുത്ത ഗര്‍വില്‍ ആശ്രമം ഒന്നുകൂടെ തലയുയര്‍ത്തിയ മട്ടില്‍ നിന്നു.
******************************
സന്ധ്യയും സേതുവും ആശ്രമത്തിലെത്തുമ്പോള്‍ പലരും പല ജോലികളിലും ഏര്‍പ്പെട്ട് അവിടം സജീവമായിരുന്നു. സീത പറഞ്ഞിട്ടാണ് അവര്‍ ഗുരുജിയെക്കാണാന്‍ തയ്യാറായത്. നമ്മെപ്പോലെ, അവരും മനുഷ്യരാണെന്നും, എല്ലാവരും അവര്‍ക്ക് നല്‍കിയിട്ടുള്ള ദിവ്യത്വം ഒന്നും ശരിക്കില്ലെന്നും ഒക്കെ സേതു വാദിച്ചു. സീത, തങ്ങളുടെ കുടുംബകാര്യങ്ങള്‍ ഒന്നൊന്നായി ഇങ്ങോട്ട് പറഞ്ഞ് തങ്ങളെ അമ്പരപ്പിച്ചുവെന്ന് തെളിവുകള്‍ നിരത്തിയപ്പോള്‍ സേതു പിന്നെ തര്‍ക്കിച്ചില്ല. അങ്ങനെയാണ് ആശ്രമത്തിലേക്ക് ഇറങ്ങിയത്.
റിസപ്‌ഷനില്‍ ഇരിക്കുന്നയാള്‍, പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗുരുജി തിരക്കിലാണെന്നും , സമയം അനുവദിച്ചിട്ടുള്ളത് ഒരാഴ്ച കഴിഞ്ഞാണെന്നും അവരെ അറിയിച്ചു. രണ്ടാളും അന്ന് വരാമെന്ന് അറിയിച്ച് തിരിച്ചിറങ്ങി.
അവര്‍ തങ്ങളുടെ നാട്ടില്‍ എത്തിയപ്പോള്‍ത്തന്നെ അവരുടെ മേല്‍വിലാസം കുറിച്ചെടുത്ത ഒരു അനുയായി, ആശ്രമത്തില്‍ നിന്ന് അവരുടെ നാട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. ഗുരുജിയ്ക്ക് , സന്ധ്യയും സേതുവും വരുമ്പോള്‍ അവരോട് പറയാനുള്ളത് സ്വരൂപിക്കാന്‍!
123 Comments:
മനുഷ്യദൈവങ്ങളുടെ പൊള്ളത്തരം അല്ലെ?
മനുഷ്യദൈവങ്ങള്‍ ഇനിയും വരട്ടേ..ആധുനികന്‍ സമാധാനത്തിനായി ഓടിയെത്തും.. ഒഴിഞ്ഞ മനസ്സും നിറഞ്ഞ പോക്കറ്റുമായി.. സ്വഗതം ചെയ്യാന്‍ ആളുവേണ്ടേ...
സൂ നന്നായിട്ടുണ്ട്.. മറ്റുപോസ്റ്റുകളെ പോലെ തന്നെ..
ചെയ്യാത്ത പാപത്തിന്റെ പിഴ പോലെ ദുരന്തങ്ങള്‍ പിന്തുടരുമ്പോള്‍, സ്വരുകൂട്ടിയ ആത്മധൈര്യം ഒരു മൂടുപടത്തിന്റെ കരുത്ത് പോലും നല്കാതെ വരുമ്പോള്‍ നമ്മള്‍ വിളിച്ചാല്‍ കേള്‍ക്കാത്ത ദൈവത്തിനടുത്തെത്താന്‍ കുറുക്ക് വഴികള്‍ കണ്ടെത്തുന്നതല്ലേ?
എല്ലാം കച്ചവടമാണിന്ന്..ഭക്തിയും സ്നേഹവും വിദ്യാഭ്യാസവും ഒക്കെ...
ഒന്നും പ്രതീക്ഷിക്കാനില്ലെന്ന തോന്നല്‍...
-പാര്‍വതി.
ദൈവം ഇതൊക്കെ കണ്ട് എവിടെയോ ഇരുന്നു ചിരിക്കുന്നുണ്ടാവണം :-)
കൊള്ളാം സു
നല്ല കഥ.യാതനകളാല്‍ ദുര്‍ബ്ബലമായ മനസ്സുകളേയാണ്‍ അവര്‍ മുതലെടുക്കുന്നത്
വായുവില്‍ നിന്ന് ഭസ്മവും ലഡുവും എടുത്ത് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന ഒരു മനുഷ്യ ദൈവം, കത്തിയുമായി ഒരു അക്രമി ഓടി വന്നപ്പോള്‍ വലിയ ലോഹയും പൊക്കിപ്പിടിച്ച് ബാത്‌റൂമിലേക്ക് ഓടിക്കയറിയതായ പത്രവാര്‍ത്ത ഓര്‍ക്കുന്നു. സംഭവം നടന്ന് ഒന്നു രണ്ടു ദിവസത്തിനു ശേഷം, ഈ മനുഷ്യ ദൈവത്തിന്‍റെ ഫോട്ടോ പൂജിക്കുന്നവര്‍ ഫോട്ടോയില്‍ ചോരപ്പാടുകള്‍ കണ്ടതായി അവകാശപ്പെട്ടു വന്‍ പ്രചാരം നല്‍കി.
നഗരങ്ങളില്‍ ദിനം പ്രതിയെന്നോണമാണ് ഇപ്പോള്‍ പുതിയ ആള്‍ ദൈവങ്ങള്‍ ഉണ്ടായി വരുന്നത്. ആനന്ദന്‍മാരും ആനന്ദമയിമാരും തികച്ചും പ്രഫഷണലുകളാണ്. യുവാക്കള്‍ കാര്യമായി ഈ ബിസിനസിന് ഇറങ്ങുന്നുണ്ട്. സംഭവം ഇത്തിരി പച്ചപിടിച്ചാല്‍ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകള്‍ തുടങ്ങുകയായി. ഭജനക്ക് ആണ്‍-പെണ്‍ വ്യത്യസമില്ലാതെ ആളുകള്‍ ഇടിച്ചു കേറുന്നു.
സമീപകാലത്ത് രണ്ടോ മൂന്നോ മലയാള സിനിമ ഒരുക്കിയിട്ടുള്ള ഒരു സംവിധായകന്‍ സന്യാസം സ്വീകരിച്ചു. സ്വന്തമായി ആശ്രമമൊക്കെ തുടങ്ങി ഈ സംവിധായക സ്വാമി തകര്‍ക്കുകയാണ്. ഭാര്യയും മക്കളും ഉള്ള ഇദ്ദേഹത്തിന് പടം പൊട്ടി തെക്കു വടക്ക് നടന്നപ്പോള്‍ പെട്ടെന്ന് ഉള്‍വിളി തോന്നുകയായിരുന്നു.
എന്തായാലും, സൂവിന്റെ പോസ്റ്റ് ഇത്തരം കള്ള നാണയങ്ങളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
സൂ :-)
ആനക്കൂടാ, ഭസ്മത്തിനേയും ലഡുവിനേയും പറ്റി മാത്രം ഒരക്ഷരം മിണ്ടിപ്പോവരുത്. അതു ഞങ്ങടെ സ്വാമി മന്ത്രം ജപിക്കാന്‍ ഒരു പ്രൈവസിക്കു വേണ്ടി ഓടിയതല്ലേ ബാത്‌റൂമിലേക്ക്? :-)
ചോദിക്കാന്‍ മറന്നു, ആരാ ഈ സംവിധാനാനന്ദ സ്വാമികള്‍?
ഭസ്മത്തിന്റെ കാര്യം എനിക്കറിയില്ല. പക്ഷേ ലഡു ആര് തന്നാലും ഞാന്‍ അവരെ ആരാധിക്കും, പൂജിക്കും. ആരെങ്കിലും ഒരു ലഡു തരൂ പ്ലീസ്... :-)
(ഓടോ: സു ചേച്ചീ,കള്ളനാണയങ്ങളുണ്ടെങ്കിലും പല മനുഷ്യ ദൈവങ്ങളും പലര്‍ക്കും ശാന്തിയും സമാധാനവും നല്‍കി കണ്ടിട്ടുണ്ട്. മനുഷ്യര്‍ക്ക് ശാന്തി നല്‍കുന്ന എന്തും നല്ലത് അല്ലേ? കള്ളനാണയങ്ങളെ തിരിച്ചറിയുക തന്നെ വേണം.)
പണ്ട് ഞങ്ങളുടെ അമ്പലത്തില്‍ ഒരു വെളിച്ചപ്പാടുണ്ടായിരുന്നു.കുഞ്ഞന്‍ നായര്‍. പി. ജെ.ആന്റണി അവതരിപ്പിച്ച വെളിച്ചപ്പാടിന്റെ അതേ ശരീര പ്രക്രുതവും അതേ പട്ടിണിയും.പാവം നമ്മുടെ വെളിച്ചപ്പാടിന്റെ ഒരു വലം കൈ ആയിരുന്ന നാണു പിള്ള . വെളിച്ചപ്പാടിലൂടെ വിവരങ്ങള്‍ അറിയാന്‍ വരുന്നവരുടെ വിവരങ്ങള്‍ വള്ളി പുള്ളി തെറ്റാതെ സന്ധ്യക്ക് മുന്‍പു് കുഞ്ഞന്‍ നായര്‍ക്കു് കൈമാറുമായിരുന്നു.
സന്ധ്യയ്ക്കു് ഉറഞ്ഞു തുള്ളുന്ന കുഞ്ഞന്‍ നായരുടെ വെളിപാടുകള്‍ കേട്ടു് താറുടുത്തു നിന്ന പാവം വിശ്വാസികള്‍.
അതു് വയര്‍ പിഴപ്പിനായിരുന്നു. ഇന്നു് വലിയ പ്രസ്ഥാനങ്ങളായിരിക്കുന്നു മനുഷ്യ ദൈവങ്ങള്‍..
മനോഹരമായിരിക്കുന്നു.
രാജാവു‍്.
ഉല്‍പ്രേക്ഷ്യാഖ്യയലംകൃതികള്‍:
ഈ സന്യാസ സമൂഹം മൊത്തം തട്ടിപ്പുകാരാണോ? അവരെ വിശ്വസിക്കുന്നവരൊക്കെ മണ്ടന്മാരാണോ? അവരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലേ നമുക്കാര്‍ക്കും?
അതുപോലെ ആശ്രമങ്ങള്‍ സ്കൂളുകള്‍, കോളേജുകള്‍, ആസ്‌പത്രികള്‍ ഇവയൊക്കെ നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലേ സാധാരണക്കാര്‍ക്ക് പോലും?
ദില്ലുബുവിനോട് യോജിക്കുന്നു.
ഹഹഹ...ഒരു കഥ എഴുതി എന്നും പറഞ്ഞ് അവരു മൊത്തം തട്ടിപ്പുകാരാണെന്ന് എങ്ങിനെ അങ്ങ് ധരിച്ചു പ്രഭൊ? :-)
ഡോക്ടര്‍മാര്‍,വക്കീലന്മാര്‍,സോഫ്റ്റ്വേര്‍മാര്‍ അങ്ങിനെ തട്ടിപ്പില്ലാത്ത ഒരു സ്ഥലവുമില്ല.. :)
എന്തിന് അമ്മമാര്‍ ആണ്മക്കളെ കൂടുതല്‍ സ്നേഹിക്കുന്നത് പോലും ഭാവിയില്‍ അവര്‍
നോക്കിക്കൊള്ളും എന്ന് വിചാരിച്ചിട്ടല്ലെ..അപ്പൊ സ്നേഹവും ഒരു തട്ടിപ്പായി :)
അപ്പൊ തട്ടിപ്പ് ഈസ് എ കോണ്‍സ്റ്റന്റ് ആയി :)
കണ്ണൂസ്,- സംവിധായകന്റെ പേര് സുനില്‍. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, മൈ ഡിയര്‍ കരടി തുടങ്ങി ഒരുപിടി ചിത്രങ്ങളുടെ സംവിധായകന്‍.
വക്കാരീ, സന്യാസികള്‍ കുറയുകയും ആള്‍ദൈവങ്ങള്‍ കൂടുകയും ചെയ്യുന്നതിലെ അപകടമാണ് പ്രശ്നം. ആശ്രമ പിഡനങ്ങളുടെ ചരിത്രം പലപ്പോഴായി പുറത്തുവരികയും പല ആള്‍ ദൈവങ്ങളും അഴികള്‍ക്കുള്ളിലാവുകയും ചെയ്തത് സമീപ കാല ചരിത്രം.
സന്യാസം ആള്‍ദൈവ പൂജയിലേക്ക് മാറരുത്. അത്രേയുള്ളൂ.
ഒരു കഥയുമെഴുതാത്തവരിലും ഒത്തിരി ഒത്തിരി കഥകള്‍ ഉണര്‍ന്നിരിക്കുന്നു എന്നു നാം അറിയുന്നതു തന്നെ ഒരു മുജ്ജന്മ സുക്രുതമല്ലേ കുട്ടന്‍ നായരേ.?
രാജാവു്
സന്ന്യാസം എന്ന വാക്കിന്റെ അര്‍ത്ഥം, സര്‍വവും ത്യജിക്കലും, സദാ ബ്രഹ്മധ്യാനനിരതനായിരിക്കലും എന്നാണ്. സന്ന്യാസവും സന്ന്യാസിയും ഭാരതീയതയുടെ തന്നെ ഭാഗമാണ്.
ഇങ്ങനെയായ ഒന്നിനെ കച്ചവടമാക്കി മാറ്റുകയും ബഹുനിലമന്ദിരങ്ങളില്‍ പഞ്ചനക്ഷത്ര സൌകര്യങ്ങളോടെ കൂടി വാഴുകയും ചെയ്യുന്നവര്‍ ആള്‍ദൈവങ്ങള്‍. ഇവരെ സന്ന്യാസി എന്ന് വിളിച്ചാല്‍ അത് ഭാരതീയതയെ അപമാനിക്കലാവും.
അപ്പോള്‍ സന്യാസത്തിന്റെ പേരില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നടത്തരുത് എന്നുമാണോ- അതുകൊണ്ടൊക്കെ ആള്‍ക്കാര്‍ക്ക് പ്രയോജനമുണ്ടെങ്കിലും?
സന്യാസി എല്ലാം ത്യജിച്ചവനായാല്‍ പോരേ. അദ്ദേഹത്തില്‍ കൂടി കിട്ടുന്ന പണവും പ്രശസ്തിയും സന്യാസി സല്‍ക്കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നുണ്ടോ (കുറഞ്ഞ പക്ഷം ഈ കാലഘട്ടത്തിലെങ്കിലും)?
തട്ടിപ്പ് എല്ലായിടത്തുമുള്ളതുപോലെ ഇവിടേയുമുണ്ട് എന്നതിനപ്പുറം എന്താണ് ഇതിലുള്ള അഡീഷണല്‍ പ്രശ്‌നം?
ഞാന്‍ ഒരു ആള്‍ ദൈവത്തിലും വിശ്വസിക്കുന്നില്ല ആരുടേയും ഭാഗം പറയുന്നതുമല്ല എന്ന ഡിസ്ക്ലെയിമറോട് കൂടി തുടങ്ങട്ടെ.:-)
എല്ലാം ത്യജിച്ചവര്‍ക്ക് മാത്രമേ ആത്മീയമായ കാര്യങ്ങളെ പറ്റി പറയാന്‍ അവകാശമുള്ളൂ എന്നുണ്ടോ? സന്ന്യാസി എന്ന് ഈ പറയുന്ന ആരും സ്വയം വിശേഷിപ്പിച്ച് കണ്ടിട്ടില്ല(ഞാന്‍ മാത്രം കാണാത്തതോ?). പിന്നെ ദൈവം എന്ന് സ്വയം വിശേഷിപ്പിക്കുന്നവരോട് “ഒരു ബീഡിയുണ്ടോ സാറേ“ എന്ന് ചോദിക്കാനാണ് തോന്നുന്നത്.അങ്ങനെയല്ലാത്ത പലരുടെയും കാര്യത്തില്‍ അനുയായി വൃന്ദം ഏറ്റെടുത്ത് ദൈവ പരിവേഷം നല്‍കിയതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ആള്‍ ദൈവങ്ങള്‍ യഥാര്‍ത്ഥ ദൈവങ്ങളാണെങ്കിലും അല്ലെങ്കിലും അവരെ അടച്ചാക്ഷേപിക്കേണ്ടതുണ്ടോ? നമ്മുടെ സമൂഹത്തിന്റെ ഒരു ചെറിയ ശതമാനത്തിനെങ്കിലും മനസ്സിന് ശാന്തിയും സമാധാനവും ആ വഴിക്ക് ലഭിക്കുന്നു എന്നതും വക്കാരി പറഞ്ഞത് പോലെ പല നല്ല കാര്യങ്ങളും ഇവര്‍ ചെയ്യുന്നു എന്നതും കണക്കിലെടുത്ത് കുറഞ്ഞത് നല്ല കാര്യം ചെയ്യുന്ന ഒരു വ്യക്തി എന്നുള്ള പരിഗണനയെങ്കിലും അവര്‍ അര്‍ഹിക്കുന്നില്ലേ?
കള്ളനാണയങ്ങള്‍ എല്ലയിടത്തുമുണ്ട്. വ്യാജന്മാര്‍ ഉണ്ട് എന്നതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ എല്ലാം കള്ളന്മാരാണ് എന്നൊരു ജെനറലൈസേഷന്‍ നടത്തുന്നത് പോലെയല്ലേ ഈ ആള്‍ ദൈവം=കള്ളസ്വാമി എന്ന ഫോര്‍മുല?
സന്യാസത്തിലോ, മറ്റുള്ളവര്‍ മനുഷ്യദൈവങ്ങളെ വിശ്വസിക്കുന്നതിലോ എനിക്ക് യാതൊരു വിഷമവുമില്ല. പക്ഷെ പലരുടേയും ജ്ഞാനം ഇത്തരത്തില്‍ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരാളുടെ ഡീറ്റെയില്‍സ് ചോദിച്ചറിഞ്ഞ് അവര്‍ വരുമ്പോള്‍ അത്ഭുതപ്പെടുത്താന്‍ സന്യാസം വേണോ? എല്ലാവര്‍ക്കും തുടങ്ങാമല്ലോ. പിന്നെ ആശുപത്രികളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്നത്. നല്ലൊരു കാര്യം. അതിലെത്ര അഴിമതിയുണ്ടാവുമെന്ന് അന്വേഷിച്ചറിഞ്ഞിട്ട് പറയാം. മനുഷ്യദൈവങ്ങള്‍ക്ക് സമാധാനം കൊടുക്കാന്‍ ആവുമായിരിക്കും. നല്ല സുഹൃത്തുക്കള്‍ക്കും ആവും അത്.
മനുഷ്യദൈവങ്ങള്‍ അല്ലെങ്കില്‍ സന്യാസികള്‍ ഒക്കെ മിക്കവാറും ഇന്ന് പണക്കാരാണ്. എന്നിട്ടും ദാരിദ്ര്യവും പട്ടിണിയും കൊണ്ട് ആത്മഹത്യ ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയൊക്കെ കുറച്ച് നേരത്തെ തന്നെ ഇവരുടെ സമാധാന യജ്ഞം എത്തിയിരുന്നെങ്കില്‍ എത്ര കുടുംബങ്ങള്‍ രക്ഷപ്പെട്ടേനെ? അതൊന്നും ചെയ്യുന്നതായി കാണുന്നില്ല. അവരുടെ അടുത്ത് ചെല്ലുന്നവര്‍ക്ക് മാത്രം സമാധാനം കൊടുക്കുന്നു. ഡോക്ടര്‍മാരും, മറ്റുള്ളവരും ചെയ്യുന്ന സേവനവും ഇതും തമ്മിലെന്ത് വ്യത്യാസം അപ്പോള്‍? സമാധാനം വില കൊടുത്ത് വാങ്ങുന്നു എന്നായി മാറി.
സു ചേച്ചീ,
ഫീസു വാങ്ങി സമാധാനം നല്‍കുന്നവര്‍ ഞാന്‍ പറയുന്ന കാര്യങ്ങളില്‍ കടന്നു വരുന്നതേയില്ല. അല്ലാതെ സംഭാവനയായും ശിഷ്യരോ ഭക്തരോ നല്‍കുന്ന സേവനങ്ങളായോ ലഭിക്കുന്നവ ജനങ്ങളുടെ, സമൂഹത്തിന്റെ നന്മക്കായി കുറച്ചെങ്കിലും നീക്കി വെക്കുന്നവരെ (അത് വിപണന തന്ത്രമായാലും അല്ലെങ്കിലും)എനിക്ക് ഭക്തിയും വിശ്വാസവുമൊന്നുമില്ലെങ്കിലും ബഹുമാനമുണ്ട്.
പിന്നെ വീട് വീടാന്തരം കയറി ഇറങ്ങി അവര്‍ സേവനം ചെയ്യണം എന്നതൊക്കെ നമ്മള്‍ വെക്കുന്ന നിബന്ധനകള്‍ അല്ലെങ്കില്‍ ഒരു യഥാര്‍ത്ഥ ആത്മീയ നേതാവ് എങ്ങനെയായിരിക്കണം എന്നുള്ള നമ്മുടെ കാഴ്ചപ്പാടല്ലേ? ജനങ്ങളുടെ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത കാര്യം ഒരു വ്യക്തി ഏറ്റെടുത്ത് ചെയ്യുന്നില്ല എന്ന് പറയുന്നത് എന്തോ എനിക്ക് മന്‍സ്സിലാവുന്നില്ല.
പിന്നെ പട്ടിണിയും ആത്മഹത്യയും. സൊമാലിയന്‍ പൌരന്മാര്‍ പട്ടിണി കിടന്ന് മരിക്കുന്നത് കണ്ടിട്ട് അച്ചുമ്മാമന്‍ എന്ത് ചെയ്തു എന്ന് ചോദിക്കുന്നത് പോലെ അല്ലേ അത്?
ദില്‍ബാസുരനോട് യോജിക്കുന്നു, പിന്നെയും. പലപ്പോഴും ആള്‍ദൈവം പരിവേഷം ഇവരില്‍ ചിലര്‍ക്കെങ്കിലും ബാക്കിയുള്ളവര്‍ കല്‍പിച്ച് കൊടുക്കുന്നതായിട്ടാണ് കാണുന്നത്. ചിലരൊക്കെ ഞങ്ങള്‍ ആള്‍ദൈവങ്ങളല്ല എന്ന് പറഞ്ഞിട്ടുമുണ്ട്.
സൂ പറഞ്ഞ കാര്യം-അതായത് സാമൂഹ്യകാര്യങ്ങളില്‍ ഇവര്‍ക്കുള്ള ഇന്‍വോള്‍വ്‌മെന്റ്-ഒരു പോയിന്റായിട്ടാണ് തോന്നുന്നത്. ആത്‌മഹത്യ തുടങ്ങിയ പ്രവണതകളില്‍നിന്ന് ആള്‍ക്കാരെ രക്ഷിക്കാന്‍ ചിലപ്പോള്‍ ആത്‌മീയനേതൃത്വങ്ങള്‍ക്ക് സാധിക്കുമായിരിക്കും. ആള്‍ക്കാര്‍ അവരെ ചെന്ന് മാത്രം കാണുന്ന സ്ഥിതിവിശേഷത്തില്‍ നിന്നും ആത്‌മഹത്യ മുതലായ പ്രവണതകളില്‍ നിന്നും ആള്‍ക്കാരെ കുറെയെങ്കിലും പിന്തിരിപ്പിക്കാനും ശുഭാപ്തിവിശ്വാസമുണ്ടാക്കിക്കൊടുക്കാനും ഇവര്‍ക്കൊക്കെ സാധിച്ചാല്‍ അത് നല്ല കാര്യം. ദില്‍ബാസുരന്‍ പറഞ്ഞതുപോലെ അത് അവര്‍ ചെയ്‌താല്‍ നല്ലത്. പക്ഷേ എത്രമാത്രം നമുക്ക് അത് ആവശ്യപ്പെടാം എന്നത് ഇപ്പോഴും സംശയം. അത് പിന്നെയും വ്യക്തിപരമാവുന്നു എന്ന് തോന്നുന്നു. അങ്ങിനെ ചെയ്യുന്നവരെ മാത്രമേ നമ്മള്‍ അംഗീകരിക്കൂ എന്നാണെങ്കില്‍ അങ്ങിനെ. പക്ഷേ ചിലര്‍ക്ക് അവരെ ചെന്നുകണ്ടാലും മതിയെങ്കില്‍, അങ്ങിനെ.
ചുരുക്കത്തില്‍ അവരുടെ ഉദ്ദേശ്യം നല്ലതാണെങ്കില്‍ നല്ലത്. എല്ലാവരേയും ഒരേ രീതിയില്‍ കാണേണ്ട എന്ന് തോന്നുന്നു.
ദില്‍ബൂ,
ആരും ഒന്നും കൊടുക്കാതെ ദിവസവും വെറും സമാധാനം കൊടുത്ത് സംതൃപ്തരായി ഇരിക്കുന്ന മഹാന്മാര്‍ ഉണ്ടാവുമോ? തോന്നുന്നില്ല. അപ്പോള്‍ വേറൊരാള്‍ കൊടുക്കുന്നത് ജനനന്മയ്ക്ക് ഉപയോഗിക്കുന്നതും സമാധാനം നല്‍കുന്നതും ആണുദ്ദേശമെങ്കില്‍ എല്ലാം കണ്ടെത്തണം. ഓരോ സ്ഥലത്തും സ്റ്റേജും കെട്ടി, പ്രസംഗിച്ച്, പാടിയും നടക്കുന്നതിനു പകരം ജനങ്ങളുടെ, അല്ലെങ്കില്‍ ആവശ്യക്കാരുടെ അടുത്തേക്ക് ചെല്ലുകയാണ് വേണ്ടത്. അവരെ തിരിച്ചറിഞ്ഞ് സഹായിക്കുകയാണ് വേണ്ടത്. അല്ലാതെ പട്ടിണിക്കാരോട് ഞങ്ങളുടെ മള്‍ട്ടി-സ്പെഷ്യാലിറ്റിയില്‍ വന്നാല്‍ ചികിത്സ സൌജന്യം ആയിരിക്കും എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? അതും ഗ്രാമങ്ങളിലൊന്നും പോര, സ്കൂളും കോളേജുമൊന്നും. നഗരങ്ങളില്‍ തന്നെ വേണം. ഉന്നതന്മാര്‍ തന്നെ കേറിച്ചെല്ലുകയും വേണം. ഈ സന്യാസത്തിലൊന്നും ജനനന്മയുടെ ഒരു അംശം പോലും ഇല്ല. നന്മ ചെയ്യുന്നവര്‍ ഉണ്ടാകും. പക്ഷെ മിക്കവരുടേയും നന്മ വെറും കച്ചവടക്കണ്ണോടു കൂടെത്തന്നെയാണ്.
ബെന്നിചേട്ടാ
ആ വാക്കൊരു ഓക്സിമോറോണ്‍ ആണെങ്കിലും ദൈവം പലപ്പോഴും മനുഷ്യരായി പിറന്നതില്‍ നിന്നാണെന്ന് തോന്നുന്നു ആ കണ്‍സെപ്റ്റ്.
അപ്പൊ അതുപോലെ ദിവത്വം ഉള്ള മനുഷ്യരെ കാണുമ്പൊ അങ്ങിനെ വിശേഷിപ്പുക്കന്നതില്‍ കുയപ്പം ഉണ്ടൊ? ദൈവപുത്രന്‍ ആണൊ അല്ലയോ എന്നതിന് ടെസ്റ്റ് ഒന്നുമില്ലല്ലൊ. ദൈവപുത്രങ്ങള്‍ മണ്ണില്‍ ഇറങ്ങിയപ്പൊ ആര്‍ക്കും മനസ്സിലായതും ഇല്ല...അപ്പൊ..അപ്പൊ അതു തന്നെ :)
ഈ ഭാരതീയത്തില്‍ മാത്രമാണൊ സന്യാസം എന്ന കോണ്‍സ്പെറ്റ് ഉള്ളൂ?
സന്യാസം എന്നാല്‍ മോന്‍ക് അല്ലെ? അത് എല്ലാ കള്‍ച്ചറിലും ഉണ്ടായിരുന്നില്ലെ?
സൂവേച്ചി,
വെറുതെ കുറച്ച് ജപങ്ങളും മന്ത്രങ്ങളും മാത്രം ജപിച്ച് എവിടെയെങ്കിലും ദൂരെ പോയി തപസ്സിരിക്കുന്നത് സന്യാസം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിലും അനേകമടങ്ങ് നല്ലതല്ലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്യാസികള്‍? പുട്ടപ്പര്‍ത്തി സായിബാബ ആന്ധ്രയില്‍ ഒരു ഗ്രാമത്തിനു മൊത്തം വെള്ളം കൊടുത്തു...അമ്രതാനന്ദമയി വീടുകളും മറ്റും വെച്ച് കൊടുക്കുന്നു...അതില്‍ എന്ത് തെറ്റ്? സന്യാസി എന്ന് പറയുന്നതില്‍ വെറുതെ സ്വന്തം മോക്ഷപ്രാപ്തിക്ക് വേണ്ടി ചെയ്യുന്നവര്‍ ആണൊ?അതിനേക്കാളും നല്ലതല്ലെ ഇവരൊക്കെ ചെയ്യുന്നെ?അവര്‍ക്ക് കിട്ടുന്ന പണം അവര്‍ ജനങ്ങളിലേക്ക് ഇറക്കുന്നു...അത് നല്ലതല്ലെ? അപ്പൊ അവര്‍ക്ക് എല്ലായിടത്തും എത്താന്‍ കാറ് വേണ്ടി വരുന്നു.. പിന്നെ ഈ കഷായ വസ്ത്രവും താടിയുമൊക്കെ ചൂടെടുക്കില്ലെ? അപ്പൊ ഇച്ചിരെ എ.സി. ഉണ്ടെന്ന് വെച്ച്? :)
ആരും ഒന്നും കൊടുക്കാതെ ദിവസവും വെറും സമാധാനം കൊടുത്ത് സംതൃപ്തരായി ഇരിക്കുന്ന മഹാന്മാര്‍ ഉണ്ടാവുമോ?
സു ചേച്ചീ,
ഉണ്ടോ ഇല്ലയോ എന്ന് തീര്‍ച്ചയില്ലാത്ത സ്തിതിക്ക് അടച്ചാക്ഷേപിക്കണോ എന്നേ ഞാന്‍ ചോദിച്ചുള്ളൂ.
ഓരോ സ്ഥലത്തും സ്റ്റേജും കെട്ടി, പ്രസംഗിച്ച്, പാടിയും നടക്കുന്നതിനു പകരം ജനങ്ങളുടെ, അല്ലെങ്കില്‍ ആവശ്യക്കാരുടെ അടുത്തേക്ക് ചെല്ലുകയാണ് വേണ്ടത്.
ഇങ്ങനെ ഡിമാന്റ് ചെയ്യാന്‍ വക്കാരി പറഞ്ഞത് പോലെ നമുക്ക് എത്രത്തോളം അവകാശമുണ്ട്, അവര്‍ ഒരു സര്‍ക്കാര്‍ സംരംഭമല്ലാത്ത സ്തിതിക്ക്?
അല്ലാതെ പട്ടിണിക്കാരോട് ഞങ്ങളുടെ മള്‍ട്ടി-സ്പെഷ്യാലിറ്റിയില്‍ വന്നാല്‍ ചികിത്സ സൌജന്യം ആയിരിക്കും എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം?
അങ്ങനെയെങ്കിലും പറയുന്നവര്‍ എത്ര പേരുണ്ട്? സര്‍ക്കാര്‍ ആശുപത്രികള്‍ പട്ടിണിക്കാരെ തേടി ചെല്ലുന്നുണ്ടോ?
ഉത്തരം പറയൂ പറയൂ സര്‍ക്കാരേ.. അല്ല, സു ചേച്ചീ... :)
ദില്‍ബൂ :) സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ട് എല്ലാം കണ്ടറിഞ്ഞിട്ടുണ്ടോ? അവര്‍ക്ക് പോകാനും ആളെക്കൂട്ടാനും നേരമില്ല. അവിടെ ചികിത്സയ്ക്ക് എത്തുന്നവരുടെ നിര കണ്ടാല്‍ത്തന്നെ അറിയാം, ആള്‍ക്കാരുടെ വിശ്വാസം. എത്രയോ കഷ്ടതകളില്‍ നിന്നാണ് അവര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നത്. പലതരത്തിലുള്ള ഇല്ലായ്മകളും ഉണ്ട്. നന്മയാണ് ഉദ്ദേശമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെയ്യാന്‍ കഴിയുന്ന പല സഹായങ്ങളും ഉണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്കൊണ്ട്, സ്വന്തം നിലയില്‍ ചെയ്യാവുന്ന സേവനവും ഉണ്ട്. സ്കൂളുകള്‍ സ്ഥാപിക്കുന്നതിനുപകരം ഉള്ള സ്കൂളില്‍ എന്തുകൊണ്ട് അവര്‍ സേവനം ചെയ്യുന്നില്ല? പേരുണ്ടാവില്ല. അല്ലേ? ചില സ്കൂളുകള്‍ ഇടിഞ്ഞും പൊളിഞ്ഞും വീഴുമ്പോള്‍ ചില സ്കൂളുകളില്‍ ഏ സി യില്‍ ഇരുന്നാവും കുട്ടികള്‍ പഠിക്കുന്നത്. അപ്പോള്‍ ജനനന്മയ്ക്ക് വേറെ സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചെടുക്കുന്ന മനുഷ്യദൈവങ്ങള്‍ എന്തുകൊണ്ട് നിലവിലുള്ള സ്കൂളുകളോ ആശുപത്രികളോ നന്നാക്കാനും അവിടെ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഒരുക്കാനും തയ്യാറാവുന്നില്ല?
സൂ... നന്നായി എഴുതി. :)
വിഷയം ആള്‍ദൈവങ്ങളില്‍ നിന്നിറങ്ങി ആള്‍ദൈവങ്ങള്‍ ചെയ്യുന്ന സേവനമെന്നായിരിക്കുന്നു.
അവര്‍ സേവനം ചെയ്യുന്നെങ്കില്‍ അവരെ അടച്ചാക്ഷേപിക്കേണ്ടതുണ്ടൊ എന്നാണ് ഇപ്പോഴത്തെ തര്‍ക്കം.
സേവനം ചെയ്യാനണെകില്‍ എന്തിനു ദൈവ പരിവേഷം? ഒരു സമൂഹിക സേവകന്റെ റോളിനു ആള്‍ ദൈവത്തിന്റെ ഉടുപ്പ് ആവശ്യമുണ്ടൊ?
അവിടെയാണ് ആള്‍ ദൈവങ്ങളുടെ അപ്രസക്തി.
ഭക്തി കച്ചവടത്ത്തിന്റെ വിപണതന്ത്രവും വ്യക്തമാക്കാന്‍ ഈ ചോദ്യം മതി.
ഡാലിക്കുട്ടീ
ആവശ്യമുണ്ട്. ഒരു നല്ല കാര്യം ചെയ്യുമ്പൊ എന്തെങ്കിലും ഒരു പാഷന്‍ അല്ലെങ്കില്‍ ഒരു ആത്മപ്രേരണ കാര്യമായി തന്നെ വേണം.വെറുതെ ചിലപ്പൊ ഒരു കുഞ്ഞിനെ നമുക്കു സ്പോണസര്‍ ചെയ്യാന്‍ ഇതൊന്നും വേണ്ടാ..പക്ഷെ ഇതില്‍ മുഴവന്‍ സമയവും മുഴുകണമെങ്കില്‍ ഈ പാഷന്‍ കൂടിയെ തീരു.അതിന് പല സോര്‍സ് ഉണ്ട്.അതില്‍ ഒന്നാണ് ദൈവത്തില്‍ നിന്ന് കിട്ടുന്ന സ്നേഹം..
ദൈവത്തില്‍ നിന്നും ആത്മീയതയില്‍ നിന്നും കിട്ടുന്ന ആ ബലം പോലെ വേറെ ഒന്നില്‍ നിന്നും കിട്ടില്ല ഇതൊക്കെ മുഴുവന്‍ സമയവും ചെയ്യണമെങ്കില്‍.
അപ്പൊ ദൈവത്തിന്റെ ഉടുപ്പ് ഇടുന്നതില്‍ യാതൊരു അപാകതയുമില്ല.
ദൈവത്തിന്റെ ഉടുപ്പോ? ദൈവം എല്ലാവരേയും സ്നേഹിക്കുന്നത് ഒരുപോലെയാണ്. മനുഷ്യര്‍ ഒക്കെ ദൈവത്തിന്റെ മുന്നില്‍ തുല്യരാണ്. ദൈവത്തിന്റെ പേരില്‍ മുതലെടുക്കുന്നു പലരും. സേവനം ചെയ്യാന്‍ ഒന്നിന്റേയും പരിവേഷം വേണ്ട. മനസ്സ് മതി. ഭക്തിയും സന്യാസവും ഒന്നും മറയാക്കി ചെയ്യേണ്ട കാര്യമില്ല.
സൂവേച്ചി
അതു ശരിയാണ്.
പക്ഷെ പറയാന്‍ ഭയങ്കര എളുപ്പമാണ് മനസ്സ് മതീന്നൊക്കെ. പക്ഷെങ്കില്‍ ഫോര്‍ എക്സാമ്പിള്‍..ഇപ്പൊ മദര്‍ തെരേസക്ക് ഇത്രയുമധികം കാര്യങ്ങള്‍ ചെയ്യാന്‍ ആ ‘മനസ്സ്’ വന്നതും അതില്‍ തന്നെ പല പല അപവാദങ്ങള്‍ കേട്ടിട്ടും പിടിച്ച് നില്‍ക്കാന്‍ സാധിച്ചതും ഈ ദൈവത്തിനോടുള്ള സ്നേഹമല്ലെ? അങ്ങിനെ മദര്‍ തെരേസ തന്നെ പറഞ്ഞിട്ടുണ്ട്...ആ സ്നേഹം കാണിക്കാന്‍ ആണ് വളരെ സിമ്പിള്‍ ആയ ആ സന്യാസ വേഷം ആ അമ്മ ധരിച്ചിരുന്നത്. ഭര്‍ത്താവിനോട് സ്നേഹം കാണിക്കാന്‍ കുംകുമം ഇടുന്ന പോലെയും... വിശുദ്ധ ഖുറാനോട് സ്നേഹം കാണിക്കാന്‍ പര്‍ദ്ദ ധരിക്കുന്നതുപോലെയുള്ളൂ അത്...
മദര്‍ തെരേസയുടെ കാര്യം തന്നെ ഇവിടെ പറയാന്‍ പാടില്ലായിരുന്നു. അവരെ എല്ലാവരും ദൈവമായിട്ട് തന്നെയാ കണ്ടിരുന്നത്. അവര്‍ സ്വയം എന്നെ ദൈവമാക്കൂ എന്നും പറഞ്ഞ് ഓടിനടന്നില്ല. അവര്‍ ചെയ്ത സേവനം മാനിച്ച് തന്നെയാണ് അവരെ ബഹുമാനിച്ചിരുന്നത്. അതുപോലെ അവര്‍ ശരിക്കും താഴേക്കിടയില്‍ ഉള്ളവര്‍ക്കും, രോഗം കീഴ്പ്പെടുത്തിയവര്‍ക്കും സ്വയം സന്ദര്‍ശിച്ച്, ആശ്വസിപ്പിച്ചാണ് സഹായം നല്‍കിയിരുന്നത്. ഇന്നത്തെ മനുഷ്യദൈവങ്ങള്‍ എത്ര പേര്‍ അതിനു തയ്യാറാവുന്നുണ്ട്?
ആള്‍ദൈവങ്ങളുമായി പരിചയമില്ലാത്തതുകൊണ്ടു് സൂ പറഞ്ഞ കാര്യത്തെപ്പറ്റി കൂടുതലായി അറിയില്ല. എങ്കിലും, പല ജ്യോത്സ്യന്മാരും (പ്രധാനമായി കവിടി നിരത്തി പ്രശ്നം വെയ്ക്കുന്നവര്‍) ഇതു സ്ഥിരമായി ചെയ്യാറുണ്ടു്.
പ്രശ്നം വെയ്ക്കുമ്പോള്‍ “ആരൂഢം തെളിയാതിരിക്കുക” എന്നൊരു സംഭവമുണ്ടു്. എന്തോ ചില ദൈവകോപങ്ങളാല്‍ പ്രശ്നം വെച്ചു കണ്ടുപിടിക്കാന്‍ പോലും പറ്റാത്ത സമയത്താണു് ആരൂഢം തെളിയാത്തതു് എന്നാണു് അവര്‍ ജനത്തിനെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നതു്. അതിനു കുറേ പൂജകളും മറ്റും പറയും. അതു ചെയ്തിട്ടു് ഒരാഴ്ച കഴിഞ്ഞു വരാന്‍ പറയും. സാധാരണ അധികം അകലെയല്ലാത്ത സ്ഥിരം കസ്റ്റമേഴ്സ് ആണു പ്രശ്നം വെയ്ക്കാന്‍ വരുന്നതു്. ഒരാഴ്ചയ്ക്കുള്ളില്‍ അവരുടെ വിശദവിവരങ്ങള്‍ കണ്ടുപിടിക്കാന്‍ വളരെ എളുപ്പമാണു്.
നാഡീജ്യോത്സ്യത്തിന്റെയും കാതലായ തിയറി ഈ ഇന്‍വെസ്റ്റിഗേഷന്‍ ആണു്. നാഡീജ്യോതിഷത്തിനു് ആദ്യമായി പോയ ഒരുത്തരും ഒരു ദിവസം കൊണ്ടു് ഫലം അറിഞ്ഞിട്ടില്ല എന്നു ശ്രദ്ധിച്ചുനോക്കിയാല്‍ മനസ്സിലാകും.
ഗാന്ധി ദൈവത്തിന്‍റെ ഉടുപ്പിട്ടിരുന്നോ.പിന്നെയും ആരൊക്കെയോ ഉണ്ടല്ലോ എന്‍റെ കുട്ടന്‍ നായരേ.? ആ താളി ഓലകള്‍ മുഴുവനുമായി കൊന്‍ടു വരൂ... ഈന്നെനിക്കിതു തന്നെ ജോലി.ദേവയാനി ക്ഷമിക്കൂ.
രാജാവു്.
സൂവെച്ചി
ഇവിടെ ഭയങ്കര കോരിച്ചൊരിയുന്ന മഴ....
തുള്ളിക്കൊരു കുടം പോലെ...നല്ല രസം..
ദൈവത്തിന്റെ ഉടുപ്പ് എന്തിനെന്ന ചോദ്യത്തിനാണ് മദര്‍ തെരേസ വന്നത്.
ഈശ്വരാ, ഈ എല്‍ജി എന്തക്രമമൊക്കെയാ ഈ പറയണത് ? മദര്‍ തെരേസായെയും മനുഷ്യ ദൈവങ്ങളെയും കൂടി താരതമ്യം ചെയ്യുകേ ?
ത്യാഗപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കാന്‍, അങ്ങനെ ഒരു ജീവിതം നയിക്കാനെടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍, ദൈവത്തില്‍ നിന്നുള്ള ശക്തി വേണം, ചൈതന്യം വേണം. പൂര്‍ണ്ണമായും യോജിക്കുന്നു. ദൈവത്തോടുള്ള സ്നേഹം കാണിക്കാന്‍ മദര്‍ തെരേസ സന്യാസ വേഷം ധരിച്ചു. അതും ശരി തന്നെ.
പക്ഷേ, മദര്‍ തെരേസ ദൈവ വേഷം കെട്ടിയോ ? എനിക്കറിയില്ല. അല്ലെങ്കില്‍ മദര്‍ ഒരു ആശ്രമം കെട്ടി അവിടെയിരുന്ന്, ശൂന്യതയില്‍ നിന്നു ഭസ്മവും മറ്റും ഉണ്ടാക്കിയിരുന്നോ ? മദര്‍ തെരേസ മാത്രമല്ലല്ലോ, അതു പോലെ എത്രയോ സന്യസ്തര്‍, സ്വന്തം ജീവിതം ഇങ്ങനെ സമര്‍പ്പിക്കുന്നു. ഫാ ഡാമിയന്‍ കുഷ്ഠരോഗികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചു. പക്ഷേ, ഫാ ഡാമിയനെ ആരും ദൈവമായി കണ്ടില്ല.
ദൈവത്തിന്റെ ഉടുപ്പ് എന്തിന് എന്ന ചോദ്യത്തിനുത്തരം ആണു മദര്‍ തെരേസ എന്നെല്‍ജി പറയുമ്പോള്‍, എല്‍ജി സൂവിന്റെ ആ ചോദ്യത്തെ പൂര്‍ണ്ണമായും മനസ്സിലാക്കിയില്ലെന്നു വേണം കരുതാന്‍. ഫിസിക്കലി ഇടുന്ന കുപ്പായം അല്ല, സൂ ഉദ്ദേശിച്ചതെന്നു തോന്നുന്നു. ദൈവമായി സ്വയം അവതരിക്കുന്നതെന്തിനെന്നായിരുന്നു സൂവിന്റെ ചോദ്യം.
(അറിയപ്പെടുന്ന ഒരു മനുഷ്യ ദൈവം ശൂന്യതയില്‍ നിന്നു വാച്ചും മറ്റുമൊക്കെ പിടിച്ചെടുത്തിരുന്നെന്നും, അവയൊക്കെ എച് എം റ്റി വാച്ചായിരുന്നെന്നും പണ്ടു വായിച്ചതോര്‍ക്കുന്നു. ശൂന്യതയില്‍ നിന്നു പിടിയ്ക്കുമ്പോള്‍ അതു ദൈവം അയക്കുന്നതാണെന്നു വിശ്വസിച്ചാല്‍, സ്വര്‍ഗത്തില്‍ ഒരുപാടു എച് എം റ്റി ഷോറൂമുകളുണ്ടാവും.)
സൂ, നന്നായി പറഞ്ഞിരിക്കുന്നു. സംവാദം തുടരട്ടെ.
ഈ കുട്ട്യേട്ടത്തി ഈ പറയുന്ന എല്‍.ജി ആരാണെന്ന് വ്യക്തമാക്കാത്തിടത്തോളം കാലം ഇവിടെ ഉത്തരം പറയുന്നതല്ല...
കുട്ടന്‍ നായര്‍ ദെ ഗ്രൈറ്റ് മാന്‍,കൊണ്ടുവന്ന താളിയോലയിലെ പൊടി തട്ടി നോക്കി.
കണ്ണാടി, മൂക്കില്‍ നിന്നു വീഴാതെ വെറുതേ ഓര്‍ത്തു പോയി.പാവം ഒരു കഥയും എഴുതി എന്നു് ധരിച്ചു് നീ കാളിദാസനാണെന്നു സങ്കല്‍പിക്കുന്നുവോ.
ദേവയാനീ...
ഇല്ല ഒന്നിലും കാണുന്നില്ലാ.
കണ്ടതു് ഇങ്ങനെ. കുട്ടന്‍ ശരിയായ താളികള്‍ ആണൊ കൊണ്ടു വന്നതു്.
ഇങ്ങനെ എഴുതിയിരിക്കുന്നു.
എല്ലാക്കാലത്തും ദൈവം ഉണ്ടായിരുന്നു.മനുഷ്യന്‍ അവനു മനസ്സിലാക്കാന്‍ പറ്റാത്ത എവിടെയും ആ പേരില്‍
അവന്നു ജീവിച്ചു പോകാന്‍ വേണ്ടി, വന്ന നിയമങ്ങള്‍ തന്നെ ഉണ്ടാക്കി.ആ നിയമങ്ങളില്‍ ദൈവനാമത്തില്‍ തന്നെ നടന്ന ഒരു കുരുതി തന്നെ ക്രിസ്തു.
പിന്നെ പിന്നെ കാലം മാറി.മറിയങ്ങള്‍ മാറി.
കബളിക്കപ്പെട്ടു കിട്ടുന്ന പൊന്‍ നാണയങ്ങള്‍ കോടികള്‍ക്കുമപ്പുറം.നിലനിര്‍ത്തണമെങ്കില്‍ മനുഷ്യ സേവനം.. വീണ്ടും ദൈവം.
ഒരു അവതാരങ്ങളും ഞാന്‍ ദൈവമാണെന്നു പറഞ്ഞതായി ഈ താളിയോലകള്‍ പറയുന്നില്ലല്ലൊ ദൈവമേ.
ഈ രാജാവും എഴുന്നേല്‍ക്കാന്‍ വയ്യാതെ ഈ കൊട്ടാരവളപ്പില്‍ ഇഴഞ്ഞു നടക്കുമ്പോള്‍ ഏതെങ്കിലും മനുഷ്യ ദൈവത്തിന്റെ മുമ്പില്‍ എത്തിച്ചാല്‍ എനിക്കു ബോധം ഉണ്ടെങ്കില്‍ ഞാന്‍ ചോദിക്കും എനിക്കൊരിതിരി ബൊധമെങ്കിലുമുണ്ടെങ്കില്‍ പണ്ടു് വിക്ടര്‍ യൂഗോ തന്റെ മരണ ശയ്യയില്‍ കിടന്നു ചോദിച്ചതു പോലെ.give me your credential
നിങ്ങള്‍ ദൈവമാണെന്നുള്ളതിന്റെ അധികാര പത്രം ഒന്നു കാണട്ടെ.
ഇവിടെ ഭയങ്കര കോരിച്ചൊരിയുന്ന മഴ....
ദൈവത്തിന്റെ ഉടുപ്പ് എന്തിനെന്ന ചോദ്യത്തിനാണ് മദര്‍ തെരേസ വന്നത്.
എന്നൊന്നും പറയുന്നതില്‍ ഒരര്‍ഥവും ഇല്ല.
ഒത്തിരി സമയമായിരിക്കുന്നു.
ഒരു ഭജന കൂടി നടത്തണം എന്നുണ്ടായിരുന്നു.ഇനി മറ്റൊരിക്കല്‍ ആകട്ടെ.അഷ്ടാംഗ ഹ്രുദയം സസ്ക്രുതത്തില്‍ ഉള്ള്തും വായിക്കണം,പിന്നെ കുട്ടന്‍ കൊണ്ടു വച്ചു പോയ സോമരസവും....
അല്പം ഉറങട്ടെ.
രാജാവ്.
ശൂന്യതയില്‍ നിന്നു വാച്ചും, ഭസ്മവും, ലഡ്ഡുവും മറ്റുമൊക്കെ എടുക്കുന്നതു തട്ടിപ്പാ.
ഇതു പോലെ മറ്റൊരു കൂട്ടരുണ്ട്.ചുമ്മാ പ്രാര്‍തിഛാല്‍ മതി എല്ല രൊഗവും മാറും എന്നും പറഞ്ഞ് നടക്കുന്ന ദിനകരനെ പോലുള്ള ഡോക്ടര്‍സ്. അവരുടെ പ്രയര്‍ മീറ്റിങ്ങില്‍ പോയാല്‍ കണ്ണു പൊട്ടനു കണ്ണു കാണാം , cancer മാറും.
ഓര്‍മ്മയില്ലെ പണ്ടു കോട്ടയത്തൊരു പെന്തക്കൊസ്തുകാരന്‍ കുട്ടികളൊ കണ്ണ്‍ അടഛു പ്രാര്‍തിക്കന്‍ പരഞ്ഞ് അതിന്റെ ഫോട്ടോ എറ്റ്ത്ത് forignil നിന്നും കണ്ണ്‍ കാണാത്ത കുട്ടികളാനു ഇത് എന്നും പരഞ്ഞു കാശ് അടിഛ് മാറ്റിയത്?
ഇതൊക്കെ ചുമ്മാ തട്ടിപ്പാ.
കുട്ട്യേട്ടത്തിയെ,
ഡാലിയുടെ സാമൂഹ്യ സേവനം ചെയ്യണമെങ്കില്‍ വെറുതെ അങ്ങട്ട് ചെയ്തൂടെ അതിന് ദൈവത്തിന്റെ പേരു വെക്കണോ അല്ലെങ്കില്‍ അവരുടെ ഉടുപ്പിടണോ എന്നതിനാണ് ദൈവത്തിന്റെ പേരു വെച്ചാല്‍ കുഴപ്പമില്ലാന്ന് പറഞ്ഞത്...
സൂവേച്ചി പറഞ്ഞത് എനിക്കിപ്പൊ മനസ്സിലായി...
എന്നാലും ഞാന്‍ കുറച്ചൊക്കെ ഈ സിദ്ധന്മാരുടെ കൂടെയാ.എന്തെങ്കിലും ഒക്കെ കഴിവ് അവര്‍ക്ക് ആര്‍ക്കെങ്കിലൊമൊക്കെ കാണത്തില്ലേന്നെ?
പിന്നെ, ഇപ്പൊ ടൈട്ടാന്‍ വാച്ച് തരുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന് പറയണെ.. :)
സന്യാസം എന്താണെന്നു ശ്രീനിവാസന്‍ “ചിന്താവിഷ്ടയായ ശ്യാമള”യില്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ :)
മനുഷ്യദൈവങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയ ഏര്‍പ്പാടല്ല്ലല്ലോ, ദിവ്യത്വം സ്വയം അവരോഹിക്കുന്നവരെയാണു പൊതുവില്‍ മനുഷ്യദൈവങ്ങളെന്നു പറയുക. ഭാരതത്തിലെ ശിശുപാലന്‍ മുതല്‍ ‘പട്ടാമ്പിയ്ക്കടുത്തു ചെറിയ ചോറ്റാനിക്കര എന്ന അമ്പലം തുടങ്ങി സ്വയം ദേവിയായി വെളിപാടു കൊടുത്ത പൊറോട്ടയടിക്കാരന്‍’ വരെ മനുഷ്യദൈവങ്ങളാണു്.
ഞാന്‍ തന്നെയാണു സര്‍വ്വവും, എന്റെ വാക്ക് തൃകാലങ്ങളിലും പിഴയ്ക്കുകയില്ലെന്നു പറയുന്ന കൃഷ്ണനും, അഞ്ചപ്പം കൊണ്ടു അയ്യായിരം പേരെ ഊട്ടിയ നസ്രേത്തിലെ യേശുവും മനുഷ്യദൈവങ്ങള്‍ തന്നെ.
ഭഗവാന്‍ രജനീഷ് എന്നു സ്വയം വിശേഷിപ്പിക്കുന്നതുവരെ രജനീഷിനുള്ള ശിഷ്യഗണം അതി ബൃഹത്തായിരുന്നു, സുധാമണി മാതാ അമൃതാനന്ദമയിയാകുന്നതുവരെ ആരും അറിയാതിരുന്ന അരയസ്ത്രീയായിരുന്നു. രണ്ടും contradicting statements ആണു്, എന്താണു സത്യമെന്നുള്ളതിനു പെട്ടെന്നൊരു ഉത്തരം കണ്ടെത്തുക എളുപ്പമല്ല.
കള്ളനാണയങ്ങളെ തിരിച്ചറിയുവാനുള്ള വിവേകം ജനത്തിനുവേണം, എല്ലാം കള്ളനാണയമാണെന്നുള്ള വിവക്ഷയും തെറ്റുതന്നെ.
വക്കാരീസ് ഡെഫനിഷന്‍ ഓഫ് മലയാളീസ് വെച്ച് ഞാനുള്‍പ്പെടെയുള്ളവര്‍ നടത്തിയ കമന്റ് മഴ ഒന്ന് അനലൈസ് ചെയ്ത് നോക്കി. കൊള്ളാം..
അറിയാത്ത കാര്യങ്ങളെ പറ്റി അഭിപ്രായം പറയുക,താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ്,ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന രീതിയിലുള്ള ജെനറലൈസേഷന്‍,മറ്റുള്ളവര്‍ പറയുന്നതില്‍ കഴമ്പുണ്ടാവുമോ എന്ന് ചിന്തിക്കാതിരിക്കല്‍....
വക്കാരീ.... നമിച്ചിരിക്കുന്നു.
രാജാവേ...
രസിച്ചിരിക്കുണു ട്ടോ...
qw_er_ty
ദൈവങ്ങള്‍ ആളുകളായാലും ആളുകള്‍ ദൈവങ്ങളായാലും ഇന്ത്യയില്‍ വിശേഷിച്ചും കേരളത്തില്‍ ഇപ്പോള്‍ വേരോട്ടമുള്ളത് "കോര്‍പറേറ്റ് സ്പിരിച്വാലിറ്റി"ക്കാണ്. സൂ ചോദിച്ച ചോദ്യം ഇവിടെ കൂട്ടിവായിക്കണം. എന്തുകൊണ്ട് ആള്‍ദൈവങ്ങള്‍ ആവശ്യക്കാരെ തേടിയുത്തുന്നില്ല. ആവശ്യക്കാര്‍ ദരിദ്ര നാരായണന്മാരാണെങ്കില്‍ക്കൂടെ സ്വന്തം സാമ്രാജ്യത്തില്‍ നേരിട്ടെത്തിയാലേ ഇപ്പോള്‍ ശരിയായ ആത്മീയതയാകൂ. പാവങ്ങള്‍, അവശര്‍, രോഗികള്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ ഈ ആത്മീയ കമ്പോളത്തിലെ ഓഹരി സൂചകങ്ങള്‍ മാത്രമാണിപ്പോള്‍. സൂചകങ്ങള്‍ക്കു പച്ചത്തിളക്കമുണ്ടെങ്കില്‍ നമ്മുടെ ആത്മീയ സ്വത്വവും അവിടെ ധൈര്യമായി നിക്ഷേപിക്കാം.
മനുഷ്യര്‍ക്ക് വിവരം വയ്ക്കുമ്പോള്‍ ആള്‍ദൈവങ്ങള്‍ ഒറ്റപ്പെടുമെന്നായിരുന്നു എന്റെ ധാരണ. അതു തികച്ചും തെറ്റാണെന്ന് അനുഭവങ്ങള്‍ പഠിപ്പിച്ചു.
പാവങ്ങളെ അങ്ങോട്ട് പോയി ഡെയ്‌ലി ബേസിസില്‍ കാണുന്നില്ലെങ്കിലും ചിലരെങ്കിലും പാവങ്ങള്‍ക്ക് വേണ്ടി കുറെയെങ്കിലും ചെയ്യുന്നുണ്ട് എന്നാണ് തോന്നുന്നത്. അവര്‍ അതും കൂടി ചെയ്താല്‍ വളരെ നല്ലത്. പക്ഷേ അത് ഡിമാന്റ് ചെയ്യാന്‍ പറ്റുമോ എന്നുള്ളതാണ് സംശയം.
ബിസിനസ്സ് ചെയ്യുന്നുണ്ട് എന്നതിനുപരി, ആ ബിസിനസ്സ് കൊണ്ട് നാടിനും നാട്ടുകാര്‍ക്കും സമൂഹത്തിനും പ്രയോജനമുണ്ടോ, അത് നല്ലരീതിയിലാണോ ചെയ്യുന്നത് എന്നുള്ളതാണ് കൂടുതല്‍ നോക്കേണ്ടത് എന്നാണ് തോന്നുന്നത്. കേരളത്തിലും ഇന്ത്യയിലും മാത്രമല്ലല്ലോ സ്പിരിച്വാലിറ്റിയും മറ്റും ബിസിനസ്സ് ആയിരിക്കുന്നത്.
ആരിലും എന്തിലുമൊക്കെയുള്ള വിശ്വാസം തെറ്റാണെന്ന് തോന്നുന്നില്ല.ആ വിശ്വാസം തെറ്റായ രീതിയില്‍ മുതലെടുക്കപ്പെടുന്നുണ്ടെങ്കില്‍ അതാണ് പ്രശ്നം.
സൂ. നൈസ് പോസ്റ്റ്.
പ്രവചനങ്ങള്‍ നടത്താന്‍ കഴിവുള്ളവര്‍ ഉണ്ട് . അതില് തര്‍ക്കല്ല്യ.
പ്രവചനം നടത്തുന്നവര്‍ തരികിടയാണോ അല്ല്ലയോ എന്നോ, നടക്കാന്‍ പോകുന്ന കാര്യം നേരത്തേ അറിഞ്ഞതുകൊണ്ട് കാര്യം വല്ലതുമുണ്ടോ എന്നൊന്നും പറയാനൊക്കില്ല. അത് സ്വയം മനസ്സിലാക്കേണ്ടതാണ്.
പറയാന്‍ കാര്യം, പണ്ട് എനിക്ക് ചില്ലറ ടെലിപ്പതിയുടെ അസുഖം ഉണ്ടായിരുന്നു .
അതിന്‍ പ്രകാരം, ‘നാളെ നമ്മുടെ ഏരിയയില്‍ ആരെങ്കിലും മരിക്കും’ എന്ന് ഞാന്‍ അമ്മയോടും അടുത്ത കൂട്ടുകാരോടും സ്വകാര്യമായി പറഞ്ഞിട്ട് ‘സംഭവിച്ച‘ പത്തിലധികം സംഭവങ്ങള്‍ ഉണ്ട്. (ചീറ്റിപ്പോയതുമുണ്ട്..65:35)
ഇതേക്കുറിച്ച് ഒരിക്കല്‍ ഒരു മനശ്ശാസ്ത്രജ്ഞനോട് ഒരു പ്രോഗ്രാമില്‍ വച്ച് കണ്ടപ്പോള്‍ സംസാരിക്കുകയുണ്ടായി.
ആളെ വലിയ കാര്യമായി എന്നോട് വിശദാംശങ്ങള്‍ ചോദിക്കുകയും ‘ഈ കഴിവ് പരിപോഷിപ്പിക്കാന്‍‘ വേണ്ട ഉപദേശങ്ങള്‍ക്കായി വേറൊരു ആളെ കാണാന്‍ പറയുകയും ചെയ്യുകയും ചെയ്തു.
ഇത് മനസ്സമാധാനം പോകുന്ന പരിപാടിയായതുകൊണ്ടും വിശാലാന്ദനാവാന്‍ യാതൊരു പ്ലാനുമില്ലാതിരുന്നതുകൊണ്ടും ഞാന്‍ പരിപോഷിപ്പിക്കാനൊന്നും നില്‍ക്കാതെ, ആളെഴുതി തന്ന അഡ്രസ്സ് ഞാന്‍ ഒരു പടവെട്ടിന്റെ കരു പോലെയൊരു ഉണ്ടയാക്കി എറിഞ്ഞുകളഞ്ഞു.
ഹവ്വെവര്‍ ഇപ്പോള്‍ ‘പ്രശ്നമൊന്നുമില്ല!‘
എന്റെ ഇന്റിക്കേഷനുകളെക്കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ ദഷിണ വച്ച് ചോദിക്കുക!
(അമ്പതാമത്തെ കമന്റടിക്കാന്‍ ഒരു ചാന്‍സ്..മിസ്സാക്കണ്ട എന്ന് വച്ചു.)
അമൃതാനന്ദമയി സീയാറ്റിലില്‍ വന്നപ്പോള്‍ ഞാന്‍ അവരുടെ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ പോയിട്ടുണ്ട്, രണ്ടുവട്ടം. ‘അമ്മ’ ഭക്തനായതുകൊണ്ടല്ല, ഒരു ജിജ്ഞാസ കാരണം. ഞാന്‍ പ്രതീക്ഷിച്ചത്, വളരെ പ്രചോദിപ്പിക്കുന്ന, വശ്യമായ ഒരു പ്രാര്‍ഥന/ഉപദേശമായിരുര്‍ന്നു. ഒന്നുമല്ല. വളരെ സാധാരണയായ പ്രസംഗം. എന്നാലും അവര്‍ ലോകത്തിലെമ്പാടുമായി ചെയ്യുന്ന നല്ല കാര്യങ്ങള്‍ എന്ന്നെ ആകര്‍ഷിച്ചു. ഇതുവരെ ഞാന്‍ അവരുടെ ആരാധകനായിട്ടില്ല, എന്നാല്‍ ഇനിയും അവരുടെ പ്രാര്‍ഥനായോഗമുണ്ടെങ്കില്‍ പങ്കെടുക്കാന്‍ എനിക്ക് താല്പര്യമേയുള്ളൂ.
ഇന്നു നമുക്ക് കയറ്റിഅയയ്ക്കാന്‍(export) വളരെക്കുറച്ചു സാധനങ്ങളേ ഉള്ളൂ. അതിലൊന്നാണീ ആത്മീയത.
ഒരു ചേതവുമില്ലാത്ത കാര്യമല്ലേ. നടക്കട്ടെ, ഏതായാലും ആവശ്യക്കാര്‍ ധാരാളം. ഇതൊരു വന്‍കിട വ്യാപാരമായിയുയര്‍ത്തിക്കോണ്ടു വരണമാണെന്നാണ്‍ എന്റെ അഭിപ്രായം.
സന്യാസം, അമ്മ ഓ
രണ്ടും കച്ചവടച്ചരക്കായ സ്ഥിതിക്കിനി കുളിച്ചുകയറാം !
വീശാലനന്ദാജി പറഞ്ഞത് ശരി ശരി.
എല്ലാവരിലും ഒരളവു വരെ ഈ കഴിവുണ്ട്. അത് സ്വയമാര്‍ജ്ജിക്കുന്നതാണ്. പരിസ്ഥിതിതിയിലെ വ്യതിയാനം, മുമ്പു കണ്ടിട്ടുള്ളവരുടെ സ്വഭാവ വിശേഷങ്ങള്‍ എല്ലാം നമുക്കു ഉപല്‍ബോലകങ്ങളായി വര്‍ത്തിക്കുന്നു.
ഒരാളെ കാണുമ്പോള്‍ ഒരു വസ്തുവിനെ കാണുമ്പോള്‍ അല്ലെങ്കില്‍ കാലാവസ്ഥയിലെ വ്യതിയാനം ശരീരത്തില്‍ അനുഭവിക്കുമ്പോള്‍ എല്ലാം നമ്മള്‍ അല്‍പ്പം റ്റെലിപ്പതിക്കാരാകുന്നു. പ്രവചന സ്വഭാവം കൈ വരുന്നു. ഈ കഴിവ് വളര്‍ത്താവുന്നതാണ്. നിത്യ ജീവിതത്തില്‍ ഒരു നോട്ടത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ കമ്മൂണിക്കേഷന്‍ സാധിക്കുന്നു.
ഒരു അമ്പത് പേജെഴുതാണുള്ള വിഷയമുണ്ട്. ഇന്നസന്റ് പറഞ്ഞതു പോലെ തല്‍ക്കാലം സാധ്യമല്ല.
അമ്പത്തി ഒമ്പതാമത് വര്‍ഷം കടന്നു പോകുന്നു സ്വതന്ത്ര ഭാരത ഭൂമിയുടെ. ആശംസകള്‍.
പണക്കാരായ കുറേ സംന്യാസികള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നുള്ളതു സത്യം തന്നെ. അവര്‍ മൂലം മനസമാധാനം കിട്ടുന്ന ചില ശിഷ്യന്മാരുമുണ്ടാവാം. അതൊക്കെ നല്ല കാര്യങ്ങള്‍. പക്ഷേ, സ്വയം ദൈവം ആയി പ്രഖ്യാപിക്കുന്നതും, തട്ടിപ്പ് വേലകള്‍ കാണിക്കുന്നതും, അവരെ എതിര്‍ക്കാന്‍ പാടില്ല എന്ന രീതിയിലുള്ള ഒരു കള്‍ട്ട് സൃഷ്ടിക്കുന്നതും സംന്യാസത്തിന്റേയോ മതത്തിന്റേയോ ഭാഗമായിട്ടല്ലല്ലോ. അത് ശുദ്ധ പോക്രീത്തരമാണ്.
സന്തോഷ് പറഞ്ഞ പോലെ ഞാനും പലപ്പോഴും ഇത്തരം ഭജനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും പോയിട്ടുണ്ട്. അമൃതാനന്ദമയിയേക്കാള്‍ അവരുടെ പ്രഥമ ശിഷ്യന്‍ അമൃതസ്വരൂപാനന്ദയുടെ പ്രഭാഷണം ആണ് ആകര്‍ഷകം. കാസറ്റില്‍ കേട്ടാല്‍ പോലും നമ്മളെ പ്രകമ്പനം കൊള്ളിച്ചു കളയുന്ന ഓഷോയുടെ മാസ്‌മരികതക്ക് അടുത്തെങ്ങും വരില്ലെങ്കിലും, ഇദ്ദേഹവും നല്ല ഒരു ഓറേറ്റര്‍ ആണ്. പിന്നെ, എന്തായാലും നമ്മളെക്കാള്‍ വിവരമുള്ള മനുഷ്യരാണ് ഇവരൊക്കെ. ഭക്തിയും വിശ്വാസവും ഒന്നുമില്ലെങ്കിലും നമ്മുടെ വിവരം കൂട്ടാനെങ്കിലും ഇവര്‍ പറയുന്നത് കേള്‍ക്കുന്നത് ഉപകരിക്കും എന്ന പക്ഷക്കാരനാണ് ഞാന്‍.
എങ്ങിനെയും വികസനം വന്നാല്‍ മതിയെന്നു പറയുന്നവര്‍ ; വികസനത്തിന്റെ പേരില്‍ കൊക്കൊകോളയെയും, എക്സ്പ്രസ്സ്‌വേയും
വന്നേ തീരൂ എന്ന് വാദിക്കുന്നവര്‍ ;
ഓര്‍ക്കണം : ഈ ആള്‍ദൈവങ്ങള്‍ കാരണം ഒരു പാട് വികസനങ്ങള്‍ ,
വ്യവസായങ്ങള്‍ വന്നിട്ടുണ്ട് എന്ന്. അപ്പൊപ്പിന്നെ നമുക്കീ ആള്‍ദൈവങ്ങളെ
വാരിപ്പുണരാനേ കഴിയൂ.
ഒരു വിരോധവുമില്ല വളയമേ. പക്ഷേ വികസനത്തിന്റേയും ദുരിതാശ്വാസത്തിന്റേയും പേരില്‍ ഞങ്ങളിതാ 100 കോടി ചെലവാക്കാന്‍ പോവുന്നു എന്ന് ഒരു ആള്‍ദൈവത്തിന്റെ ആള്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍, ആ 100 കോടി എവിടെ നിന്ന് വന്നുവെന്നും, 100 കോടി ചെലവക്കുന്നുണ്ടോ അതോ 10 കോടി ചെലവാക്കി ബാക്കി 90 കോടി വൈറ്റ് ആക്കാനുള്ള പരിപാടിയാണോ അത് എന്നും അന്വേഷിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ എന്‍ഫോഴ്‌സ്മെന്റിനു കൊടുത്താല്‍ മതി. അല്ലാതെ, ഈ ആള്‍ ദൈവ പരിവേഷം ആ അന്വേഷണത്തിന് അവരെ അതീതരാക്കുന്ന " മതവികാരം വൃണപ്പെടല്‍" ആവുമ്പോള്‍ ആകെ ഒരു കല്ലുകടി തോന്നും.
ഡാലി :)ചില മനുഷ്യദൈവങ്ങളുടെ പൊള്ളത്തരം. എല്ലാവരും ഇല്ല.
ഇത്തിരിവെട്ടം :)സമാധാനം കിട്ടട്ടെ എല്ലാവര്‍ക്കും.
പാര്‍വതി :) സ്നേഹവും കച്ചവടം ആണോ? എനിക്ക് തോന്നിയിട്ടില്ല.
കുഞ്ഞന്‍സ് :)ദൈവത്തിനു അങ്ങനെ പലതും ഉണ്ട് ചിരിക്കാന്‍.
വല്യമ്മായീ :) മുതലെടുക്കാന്‍ നിന്നുകൊടുത്തിട്ടല്ലേ?
കൈത്തിരീ :) ഞാന്‍ അവരെ വിശ്വസിക്കുന്നില്ല.
ആനക്കൂടാ :) അതെ കള്ളദൈവങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നുണ്ട്. പല വേഷത്തിലും.
കണ്ണൂസ് :)
രാജാവിനു സ്വാഗതം. അതെ ചിലര്‍ കുഞ്ഞന്‍ നായരെപ്പോലെ പാവങ്ങള്‍ ആയിരിക്കും.
വക്കാരീ :) എല്ലാവരും തട്ടിപ്പുകാരാണെന്ന് പറയുന്നില്ല. പക്ഷെ പലരും തട്ടിപ്പാണ്. നന്മയുടെ മറവില്‍ മുതലെടുക്കുന്നവര്‍.
ദില്‍ബൂ :) ലഡ്ഡു ഇല്ല. അരിയുണ്ട കറിവേപ്പിലയില്‍ ഉണ്ട്. കുറച്ച് ആരാധന മതി ;)
ബെന്നീ :) ഈ ആള്‍ദൈവം എന്നു വെച്ചാല്‍ ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതുപോലെ വിശ്വസിക്കുന്ന മനുഷ്യന്മാര്‍ ആണ്. അവരെയൊക്കെ പാവം ജനങ്ങള്‍ തന്നെ ദൈവങ്ങളാക്കി പ്രതിഷ്ഠിച്ച് വെച്ചിട്ടുള്ളതാണ്.
ബിന്ദൂ :) നന്ദി.
ഉമേഷ്‌ജീ ) അതെ. ആ ജ്യോത്സ്യന്മാരുടെ അതേ തരത്തില്‍പ്പെട്ട മനുഷ്യദൈവങ്ങളും ഉണ്ട്. ഒരാഴ്ച കഴിഞ്ഞ് ഫലം പറയുന്നവര്‍.
ഇഞ്ചിപ്പെണ്ണേ, ഒക്കെ മനസ്സിലായല്ലോ. വാച്ച് തരാന്‍ നിവൃത്തിയില്ല. സമയം നോക്കാന്‍ ഒരു ജ്യോത്സ്യന്റെ അടുത്ത് കൊണ്ടുപോകാം വേണമെങ്കില്‍ ;)
കുട്ട്യേടത്തീ :) അഭിപ്രായത്തിന് നന്ദി.
കുട്ടിച്ചാത്തന്‍:) ഹി ഹി ഹി. അതെ അതെ. അങ്ങനെയാണെങ്കില്‍ മെഡിക്കല്‍ കോളേജ് അടച്ച് പൂട്ടിയാലോ? സര്‍ക്കാരിന് ഒരു തലവേദന കുറയും.
പെരിങ്ങ്സേ :) അതെ കള്ളനാണയങ്ങളെപ്പറ്റിയേ ഇവിടേയും പറഞ്ഞിട്ടുള്ളൂ. വിശ്വാസം ഒക്കെ ഓരോരുത്തരുടെ ഇഷ്ടം.
മന്‍ജിത് :) അതെ. ആള്‍ദൈവങ്ങള്‍ ശരിക്കും ദൈവങ്ങളെപ്പോലെ ആവണമെങ്കില്‍, എല്ലാത്തിനും അവരുണ്ട് എന്ന തോന്നലില്‍ ജനങ്ങള്‍ അവരെ വിശ്വസിക്കണമെങ്കില്‍ അവര്‍ ആവശ്യക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കട്ടെ.
വിശാലാ :) അത് എനിക്കും ഉണ്ട്. ഞാനും സ്വാമിനിയാവാന്‍ പുറപ്പെടുന്നില്ല. ഇനി വിശാലന്‍ ആവുന്നുണ്ടെങ്കില്‍ എന്നേം കൂടെക്കൂട്ടണേ ;)
സന്തോഷ് :) അവര്‍ വിദേശത്ത് പോകുന്നതിനേക്കാള്‍, നമ്മുടെ നാട്ടിലെ പട്ടിണിപ്പാവങ്ങള്‍ക്ക് സഹായം നല്‍കുന്നതില്‍ കുറച്ചുംകൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്.
ഗന്ധര്‍വന്‍ :) ആശംസകള്‍. സമയം കിട്ടുമ്പോള്‍ എഴുതൂ.
നളന്‍ :) കയറ്റി അയക്കേണ്ട. ഇവിടെത്തന്നെയുണ്ട് ആരാധകര്‍.
വളയം :)വികസനം ശരിക്കും ഉണ്ടെങ്കില്‍ വാരിപ്പുണരാം. അല്ലാതെ അവരുടെ ശിഷ്യഗനങ്ങള്‍ വികസിച്ചിട്ട് കാര്യമില്ല ;)
താരേ :)അതെ എല്ലാവര്‍ക്കും സമാധാനം കിട്ടട്ടെ.
കണ്ണൂസേട്ടന്റെ കമന്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്..
പണ്ട് ലോസ് ആഞ്ചലസ് ടൈംസ് പത്രത്തില്‍ അമൃതാനന്ദമയിയുടെ ഒരു ഹാഫ് പേജ് ആഡ് അതും സെകന്റ് പേജിലോ ഫ്സ്റ്റ് പേജിലോ..
ഞാന്‍ അന്തം വിട്ട് പോയി..(അവിടെ ഹാഫ് പേജ് കൊടുക്കണമെങ്കില്‍ മില്ല്യണ്‍ എങ്ങാണ്ടാണ്..). അതും കൊടുത്തത് ഒരു സായിപ്പ് വിശ്വാസി.അതുകൊണ്ട് നാട്ടിലേക്കാളും വിലയും ലാഭവും ഇവിടെ തന്നെയാണ്.. പോയി കണ്ട വിശ്വാസികള്‍ എല്ലാം ഹാപ്പിയാണ്.
അവിടെ അവര്‍ ഒന്നും ചെയ്യുന്നില്ല. ഒരു അല്‍ഭുതവും പ്രത്യേകമായി കാണിക്കുന്നില്ല എന്നാണെന്റെ അറിവു. അവര്‍ സ്വാന്തനിപ്പിക്കുന്നു..വലിയ ആളുകള്‍ ഒക്കെ അവരുടെ സ്നേഹവും തലോടലും കാണുമ്പോള്‍ കൊച്ച് കുട്ടികളെ പോലെ പൊട്ടിക്കരയുന്നു..
അതില്‍ എന്ത് തെറ്റ് എന്ന് എനിക്ക് അറിയില്ല..
മനസ്സിലായിട്ടും ഇല്ല.
അല്ല ഈ അല്‍ഭുതം കാണിക്കുന്നത് തെറ്റാണൊ?
അതൊന്ന് ആരെങ്കിലും പറയാമൊ? അല്‍ഭുതം കാണിച്ചത് കൊണ്ട് ഒരു വിശ്വസി അവരെ ആരാധിക്കുന്നത് തെറ്റാണൊ? ഈ അല്‍ഭുതം കാണിക്കുന്നത് കൊണ്ട് വിശ്വാസം കൂടുമെങ്കില്‍ എന്ത് തെറ്റ്? എനിക്കതു ഇതുവരേയും മനസ്സിലായിട്ടില്ല.
ഹൈന്ദവ വിശ്വസത്തില്‍ ആര്‍ക്കും ദൈവം ആവാം..ആത്മീയത അത്രക്കും ഉണ്ടെങ്കില്‍.
അതാണ് ഹൈന്ദവ വിശ്വാസത്തില്‍ നമ്മള്‍ ആ ആള്‍ ദൈവം കൂടുതല്‍. മറ്റു മത വിശ്വാസങ്ങളില്‍ അത് അങ്ങട് പറ്റൂല്ല. ദൈവത്തിന്റെ ദൂതന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ മകന്‍ വരെയൊക്കയെ പോകാന്‍ പറ്റുള്ളൂ.അതോണ്ട് അവിടം കൊണ്ട് തീരുന്നു. അല്ലെങ്കില്‍ അവിടേം ഉണ്ടായെനെ..
പിന്നെ ഈ ആത്മീയത എക്സ്പോര്‍ട്ട് ഇന്നും ഇന്നലേയും അല്ല.70‘സ് മുതല്‍ ഉണ്ടെന്ന് തോന്നുന്നു.ബീറ്റിത്സ് ഇന്റെ സ്വാമിയെ ഓര്‍ക്കുന്നില്ലെ...
ഇഞ്ചിപ്പെണ്ണേ,
അവരെക്കുറിച്ച് ഇവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? അവര്‍ സമാധാനിപ്പിച്ചോട്ടെ, ആള്‍ക്കാര്‍ സമാധാനിച്ചോട്ടെ.
ചിലര്‍ ആള്‍ദൈവങ്ങളാകാന്‍ വേണ്ടി നടത്തുന്ന തരികിടകളെപ്പറ്റിയേ എന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുള്ളൂ. മറ്റുള്ളവര്‍ക്ക് നന്മയും സമാധാനവും നല്‍കാന്‍ എന്നുള്ള ഉദ്ദേശത്തില്‍ തട്ടിപ്പും വെട്ടിപ്പും നടത്തി, വെറുതേ, പാവം മനുഷ്യരെ, വിശ്വാസത്തിന്റെ പേരില്‍ മുതലെടുക്കരുത്. പിന്നെ തട്ടിപ്പില്‍ ജാതിയും മതവും ഒന്നും ഇല്ല. എല്ലാം കണക്കാ.
കണ്ണൂസ് പറഞ്ഞതുപോലെ എല്ലാവരുടേയും ഭാഷണം കേട്ട് നമ്മുടെ അറിവ് വേണമെങ്കില്‍ വര്‍ദ്ധിപ്പിക്കാം. പക്ഷെ, അതിനും ആള്‍ദൈവങ്ങള്‍ വേണ്ട. പച്ചയായ അറിവുള്ള മനുഷ്യര്‍ ഉണ്ടല്ലോ.
സൂചേച്ചി നന്നായി എഴുതിയിരിക്കുന്നു.
(ഈ അടി(ഡിസ്കഷന്റെ മലയാളം) ഞാന്‍ ഇതേ വരെ കണ്ടില്ലല്ലോ. ചാടി ഇറങ്ങിക്കളയാം)
“മനുഷ്യര്‍ക്ക് ശാന്തി നല്‍കുന്ന എന്തും നല്ലത് അല്ലേ?“ എന്നൊരെ ചോദ്യം ചോദിച്ചു കേട്ടു. ഞാന്‍ കേട്ടിടത്തോളം മദ്യവും മയക്കുമരുന്നും ഒക്കെ അത് ഉപയോഗിക്കുന്നവര്‍ക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നവയാണ്. അവയും നല്ലതാണോ?
അടിസ്ഥാനപരമായി തെറ്റായ ഒരു വാഗ്ദാനം നല്‍കിയിട്ട് അതിന്റെ പേരില്‍ ഉണ്ടാക്കുന്ന കണക്കില്ലാത്ത പണത്തിന്റെ ഒരു ചെറിയ ഓഹരി ആള്‍ക്കാരെ പറ്റിക്കാനായി വിതരണം ചെയ്യുക എന്നതാണല്ലോ ഇവിടെ പല ആള്‍ദൈവങ്ങളും ചെയ്യുന്നത്. രോഗം പാപത്തിന്റെ ശിക്ഷയാണ് എന്ന വിശ്വാസം കൊണ്ടാണല്ലോ രോഗശാന്തിയുടെ ഉടമസ്ഥത ഡോക്ടറില്‍ നിന്ന് വൈദികനിലേക്കോ ദൈവത്തിലേക്കോ ഒക്കെ മാറ്റപ്പെട്ടത്.
തനിക്കില്ലാത്ത കഴിവ് ഉണ്ടെന്ന് നേരിട്ടോ അല്ലാതെയോ അവകാശപ്പെടുന്ന ആരും ചെയ്യുന്നത് വിശ്വാസവഞ്ചന ആണ്. ഇന്റഗ്രിറ്റി, ഹോണെസ്റ്റി എന്നീ രണ്ട് മൂല്യങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹങ്ങളിലെല്ലാം വളരെ വലിയ ഒരു സ്ഥാനമുണ്ട്.
(ഇന്റഗ്രിറ്റി-യുടെ മലയാളം എന്താണ്? )
ഇന്റഗ്രിറ്റി - സത്യസന്ധത, സ്വഭാവദാര്‍ഢ്യം, ആര്‍ജ്ജവം, സമഗ്രത. ;)
ആദീ, വൈകിയെത്തി. ഞാന്‍ ക്ഷമിച്ചു. സന്തോഷമായി ഇരിക്കൂ. സംവാദത്തില്‍ പങ്ക് ചേരൂ.
ആര്‍ജ്ജവം - അതാണ് ഏറ്റവും അടുത്തു നില്‍ക്കുന്ന വാക്ക് എന്നു തോന്നുന്നു. :) നന്ദി.
തട്ടിപ്പ് എന്തിന്റെ പേരിലാണെങ്കിലും ന്യായീകരിക്കാനാവില്ല എന്നാണെന്റെ അഭിപ്രായം.
ഹൈന്ദവ വിശ്വസത്തില്‍ ആര്‍ക്കും ദൈവം ആവാം..ആത്മീയത അത്രക്കും ഉണ്ടെങ്കില്‍.
അതാണ് ഹൈന്ദവ വിശ്വാസത്തില്‍ നമ്മള്‍ ആ ആള്‍ ദൈവം കൂടുതല്‍. .........
അങ്ങനെ എവിടെയാനാവോ പറഞ്ഞിരിക്കുന്നതു? ഒന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു
സന്യാസി ചമയലും തട്ടിപ്പും എല്ലാ മതത്തിലും ഉണ്ട്.
http://www.sathyasai.org/
http://www.osho.com/
http://www.amma.org/
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ (ഹയ്),
അങ്ങിനെ ഇല്ലേ? എവിടെയാണ് അതിന്റെ ഉല്‍ഭവം എന്നൊക്കെ ചോദിച്ചാല്‍ ഞാന്‍ കുഴയുകയേയുള്ളൂ.കാരണം ഡിസ്ക്ഷന്‍ ഫോറമുകള്‍ ആണ് എന്റെ റിഫര്‍ന്‍സ് :). ഞാന്‍ കരുതി അങ്ങിനെയുണ്ടെന്ന്.അതാണ് ഹൈന്ദവ വിശ്വാസത്തിന്റെ ഒരു പ്ല്സ് പോയിന്റ് എന്ന്. എന്ന് വെച്ചാല്‍ ആരുടേയും സഹായം വേണ്ടാ,തന്നെത്താനെ ആത്മീയതയുടെ ഉത്തംഗശൃഗങ്ങളിലെത്താം എന്നൊക്കെ. അതോണ്ടാണല്ലൊ ബുദ്ധനും മഹാവീറും ഒക്കെ ദൈവങ്ങള്‍ ആയത്? ഇനി അല്ലെ?
മോസസും കര്‍ത്താവും നബിയും പോലും വേര്‍ ആന്‍സെറബിള്‍ റ്റൊ ദെയര്‍ ബോസ്സ്.
എല്ലായിടത്തും ഉണ്ട് തട്ടിപ്പ്..ഇല്ലാ എന്ന് ഞാന്‍ പറഞ്ഞാല്‍ അതു ഒരു തട്ടിപ്പ്..
പിന്നെ ആദീ,അങ്ങിനെ ആണെങ്കില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തുന്നത് ദൈവങ്ങള്‍ തന്നെയല്ലേ? നന്നായി നടന്നാല്‍ മരിച്ചു കഴിഞ്ഞാല്‍ മോക്ഷപ്രാപ്തി. ആരെങ്കിലും കണ്ടിട്ടുണ്ടൊ ഈ മോക്ഷപ്രാപ്തി എന്താണെന്ന്?
പിന്നെ ദൈവത്തിന്റെ പടത്തിന് മുമ്പില്‍ നിന്ന് നമ്മള്‍ പൂജിക്കുമ്പോള്‍ ഒരോ നിമിഷവും നമ്മള്‍ പറ്റിക്കപ്പെടുകയല്ലെ?അല്ലേ? എന്തെല്ലാം കാര്യങ്ങള്‍ നമ്മള്‍ ചോദിക്കുന്നു? അതില്‍ 1% മാത്രം തന്നാലും നമ്മള്‍ പിന്നെയും പിന്നെയും ചോദിക്കുന്നു..ല്ലേ? കസ്റ്റ്മര്‍ സെര്‍വീസ് മോശമല്ലേ? :-)
മഞ്ചിത്തേട്ടന്റെ മറുപിടി വായിച്ചപ്പൊ...
ഞാന്‍ എപ്പോഴും വിചാരിക്കും കൃസ്റ്റിയാനിറ്റി സായിപ്പിന്റെ കയ്യില്‍ കിട്ടിയത് കൊണ്ട് ഇത്രേം നന്നായി മാര്‍കെറ്റ് ചെയ്യപ്പെട്ടു. ബാക്കി ഏതു മതത്തേക്കാളും നന്നായി മര്‍ക്കെറ്റില്‍ ഇറക്കപ്പെട്ട പ്രോഡക്റ്റ് ആണ് ക്രിസ്താനിറ്റി. അതു കൊണ്ട് തന്നെ ആര്‍ട്ട് ഓഫ് ലിവിങ്ങും, ഹരേ കൃഷണയും ഒക്കെ സായിപ്പിന്റെ കയ്യില്‍ കിട്ടിയതുകൊണ്ട് അവരത് നന്നായി പാക്കേജ് ചെയ്ത്...മാര്‍ക്കെറ്റില്‍ ഇറക്കി.. :-).ഇപ്പൊ ദേ യോഗാ സായിപ്പ് എന്തു സൂപ്പര്‍ ആയി മാര്‍ക്കെറ്റ് ചെയ്യുന്നു. അവരെ സമ്മതിക്കണം.
സൂവേച്ചി..ഇതാണെന്റെ പ്രശ്നം.കണ്ണൂസേട്ടന്റെ കമന്റിന് മറുപിടിയായി പറഞ്ഞത് ആകെ കൂടി മിക്സ് ചെയ്തു പോയി അവിയല്‍ പരുവമായി.
ബുദ്ധനും മഹാവീരനുമൊക്കെ യേശുക്രിസ്തുവിനെക്കാള്‍ ദൈവികത്വം ആരും കൊടുത്തിട്ടില്ല ഇഞ്ചീ. ദൈവപുത്രന്‍ എന്ന ലേബലുണ്ടെങ്കിലും ക്രിസ്തുവിനെ ദൈവമായി കരുതുന്നില്ല എന്നാണോ പറയുന്നതു്? അതൊരുതരം കണ്ണടച്ചിരുട്ടാക്കല്‍ ആണല്ലോ.
ഇതില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഒരേയൊരു മതം ഇസ്ലാം ആണു്. (ബഹായി ഉണ്ടാവാം. പക്ഷേ അതു പുതിയ കുപ്പിയിലടച്ച ഇസ്ലാം മതം മാത്രം.) “യാ ഇലാഹി ഇല്ലള്ളാ” എന്നു പറയുന്നതു വഴി മോശയ്ക്കും ക്രിസ്തുവിനും മുഹമ്മദിനും പ്രവാചകരില്‍ കവിഞ്ഞ സ്ഥാനം കൊടുക്കാത്തതു വഴി.
ഇവിടെ ആരൊക്കെയോ മദര്‍ തെരേസ ദൈവമാണെന്നു പറയുന്നതു കേട്ടു. കഷ്ടം!
സ്വയം ദൈവമാകാത്തവരെയും ചിലപ്പോള്‍ നമ്മള്‍ ദൈവമാക്കും. ശ്രീനാരായണഗുരു ഏറ്റവും നല്ല ഉദാഹരണം. എന്റെ നോട്ടത്തില്‍ ബുദ്ധനും അങ്ങനെ തന്നെ ആയിരിക്കണം.
ദൈവവും മതവും ഒക്കെ അതു തന്നെയാണ്. :)
അറിഞ്ഞുകൂടാത്ത അല്ലെങ്കില്‍ ഉറപ്പില്ലാത്ത ഒന്നിനെപ്പറ്റിയുള്ള അവകാശവാദങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും :)
മതം മനുഷ്യനെ മയക്കുന്ന എന്തോ ആണെന്ന് ആരോ പറഞ്ഞിട്ടുണ്ടല്ലോ ;)
ഇല്ല ഉമേഷേട്ടാ
ക്രിസ്തു ദൈവപുത്രന്‍ തന്നെയാണ് എന്നാണ് പഠിപ്പിക്കുന്നത്. ദൈവത്തിന്റെ വലത് ഭാഗത്ത് ഇരിക്കുന്ന അനുസരണയുള്ള പുത്രന്‍.എന്ത് കയ്പ്പക്കാ നീര് കുടിക്കാന്‍ പിതാവ് പറഞ്ഞാലും കുടിക്കുന്ന പുത്രന്‍. പല പല ടയ്പ്പ് ക്രിസ്ത്യാനികളുടെ ഇടയിലും വണ്‍ ആന്‍ ഓണ്‍ലി അക്സപ്റ്റഡ് ആയ പ്രാര്‍ത്ഥനയില്‍..
സ്വര്‍ഗ്ഗസ്ഥനായ പിതാവെ...എന്ന് ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ പിതാവു ക്രിസ്തുവല്ല...
ക്രിസ്തുവിന്റെയും അപ്പനാണ്. ക്രിസ്തു ദൈവം അയച്ച അവസാനത്തെ പ്രവാചകന്‍ തന്നെയാണെന്നാണ് ക്രിസ്ത്യന്‍ മതവിശ്വാസം എന്ന് ഞാന്‍ വിചാരിക്കുന്നു. അതില്‍ എന്ത് കണ്ണടച്ച് ഇരുട്ടാക്കല്‍ എന്ന് എനിക്ക് സംചാ നഹീം?
യ്യൊ! മദര്‍ തെരേസയെ എടുത്തിട്ടത് ഞാനാണ്.
ആ അമ്മ ദൈവമാണെന്നല്ല.അത്രയും നല്ലൊരു കാര്യം ചെയ്യുമ്പൊ മദര്‍ തെരേസ എപ്പോഴും പറഞ്ഞോണ്ടിരുന്നത് യേശുവിന്റെ സ്നേഹത്തില്‍ എന്നാണ്.അതില്‍ കുഴപ്പമില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.... അത് പറഞ്ഞത്, എന്തിന് ദൈവങ്ങളെ കൂട്ടു പിടിക്കണം നല്ല കാര്യം ചെയ്യാന്‍ വെറുതെ അതൊന്നും ഇല്ലാണ്ട് ചെയ്തൂടെ എന്നുള്ളതിനാണ്...
അപ്പൊ ആദി നീരിശ്വരവാദിയാണൊ? ആണെന്ന് ഉറപ്പിച്ച് പറയല്ലെ...പെണ്ണൊക്കെ കെട്ടാന്‍ ഉള്ളതാ :)
ആണ്. ഉറപ്പിച്ച്. :)
പിന്നെ യേശു പ്രവാചകനാണെന്ന് എവിടെയും പറയുന്നതായി എനിക്കു തോന്നുന്നില്ല. ദൈവപുത്രന്‍ തന്നെ. അതു വരെ വന്നവരായിരുന്നു പ്രവാചകന്മാര്‍. സ്നാപക യോഹന്നാന്‍ ആണ് അവസാനത്തെ പ്രവാചകന്‍. അല്ലെ?
ക്രിസ്റ്റ്യാനിറ്റിയുടെ കാതല്‍ ത്രിത്വം ആണ്. മൂന്നാളും ദൈവം. എന്നാല്‍ ഒരാളേ ഉള്ളു താനും.
എല്ലാ കാര്യങ്ങളും തുടങ്ങുന്നത് പിതാവിന്റെയും പുത്രന്റെയും പരി. ആത്മാവിന്റെയും നാമത്തില്‍ അല്ലെ? അപ്പോള്‍ മൂന്നാളും തത്വത്തില്‍ ഈക്വല്‍. മൂന്നാളും ദൈവം. എന്നാല്‍ ഒരു ദൈവമേ ഉള്ളു താനും.
അങ്ങനെ നോക്കുമ്പോള്‍ ദൈവം റബ്ബര്‍ക്കായ് പോലെയാണോ എന്ന പഴയ സംശയം വാലിഡ് ആണെന്നു തോന്നുന്നു.
ഞാന്‍ ആകെ കണ്‍ഫ്യൂസഡ് ആയി..സ്നാപക യോഹന്നാന്‍ ആണൊ അവസാനത്തെ പ്രവാചകന്‍? അപ്പൊ ഈ പ്രവാചകര്‍ ഒക്കെ മര്യാദക്ക് ജോലി ചെയ്യാഞ്ഞിട്ടാണൊ പിന്നെ പുത്രനെ അയക്കാം എന്ന് പറഞ്ഞത്? ആ ‘പ്രവാചകന്‍’ ടേര്‍മില്‍ ഞാന്‍ കണ്‍ഫ്യൂസഡ് ആയി....ഈ ത്രിത്വം അങ്ങിനെയാണൊ? അല്ലാന്നാണ് തോന്നുന്നെ.
യേശു ദൈവമല്ല.ദൈവമാണെന്ന് ബൈബിളില്‍ എവിടേയും പറഞ്ഞിട്ടില്ലന്നാണ് തോന്നുന്നെ.
പരിശുദ്ധാത്മാവ് ദൈവം അയക്കുന്ന പവര്‍ ആണ്.
പക്ഷെ പിതാവ് തന്നെയാണ് ഫ്സ്റ്റ് . പിതാവിലേക്കുള്ള വഴിയാണ് യേശുവെന്നല്ലെ?
ദൈവങ്ങളെപറ്റി പലതും എഴുതണം എന്നുണ്ടു. പക്ഷേ ഭയമാണു്. വല്ലാത്ത ഭയം. ജീവനില്‍ കൊതിയുണ്ട്. അറബി നാട്ടിലായിപ്പോയി.
പതിവു പോലെ ഈ തര്‍ക്കവും എവിടെയോ തുടങ്ങി എങ്ങോട്ടോ പോകുന്നു. :)
ഏതായാലും.
“അപ്പൊ ഈ പ്രവാചകര്‍ ഒക്കെ മര്യാദക്ക് ജോലി ചെയ്യാഞ്ഞിട്ടാണൊ പിന്നെ പുത്രനെ അയക്കാം എന്ന് പറഞ്ഞത്? “
യാ യാ...
പക്ഷെ അങ്ങനെ അല്ല. പ്രവാചകരുടെ ദൌത്യം വെറുതെ പ്രവചനം നടത്തുക എന്നതു മാത്രമായിരുന്നു. “സ്വര്‍ഗ്ഗരാജ്യം ആഗതമാവുന്നു. ഒരുങ്ങിയിരിക്കുക”, “ലോ ലവന്‍ വനുന്നു” എന്ന റെയിഞ്ച്. സ്നാപക യോഹന്നാന്റെ “എന്റെ പിന്നാലെ വരുന്നവന്റെ ചെരിപ്പിന്റെ വാറ് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല” എന്ന വാചകം ഓര്‍മ്മയില്ലെ? അപ്പോള്‍ അവരൊക്കെ വെറുതെ വന്ന് അവസാനം വരാനിരിക്കുന്ന ദൈവപുത്രനെപ്പറ്റി ആള്‍ക്കാര്‍ക്ക് പാമ്‌ലെറ്റ് ഡിസ്‌ട്രിബ്യൂട്ട് ചെയ്തിട്ടു പോയി.
ദൈവത്തില്‍ മൂന്നാളുണ്ട് - പിതാവ്, പുത്രന് , പരിശുദ്ധാത്മാവ് എന്ന് വളരെ ശക്തവും വ്യക്തവുമായി ബൈബിളില് പറഞ്ഞിട്ടുണ്ട്.
പക്ഷിഭ്രാന്തന്‍ പറഞ്ഞപോലെ എനിക്കും കുറേശ്ശെ പേടിയാവുന്നുണ്ട്..ഇവിടെ സായിപ്പിന് മലയാളം വായിക്കാന്‍ അറിഞ്ഞൂടാ..പക്ഷെ ദൈവത്തിനെക്കുറിച്ചൊക്കെ അധികം പറയാന്‍ എനിക്കും ഇച്ചിരെ പേടിയുണ്ട്..
സോ പറഞ്ഞ് വന്നത്,സിദ്ധന്മാര്‍ നല്ലവരാണെന്നാണ് അവര്‍ക്കും ജീവിക്കണ്ടെന്നെ? :)
ആദീടെ ട്രിനിറ്റി തേടി പോയി ഞാന്‍ ഇപ്പൊ മൊത്തം ഒരു വട്ടായിപ്പോയി..
"All the Catholic interpreters of the divine books of the Old and New Testaments whom I have been able to read, who wrote before me about the Trinity, which is God, intended to teach in accord with the Scriptures that the Father and the Son and the Holy Spirit are of one and the same substance constituting a divine unity with an inseparable equality; and therefore there are not three gods but one God, although the Father begot the Son, and therefore he who is the Son is not the Father; and the Holy Spirit is neither the Father nor the Son but only the Spirit of the Father and of the Son, himself, too, coequal to the Father and to the Son and belonging to the unity of the Trinity" (The Trinity 1:4:7 [A.D. 408]).
Fulgence of Ruspe
ഒന്നും മനസ്സിലാവുന്നില്ല
qw_er_ty
“ദൈവത്തില് മൂന്നാളുണ്ട് - പിതാവ്, പുത്രന് , പരിശുദ്ധാത്മാവ് എന്ന് വളരെ ശക്തവും വ്യക്തവുമായി ബൈബിളില് പറഞ്ഞിട്ടുണ്ട്.“
ഒന്ന് കാണിച്ചുതന്നേ ആദീ.. :)
(ഞാന്‍ റിസര്‍ച്ച് ചെയ്യുന്നതിനുപകരം ആദിയേക്കൊണ്ട് ചെയ്യിക്കാലോ)
ദേ ഞാനും റിസര്‍ച്ച് ചെയ്തു. (ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു)
http://www.gotquestions.org/Trinity-Bible.html
ഇതില്‍ പറയുന്നുണ്ടല്ലോ എവടെ ഒക്കെ പറഞ്ഞിട്ടുണ്ടെന്ന്‍.
ഇതു ഒരു ഒബ്‌വിയസ് ഫാക്റ്റ് ആണെന്നാണ് ഞാന്‍ വിചാരിച്ചത്. ല്ലാരും കൂടെ എന്നെ പറ്റിക്കുവല്ലല്ലോ അല്ലെ? ;)
ഈ സിബുവിന്റെ ഒരു കാര്യം. ആദിയും ഇഞ്ചിയും കൂടി ഒന്നു ഫോമിലായതാ, അപ്പോഴാ റിസര്‍ച്ച് ക്വസ്റ്റ്യന്‍...
ഏതായാലും ആദി തീസിസ് സമര്‍പ്പിച്ച സ്ഥിതിക്കു്,
ആദീ, ഇഞ്ചീ, ഗോ ബാക്ക് റ്റു യുവര്‍ ക്ലാസ്സസ്...
:-)
:-)
ആദീ ബൈബിളില്‍ എവിടെ? ഇത് ആരുടേയൊ വെബ്സൈറ്റ് അല്ലെ? അത് അവരുടെ ഇന്റ്ര്പ്രട്ടേഷന്‍ ആവില്ലെ?
അല്ല.ആദീ..എനിക്കുമറിയില്ല.ബൈബിളില്‍ അങ്ങിനെയുണ്ടെന്ന് ദേ ആദി പറഞ്ഞാപ്പൊ ഞാന്‍ ആദ്യായിട്ട് കേക്കുവാണ്. ബൈബിള്‍ മൊത്തം വായിക്കാത്തകൊണ്ട് രണ്ട് തവണ ആരു ഉറപ്പിച്ച് പറയുന്നുവൊ അവരുടെ കൂടെയാണ് ഞാന്‍ :)
ആ സൈറ്റില്‍ ബുള്ളറ്റ് പോയന്റ് 4-ല്‍ പറയുന്നുണ്ട് ബൈബിളില്‍ എവിടെ എന്ന്.
യ്യോ!! ബൈബിള്‍ അറിഞ്ഞൂടാത്ത ഞാന്‍ വരെ ബൈബിള്‍ ആര്‍ഗ്യുമെന്റില്‍ തല്‍ക്കാലം ലീഡിട്ടു നില്‍ക്കുന്നു :)) (ഇനി വേറെ ആരേലും വന്ന് ഇങ്ങനെ അല്ല എന്നു പറയുന്ന വരെ). കാലം പോയ പോക്കെ ;)
ബൈബിള്‍ വായിക്കണ്ടാ ഇഞ്ചീ. ആദി പറഞ്ഞ വെബ്‌സൈറ്റില്‍ ബൈബിള്‍ വാക്യങ്ങളുടെ നമ്പരുകള്‍ കൊടുത്തിട്ടുണ്ടു്. അതെങ്കിലും ബൈബിളിലൊന്നു പോയി നോക്കൂ.
വേദപുസ്തകം നോക്കുന്ന കൂട്ടത്തില്‍ നടുവുവേദനയുടെ കഷായത്തിന്റെ ഒരു കുറിപ്പടി അതില്‍ വെച്ചിരുന്നതു കിട്ടുകയാണെങ്കില്‍ ഒന്നു് എടുത്തു വെച്ചേക്കണേ. സങ്കീര്‍ത്തനങ്ങളിലാണെന്നു തോന്നുന്നു.
:-)
അന്നമ്മച്ചേടത്തി അഞ്ഞൂറു രൂപ നോട്ട് ഭദ്രമായി ഒളിപ്പിച്ചു വെച്ചത് ബൈബിളിനകത്താരുന്നു എന്നു പറഞ്ഞ പോലെ ആണല്ലോ ഉമേഷ്ജീ.
‘വരകള്‍’ ബ്ലോഗില്‍ വാ പൊളിച്ചിരിക്കുന്ന ഫോട്ടോക്കാര്‍ടെ കൂട്ടത്തില്‍ എന്നെ കൂട്ടാത്തത് എന്നെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയാണല്ലെ? ഞാന്‍ പ്രതിഷേധിക്കുന്നു.
എഴുതിയിട്ടു് എടുത്തുകളഞ്ഞതാണു് ആദിത്യാ. കാരണം നീ ഒരു കുട്ടിയാണു് :-)
എന്നെ വാ പൊളിപ്പിക്കുന്ന ഒരു പടം ഇടു് ആദ്യം. ഇതുവരെ ചരിഞ്ഞു നില്‍ക്കുന്ന കെട്ടിടത്തിന്റെ ഒക്കെ മാത്രമല്ലേ ഇട്ടിട്ടുള്ളൂ. നല്ല സ്റ്റൈലന്‍ ഒരെണ്ണം ഇട്ടാല്‍ ഞാന്‍ കമന്റിടാതിരിക്കാം, പോരേ :-)
(എന്തു ചെയ്യാം, വടി മേടിച്ചുകൊടുത്തു് അടി വാങ്ങുന്നവരും ഉണ്ടു്!)
ഹഹഹഹ...
ഞാന്‍ ഇതു പ്രതീക്ഷിച്ചു.. :)
ഇനി ഉമേഷ്ജിയെ വാ പൊളിപ്പിച്ചിട്ടു തന്നെ കാര്യം. സീയസ് ടവേഴ്സിന്റെ ഫോട്ടോ കണ്ടാ വാ പൊളിക്കുവോ :-?
qw_er_ty
ഹാ ഹാ
പറഞ്ഞു പറഞ്ഞ് ത്രിത്വത്തിലെത്തി അല്ലേ?
അതൊരു കുഴഞ്ഞുമറിഞ്ഞ കാര്യം തന്നെ. അതുകൊണ്ടു തന്നെ കുഞ്ഞാടുകള്‍ ത്രിത്വത്തെപ്പറ്റി സംശയങ്ങള്‍ ചോദിച്ചാല്‍ സഭയുടെ കയ്യില്‍ മറുപടിയുണ്ട്. അതു മനുഷ്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ് !
ശരിയാണ്. ബൈബിളില്‍ ഒരിടത്തും ത്രിത്വം എന്ന വാക്കില്ല. എന്നാല്‍ ചില സൂചനകള്‍ ഉണ്ടുതാനും. മത്തായി 28:19. ഇഞ്ചി പറഞ്ഞതുപോലെ ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്നത് കത്തോലിക്കാ സഭയില്‍ പാഷണ്ഡതയാണ്. എത്രയോ പേരേ അതിന്റെ പേരില്‍ മഹറോന്‍ ചൊല്ലി പുറത്താക്കിയിരിക്കുന്നു!. ത്രിത്വത്തെപ്പറ്റിയുള്ള തര്‍ക്കം (ആരാ മൂപ്പന്‍ എന്നുള്ള തര്‍ക്കം) നൂറ്റാണ്ടുകളായുണ്ട്. കത്തോലിക്കരുടെ വിശ്വാസപ്രമാണത്തില്‍ പിതാവില്‍ നിന്നും (പുത്രനില്‍ നിന്നും) പുറപ്പെടുന്ന പരിശുദ്ധാത്മാവ് എന്നെഴുതിവച്ചിരിക്കുന്നതു ശ്രദ്ധിച്ചിട്ടില്ലേ. നൂറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞിട്ടും ഈ ബ്രായ്ക്കറ്റ് ഒഴിവാക്കാന്‍ സഭയ്ക്കു കഴിഞ്ഞിട്ടില്ല. പരിശുദ്ധാത്മാവ് പിതാവില്‍ നിന്നു മാത്രം പുറപ്പെടുന്നുവെന്നു പൌരസ്ത്യ സഭകളും അല്ല പിതാവില്‍ നിന്നും പുത്രനില്‍ നിന്നുമാണെന്നു പാശ്ചാത്യ സഭകളും വാദിക്കുന്നു. രണ്ടു പേരെയും തൃപ്തിപ്പെടുത്താന്‍ ഒരു ബ്രായ്ക്കറ്റ്!
ബൈബിളില്‍ത്തന്നെ ഞാനും പിതാവും ഒന്നാണെന്നൊക്കെ പറഞ്ഞ് ക്രിസ്തുവും കണ്‍ഫ്യൂഷനുണ്ടാക്കുന്നു. ഇപ്പോഴത്തെ കിടയറ്റ കരിസ്മാറ്റിക്കുകാരുടെ അരികില്‍ച്ചെന്നാല്‍ പിതാവും പുത്രനുമല്ല പരിശുദ്ധാത്മാവാണു വല്യ ടീമെന്നു തോന്നിയേക്കാം.
യുക്തി ഭദ്രമല്ലാത്ത ഒട്ടനേകം വിശ്വാസങ്ങളിലൊന്നാണ് ത്രിത്വവും. തിരുവോസ്തിയിലെ ദൈവിക സാന്നിധ്യം മനസിലാകാതെ വന്നപ്പോള്‍ ദൈവശാസ്ത്രജ്ഞനായ തോമസ് അക്വിനാസ് പള്ളിയിലെ സക്രാരിക്കുള്ളില്‍ തലയിട്ടു മണിക്കൂറുകള്‍ ഇരുന്നിരുന്നു എന്നൊരു കഥയുണ്ട്. അതുപോലെ ഒന്നും മനസിലാകാത്ത വിശ്വാസികള്‍ എവിടെയെങ്കിലും തലയിട്ടിരിക്കയേ നിവൃത്തിയുള്ളൂ :)
എന്തോന്നാ പൊന്നു മാഷേ ഈ പാഷണ്ഡത?
ദൈവവിരോധം, നാസ്തികത്വം, നിരീശ്വരവാദം എന്നൊക്കെ അര്‍ത്ഥം പറയാം പാഷണ്ഡതയ്ക്കു്. പക്ഷേ, സാധാരണയായി ആ വാക്കു് ഉപയോഗിക്കുന്നതു മതവിരോധം, ദൈവശാസ്ത്രവിരോധം, മതസംഘടനകളോടുള്ള വിരോധം തുടങ്ങിയവയെ സൂചിപ്പിക്കാനാണു്.
എന്റെ ഇഞ്ചിച്ചേച്ചീ,
നീരിശ്വരവാദിയായ (ഇത് പറഞ്ഞതു കൊണ്ട് പെണ്ണൊക്കെ കെട്ടാന്‍ ചാന്‍സ് കുറവുള്ള) ഞാന്‍ പറഞ്ഞത് വിശ്വാസിയായ ഇഞ്ചിസ് (ചെറുക്കന്‍ കിട്ടിയതല്ലെ? അപ്പോ അങ്ങനെ ആരിക്കും) പറഞ്ഞതിനേക്കാള്‍ ശരിയാണ് :))
മഞ്ചിത്ത് പറഞ്ഞ കാര്യം ഞാന്‍ പലയിടത്തും വായിച്ചിട്ടുണ്ട്. - “അതു മനുഷ്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത കാര്യമാണ് !“ എന്നു പറയുന്നത്. അങ്ങനെ മനുഷ്യ ബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത(കൊള്ളാത്ത) പല കാര്യങ്ങളുടെ ആകെത്തുകയാണ് മതം എന്നാണ് എന്റെ അഭിപ്രായം. :)
ഏ? അപ്പൊ ട്രിനിറ്റി എന്നൊന്ന് ബൈബിളില്‍ ഇല്ലാന്നല്ലെ മഞ്ചിത്തേട്ടന്‍ പറഞ്ഞത്? പല പല ഇന്റെര്‍പ്രെട്ടേഷന്‍ ആണന്നല്ലെ? അതോ ഞാന്‍ തെറ്റി വായിച്ചൊ?
പിന്നെ ഈ നീരിശ്വരവാദം ഒരു വമ്പന്‍ പൊള്ളത്തരമാണെന്ന് ഞാന്‍ ശക്തമായി തന്നെ പറയുന്നു! അപ്പൊ ചുവന്ന മാലയായിരിക്കുമൊ ആദീടെ കല്ല്യണത്തിന്? പള്ളീലോ അമ്പലത്തിലൊ വെച്ച് കെട്ട് നടന്നെങ്ങാനും ഞാന്‍ കേട്ടാല്‍..അമ്മച്ചിയാണെ അവിടെ വന്ന് ഞാന്‍ കൊടി പിടിക്കും!!!
എന്തു ചെയ്യാന്‍, ഇങ്ങനുള്ള പെണ്‍മക്കള്‍ ഉണ്ടായാല്‍ ഏതച്ഛനും കാര്യം കാണാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറുടെ വരെ കാല്‍ പിടിക്കും :-)
ഹൊ! ഞാന്‍ തന്നെ ഇങ്ങിനെ സെല്ഫ് ഗോള്‍ അടിച്ചാല്‍ ബാക്കിയുള്ളോര്‍ക്ക് ഒന്നും ചിന്തിക്കേണ്ടി കൂടി വരുന്നില്ലല്ലൊ ഈശ്വരാ..!
ഹി ഹി എന്നാലും എന്റെ ഇഞ്ചിപ്പെണ്ണേ... തല അല്ല കാലു വച്ചു കൊടുത്തല്ലോ...എനിക്കു വയ്യ. പാവം സൂ.. നാളെ എഴുനേറ്റു വരുമ്പോള്‍ ... ഓര്‍ക്കാന്‍ കൂടി വയ്യ. ;)
ഞാന്‍ നൂറടിക്കാന്‍ വന്നതാണെന്നു തെറ്റിദ്ധരിക്കേണ്ട.:|
ബൈബിളിലെ അവിടേനിന്നും ഇവിടേനിന്നും ഉള്ള പലവാചകങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ പലതും കിട്ടുന്ന കൂട്ടത്തില്‍ ത്രിത്വവും കിട്ടും എന്നാണ് എനിക്ക് മനസ്സിലായത്. മന്‍ജിതും അതുപോലെ തന്നെയാണ് പറയുന്നത് എന്നെനിക്കു തോന്നുന്നു.
ഇതു പറഞ്ഞുവന്നപ്പോള്‍ ഉണ്ടായ മറ്റൊരു സംശയം ചോദിക്കാം. വിശ്വാസപ്രമാണം ചൊല്ലി ഏകദേശം അവസാനിക്കാറാവുമ്പോള്‍ ഒരു വാചകമുണ്ട് ‘പുണ്യാളന്മാരുടെ ഐക്യത്തിലും’ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞ്. ഇതേ അര്‍ഥം വരുന്ന ഒന്നും ഇംഗ്ലീഷ് വിശ്വാസപ്രമാണത്തില്‍ കണ്ടതുമില്ല. സ്വര്‍ഗത്തില്‍ പുണ്യാളന്മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ലാണ് എന്നായിരുന്നോ അന്നത്തെ ചിലരുടെ പക്ഷം?
"...in the communion of Saints" എന്നില്ലെ? അതിന്റെ മലയാളം ആയിരിക്കും :))
അതോ ഇനി ബാവാക്കക്ഷിയും മെത്രാന്‍ കക്ഷിയും ഒക്കെ അവിടെയും ഉണ്ടോ? ;)
എല്ലാവരും കൂടി ദൈവത്തേയും മനുഷ്യ ദൈവങ്ങളേയും മൈക്രോസ്കോപ്പിന്‍ കീഴിലാക്കിയല്ലെ!
ഓ.ടോ. ദിവ്യത്വത്തിന്റെ പുകമറ നീക്കുന്ന കഥ നന്നായിരിയ്ക്കുന്നു സു.
ഭാഗ്യം..എനിക്ക് ഇംഗ്ലീഷില്‍ ഒരു പ്രാര്‍ത്ഥനയും അറിഞ്ഞൂടാ.! അല്ലെങ്കില്‍ അതിനും ഒരു അഭിപ്രായം ഉണ്ടായെനെ :) :)
ഞാന്‍ പറഞ്ഞുതരാം. Our lord who art in heaven...
ബിന്ദു ഇപ്പോ വരും :-)
വന്നില്ലേ? എന്തു പറ്റി?
പാവം ഉമേഷ്. എത്ര നാളായി നൂറടിക്കണമെന്ന് കരൂതി നടക്കുക്കയായിരുന്നു. നന്നായി.
qw_er_ty
I beleive in the holy spirit, the holy catholic church, the communion of saints, the resurrection of body and life everlasting amen.
എന്നല്ലേ സിബു. ഇതിലെ കമ്യൂണിയന്‍ ഓഫ് സെയിന്റ്സ് അല്ലേ പുണ്യവാളന്മാരുടെ ഐക്യം ആയതു ?
മുന്തിരിങ്ങാ പുളിക്കും, അല്ലേ സന്തോഷേ?
സത്യം പറയൂ, അല്ലെങ്കിലെന്തിനാ ഈ വഴിക്കൊക്കെ?
:-)
qw_er_ty
അപ്പോള്‍ നിങ്ങളാരും അറിഞ്ഞില്ലേ? നൂറടിക്കുന്ന ഫാഷന്‍ പോയി. അതല്ലേ ഞാന്‍ നേരത്തെ ഒന്നു വന്നു നോക്കിയിട്ട് പോയത്. അല്ലെങ്കില്‍ ഇവിടെ തന്നെ ചുറ്റിപറ്റി നിന്നേനെ. :)എന്നാല്‍ പിന്നെ സംവാദം തുടരട്ടെ.:)
ഫാഷന്‍ പോയി, ഫാഷന്‍ പോയി. അതുകൊണ്ടാ. അല്ലാതെ മുന്തിരി പുളിക്കുന്നതുകൊണ്ടൊന്നുമ്മല്ല. സത്യമായിട്ടും.
qw_er_ty
ഹിഹിഹി...സന്തോഷേട്ടന് ശനീടെ അപഹാരമാണ് (?)ഈയിടെ ആയി. :)
qw_er_ty
ശനിയന്‍റെയല്ലല്ലോ, ഭാഗ്യം!
qw_er_ty
സന്തോഷം :)
അത്ഭുതം! ആശ്ചര്യം!
എത്രയോ നാളത്തെ ബ്ലോഗിങ്ങിനു ശേഷം സൂര്യഗായത്രിയില്‍ ആദ്യമായി 100.
ഉമേഷ്‌ജിയുടെ പേരില്‍ ആണെന്ന് തോന്നുന്നു.
എല്ലാവര്‍ക്കും നന്ദി.
ഒന്നാം കമന്റു മുതല്‍ നൂറു വരെ കമന്റടിച്ചവര്‍ക്കും അതിനുശേഷം കമന്റ് വെച്ചവര്‍ക്കും എല്ലാവര്‍ക്കും നന്ദി.
എന്റെ ബ്ലോഗും അങ്ങനെ 100 കൊണ്ട് ധന്യമായി.
നൂറൊക്കെ മംഗളമായി പര്യവസാനിച്ചു.എല്ലാവരും ചിന്തിച്ചു.പതിവുപോലെ തന്നെ ഒരു തീരുമാനവും ഇല്ലാതെ .ഉത്സവം കഴിന്ഞതിനു പിറ്റേദിവസം അമ്പല മുറ്റത്തെ കളത്തട്ടു പോലെ എല്ലാം ശൂന്യം.
“രാജാവിനു സ്വാഗതം. അതെ ചിലര്‍ കുഞ്ഞന്‍ നായരെപ്പോലെ പാവങ്ങള്‍ ആയിരിക്കും.”
ഈ മനുഷ്യ ദൈവങ്ങളുടെ ഭക്ഥ ശിരോമണികള്‍ സാധാരണ ഒരു ഭജനയും രണ്ടു പഴവും പിന്നെ തന്റെ പണക്കൊഴുപ്പിനു പറ്റിയ പൂരിയും കറി,ദോശയും സാമ്പാറും, പത്തിരിയും കിഴങ്ങു കറിയും ഇതൊക്കെ കഴിഞ്ഞു നല്ല ആല്‍മാക്കളായി വീട്ടില്‍ എത്തി നാളെ ചെയ്യാന്‍ പോവുന്ന ദുഷ്കര്‍മങ്ങള്‍ ഓര്‍ക്കാതെ ഭജ ഗോവിന്ദം പാടിയുറങ്ങും.
ദില്‍ബാസുരന്‍ വീണ്ടും ഉരിയാടണമെന്നു പറഞ്ഞതുപോലെ തോന്നിയതിനാല്‍.
കുട്ടന്‍ കൊണ്ടു വന്ന താളിയോലയിലേയ്ക്കു് വീണ്ടും ഒന്നു കൂടി കണ്ണാടി പായിക്കുകയാണു്.
Bhaja govindam Bhaja govindam govindam bhaja mudhamate Samprapte Sannihite Kale na hi Na Hi Raksati Dukrn Karne.
ഇതിന്റെ അര്‍ഥം ഇങ്ങനെ കൊടുത്തിരിക്കുന്നു.
o fool .When the appointed time comes(death) grammer -rules surely will not save you.
കുട്ടന്‍ നായരെ,അപ്പോള്‍ ഇതും കൂടി പ്പര്‍ഞ്ഞ് ഇന്നത്തെ കളമെഴുത്തും പാട്ടും നിര്‍ത്താം.ഒവ്വോ.
St.Augustine said."Faith is to beleive what you do not see, and the reward of this faith is to see what you believe."
ശരി കുട്ടന്‍ നായരേ ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ..
രാജാവു്
ഈശ്വരാ... രാജാവിനു കോപം വന്നോ? ഇവിടെ എല്ലാവരും ഒരു തീരുമാനത്തിലെത്തി. നല്ലവരെ വിശ്വസിക്കുക. മനുഷ്യരായാലും, മനുഷ്യദൈവങ്ങളായാലും. തട്ടിപ്പ് കൊണ്ട് വെട്ടിപ്പ് നടത്തുന്നവരെ തിരിച്ചറിയുക. സമാധാനം കിട്ടുമെങ്കില്‍ സമാധാനിക്കുക. ഇല്ലെങ്കില്‍ സമാധാനം കിട്ടില്ലെന്ന് വിചാരിച്ച് സമാധാനിക്കുക. രാജാവിന് ഞങ്ങളുടെ ഒക്കെ തീരുമാനം മനസ്സിലായില്ലേ? ഇല്ലെങ്കില്‍ വീണ്ടും പറയാം. പിന്നെ.
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടീച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മനുഷ്യദൈവങ്ങളെ സൃഷ്ടിച്ചു.
ഈ പ്രക്രിയയില്‍ എല്ലാവര്‍ക്കും ലാഭം..
സു, നല്ല കഥ. അഭിനന്ദനങ്ങള്‍!!!
ബുലോഗസുന്ദരന്മാരേ സുന്ദരികളേ...
സംഭവം തകര്‍ക്കുന്നുണ്ട്...
വായിച്ചിട്ട്, ഒരു ചില്ലറ കമന്റടിച്ചില്ലേല്‍ ഉറക്കം വരില്ല എന്നു തോന്നി.
അതുകൊണ്ട്...
ഇവിടെ ചിലര്‍ക്ക് എല്ലാം കള്ളനാണയങ്ങളാണ്.
പലരും ആള്‍ദൈവങ്ങളും...
ഒരു ചെറിയ സംശയം....
ഈ ആള്‍ദൈവങ്ങള്‍ സ്കോച്ച് വിസ്കി പോലെയാണോ?
(സംഭവം സൊയമ്പനാകാന്‍ കുറഞ്ഞതു 12 വര്‍ഷം.. പഴക്കമേറിയാല്‍ വീര്യം കൂടും!)
യേശുവിനു ദൈവമാകാന്‍ ഇരുന്നൂറു വര്‍ഷം വേണ്ടി വന്നുവത്രെ!
ഗാന്ധിജി ഇനിയും ആയിട്ടില്ല.
പിന്നെ മദര്‍.. അവര്‍ തൊലി വെളുത്തിരുന്നതുകൊണ്ടും വെളുത്തവര്‍ കേമി എന്നു പറഞ്ഞതുകൊണ്ടും കേമിയാവാതെ തരമില്ല. നമ്മുടെ പഴയ ആഢ്യന്മാര്‍ക്ക് ഒരു പൊട്ടന്‍ കളി ഉണ്ടായിരുന്നു. വള്ളത്തോള്‍ എടുത്ത് സായിപ്പിനു കൊടുത്തു. സായിപ്പ്പ്പ് ബഹുകേമം എന്നു പറഞ്ഞപ്പോള്‍ കഥകളി കേമം ആയി...
പിന്നെ ആള്‍ദൈവം ഡെഫനിഷന്‍ 2
ഒരു മുതുകാടോ അല്ലെങ്കില്‍ മലയത്തോ ആകണം കക്ഷി..
അമ്മ വെള്ളം വീഞ്ഞാക്കി കൊടുക്കാന്‍ പറഞ്ഞപ്പോള്‍ വല്ലാതെ വിമ്മിട്ടപ്പെട്ട്, "അതിനു സമയം, ആയില്ല" എന്നു മകന്‍...
അമ്മയുണ്ടോ വിടുന്നു... നിന്റെ പെര്‍ഫോര്‍മന്‍സ് ഇപ്പോ വേണം എന്നു. ആ അമ്മ അല്ല, മഗ്ദലനക്കാരിയാണു മകന്‍ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ കണ്ടതു എന്നതും കൂട്ടിവായിക്കണം.
സിദ്ധി നായ്ക്കാട്ടം പൊലെ വര്‍ജ്ജിക്കണം എന്നു പരമഹംസര്‍... എന്താണാവോ കാരണം. ആര്‍ക്കറിയാം? ആല്ലെങ്കില്‍ ആര്‍ക്കുവേണം അതെല്ലാം. അവര്‍ പലതും പറയും. നമുക്കു സൗകര്യം പോലെ എടുക്കുക. എടുത്താല്‍ പൊങ്ങാത്തതു വഴിയില്‍ കളഞ്ഞേക്കുക..
ശ്രീ നാരായണഗുരു, എനിക്കൊരു കുഞ്ഞില്ലല്ലോ എന്നു കരഞ്ഞപ്പോള്‍, അതു സ്വാമി "പണ്ടേ വിചാരിക്കണമായിരുന്നു" എന്നു എത്ര സൗമ്യമായാണു നമ്മള്‍ സ്വാമിയെ പഠിപ്പിച്ചത്?
നമുക്ക് വിവരമില്ലെന്നു ആരാണു പറഞ്ഞത്?
ഒരാള്‍ കാലി മേച്ചു നടന്നു... കണ്ടവന്റെ എല്ലാം കാലു പിടിക്കുന്നതിനു പകരം, നിങ്ങളുടെ കാലികള്‍ക്ക് പുല്ലു തരുന്ന ഗോവര്‍ദ്ധനപര്‍വതത്തെ പൂജിക്കാന്‍ അങ്ങേരു പറഞ്ഞതെന്തെ?
നാടു മുഴുവന്‍ പെണ്ണുപിടിച്ച ആ കള്ളന്‍ നമുക്ക് എത്ര സ്വീകാര്യന്‍. ഇതേ കള്ളന്‍ തന്നെയാണ് പാണ്ഡവകുലത്തിന്റെ അവസാന രാജ്യാവകാശി പരീക്ഷിത് എന്ന ചാപിള്ളയ്ക്കു ജീവന്‍ തിരികെ കൊടുക്കാന്‍ വന്ന ഒരേ ഒരു നൈഷ്ഠിക ബ്രഹ്മചാരി! ജീവിച്ചിരുന്നപ്പോള്‍ കാലി മേയ്ക്കുന്ന അധ:കൃതന്‍! പച്ചവെള്ളം കൊടുത്തില്ല. സ്കോച്ച് പോലെ കുറെ കഴിഞ്ഞപ്പോള്‍ പതുക്കെ സ്വീകാര്യന്‍. കാലിമേച്ചു നടക്കുന്നവര്‍ പൂണൂലിടില്ലത്രേ. എന്നാലും നമുക്ക് ഒരു ഗമാലിറ്റി വെണ്ടേ. ഒരു പൂണൂല്‍ പിടിപ്പിച്ചു. നന്നായി ചേരുന്നുണ്ട്! കാശുവരവും കേമം! ആള്‍ദൈവമല്ലല്ലോ, ആയിരുന്നേല്‍ ഒരു പെര്‍മിഷന്‍ ഒക്കെ വേണ്ടിവന്നേനെ! ഇതാണ് സ്കോച്ച് വിസ്കിയുടെ ഗുട്ടന്‍സ്.
പിന്നെ ഇവരെല്ലാം നമ്മുടെ ചൊല്‍പ്പടിക്കു വേണം നില്‍ക്കാന്‍. ദൈവമോ, ആള്‍ദൈവമോ ആരുമാകട്ടെ, ഒന്നുകില്‍ നല്ല മാജിക് ഷോ വേണം. പണ്ടേ നമ്മുടെ മുന്നില്‍ പരീക്ഷ കാണിക്കാതെ നമ്മള്‍ വിശ്വസിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസറുടെ സര്‍ടിഫിക്കേറ്റ് വേണം. ചുരുങ്ങിയത് ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സാക്ഷ്യപത്രം എങ്കിലും.... (പിന്നെ ചില മണുക്കൂസുകള്‍ എവിടെയും കാണും... യേശുവിന്റെ കൂടെയും പത്തു പന്ത്രണ്ടു മണ്ടന്മാര്‍! യെവന്മാരെന്തോ മറ്റുള്ളവരെപ്പോലെ പത്തിരുന്നൂറു കൊല്ലം കാക്കാതെ അങ്ങു വിശ്വസിച്ചു.. ശോ.. ഇങ്ങനെയും ഉണ്ടോ മണ്ടശ്ശിരോമണികള്‍?!)അല്ലാതെ ചുമ്മാ വലിഞ്ഞുകയറി വന്നു ദൈവമാണെന്നു പറയരുത്! ആരുമാകട്ടെ, പറഞ്ഞാല്‍ ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി, രാജകൊട്ടാരത്തില്‍... വിളിക്കാതെ.. എന്നു കവി പാടിയ പോലെ ആകും!
റീനി :) കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
Su, story was good. Congrats!
but.....
People believe their experiences.
It changes their lives. As experiences have no translation, others can not know until they pass through it.
Fakes are everywhere. It is up to us to keep away from them.
If God could stay in stones, why human body is not accessible to Him? Do you think it is impossible for God to stay in a human body and talk to you?
അനോണിയേ,
ഞാനൊന്നും തല്‍ക്കാലം വിചാരിക്കുന്നില്ല. ദൈവം മനുഷ്യന്‍ ആവുമോന്നും, മനുഷ്യരുടെ ഉള്ളില്‍ വന്ന് എന്നോട് മിണ്ടുമോന്നും ഒക്കെ. ഇനിയിപ്പോ മറ്റുള്ളവരെപ്പോലെ അനുഭവത്തില്‍ നിന്നു പഠിച്ചിട്ട് പറയാമെന്ന് വിചാരിച്ചാലും തല്‍ക്കാലം നടക്കില്ല. കഥ നന്നായി എന്ന് പറഞ്ഞതിനു നന്ദി.
:) Thank you, Joe.
You said it!
Human body is the most wonderful thing God has created on earth.
So, let us hope He be seated in the best seat when He comes down.
ജോ :|
അനോണീ,
നിങ്ങള് രണ്ടാളും കൂടെ “അഹോരൂപമഹോ സ്വരം” കളിക്ക്യാ ല്ലേ? ഇവിടെ?
സൂ....
കഥ, കഥയായി, ഒരു നല്ല ആവിഷ്കാരമായി, അംഗീകരിക്കുന്നു. അഭിനന്ദനങ്ങള്‍! :)
(നമ്മള്‍ ജീവിക്കുന്നതുതന്നെ ഒരു ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാലത്തിലാണെന്നല്ലേ വെയ്പ്പ്?)
വിഷയം ആള്‍ദൈവങ്ങളെക്കുറിച്ചായതുകൊണ്ട് പ്രതികരിക്കണം എന്നു തോന്നി...
എന്തായാലും, നമ്മുടെ അനോണിക്ക് "സങ്കതി കത്തി" എന്നു മനസ്സിലാവുന്നു... സന്തോഷം...
ദില്‍ബാസുരന്റെ വേറിട്ട ചിന്തകളും വളരെ നന്നാവുന്നുണ്ട്. (അടച്ചാക്ഷേപിക്കണോ എന്ന ചോദ്യം പ്രത്യേകിച്ച്...)
വക്കാരിമഷ്ടായുടെ ചോദ്യവും വളരെ പ്രസക്തമാണ്.
അതായത് ഈ ആള്‍ദൈവങ്ങളെക്കൊണ്ട് നമുക്ക് യാതൊരു പ്രയോജനവും ഇല്ലേ എന്ന്!
നമുക്ക് നമ്മുടെ മനസ്സിനപ്പുറം, മനസ്സിന്റെ പരിമിതികള്‍ക്കപ്പുറമുള്ളതെല്ലാം ഒരുതരം പ്രഹേളികകളാവുന്നുവോ?
സൂ പറയുന്നു സമാധാനം തരാന്‍ നല്ല സുഹൃത്തുക്കള്‍ക്കാവും എന്ന്!
കൂടാതെ എവിടെയൊക്കെയോ ഇവരുടെ സമാധാനയജ്ഞം എത്തിയിരുന്നെങ്കില്‍ എന്നും...
സൂവിന്റെ ചോദ്യത്തിന്റെ സാമൂഹികപ്രസക്തി വളരെ വലുതാണ്!
ഒപ്പം, ദില്‍ബുവിന്റെ ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു...
ഒരു ആത്മീയനേതാവ് എങ്ങനെയാകണം എന്ന നമ്മുടെ ആഗ്രഹമല്ലേ ഇവ?
നമ്മുടെ ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചു തരുന്നവര്‍ ദൈവമല്ല... മറിച്ച് ദേവനും ദേവിയും ആണ്.
ഒരു ദേവന്‍ അല്ലെങ്കില്‍ ദേവി നമുക്ക് ആഗ്രഹപൂരണം നടത്തുമ്പോള്‍ യഥാര്‍ഥ ദൈവം നമ്മള്‍ അര്‍ഹിക്കുന്നതോ, അല്ലെങ്കില്‍ നമ്മളെ നന്നാക്കാനുള്ള അനുഭവങ്ങളോ നല്‍കുന്നുവെന്നു അറിവുള്ളവര്‍ പറഞ്ഞുവെച്ചിരിക്കുന്നു.
എന്റെ ഒരു കൊളംബിയന്‍ സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരുന്നു. കൊളംബിയയിലെ യുവജനത്തിന്റെ ബഹുഭൂരിപക്ഷം മയക്കുമരുന്നിന് അടിമകളാണത്രേ; ഇവര്‍ക്കു കൊടുക്കാന്‍ പുതിയ "മരുന്നു" ചേരുവകള്‍ ഉണ്ടാക്കുന്ന മാഫിയകള്‍ക്ക് വന്‍ ജനപ്രീതിയും, മറിച്ച് ഡീ അഡിക്ഷന്‍ പ്രസ്ഥാനക്കാര്‍ക്ക് മരണവും എന്നതാണ് ഇന്നത്തെ സ്ഥിതി!
അതായത് ജനപ്രീതി അനുസരിച്ച് ചെയ്യുന്നതും നടക്കുന്നതും എല്ലാം നല്ലതാവണമെന്നില്ല! നമ്മുടെ ആഗ്രഹങ്ങള്‍ സാധിച്ചുതരുന്നവരെല്ലാം നല്ലവരാകണമെന്നും ഇല്ല! അപ്പോള്‍ ദൈവത്തെ നമ്മുടെ കൊച്ചുകൊച്ചു ഡെഫനിഷനുകളില്‍ നമ്മള്‍ തളയ്ക്കാതെ ആ മഹാ ഇന്റെലിജന്‍സിനോടു നമോവാകം പറയുകയല്ലേ വേണ്ടത്?
ഇനി എന്റെ പ്രിയ അനോണി ചോദിച്ചതു പോലെ ദൈവം കല്ലിലും മരത്തിലും വാഴുമെങ്കില്‍, അവയേക്കാള്‍ എത്രയൊ ഉത്കൃഷ്ടമായ മനുഷ്യ ശരീരത്തില്‍ ആയിക്കൂടാ...?
അപ്പോള്‍ അങ്ങനെ ഒരു ആള്‍ദൈവം നമ്മുടെ മുന്നില്‍ വന്നാല്‍ മനുഷ്യനായിപ്പോയി എന്നു കരുതി നമ്മള്‍ അവമതിക്കാമോ? അവരെ സശരീരത്തില്‍ കാണുകയും മാനിക്കുകയും ചെയ്യുന്നത് വലിയ അപരാധമാണോ?
അതോ ആ ദേഹം വെടിഞ്ഞ് എത്രയോ നാളുകള്‍ക്ക് ശേഷമേ ഞാന്‍ മുന്നേ പറഞ്ഞ, പഴകുന്ന സ്കോച്ച് വിസ്കിയുടെ ഏറുന്ന വൈശിഷ്ട്യം ഇവര്‍ക്ക് നമ്മള്‍ കൊടുക്കാന്‍ പാടുള്ളൂ എന്നുണ്ടോ?
ഇവര്‍ കള്ളനാണയങ്ങളെപ്പോലെ നമ്മെ കല്ലിനെയും മരത്തെയും ആരാധിപ്പിക്കുന്നില്ലെങ്കില്‍, അത്ഭുത വിദ്യകള്‍ കാട്ടി മയക്കുന്നില്ലെങ്കില്‍, നമ്മുടെ കൊച്ചു ആഗ്രഹങ്ങള്‍ സാധിപ്പിക്കാന്‍ കണ്ടതിനെയെല്ലാം ആരാധിപ്പിക്കുന്നില്ലെങ്കില്‍, മനസ്സിനപ്പുറമുള്ള നമ്മുടെ ആത്മാവില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നുവെങ്കില്‍, അവര്‍ ആരാധ്യരല്ലാതെ മറ്റാരാകണം?
വിവേകാനന്ദ സ്വാമികള്‍ പറഞ്ഞു, മനുഷ്യന്റെ മുന്നില്‍ വരാന്‍ ദൈവമണിയുന്ന ഉജ്വല മുഖാവരണമാണ് ഗുരു എന്ന്...
കബീര്‍ദാസ് പറയുന്നു... ദൈവവും ഗുരുവും ഒരുമിച്ച് മുന്നില്‍ വന്നാല്‍ ഞാന്‍ ഗുരുവിനെയാദ്യം വണങ്ങും എന്ന്.
സശരീരികളായ ഗുരുക്കന്മാരൂടെ ശിഷ്യരായ ഇവരാരും അത്ര മണുക്കൂസുകളല്ലല്ലോ സൂ..?
നൂറു കള്ളനാണയങ്ങള്‍ക്കിടയില്‍ ഒരു പൊന്‍ നാണയം തിളങ്ങിയാല്‍ ആ തിളക്കം കാണാന്‍ നമുക്കെല്ലാവര്‍ക്കുമാവട്ടെ.
എന്തായാലും ഇത്ര ചിന്തോദ്ദീപകമായ ഒരു കഥയെഴുതിയ സൂവിനെ എന്റെ സ്നേഹമറിയിക്കട്ടെ.
അനോണിക്ക് “സങ്കതി കത്തി” എന്ന് മനസ്സിലാക്കിയ സഹയ്ക്ക് നന്ദി. :)
സഹയ്ക്ക്,
എല്ലാവരേയും അടച്ചാക്ഷേപിക്കുന്ന ആദ്യത്തെ കമന്റ് കണ്ടു. ആക്ഷേപിച്ച എല്ലാവരേയും എനിക്ക് വിശ്വാസവും ബഹുമാനവും ഉണ്ട്. ഞാനെഴുതിയ കഥയില്‍ ദൈവങ്ങളായി നാടകം നടിക്കുന്നവരെപ്പറ്റിയേ പറഞ്ഞിട്ടുള്ളൂ. ദൈവങ്ങളേയോ സഹ പറഞ്ഞവരേയോ കളിയാക്കിയിട്ടില്ല. ദൈവത്തില്‍ എനിക്കെന്നും വിശ്വാസം ആണ്. സാഹ കമന്റില്‍ പറഞ്ഞ യേശു ആയാലും കൃഷ്ണന്‍ ആയാലും, സാഹ പറയാത്ത അള്ളാഹു ആയാലും. കഥ നന്നായി എന്ന് പറഞ്ഞതില്‍ സന്തോഷം.
സൂവിന്റെ ചോദ്യത്തിന്റെ സാമൂഹികപ്രസക്തി വളരെ വലുതാണ്!
ഒപ്പം, ദില്‍ബുവിന്റെ ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു...
ഒരു ആത്മീയനേതാവ് എങ്ങനെയാകണം എന്ന നമ്മുടെ ആഗ്രഹമല്ലേ ഇവ?
നന്ദിയുണ്ട് സഹ ചേട്ടാ നന്ദിയുണ്ട്. ഞാന്‍ ഇത് പറഞ്ഞതിന് കിട്ടിയ അടികള്‍ കാരണം തണര്‍ത്ത ആസനത്തിന്മേല്‍ ഒരു ഐസ് പായ്ക്ക് വെച്ച് ഇങ്ങനെ ഇരിക്കുകയായിരുന്നു. :-)
സൂ...
അള്ളാഹുവിനെ മനപ്പൂര്‍വം വിട്ടതല്ല.
പിന്നെ സൂ അതു സൂചിപ്പിച്ചതിനാല്‍ ഒരല്‍പ്പം കൂടെ!
പിന്നെ എല്ലാവരെയും അടച്ചാക്ഷേപിച്ചുവെന്നു തോന്നിയോ? എങ്കില്‍ ക്ഷമിക്കുക. സൂ ഒരുപക്ഷേ ഉദ്ദേശിച്ചതിനും അപ്പുറത്തുള്ള മാനങ്ങള്‍ കഥയുടെ കമന്റുകളില്‍ കണ്ടതുകൊണ്ടാണ് പ്രതികരിച്ചത്.
എല്ലാ ആത്മീയതകളെയും അതിന്റെ വക്താക്കളെയും ഹോള്‍സെയില്‍ ആയി പുച്ഛിക്കുന്ന ചില പ്രതികരണങ്ങള്‍ അവയില്‍ ഉണ്ടെന്നും തോന്നി....
ആത്മീയ ആചാര്യര്‍ എല്ലാവരും, ആര്‍ക്കും ഓടിക്കയറാവുന്ന ചാഞ്ഞമരങ്ങളല്ല എന്നു പറയാനാണ് ഞാന്‍ ശ്രമിച്ചത്.
(ദില്‍ബൂ, സത്യം പറഞ്ഞവര്‍ക്കെല്ലാം ചാട്ടവാറും കുരിശും എന്നും ഉള്ളതായിരുന്നല്ലോ; സാരമില്ല! ദയാനന്ദസരസ്വതി സ്വാമിക്ക് വിഷം കൊടുത്തതിനും ന്യായം കണ്ട നാടാണ് നമ്മുടേത്! :) )
സെമിറ്റിക് മതങ്ങള്‍ എല്ലാം തന്നെ ഏകദൈവവിശ്വാസത്തിലധിഷ്ഠിതമാണല്ലോ.
ഇവയെക്കുറിച്ച് കമന്റാന്‍ ഭാരതീയര്‍ക്ക് അവകാശമില്ലെന്നും, നമ്മളെല്ലാം ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരും അതുകൊണ്ടുതന്നെ അധ:കൃതരുമാണെന്ന ഒരു മുന്‍ വിധി നമ്മെക്കുറിച്ചുണ്ട്. (ഇതില്‍ ചെറിയ പതിരില്ലായ്മ ഉണ്ടുതാനും)
എങ്കിലും നമ്മുടെ സാംസ്കാരികപൈതൃകത്തെക്കുറിച് സൂചിപ്പിച്ച് തിരിച്ചുവരാം.
വിവിധതരം ആസ്തികതയ്ക്കൊപ്പം, നാസ്തികതയെയും നമ്മള്‍ വകവെച്ചുകൊടുത്തിരുന്നു. (ഉദാ: ചാര്‍വാകന്‍)അപ്പോള്‍ ഭൂതകാലത്തിന്റെ വിദൂരതയില്‍ എവിടെയോ ഈ ഏകദൈവവിശ്വാസത്തിനും ഇവിടെ സ്കോപ്പും കോപ്പുമുണ്ടായിരുന്നുവെന്നുറപ്പ്.
പിന്നീടെപ്പോഴോ മുള്ളും, മുരടും, മൂര്‍ഖന്‍പാമ്പും നമുക്ക് ദൈവങ്ങളായി. കൂടാതെ കൊച്ചുകൊച്ചു ജാതിക്ക് കൊച്ചുകൊച്ചു ദൈവങ്ങളുമായി.
ശൈവം, ശാക്തേയം, വൈഷ്ണവം, പിന്നെ ഇവയൂടെ ഉപവിഭാഗങ്ങളും. ഇവയുടെ പുരാണങ്ങള്‍ വായിച്ചാല്‍, ഒരു നാഴി വേരൊരു നാഴിയില്‍ കയറില്ല, എന്നപോലെ, ബഹുകേമം. അവ വായിച്ച് കണ്‍ഫ്‌യൂഷനായവര്‍ ആരോ ആകണം, ഏതിനെ ആരാധിച്ചാലും എല്ലാം ഒന്നിലേയ്ക്ക് എന്ന മധുരമനോജ്ഞ ചപ്പടാച്ചി പടച്ചത്!
എല്ലാ നദികളും സമുദ്രത്തിലേയ്ക്കെന്നല്ലേ ന്യായം?
എന്നാല്‍ കെട്ടിക്കിടന്നു വറ്റുന്ന തടാകങ്ങളും നമ്മള്‍ കാണണം.
അതു ചപ്പടാച്ചി അല്ലെങ്കില്‍ ശ്രീകൃഷ്ണപരമാത്മാവ് ഇങ്ങനെ പറയില്ല...
യാന്തി ദേവ വ്രതാന്‍ ദേവാന്‍..
പിതൃയാന്തി പിതൃവ്രതാന്‍
ഭൂതാനിയാന്തി ഭൂതേജ്യാ
യാന്തി മദ് യജിനോ പിമാം
പിതൃവിനെ ആരാധിക്കുന്നവര്‍ പിതൃക്കളിലേയ്ക്കും ദേവനെ ആരാധിക്കുന്നവര്‍ ദേവനിലേയ്ക്കും, ഭൂതത്തിനെ ആരാധിക്കുന്നവര്‍ ഭൂതലോകത്തിലേയ്ക്കും എന്നെ ആരാധിക്കുന്നവര്‍ എന്നിലും എത്തുന്നു.
("ഞാന്‍" ദേവനല്ല, അല്ലെങ്കില്‍ ദേവനില്‍നിന്നു തുലോം വ്യത്യസ്തന്‍ എന്നൊരു വ്യംഗ്യം കൂടെ അതില്‍ നമ്മള്‍ കാണണം.)
നമുക്ക് അറിയപ്പെടുന്ന ഏകദൈവവിശ്വാസികളുടെ കാര്യത്തിലേയ്ക്ക് തിരിച്ചുവരാം.
കൂടെ നമ്മള്‍ അറബികളുടെ ചരിത്രംകൂടിയറിയണം.
ഗതകാലസംസ്കൃതികള്‍ എല്ലാം നദീതടസംസ്കാരങ്ങളായിരുന്നു, എന്നു അറിയാമല്ലോ.
എന്നാല്‍ യൂഫ്രട്ടീസ്-ടൈഗ്രീസ് സംസ്കൃതിയൊഴികെ അറബികള്‍ കച്ചവടസംസ്കാരത്തിന്റെ ആള്‍ക്കാര്‍ ആയിരുന്നു. കാരണം, മണ്ണുചതിച്ച, ഒരു പുല്ലുപോലും മുളയ്ക്കാത്ത ആ നാടി, കാര്‍ഷികോത്‌പന്നങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിച്ചേ പറ്റുമായിരുന്നുള്ളൂ. സൂക്ഷ്മമായി പഠിച്ചാല്‍ അവരുടെ നിലനില്‍പ്പ്, മലബാര്‍ എന്നു അവര്‍ വിളിക്കുന്ന കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളെ, അല്ലെങ്കില്‍ മലയാളിയെ ആശ്രയിച്ചിരുന്നു. പഴയ നിയമത്തില്‍ എവിടെയോ നമ്മുടെ കുരുമുളകിനെക്കുറിച്ച് പറയുന്നുണ്ടത്രേ.
ഇന്ന്, മലയാളിയുടെ എക്കോണമി അറബിയെ ആശ്രയിച്ചിരിക്കുന്നു.
ഈ 180 ഡിഗ്രി തിരിച്ചിലിനിടെ, നമുക്കെന്താണ് പറ്റിയത്?
വളരെ പതിയെ നമ്മുടെ നന്മകള്‍ പലതും നമ്മള്‍ കളഞ്ഞുകുളിച്ചു.
നമ്മെ നന്നാക്കാന്‍ വന്ന പലരെയും നമ്മള്‍ അതിനേക്കാള്‍ "നല്ലത്" പഠിപ്പിച്ച് ഒരു വഴിക്കാക്കി.
ഗതകാലഭാരതത്തിന്റെ ഉജ്വലമായ ഉത്തുംഗത അശോകന്റെ ഭരണത്തില്‍ കാണാം. യുദ്ധത്തില്‍ കീഴടക്കിയതിനേക്കാള്‍ പതിന്മടങ്ങ് രാജ്യങ്ങള്‍ അദ്ദേഹം ബുദ്ധന്റെ വഴിയിലൂടെ, സ്നേഹത്തിലൂടെ, അഹിംസയിലൂടെ കിഴടക്കി.
എണ്ണൂറോളം വര്‍ഷം നമ്മെ ഏകോപിപ്പിച്ചു നയിക്കാന്‍ ബുദ്ധമതത്തിനായി. എന്നാല്‍, പഴയ "അനിക്സ്‌സ്പ്രേ" യുടെ പരസ്യത്തില്‍ പറയുമ്പോലെ, ഇന്നു ബുദ്ധമതത്തിന്റെ "പൊടിപോലുമില്ല, കണ്ടുപിടിക്കാന്‍!"
ഇന്നും അതു നിലനില്‍ക്കുന്ന ജപ്പാനും കൊറിയയും നമുക്ക് പാഠമാകണം.
വൈദികമതത്തിന്റെ കുടിലതകളില്‍ വളരെ കാര്യക്ഷമതയോടെ ബുദ്ധമതം തുടച്ചുനീക്കപ്പെട്ടു. കൂടെ ജാതീയതയുടെ ചീഞ്ഞ സംസ്കാരവും, തലമുറകളുടെ അടിമത്തവും... കാക്കയുടെ കയ്യില്‍ നിന്നു പരുന്തു തട്ടിപ്പറിച്ചുവെന്നപോലെ വൈദിക അടിമത്തത്തില്‍നിന്ന് ബ്രിട്ടീഷ് മേല്‍ക്കോയ്മയിലേയ്ക്കും നമ്മള്‍ പോയി.
ഒരുപക്ഷേ അവര്‍ വന്നിരുന്നില്ലെങ്കില്‍ പരമോന്നത പദവിയെത്തിയ മലയാളിയെ -കെ ആര്‍ നാരായണനെ- നമ്മള്‍ പാടവരമ്പില്‍ കണ്ടേനെ...
ഈ ക്രമേണയുള്ള അധോഗതിക്ക് എന്താവാം കാരണം?
ഞാന്‍ വിശ്വസിക്കുന്നു... അത് ദൈവത്തിന്റെ വഴിയില്‍നിന്നുള്ള നമ്മുടെ അപചയത്തിന്റെ വിലയാണ് എന്ന്!
അറബികള്‍ അവര്‍ക്കു കിട്ടിയ വഴിയിലൂടെ ചരിച്ച്, അങ്ങനെ കിട്ടിയ ദൈവത്തിന്റെ കനിവായ പെട്രോളിലൂടെ ഒരു കാലത്തു അവര്‍ ഉപജീവനത്തിനു നമ്പേണ്ടിവന്ന നമ്മെ പരിചാരകരാക്കിയെന്നത് കാലത്തിന്റെ, പ്രകൃതിയുടെ അഥവാ ദൈവത്തിന്റെ തന്നെ ഒരു വികൃതിയല്ലേ?
പിന്നെ, എന്തെല്ലാം പറഞ്ഞാലും വ്യക്തിപരമായി സെമിറ്റിക് മതങ്ങളുടെ ദൈവസങ്കല്‍പ്പം എനിക്ക് അത്ര യോജിക്കാന്‍ പറ്റുന്നതല്ല. അവരുടെ ദൈവം, ഒരു ശിക്ഷകനായി അവതരിക്കുന്നു. അറിവിന്റെ കനി മനുഷ്യനു അപ്രാപ്യമാകണം എന്നും, പ്രാപ്യമായപ്പോള്‍ കടുത്ത ശിക്ഷയ്ക്കു വിധേയരാക്കിയെന്നും മറ്റും..
എന്റെ ദൈവം ആനന്ദചിന്മയനും, സകല ചരാചരങ്ങളെയും സമഭാവനയോടും ഉപാധികളില്ലാതെയും സ്നേഹിക്കുന്നവനും ആണ്.
ഭുമിയില്‍ തീ കൊടുത്തതിനു പ്രൊമിത്ത്യൂസിനെ ശിക്ഷിച്ച ദേവനെ ദൈവമായി ഞാന്‍ കൂട്ടുന്നില്ല.
മറിച്ച് ദൈവം പരമാണുവില്‍ തുടങ്ങി പരമാത്മസാക്ഷാത്‌കാരത്തിന്റെ വരെയുള്ള സമസ്തജ്ഞാനവഴികളും തുറന്നു തരുന്ന അപരിമേയ സ്നേഹത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ്. ജന്മാന്തരങ്ങളുടെ ഭാരതിയസങ്കല്‍പ്പം ഒരു ആത്മീയതുടെ ലോജിക് പണിയുന്നുണ്ട്.
ഏതെങ്കിലും ഒരു സൂക്ഷ്മലോകത്തിന്റെ അവകാശിയാകാന്‍ ഇവിടെ പട്ടിണികിടക്കാന്‍ പറയുന്ന വൈദിക ഹൈന്ദവത്തെയും എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ല.
കാരണം ശ്രീകൃഷ്ണപരമാത്മാവ് തന്നെ പറയുന്നു:
തേതം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം
ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി
അതായത് ആര്‍ജ്ജിതപുണ്യത്തിന്റെ തോതനുസരിച്ച് സ്വര്‍ഗലോക ലക്ഷുറികളില്‍ ആറാടി പുണ്യം നശിക്കുമ്പോള്‍ തിരിച്ച് ഭൂമിയില്‍ നിപതിക്കുന്നു.
പിശുക്കി പണമുണ്ടാക്കി ഒരു ഹോളിഡേ ദിവാളികുളിച്ച് വീണ്ടും പട്ടിണി കിടക്കേണ്ടുന്ന ഒരു ദൈന്യത!
പുണ്യം ക്ഷയിച്ച ഒരു ജന്മം എങ്ങനെയാകും എന്നു പ്രത്യേകം പറയണോ?
നമുക്ക് നിത്യമായി കിട്ടാത്ത ഒരു ലോകത്തിന്റെ പകിട്ട് എന്തിന്?
അപ്പോള്‍ ഈ സ്വര്‍ഗ്ഗലോകം നമ്മുടെ ക്രെഡിറ്റ്‌ലിമിറ്റനുസരിച്ച് എന്തോ ഒക്കെ തരുന്ന ഒരു റിസോര്‍ട്ട് ആണെങ്കില്‍ നമ്മള്‍ വേറെ സ്ഥലം അന്വേഷിക്കണം!
ഒരു ജന്മത്തില്‍ ആര്‍ജ്ജിച്ച ഔന്നത്യത്തിന്റെ അപ്പുറത്തേയ്ക്ക് നമ്മെ എത്തിക്കുന്ന ഒരു നിത്യത ആവണം നമ്മുടെ ആത്മീയതയുടെ ലക്ഷ്യം എന്നു ഞാന്‍ വിശ്വസിക്കുന്നു.
അങ്ങനെ ക്രമാനുഗതമായി നമ്മെ ജ്ഞാനത്തിന്റെ നിത്യതയിലേയ്ക്കു നയിക്കുന്ന ഒന്നാണ് എന്റെ ഐഡിയല്‍ സ്പിരിചാലിറ്റി.
ആ നിലയ്ക്ക് അള്ളാഹു ഒരല്‍പ്പം സെമിറ്റിസം കലര്‍ന്ന ഒരു കണ്‍സെപ്റ്റ് ആണ്.
പക്ഷേ അതെന്തുമാകട്ടെ ഒരു വിശ്വാസം കലര്‍പ്പില്ലാതെ വേണം പിന്തുടരാന്‍.
ഇസ്ലാമിക സമ്പന്നത കുവൈറ്റിലും സഊദിയിലും മറ്റുമാണല്ലോ. അള്ളാഹു അല്ലാതെ മറ്റൊരാരാധ്യനില്ല എന്ന വാക്ക് അവരുടെ മുന്‍തലമുറകളെങ്കിലും നന്നായി പാലിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലേയും, പാക്കിസ്ഥാനിലെയും, ബംഗ്ലാദേശിലെയും അനുയായികള്‍ കബറിടങ്ങളിലെ ആരാധനയുള്‍പ്പെടെയുള്ള അപചയങ്ങളിലാണ്. അവര്‍ തന്നെയാണ് മുസ്ലിങ്ങളിലെ ദരിദ്രരും എന്നത്, കാലാനുസാരിയായ ഒരു ആരാധനക്രമം, വിട്ടുവീഴ്ചയില്ലാതെ പിന്‍തുടരേണ്ടതിന്റെ ആവശ്യകതയല്ലേ കാണിക്കുന്നത്?
ഇസ്ലാമിനെക്കുറിച്ച് ഒത്തിരി പറയാം; പക്ഷേ അതിന്റെ സാംഗത്യമനുസ്സരിച്ചാവുന്നതാകും ഭംഗി!
ഇത് ആദ്യം തന്നെ അങ്ങ് പറഞ്ഞാല്‍പ്പോരായിരുന്നോ?
ആദ്യത്തെ കമന്റ് ഇത്തിരി ആക്ഷേപം തന്നെ ആയിട്ടാ എനിക്ക് തോന്നിയത്. അതുകൊണ്ടാണ് മിണ്ടാതിരുന്നത്. ആരെങ്കിലും നല്ലതല്ലാന്ന് വേറൊരാള്‍ പറഞ്ഞാല്‍ അയാളെക്കേറി വെറുക്കുന്ന സ്വഭാവം കാണിക്കാന്‍ എന്നെ കിട്ടില്ല. ദൈവത്തിന്റേയും സ്ഥിതി അതാണ്. വിശ്വസിക്കുവര്‍ വിശ്വസിക്കും, അല്ലാത്തവര്‍ വിശ്വസിക്കേണ്ട. ഇപ്പോ ആള്‍ദൈവങ്ങളെ പറഞ്ഞപ്പോഴും രണ്ടു പക്ഷം ആയി. ആള്‍ദൈവങ്ങളോടും എനിക്കൊരു വിരോധവുമില്ല. പക്ഷെ സ്വയം നന്നാവാന്‍ വേണ്ടി മറ്റുള്ളവരെ മുതലെടുക്കരുത് എന്നേ ഞാന്‍ പറഞ്ഞുള്ളൂ.
പിന്നെ, രണ്ടാമത്തെ കമന്റ് വായിച്ച് വായിച്ച് എന്റെ തല ചൂടായി. ഇതിലും ഭേദം കറിവേപ്പിലയില്‍ ഇടാന്‍ വല്ലതും ഉണ്ടാക്കുന്നതാ. കൂടെ തിന്നുകയും ചെയ്യാമല്ലോ. ഹി ഹി ഹി.
പിന്നെ കഥകളൊക്കെ 3-4 മിനുട്ട് കൊണ്ട് ആലോചിച്ച് 10-15 മിനുട്ട് കൊണ്ട് അടിച്ചുപടച്ചുവിടുന്നതാ. അതിലും സമയം ആലോചിച്ച് ഒരു കഥയും എഴുതിയിട്ടില്ല, ഇതുവരെ.
ഞാന്‍ കഥയ്ക്ക് ആലോചിയ്ക്കാത്ത അര്‍ത്ഥം കമന്റില്‍ കാണുമ്പോഴാണ് കുഴപ്പമായോ ദൈവമേ... ന്ന് കുറേ നേരം ആലോചിക്കുക. അപ്പോ തീരുമാനമെടുക്കും, അടുത്ത കഥ കുറേ ആലോചിക്കും എന്ന്. പിന്നെയും സ്ഥിതി പഴയതാവും. 3 മിനുട്ട്, 15 മിനുട്ട്, പിന്നെയും കമന്റ് കണ്ട് ആലോചന.
ഞാന്‍ എന്നെങ്കിലും നന്നാവുമോ എന്തോ?
(ഇല്ലാന്നുള്ള കോറസ് കേട്ടു. ഹി ഹി ഹി )
എന്നാലും ദില്‍ബൂ, എന്റെ ഉണ്ണീ,
അറിയുന്ന ഞങ്ങളെയൊക്കെ വിട്ട് അറിയാത്ത ഒരാളോട് ഞങ്ങളെപ്പറ്റി ആക്ഷേപം പറഞ്ഞല്ലോ. ഉരലില്‍ തന്നെ ഇരിക്ക്. ഇറങ്ങണ്ട. ഹിഹിഹി.
എന്നാലും ദില്‍ബൂ, എന്റെ ഉണ്ണീ,
അറിയുന്ന ഞങ്ങളെയൊക്കെ വിട്ട് അറിയാത്ത ഒരാളോട് ഞങ്ങളെപ്പറ്റി ആക്ഷേപം പറഞ്ഞല്ലോ. ഉരലില്‍ തന്നെ ഇരിക്ക്. ഇറങ്ങണ്ട. ഹിഹിഹി
എന്നാലും എന്റെ സു ചേച്ചീ.... എന്നെ വീണ്ടും... :(
ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ ഇന്ന് ഉച്ചയ്ക്ക് 2 ചപ്പാത്തി കൂടുതല്‍ കഴിക്കുന്നതാണ്. :-)
സൂ....
സൂവിന്റെ സങ്കടം എനിക്കുമുണ്ട്..
നമ്മളെഴുതുന്നതിന്, നമ്മള്‍ വിചാരിക്കാത്ത അര്‍ത്ഥതലങ്ങള്‍ സടകുടഞ്ഞെത്തുമ്പോള്‍....
എല്ലാവരെയും ഞാന്‍ അടച്ചാക്ഷേപിച്ചുവെന്നു സൂ പറഞ്ഞതും ഏതാണ്ട് അങ്ങനെതന്നെ. :)
ദൈവത്തെയും, ആള്‍ദൈവങ്ങളെയും ഞാന്‍ ആക്ഷേപിച്ചിട്ടില്ലല്ലോ സൂ?
ആദ്യത്തെ കമന്റില്‍ പല മഹദ്‌വ്യക്തികളോടും നമുക്കുള്ള സമീപനങ്ങളിലെ അനവധാനതയെ, അല്ലെങ്കില്‍ വങ്കത്തത്തെ ഞാന്‍ ആക്ഷേപിച്ചു, എന്നു പറഞ്ഞാല്‍ അത് ശരിയെന്നു പറയാം. നല്ലതല്ല എന്നു വേറൊരാള്‍ പറഞ്ഞാല്‍ അയാളെക്കേറി വെറുക്കുന്ന സ്വഭാവം ഇല്ലാത്തത് നല്ലതുതന്നെ. അങ്ങനെ ആരെയെങ്കിലും വെറുക്കാന്‍ ഞാന്‍ പറഞ്ഞിട്ടുമില്ല.
രണ്ടാം കമന്റില്‍ വായിച്ച് തലചൂടാകേണ്ടതായി ഒന്നുമില്ല; സത്യമായ വാക്കിന് ചിലപ്പോള്‍ മാര്‍ദ്ദവം ഒരല്‍പ്പം കുറഞ്ഞുപോയിട്ടുണ്ടാവാം..
പിന്നെ സൂവിന്റെ കറിവേപ്പില കാണാറുണ്ട്. അതില്‍ എഴുതുന്നത്, ഇതേപോലെ തന്നെ നന്നാകുന്നുണ്ട്. :)
പിന്നെ ദില്‍ബൂ, ദില്‍ബുവിന്റെ സൂവേച്ചി എന്നെ അന്യനാക്കിയതു കണ്ടല്ലോ. :)
അതുകൊണ്ട്, നിങ്ങള്‍ സ്നേഹമുള്ളവര്‍ വഴക്കിടേണ്ട.... :)
പ്രിയപ്പെട്ട സാഹാ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്നു മാത്രമെ എനിക്കു പറയനൊള്ളു.ആദ്യമേ പറയട്ടേ ഞാന്‍ ഒരു ക്രിസ്ത്യാനി ആണ്. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപൊലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ എന്ന ആ വാക്യത്തില്‍ ക്രിസ്തുവിന്റെ സകല സുവിശേഷവും അടങ്ങിയിരിക്കുന്നു. ദൈവമണൊ എന്നു വിശ്വക്കുന്നതു സ്വന്തം കാര്യം... ഞാന്‍ എതിര്‍ക്കുന്നില്ല പക്ഷെ മറ്റുള്ളവര്‍ക്കു വേണ്ടി മരിക്കുന്ന ദൈവം ഈ കൊല്ലുന്ന കൊല്ലാന്‍ കൊടുക്കുന്ന പരസ്പം കൊല്ലിക്കുന്ന ഈ ആള്‍ ....(ദൈവം എന്ന വാക്കു ഉപയൊഗിക്കന്‍ പൊലും ഇവര്‍ അര്‍ഹരല്ല) കളെക്കാല്‍ എത്രയൊ ഭേദം ... പിന്നേ മദറിന്റെ കാര്യം സാഹയുടെ സര്‍റ്റിഫികേറ്റ്
വേണമെന്നു തൊന്നുന്നില്ല. കമന്റ് വയിച്ചട്ടു സാഹക്കു സ്വല്‍പം വിവരം ഉണ്ടന്നു തോന്നുന്നു അന്യൊഷിക്കു കണ്ടുപിടിക്കു....
സഞ്ചാരീ...
ഒരു മഹദ്‌വ്യക്തിയെയും -മദറുള്‍പ്പെടെ- ഇവിടെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല; മറിച്ച് അവരെ എല്ലാം കുറിച്ച്, അവരുടെ ജീവിതത്തിലെ ത്യാഗങ്ങളെക്കുറിച്ച്, യാതൊന്നും അറിയാതെ വിമര്‍ശിക്കുന്ന സാമാന്യജനത്തിന്റെ വങ്കത്തത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്. ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ കയ്പ്പിന്റെയും മധുരത്തിന്റെയും കാര്യം നമ്പ്യാര്‍ പറഞ്ഞതുപോലെ മധുരം ആരോ പറഞ്ഞാല്‍ മാത്രമേ വരൂ എന്നത് നന്നല്ല.
മദറിനു വിശുദ്ധയാകണമെങ്കില്‍, ചെയ്തുകൂട്ടിയ അത്ഭുതങ്ങളുടെ ലിസ്റ്റും സര്‍ട്ടിഫിക്കേറ്റും വേണമെന്നു താങ്കള്‍ (ഒരുപക്ഷേ) വിശ്വസിക്കുന്നുവെങ്കില്‍ ആ വിശ്വാസവും താങ്കളെ രക്ഷിക്കട്ടെ.
പരസ്പരവൈരികളെ സൃഷ്ടിക്കുന്ന ആരെയും ഇവിടെ പ്രതിപാദിച്ചില്ല; കള്ളനാണയങ്ങള്‍ രണ്ടുവാക്കര്‍ഹിക്കുന്നവരും അല്ല. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍, ഏതാണ്ട് പന്ത്രണ്ടുപേര്‍ക്ക് മാത്രമാണ് യേശു നല്ലവനായിരുന്നത്. അന്നു കല്ലെറിഞ്ഞിട്ട് ഇന്നു വാഴ്ത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.
അദ്ദേഹം ഇന്നു വന്നാലും നമ്മള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ?
ഞാന്‍ പോയാല്‍ മറ്റൊരു കാര്യസ്ഥനെ എക്കാലവും നിങ്ങളോടുകൂടി ഇരിപ്പാനായി അയച്ചുതരും (യോഹന്നാന്റെ സുവിശേഷം 14:16 ലാണോ അങ്ങനെ പറഞ്ഞത്? താങ്കള്‍ പറഞ്ഞപോലെ എനിക്കങ്ങനെ വിവരമൊന്നും ഇല്ല സുഹൃത്തേ)എന്നു പറഞ്ഞ സ്ഥിതിക്ക്...., -ദൈവപുത്രന് പച്ചമാംസവും രക്തവും ഉള്ള മനുഷ്യനായി വരാന്‍ പറ്റിയെങ്കില്‍- ആ കാര്യസ്ഥനും അങ്ങനെ വന്നിരുന്നുവെങ്കില്‍ എങ്ങനെ സ്വീകരിക്കും എന്നു ആലോചിച്ചുനോക്കുക.
അതറിയണമെങ്കില്‍ സ്വജീവിതത്തിലെ ത്യാഗത്തിലൂടെ, ചുറ്റുമുള്ളവരുടെയെങ്കിലും ആത്മാവില്‍ സ്ഥായിയായ പരിണാമം വരുത്തുന്ന ആത്മീയത ഉണ്ടോ എന്നന്വേഷിക്കുക.
മുട്ടുവിന്‍ തുറക്കപ്പെടും, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ ആ മഹാത്യാഗി നമ്മോട് പറഞ്ഞത്?
ഈ കഥ എന്റെ പോസ്റ്റിനു മുമ്പ് കണ്ടിരുന്നില്ല. നന്നായിരിക്കുന്നു. ആള്‍ദൈവങ്ങള്‍ പെരുകുമ്പോള്‍ മലയാളി തങ്ങള്‍ അപചയത്തിന്റെ പടുകുഴിയിലേക്ക് എത്തുകയാണെന്ന് മനസ്സിലാക്കുന്നില്ല.
Post a Comment
Subscribe to Post Comments [Atom]
<< Home